Monday, October 29, 2018

യൂറോപ്യൻ ടൂർ ഓഫ് ഗാരിഞ്ച 





കാൽപ്പന്തുകളിയുടെ സ്വർഗ്ഗഭൂമിയായ റിയോ ഡി ജനീറോയുടെ ഏകാന്ത നക്ഷത്രം എന്നറിയപ്പെടുന്ന സൗത്ത് റിയോയിലെ ബൊട്ടഫോഗോ എഫ്.സി എന്ന ക്ലബ്... "ഫുട്ബോൾ എയ്ഞ്ചൽ" ഗാരിഞ്ചയും "മാസ്റ്റർ ഓഫ് സോക്കർ" എന്നറിയപ്പെടുന്ന നിൽട്ടൺ സാന്റോസും " the hurricane "ജെർസീന്യോയും അമാരിൾഡോയും തുടങ്ങിയ ഇതിഹാസങ്ങൾ അനശ്വരമാക്കിയ ക്ലബ്.ഒന്നുമല്ലാതിരുന്ന സാന്റോസിനെ ലോകോത്തര ക്ലബാക്കി മാറ്റിയ പെലെയെപ്പോലെ തന്നെ ബൊട്ടഫോഗോയെ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്കളിലൊന്നാക്കി മാറ്റിയത് വളഞ്ഞ കാലുള്ള  ഫുട്ബോളിന്റെ ഏക മാലാഖയായിരുന്നു... അതിലേക്കുള്ള ആദ്യ ചുവട് വെപ്പ് ആയിരുന്നു 1955 ലെ ബൊട്ടാഫോഗോയുടെ യൂറോപ്യൻ പര്യടനം. 20 കാരനായ  ഗാരിഞ്ച എന്ന  അതുല്ല്യ പ്രതിഭയെ ലോകം മനസ്സിലാക്കിയ ആദ്യ സന്ദർഭങളിലൊന്നായിരുന്നു ആ യൂറോപ്യൻ പര്യടനം.

നിൽട്ടൺ സാന്റോസും സൂപ്പർ ഫോർവേഡ് ക്വാറൻറ്റീന്യയുമെല്ലാം അടങ്ങുന്ന ടീമായിരുന്നെങ്കിലും ബൊട്ടഫോഗോ നിര അത്ര ശക്തമായൊരു ടീമായിരുന്നില്ല ഒരു ശരാശരി ടീമായിരുന്നു. ആദ്യ കളി തന്നെ യൂറോപ്യൻ രാജാക്കന്മാരായ അതിശക്തരായ റിയൽ മാഡ്രിഡിനോട്.ഡിസ്റ്റെഫാനോ ജെന്റോ തുടങ്ങിയ സൂപ്പർ താരങ്ങൾ അണി നിരക്കുന്ന റിയൽ എത്ര ഗോളിന് ബൊട്ടൊഫോഗോയെ തകർക്കും എന്ന് മാത്രമേ അറിയാനുണ്ടായിരുന്നുള്ളൂ. എന്നാൽ ഗാരിഞ്ചയുടെ മികച്ച പ്രകടനത്താൽ ബൊട്ടഫോഗോക്കെതിരെ താരസമ്പന്നതയാർന്ന യൂറോപ്യൻ രാജാക്കൻമാരായ റിയൽ സമനില നേടി കഷ്ടിച്ച് രക്ഷപ്പെട്ടു.അടുത്ത പ്രധാനപ്പെട്ട  മൽസരമായിരുന്നു ആംസ്റ്റർഡാമിൽ വെച്ച്  നെതർലാന്റ്സിനെതിരെ നടന്ന മാച്ച്. കരുത്തരായ ഓറഞ്ച് പട എളുപ്പത്തിൽ ജയിക്കുമെന്ന് എല്ലാവരും കരുതിയപ്പോൾ ഗാരിഞ്ച എന്ന 20 കാരന്റെ സാംബാ താളത്തിൽ ഓറഞ്ചുക്കാരുടെ ഡിഫൻസ് ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. യാതൊരു ദയാദാക്ഷിണ്യവും കാണിക്കാതെ ലിറ്റിൽ കാനറി തന്റെ മാന്ത്രിക സ്കിൽസിലൂടെ ഓറഞ്ച് കളിക്കാരെ കളത്തിൽ വിഡ്ഢികളാക്കി മാറ്റിയപ്പോൾ ബൊട്ടഫോഗോ സ്ട്രൈക്കർമാരായ ലൂയിസ് വിൻഷ്യസിനും ഡിനോ കോസ്റ്റക്കും (ഡിനോ കോസ്റ്റ ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിനാൽ പിൽക്കാലത്ത് ഇറ്റാലിയൻ നാഷണൽ ടീമിന് വേണ്ടി പിന്നീട് ബൂട്ടണിഞ്ഞിട്ടുണ്ട്)  കാര്യങ്ങൾ എളുപ്പമായി.ഇരുവരും ഗാരിഞ്ചയുടെ നീക്കങ്ങളിൽ ഇരട്ട ഗോളുകളടിച്ചപ്പോൾ ലിറ്റിൽ കാനറിയും വെറുതെ ഇരുന്നില്ല..ഗോളടിപ്പിക്കാനും ഡ്രിബ്ലിംഗ് റണ്ണുകളിലൂടെ ഗാലറിയെ ആനന്ദിപ്പിക്കാനൂം മാത്രമല്ല ഗോളടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചു.ഓറഞ്ച് പടയുടെ ഹോം ഗ്രൗണ്ടായ ആംസ്റ്റർഡാമിൽ വെച്ച്  ബൊട്ടഫോഗോ 6-1 നു നെതർലാന്റസിനെ തകർത്തു തരിപ്പണമാക്കി.വെറും ഒരു ക്ലബ് കരുത്തുറ്റ ഒരു യൂറോപ്യൻ നാഷണൽ ഫുട്ബോൾ ടീമിനെ 6 ഗോളുകൾക്ക് കശാപ്പ് ചെയ്യുന്നു..ഗാരിഞ്ച എന്ന മഹാ പ്രതിഭാസത്തിന്റെ , ഫുട്ബോളിന്റെ മാലാഖയുടെ പിറവി അവിടെ മുതൽ തുടങ്ങി... ബൊട്ടഫോഗോയുടെ 1955 ലെ യൂറോപ്യൻ ടൂറിലെ ഏറ്റവും പ്രധാനപ്പെട്ട 2 മൽസരങ്ങളെപ്പറ്റിയാണ് പറഞ്ഞത്.ഇത് കൂടാതെ 16 മൽസരങ്ങൾ കൂടി കളിക്കുകയുണ്ടായി.മൊത്തം 18 മൽസരങ്ങളിൽ നിന്ന് 11 വിജയങ്ങളും 5 സമനിലകളും 2 തോൽവികളുമായിരുന്നു അന്തിമ ഫലം.18 മൽസരളിൽ നിന്നും ഗാരിഞ്ചയുടെ മികവിൽ 54 ഗോളുകളും ബൊട്ടഫോഗോ സ്കോർ ചെയ്തു. അതായത് ഒരു കളിയിൽ മിനിമം 3 ഗോൾ എന്ന ശരാശരിയോടെ..
ലാറ്റിനമേരിക്കൻ ഫുട്‌ബോൾ നഗരങ്ങളെ തന്റെ ഒന്നരകാലും വച്ച് സർകസ് കൂടാരങ്ങളാക്കി മാറ്റിയ ജോയ് ഓഫ് ദ പീപ്പിൾസ് , ഫുട്‌ബോൾ മാലാഖ ഗാരിഞ്ച എന്ന ഇരുപത്കാരന്റെ പരിധിയില്ലാത്ത ടാലന്റ് ലെവൽ യൂറോപ്യൻ നഗരങ്ങൾ ആദ്യമായി അനുഭവിച്ച സന്ദർഭമായിരുന്നത്.

