Saturday, March 17, 2018

" ദ ഫ്ലക്സബിലിറ്റി മിഡ്ഫീൽഡർ " പ്രതീക്ഷക്കൊത്തുയരുമോ ഫ്രെഡ്.?



ടിറ്റെ തന്റെ ഇരുപത്തിയഞ്ചംഗ സ്ക്വാഡ് പ്രഖ്യാപിച്ചതോടെ ഏവരും ഉറ്റു നോക്കുന്നത് മധ്യനിരയിലേക്കാണ്.മിഡ്ഫീൽഡിൽ കാസെമീറോ പൗളീന്യോ ഫെർണാണ്ടീന്യോ അഗുസ്റ്റോ കൗട്ടീന്യോ വില്ല്യൻ തുടങ്ങിയവർ സ്ഥാനം ഉറപ്പിച്ചതോടെ അവശേഷിക്കുന്ന ഒരേയൊരു പൊസിഷനിലേക്ക് കടുത്ത മൽസരങ്ങളുണ്ടെങ്കിലും ടിറ്റെ ഷക്തർ മധ്യനിരക്കാരനായ ഫ്രെഡിൽ വിശ്വസമർപ്പിക്കുകയാണെന്ന് നിലവിലെ ടീം സെലക്ഷൻ വ്യക്തമാക്കുന്നത്. അഗുസ്റ്റോയുടെ സമീപകാല മോശം പ്രകടനങ്ങൾ ഫ്രെഡിന് ലോകകപ്പിലേക്കുള്ള സാധ്യതകൾ നേരിട്ട് തുറന്നിരിക്കുകയാണ്.പക്ഷേ റഷ്യക്കെതിരെയും  ജർമനിക്കെതിരെയും നടക്കുന്ന സൗഹൃദ മൽസരങ്ങളിൽ ഫ്രെഡിന് മികച്ച പ്രകടനം പുറത്തെടുക്കാനായാൽ മാത്രം.

കഴിഞ്ഞ ഒന്നര വർഷമായി ടിറ്റെയുടെ സെലസാവോ നിരയിലെ മധ്യനിരയിലെ പാസ്സിംഗ് മിഡ്ഫീൽഡറായിരുന്നു അഗുസ്റ്റോ.ഈ റോളിനെ "Ritmista"  എനാണ് ടിറ്റെ തന്നെ നാമകരണം ചെയ്തിരുക്കന്നത്.
മധ്യനിരയിൽ നിന്നും മുന്നേറ്റത്തിലേക്കുള്ള Rhythm ക്രിയേറ്റ് ചെയ്യുന്ന മിഡ്ഫീൽഡർ.അഗുസ്റ്റോ ആയിരുന്നു ഈ റോൾ കൈകാര്യം ചെയ്തിരുന്നതെങ്കിലും കഴിഞ്ഞ വർഷത്തെ മൽസരങ്ങളിലെ അഗുസ്റ്റോയുടെ പ്രകടനം പ്രതീക്ഷക്കൊത്തുയരാകാതെ പോയത് ആരാധകരിൽ ആശങ്കക്കിടയാക്കിയിരുന്നു.പക്ഷേ മികച്ചൊരു റീപ്ലേസ്മെന്റ് ലഭിക്കാത്തതിനാൽ അഗുസ്റ്റോയെ തന്നെ തുടർന്നും ഉപയോഗിക്കുകയായിരുന്നു ടിറ്റെ.ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റിൽ അഗുസ്റ്റോക്കൊരു പകരക്കാരനെ കണ്ടെത്തുകയെന്നത് കോച്ചിന് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു.കൗട്ടീന്യോയെ മധ്യനിരയിൽ കളിപ്പിക്കുമെന്ന പ്രചാരങ്ങൾക്കിടയിലായിരുന്നു ഷക്തറിനോടപ്പം ചാമ്പ്യൻസ് ലീഗിൽ ഫ്രെഡിന്റെ തകർപ്പൻ പ്രകടനങ്ങൾ കാണാൻ ടിറ്റെയിടെയായത്.
താരത്തെ ഒരു വർഷത്തോളമായി നിരീക്ഷിക്കുന്ന ടിറ്റെ സന്ദർഭോചിതമായി സ്ക്വാഡിലുൾപ്പെടുത്തുകയായിരുന്നു.