Happy 85th Birthday,  Alegria do Povo. (Joy of the people ),
Anjo de pernas Tortas.(Angel with bent legs) Mane GARRINCHA.
With Pele The Greatest Player of any Era. 
Greatest Dribbler of any Era 
Greatest winger of Football history..

BY - Danish Javed Fenomeno

Mane , You will Lives in our heart Forever 🇧🇷 Mane 😘
അലൻ - അർഹിക്കുന്ന സെലസാവോ സെലക്ഷൻ
(മോസ്റ്റ് അണ്ടർറേറ്റഡ് മിഡ്ഫീൽഡർ )



അറ്റാക്കിംഗും ഡിഫൻസും ബാലൻസ് ചെയ്തു മധ്യനിരയിൽ കളം നിറയുന്ന മിഡ്ഫീൽഡ് പ്ലെയർ.ഒരു പൊസിഷൻ ബെസ്ഡ് മിഡ്ഫീൽഡർ എന്നതിലുപരി ടീമിന്റെ മുന്നേറ്റങ്ങൾക്കനുസൃതമായി പേസ്സും പൊസിഷനും കൃത്യ സമയങ്ങളിൽ ചെയ്ഞ്ചു ചെയ്തു നീക്കങ്ങളിലെ നിർണായക കണ്ണിയായി വർത്തിക്കുന്ന താരം ,അതേ സമയം തന്നെ നാപോളി താരത്തിന്റെ മെയിൻ അജണ്ടയായ ഡിഫൻസിന് സുരക്ഷയൊരുക്കുകയെന്ന ജോലിയും സിസ്റ്റമാറ്റികായി നിർവഹിക്കുന്ന അലൻ സമീപകാലത്ത്  നാപ്പോളിയുടെ മികവുറ്റ പ്രകടനങ്ങള്ക്ക് കരുത്തേകിയ സാന്നിദ്ധ്യമാണ്.യുവൻറസിനെതിരെ സീരീ എയിലും ലിവർപൂൾ പിഎസ്ജി ടീമുകൾക്കെതിരെ ചാമ്പ്യൻസ് ലീഗിലും മികവുറ്റ പ്രകടനം പുറത്തടുത്ത നാപ്പിൾസ്കാരുടെ മധ്യനിരയുടെ നട്ടെല്ലാണ് മുൻ ഉദിനിസ് താരം കൂടിയായ അലൻ.

പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളർമാരെ പോലെ തന്നെ സ്കിൽഫുൾ ഡ്രിബ്ലറായ നാപ്പോളി താരത്തിന്റെ വർക്ക് റേറ്റും എനർജിയും പവറും ടീമിന്റെ സ്വത സിദ്ധമായ മൊമന്റം നിലനിർത്താൻ സഹായകമാകുന്നു.ഹാർഡ് ടാക്ലിംഗ് ചെയ്യുന്നതിൽ യാതൊരു പിശുക്കും കാണിക്കാത്ത അലൻ പലപ്പോഴും ആഴ്സനലിന്റെ ഫ്രഞ്ച് ഇതിഹാസം പാട്രിക് വിയേരയെ ഓർമിപ്പിക്കുന്നു.ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലൊതുങ്ങി കൂടാൻ താൽപ്പര്യമില്ലാത്ത അലന്റെ കൃത്യതയാർന്ന ലോംഗ് റേഞ്ച് പാസ്സിംഗ് മികവും എതിർ ബോക്സിന് പുറത്ത് വച് മുന്നേറ്റക്കാർക്ക് മനോഹരമായ സെറ്റ് അപ്പ് ചെയ്തു നൽകുന്ന ത്രൂ പാസ്സുകളും മധ്യനിരയിൽ ബോൾ റീടൈൻ ചെയ്തു അധിക നേരം കൈവശം വെക്കാതെ അതിവേഗം അറ്റാക്കിംഗ് നീക്കങ്ങൾക്ക് തുടക്കമിടാനും വേണ്ടി വന്നാൽ ഇരു വിംഗുകളിലൂടെ കുതിച്ചു പായുകയും ചെയ്യുന്ന താരത്തിന്റെ വെർസെറ്റൈൽ പ്ലെയിംഗ് ടെൻഡൻസി ബ്രസീലിന്റെ താളാത്മകമായ അതിവേഗ മുന്നേറ്റങ്ങൾക്ക് മുതൽകൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.നിലവിലെ ലോക ഫുട്‌ബോളിലെ ഏറ്റവും അണ്ടർറേറ്റഡ് മധ്യനിരക്കാരനായ അലൻ എതിരാളികളെ വൺ ഓൺ വൺ സ്വിറ്റേഷനുകളിൽ സ്റ്റപ്പ് ഓവർ ട്രിക്സും നട്ടമെഗും ചെയ്യാൻ മിടുക്കനാണ്.

തന്റെ ഇഷ്ട താരവും ബ്രസീൽ ഇതിഹാസവും എട്ടാമത്തെ റോമൻ കിംഗ് എന്ന് റോമക്കാർ ആദരവോടെ വിളിച്ച പൗളോ റോബർട്ടോ ഫാൽകാവോ അണിഞ്ഞ അഞ്ചാം നമ്പർ ജെഴ്സിയെ ഏറെ ഇഷ്ടപ്പെടുന്ന അലന് ക്ലബിലെ പോലെ തന്നെ സെലസാവോയിലും ധരിക്കാൻ അഞ്ചാം നമ്പർ ലഭിക്കണമെന്നാണ് ആഗ്രഹം.ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും മികച്ച ഡിഫൻസീവ് മധ്യനിരക്കാരിലൊരാളായ മുൻ ബ്രസീൽ നായകൻ ദുംഗയെ റോൾ മോഡലാക്കിയ അലന് അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലിയെ പിന്തുടരാനാണ് താൽപര്യം.

ആർതർ-അലൻ സഖ്യം മധ്യനിരയിൽ ഉപയോഗിച്ച് നോക്കാനുള്ള അവസരം കൂടിയാണ് ടിറ്റ അടുത്ത മാസത്തെ സൗഹൃദ മൽസരങ്ങൾക്കായി ഒരുക്കിയെടുത്തിരിക്കുന്നത്.2011 അണ്ടർ 20 ലോകകപ്പ് വിജയിച്ച ബ്രസീൽ ടീമിലെ മിഡ്ഫീൽഡറായിരുന്ന അലന് ഏറെ കാലം കാത്തരുന്നതിന് ഫലം ലഭിക്കുന്നത് ഇന്നാണ് , തന്റെ അണ്ടർ 20 ടീംമേറ്റ്സായ കൗട്ടീന്യോ കാസെമീറോ സാൻഡ്രോ ഡാനിലോ ഒസ്കാർ ഫെർണാണ്ടോ എല്ലാം സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ച് സ്ഥിരാംഗങ്ങളായപ്പോൾ നാപ്പോളി താരത്തിന് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

Danish javed Fenomeno
Vai Brazil🇧🇷

Thursday, October 18, 2018

അറേബ്യൻ മണ്ണിൽ അർജന്റീന നിഷ്പ്രഭം,
ബ്രസീലിന് തുടരെ നാലാം സൂപ്പർക്ലാസികോ കിരീടം



നെയ്മറുടെ കൃത്യമായ കോർണറിൽ ഓട്ടമണ്ടിക്കും മുകളിലായി ഉയർന്ന് ചാടിയ മുൻ ബ്രസീൽ നായകൻ മിറാൻഡയുടെ ഹെഡ്ഡർ അർജന്റീന ഗോളി റൊമേറോയെ നിഷ്പ്രഭമാക്കി വലയിൽ തുളച്ചു കയറിയപ്പോൾ ജിദ്ദ കിംഗ് അബ്ബദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയം മഞ്ഞകടലിനാൽ ആർത്തിരമ്പുകയായിരുന്നു.
കഴിഞ്ഞ മൽസരശേഷം നമ്മൾ കരുതിയത് പോലെ തന്നെ കാസെമീറോ- ആർതർ - കൗട്ടീന്യോ സഖ്യത്തെ മധ്യനിരയിൽ അർജന്റീനക്കെതിരെ വിന്യസിച്ച ടിറ്റെ മിഡ്ഫീൽഡിലെ ഫിസികൽ പ്രസൻസിനേക്കാളും ഡിഫൻസീവ് സ്റ്റബിലിറ്റിയേക്കാളും മധ്യനിരയിൽ ക്രിയേറ്റീവിറ്റിക്കും ബോളൊഴുക്കിനുമായിരുന്നു പ്രാധാന്യം കൽപ്പിച്ചെതെന്ന് വ്യക്തമാക്കുന്നതായിരുന്നു മിഡ്ഫീൽഡിലെ സെലക്ഷൻസ്.
മുന്നേറ്റത്തിൽ ജീസസിനെയും ഫിർമീന്യോയും ഒരുമിച്ചു ഇറക്കിയത് കഴിഞ്ഞ മൽസരത്തിൽ സംഭവിച്ച ഫിനിഷിംഗിലെ പാളിച്ചകൾ നികത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.ഡിഫൻസിൽ മാർകിനോസിനൊപ്പം പരിചയസമ്പന്നനായ മിറാൻഡയുടെയും ഫിലിപ്പ് ലൂയിസിന്റെയും തിരിച്ചു വരവോടെ അനുഭവ സമ്പത്ത് വേണ്ടുവോളമുള്ള ഡിഫൻസിനെ ആയിരുന്നു ടിറ്റ ഒരുക്കിയത്.

അടുത്ത കോപ്പാ അമേരിക്ക ടാർഗറ്റ് ചെയ്തു ടീമിനെ ബിൽഡ് അപ്പ് ചെയ്യുന്ന ടിറ്റയുടെ പദ്ധതികളിലെ സുപ്രധാന കണ്ണികൾ തന്നെയാണ് മിറാൻഡയും ഫിലിപെ ലൂയിസുമെല്ലാം.കോപ്പ ലക്ഷ്യം വച്ച് അനുഭവസമ്പത്തും യുവത്വവും സമന്വയിപ്പിച്ച ശക്തമായ ഒരു മഞ്ഞപടയെ ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണങ്ങളായിട്ടാണ് ടിറ്റെ സൗഹൃദ മൽസരങ്ങളെ കാണുന്നത്.