റോമക്കെതിരെ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ സൂപ്പർ ഫ്രീകിക് ഗോളോടെയുള്ള ഫ്രെഡിന്റെ മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് ടിറ്റെയെ ആകർഷിക്കാൻ കാരണമായത്.മാത്രമല്ല ഗാർഡിയോളയുടെ ഇഷ്ട താരവുമാണിന്ന് ഫ്രെഡ്.മാഞ്ചസ്റ്റർ സിറ്റി 60 മില്ല്യൺ യൂറോയുടെ ഓഫർ ആണ് താരത്തിനായി മുന്നോട്ടു വച്ചിട്ടുള്ളത്.വരുന്ന സീസണിൽ സിറ്റി ജഴ്സിയിൽ ഫ്രെഡിനെ കാണാൻ സാധിച്ചേക്കും.

മധ്യനിരയിൽ നിന്നും പെട്ടെന്ന് കുതിച്ചു കയറി താളാത്മകമായ മുവ്മെന്റുകൾക്ക് തുടക്കം കുറിക്കുകയും കോർട്ടിന്റെ ഏത് ഭാഗത്തേക്കും പാസ്സിംഗ് സപ്ലൈ ചെയ്യാനുള്ള മികവും ബോക്സിന് പുറത്ത് നിന്നും കൃത്യമായി ത്രൂ ബോളുകൾ മുന്നേറ്റക്കാർക്ക് നൽകാനുള്ള കഴിവും ട്രിക്കി ബോഡി ഫെയന്റുകളിലൂടെ വൺ ഓൺ വൺ സ്വിറ്റേഷനുകളെ മറികടക്കാനുള്ള ഡ്രിബ്ലിംഗ് ടെക്നികുകളും സ്വായത്തമാക്കിയ ഫ്രെഡിനെ പോലെയൊരു " ഫ്ലെക്സിബിലിറ്റി മിഡ്ഫീൽഡർ" ടിറ്റെയുടെ ത്രീ മാൻ മിഡ്ഫീൽഡ് ഫോർമേഷനിൽ  കൂടുതൽ വൈവിധ്യമേകുമെന്നുറപ്പ്.നെയ്മർ-ജീസസ് കൗട്ടീ ത്രയങ്ങൾക്ക് നിരന്തരം ബോൾ എത്തിക്കാനും അവരോടുത്തുള്ള സുന്ദരമായ ബ്രസീലിയൻ ഫ്ലംബോയന്റ് വൺ ടച്ച് നീക്കങ്ങളിലൂടെയുള്ള എതിർ ബോക്സിലേക്കുള്ള കടന്നു കയറ്റങ്ങളെ ബോക്സിന് വെളിയിൽ നങ്കൂരമിട്ട് നിയന്ത്രിക്കാനും ഫ്രെഡിന് ബോളിൻമേലുള്ള ഫ്ലക്സബിലിറ്റി പ്ലേയിംഗ് സ്റ്റൈലിന് കഴിഞ്ഞേക്കാം.
എതിരാളികളുടെ നീക്കങ്ങളെ തടയാൻ നടത്തുന്ന ഈ ഇടം കാലൻ മിഡ്ഫീൽഡറുടെ പ്രസ്സിംഗ്& ടാക്ലിംഗ് എബിലിറ്റിയും മധ്യനിരക്ക് സന്തുലനാവസ്ഥ കൈവരിക്കാൻ സാധിച്ചേക്കാം.മാത്രമല്ല മികച്ച ഷൂട്ടിംഗ് സെലക്ഷനുകളുള്ള ലോംഗ് റേഞ്ച് സ്പെഷ്യലിസ്റ്റു കൂടിയാണ് ഫ്രഡ്.
വില്ല്യൻ ഫെർണാണ്ടീന്യോ തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത വിധം അനേകം സൂപ്പർ ബ്രസീൽ ടാലന്റുകളുടെ അക്ഷയ ഖനിയായ ഷക്തർ യുണൈറ്റഡിൽ നിന്നും വീണ്ടുമൊരു താരം മികച്ച പ്രകടനത്തോടെ കാനറി പ്പടയിൽ സ്ഥിര സാന്നിധ്യമാവട്ടെയെന്ന് പ്രതീക്ഷിക്കുന്നു. 
വരുന്ന സൗഹൃദ മൽസരങ്ങളിൽ റഷ്യക്കെതിരെ ഫ്രെഡിനേ ടിറ്റെ ആദ്യ ഇലവനിൽ പരീക്ഷിക്കാനുള്ള സാധ്യതകളേറെയാണ്.ഏറ്റവും ബെസ്റ്റ് പെർഫോമൻസ് കാഴ്ച്ചവെക്ക്നായാൽ ഫ്രെഡ് ടിറ്റെയുടെ വിശ്വസ്തനാകുമെന്ന് പ്രതീക്ഷിക്കാം.

# Danish Javed Fenomeno

No comments:

Post a Comment