അർജന്റീനക്കെതിരെയും പരീക്ഷണങ്ങൾ തുടരുകയായിരുന്നു കോച്ച് ,കാസെമീറോ- ആർതർ-കൗട്ടീന്യോ സഖ്യത്തെ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി ടിറ്റെ കോപ്പക്ക് മുമ്പ് തന്നെ ഡൈനാമിക് ക്രീയേറ്റീവ് മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുക എന്ന ടാക്റ്റിക്കൽ ടെസ്റ്റാണ് അർജന്റീനക്കെതിരെ നടത്തിയത്.അതുകൊണ്ട് തന്നെ ഇന്നലെ ജിദ്ദയിലെ പ്രധാന ആകർഷണം ബ്രസീലിയൻ സാവിയെന്ന് അറിയപ്പെടുന്ന ആർതർ മെലോയെന്ന ബാഴ്സ മധ്യനിരക്കാരനായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയെ എവിടെ കൊള്ളിക്കും എന്ന് ആശയക്കുഴപ്പമുള്ള ടിറ്റക്കുള്ള ഉത്തരമാണ് ആർതർ നൽകിയത് .കൗട്ടീന്യോയുടെ പ്രതിഭ എക്സ്പ്ലോർ ചെയ്യുക നെയ്മർക്ക് തൊട്ടുപിന്നാലെ കളിക്കുമ്പോഴാണ്.
ലൊകകപ്പിൽ ബ്രസീലിന്റെ creative Rhythm maker റോളിൽ ലിറ്റിൽ മജീഷ്യനെ വിന്യസിച്ചെങ്കിലും നിർണായകമായ ക്വാർട്ടറിൽ ഓർഗനൈസർ റോളിൽ താരം വേണ്ടത്ര മികവ് കാണിച്ചിരുന്നില്ല.
ആർതറിന്റെ വരവോടെ കൗട്ടീന്യോ സ്വതന്ത്രനാവുന്നതോടെ പൊസഷൻ ബേസിഡ് ഗെയിം കളിക്കാൻ ബ്രസീലിന്റെ മിഡ്ഫീൽഡ് ദ്വയത്തിന് കഴിഞ്ഞു.
ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഫിസികൽ - ഡിഫൻസീവ് സ്റ്റബിലിറ്റിയുള്ള  പൗളീന്യോ അഗുസ്തോ കാസെമീറോ ത്രയമായിരുന്നു മിഡ്ഫീൽഡിൽ.അതുകൊണ്ട് തന്നെ പൊസഷൻ തെറ്റിയുള്ള പൗളീന്യോ അഗുസ്തോ സഖ്യത്തിന്റെ മുന്നേറ്റത്തിലേക്കുള്ള കടന്നുകയറ്റങ്ങൾ വഴി പൊസഷൻ നഷ്ടപ്പെടുകയും അതുവഴി പലപ്പോഴും ബ്രസീലിന് അപകടങ്ങൾ സംഭവിച്ചിരുന്നു.അപ്പോഴെല്ലാം മധ്യനിരയെ സംരക്ഷിച്ചത് കാസെമീറോ ആയിരുന്നു.(ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ മൽസരം ഒരു തന്നെ ഒരുദാഹരണം).
എന്നാൽ 360 ഡിഗ്രി ആംഗിളിൽ നിന്നും പാസുകൾ പമ്പ് ചെയ്യാനും സ്വീകരിക്കാനും കഴിവുള്ള മികച്ച ബോൾ കൺട്രോളോടെ ബോൾ റീടൈൻ ചെയ്യുന്ന ആർതറിനെ പോലെയൊരു  മിഡ്ഫീൽഡ് മാസ്ട്രോയുടെ വരവോടെ പൊസഷൻ ബേസ്ഡ് ശൈലി ബ്രസീലിന് വരു മൽസരങ്ങളിലും കൂടുതൽ എളുപ്പമാവും.അറ്റാക്കിംഗിൽ ബോൾ നഷ്ടപ്പെട്ട് കൗണ്ടർ നേരിടേണ്ടി വന്നാലും എതിരാളികളുടെ ഹാഫിൽ വച്ച് അതെല്ലാം നിർവീര്യമാക്കമാനും  കാസെമീറോ-ആർതർ സഖ്യത്തിന് കഴിയും.ആർതറിന്റെ വരവോടെ കൗട്ടീന്യോക്ക് നെയ്മർക്കു തോട്ടുപിറകെ സെൻട്രൽ മിഡ്ഫീൽഡ് ട്രെയോയുടെ ലെഫ്റ്റ് പൊസിഷനിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനും സാധിക്കും.

അർജന്റീനക്കെതിരെ നെയ്മറുമൊത്ത് മികച്ച ഫോമിൽ കളിക്കാൻ കൗട്ടീന്യോക്ക് കഴിയാതെ പോയത് തന്നെയായിരുന്നു ബ്രസീലിന് കൂടുതൽ ഗോൾ നേടാനാകാതെ സാധിക്കാത്തത്.ഇടതുവിംഗിൽ ഒരു കരുത്തുറ്റ ഡിഫൻസീവ് മൈന്റഡ് ലെഫ്റ്റ് ബാക്കിനെയാണ് സെലസാവോക്ക് ആവശ്യം.അതിനാൽത്തന്നെ ഫിലിപ്പ് ലൂയിസ്  ആണ് ഈ റോളിൽ നിലവിൽ ഏറ്റവും മികച്ച ഓപ്ഷൻ.നെയ്റുമൊത്ത് മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ലൂയിസാവട്ടെ അർജന്റീനക്കെതിരെ തരക്കേടില്ലാതെ ഫോം പുറത്തെടുത്തു.

നെയ്മറുടെ യഥാർത്ഥ പ്രകടനം പുറത്ത് വന്നില്ലെങ്കിലും താരത്തിന്റെ അർജന്റീനൻ ഡിഫൻസിനെ കീറിമുറിച്ചുള്ള കടന്നു കയറ്റങ്ങളും റണ്ണിംഗുകളും ഇതുവഴി ലഭിച്ച നിരവധി ഫ്രീകിക്കുകളും ഗോളാക്കാനാവാതെ പോയത് ദൗർഭാഗ്യകരമായി.അർജന്റീനൻ ഡിഫൻസ് മതിലിനെ വിഢിയാക്കി ആർതറിന് നെയ്മർ കോർണറിലൂടെ നൽകിയ ഡയഗണൽ ബോൾ ബാഴ്സ താരം കരുത്തുറ്റ ബുള്ളറ്റ് വോളിയിലൂടെ അർജന്റീനൻ വലയെ ലക്ഷ്യമാക്കി പറത്തിയെങ്കിലും അവിശ്വസനീയമാം വിധം റൊമേറോ കുത്തിയകറ്റുകയായിരുന്നു.
റോബർട്ടോ ഫിർമീന്യോയുമായോ ജീസസുമായോ മികച്ച ഒത്തിണക്കത്തോടെ നെയ്മർക്ക് കളിക്കാൻ അവസരവും സ്പേസും ലഭിക്കാതെ പോയത് ഇരു സ്ട്രൈകർമാരുടെയും അവസരങ്ങൾ കുറച്ചു.ജീസസ് വൈഡ് ഫോർവേഡ് റോളിൽ വലതു വിംഗിൽ രണ്ട് മൂന്ന് ഡ്രീബ്ലിംഗ് റണ്ണുകൾ ഒഴിച്ചു നിർത്തിയാൽ കാര്യമായൊന്നും ചെയ്തില്ല. നെയ്മറെയും ജീസസിനെയും ക്രൂരമായി ഫൗൾ ചെയ്യുന്നതിൽ മൽസരിച്ച അർജന്റീനയുടെ കാടൻ സ്വഭാവം മൽസരത്തെ വിരസമാക്കിയിരുന്നു.

ബ്രസീലിയൻ ജെഴ്സിയിൽ നെയ്മറുടെ നൂറാം ഗോൾ പങ്കാളിത്തത്തിൽ മിറാൻഡ നേടിയ ബുള്ളറ്റ് ഹെഡ്ഡർ ഗോളിൽ തുടർച്ചയായി നാലാം സൂപ്പർക്ലാസികോ കിരീടം നേടി കാനറിപക്ഷികൾ യുദ്ധങ്ങളും ചരിത്ര സംഭവങ്ങളുമേറെ പിറന്ന അറേബ്യൻ മണ്ണിന്റെ ചരിത്രതാളുകളിലും സാംബാതാളത്തിന്റെയും ജോഗാ ബോണിറ്റോയുടെയും കാവ്യസൃഷ്ടികൾ രേഖപ്പെടുത്തിയാണ് മടങ്ങിയത്.തുടരെ നാല് തവണയും അർജന്റീന ബ്രസീലിന് മൂന്നിൽ അടപടലമാവുന്ന കാഴ്ചക്കും ജിദ്ദ സാക്ഷിയായി.21ആം നൂറ്റാണ്ടിൽ അർജന്റീനയെ തോൽപ്പിച്ച് ഫുട്‌ബോൾ രാജാക്കൻമാരായ ബ്രസീൽ നേടുന്ന ഏഴാമത്തെ കിരീടമാണ് ഇന്നലെ നെയ്മറുടെ പക്വതയാർന്ന നായകത്വത്തിൽ കാനറിപക്ഷികൾ സ്വന്തമാക്കിയത്.

വിജയങ്ങളും കിരീടവും സ്വന്തമാക്കിയെങ്കിലും അറേബ്യൻ സൗഹൃദ മൽസരങ്ങളിൽ തങ്ങളുടെ കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാൻ സാധിക്കാതിരുന്ന ബ്രസീലിനെ പരീക്ഷണങ്ങളാൽ മുന്നോട്ടു കൊണ്ടുപോവാൻ തന്നെയാകും ടിറ്റയുടെ തീരുമാനം.നവംബറിൽ ഉറുഗ്വെയുമായ് ലണ്ടനിൽ ഏറ്റുമുട്ടുമ്പോൾ ടീമിൽ പുതു മുഖങ്ങളെ  പ്രതീക്ഷിക്കാം.യുവേഫ നാഷൻസ് ലീഗുള്ളതിനാൽ യൂറോപ്യൻമാരെ ലഭിക്കാത്ത സാഹചര്യത്തിൽ കാമറൂണുമായി ഒരു സൗഹൃദ മൽസരം കൂടി നവംബറിൽ നടത്താനുള്ള ശ്രമത്തിലാണ് സിബിഎഫ്.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷💪💪💪

Saturday, October 13, 2018

സൗദിക്കെതിരെ ടാക്റ്റിക്കൽ പരീക്ഷണങ്ങളോടെ ടിറ്റെ 




ലോകകപ്പിൽ അഞ്ച് മൽസരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനാവാതെ വിഷമിച്ച ജീസസിനെ ഫസ്റ്റ് ഇലവനിൽ ഇറക്കിയ ടിറ്റെ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ പരീക്ഷിച്ച ടീം ഫോർമേഷനിലായിരുന്നു സൗദിക്കെതിരെയുള്ള ആദ്യ ഇലവനെ സംയോജിപ്പിച്ചത്.
ലോകകപ്പിൽ നിന്നും തീർത്തും വിഭിന്നമായി നെയ്മർ ജീസസ് കൗട്ടീന്യോ  ത്രയത്തെ തന്നെ ഫ്രന്റ് ത്രീ അറ്റാക്കേഴ്സായി പരീക്ഷിക്കുകയായിരുന്നു കോച്ച്.
യോഗ്യതാ റൗണ്ടുകളിൽ കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിച്ച ടിറ്റെ ലോകകപ്പിൽ സെൻട്രൽ മിഡ്ഫീൽഡ് റോളായിരുന്നു ലിറ്റിൽ മജീഷ്യന് നൽകിയിരുന്നത്.ലോകകപ്പിൽ കൗട്ടീന്യോ നിർവഹിച്ച മിഡ്ഫീൽഡിലെ Rhytham maker റോളിലേക്ക് അഗുസ്തോയെ തന്നെ വീണ്ടും കൊണ്ടുവന്ന ടിറ്റയുടെ പ്ലാൻ ഉദ്ദേശിക്കുന്ന വിധത്തിൽ ഫലവത്തായിരുന്നില്ല.ക്രീയേറ്റീവിറ്റിയേക്കാൾ മധ്യനിരക്ക് കൂടുതൽ ഡിഫൻസ്സീവ് സ്റ്റബിലിറ്റിയും ഫിസികൽ പ്രസൻസും കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയായിരുന്നു ടിറ്റെ കൗട്ടീന്യോയെ വലതു വിംഗിലേക്ക് മാറ്റി അഗുസ്റ്റോയെയും ഫ്രെഡിനെയും കാസെമീറോക്ക് മുന്നിലായി മിഡ്ഫീൽഡിൽ ഒരുമിച്ച് ആദ്യ ഇലവനിൽ ഇറക്കിയത്. യോഗ്യതാ മൽസരങ്ങളിൽ ബ്രസീലിന്റെ തുടർ വിജയങ്ങൾക്ക് കാരണമായ വിജയകരമായി നടപ്പിലിക്കിയ ഈ ടാക്റ്റിക്കൽ സിസ്റ്റം പക്ഷേ ഇന്നലെത്ത മൽസരത്തിൽ തനതായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ക്രിയേറ്റീവ് നീക്കങ്ങളിൽ യാതൊരു വിധ ടെമ്പോയോ റിതമോ നൽകാൻ കഴിഞ്ഞിരുന്നില്ല.
മാത്രമല്ല ബ്രസീലിന്റെ മാന്ത്രിക ജോഡിയായ നെയ്മർ - കൗട്ടീന്യോ സഖ്യത്തിന് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കാനും ഈ ഫോർമേഷൻ അനുവദിച്ചിരുന്നില്ല.കൗട്ടീന്യോയെ മധ്യനിരയിൽ ഉപയോഗിക്കുമ്പോഴാണ് നെയ്മർ കൗട്ടീന്യോ സഖ്യം കൂടുതൽ അപകടകാരികളായി മാറുന്നത്.ബാഴ്സ മിഡ്ഫീൽഡർക്ക് കൂടുതൽ സ്പേസ് ലഭിക്കുന്നതും നെയ്മറുമൊത്ത് ഇടതു സൈഡിൽ നിന്നും മിഡ്ഫീൽഡിലേക്ക് കട്ട് ചെയ്തു കളിക്കുമ്പോഴാണ്.

മൽസരത്തിന്റെ തുടക്കത്തിൽ തന്നെ കൗട്ടീന്യോയായിരുന്നു സൗദി ഡിഫൻസിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത് വലതു സൈഡിൽ നിന്നും കൗട്ടീന്യോ നൽകിയ പാസ്സ് ഗോളി മാത്രം മുന്നിൽ നിൽക്കെ നെയ്മറുടെ ക്ലോസ് റേഞ്ച് ഷോട്ട് സൗദി ഗോളി അവിശ്വസനീയമാം വിധം കുത്തിയകറ്റിയിരുന്നു.സെലസാവോയുടെ അറ്റാക്കിംഗ് ന്യൂക്ലിയസായ നെയ്മർ - കൗട്ടീന്യോ ലെഫ്റ്റിലും റൈറ്റിലുമായി രണ്ടറ്റത്ത് വേർതിരിഞ്ഞതോടെ ബ്രസീലിന്റെ താളാത്മകമായ ഫുട്‌ബോൾ നഷ്ടപ്പെട്ടിരുന്നു. അഗുസ്തോ നെയ്മർ സഖ്യം ചില മുന്നേറ്റങ്ങൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും അതെല്ലാം യഥേഷ്ടം ജീസസും അഗുസറ്റോയും തുലച്ചു കളയുകയായിരുന്നു.അഗുസ്റ്റോ കളിച്ച റോളിലാണ് കൗട്ടീന്യോ ഇന്നലെ കളിച്ചിരുന്നെങ്കിൽ മൽസരഫലത്തിലും ടീമിന്റെ മൊത്തത്തിൽ ഉള്ള അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയിലും ടെമ്പോയിലും കാതലായ മാറ്റങ്ങൾ കണ്ടേനെ , സുന്ദരമായ ജോഗാ ബോണിറ്റോയുടെ മാസ്മരിക നീക്കങ്ങളാൽ സമ്പന്നമായേനെ ഇന്നലത്തെ മൽസരം.
വിംഗ്ബാക്കുകളായ സാൻഡ്രോയും ഫാബീന്യോയും തങ്ങളുടെ ഫ്ലാങ്കുകളിൽ തുറന്നു കിട്ടിയ സ്പേസുകൾ മുതലാക്കാതെ പോയതും മുന്നേറ്റനിരയെ കാര്യമായി ബാധിച്ചു. ഇരുവരും ഡിഫൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശ്രമിച്ചത്.

നെയ്മർ ഒരുക്കി കൊടുത്ത രണ്ട് സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ സ്ട്രൈകർ പക്ഷേ തന്റെ നിമിഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ആദ്യ പകുതിക്ക് മുമ്പ് മാസ്സീവ് റണ്ണിംഗിൽ നെയ്മറുടെ  ബുദ്ധീപരമായ പാസ്സിലൂടെ സെറ്റ് അപ്പ് ചെയ്തു നൽകിയ വൺ ഓൺ വൺ സ്വിറ്റേഷൻ മനോഹരമായ തന്നെ വലയിലെത്തിക്കുകയായിരുന്നു ജീസസ്.
ലോകകപ്പിലെ അഞ്ച് മൽസരങ്ങളിൽ താരമനുഭവിച്ച ഗോൾ ദാരിദ്ര്യത്തിന് സിറ്റി സ്ട്രൈകർ അന്ത്യം കുറിച്ചു.ജീസസ് സെലസാവോ കരിയറിൽ സ്വന്തമാക്കുന്ന പന്ത്രണ്ടാം ഗോളായിരുന്നത്.

മിഡ്ഫീൽഡിലെ ക്രിയേറ്റീവിറ്റി ഇല്ലായ്മയും ബാലൻസില്ലായ്മയും  സെലസാവോ അറ്റാക്കിനെ നന്നായി ബാധിക്കുന്നത് മനസ്സിലാകിയ ടിറ്റെ രണ്ടാം പകുതിയിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡിനെ പിൻവലിച്ചു  ലുകാസ് മൗറയെ വലതു വിംഗിലേക്കും കൗട്ടീന്യോയെ മധ്യനിരയിലേക്കും മാറ്റി കളിപ്പിചു ഫോർമേഷൻ സിസ്റ്റം തന്നെ മാറ്റിയത് ബ്രസീലിന്റെ ആക്രമണങ്ങളിൽ കാര്യമായ പുരോഗതി വരുത്തി.നെയ്മർ കൂടുതൽ അപകടകരമായി കാണപ്പെട്ടതും ഈ നേരങ്ങളിലായിരുന്നു. അതായത് രണ്ടാം പകുതിയുടെ തുടക്കം മുതൽ കൗട്ടീന്യോ സബ് ചെയ്യപ്പെടും വരെയുള്ള നേരം.തുടർന്ന് നെയ്മർ രണ്ടു തവണയാണ് സൗദി ഡിഫൻസിനെ കീറി മുറിച്ചു അളന്നു നൽകിയ ത്രൂ പാസിലൂടെ ഗോളിയുമായി ലുകാസ് മൗറക്ക് വൺ ഓൺ വൺ സ്വിറ്റേഷൻ ഒരുക്കി കൊടുത്തത്.പക്ഷേ രണ്ടു അവസരങ്ങളിലും ഗോളി ഒവൈസിയെ മറികടക്കാൻ ടോട്ടൻഹാം താരത്തിന് കഴിഞ്ഞില്ല.മാത്രമല്ല നെയ്മറുടെ പാസ്സിൽ ടോട്ടൻഹാം വിംഗറെ ബോക്സിൽ പിറകിൽ നിന്നും സൗദി ഡിഫൻസ് ചവിട്ടി വീഴ്ത്തിയതിന് ലഭിക്കേണ്ട അർഹമായ പെനാൽറ്റിയും റഫറി കാനറികൾക്ക് നിഷേധിച്ചതും ബോക്സിന് വെളിയിൽ നിന്നും ലഭിച്ച രണ്ട് ഫ്രീകിക്കുകൾ നെയ്മറിന് ലക്ഷ്യം കാണാതെ പോയതും മൽസരഫലത്തെ കാര്യമായി ബാധിച്ചു.
അവസാന മിനിറ്റിൽ ലഭിച്ച നെയ്മറുടെ കോർണറിൽ തല വെച്ചാണ് അലക്‌സ് സാൻഡ്രോ തന്റെ കന്നി സെലസാവോ ഗോളിലൂടെ ബ്രസീലിന്റെ ലീഡുയർത്തിയത്.
ലാസ്റ്റ് ഇരുപത് മിനിറ്റുകളിൽ കൗട്ടീന്യോയെ കയറ്റി ആർതറിനെ ഇറക്കിയതിനേക്കാൾ അഗുസ്തോയെ കയറ്റി ആർതറിനെ കളത്തിലിറക്കുകയായിരുന്നു ടിറ്റെ ചെയ്യേണ്ടിയിരുന്നത്.ഇത് വഴി ആർതർ - കൗട്ടീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഒരുമിച്ച് കളിപ്പിക്കാനുമുള്ള അവസരം ലഭിച്ചേനെ.ക്രിയേറ്ററുടെ റോളിൽ അഗുസ്തോ അവസരത്തിനൊത്തുയരാതെ പോയപ്പോൾ ഫാബീന്യോയും ഫ്രെഡും തീർത്തും നിരാശപ്പെടുത്തി.
ബാക്ക് ലൈനിൽ മാർകിനോസിന്റെ ഇടപെടലുകൾ എടുത്തു പറയേണ്ടതാണ്. 

ആർതറിനെ തുടക്കം മുതൽ ടിറ്റെ അഗുസ്തോക്ക് പകരം കളിപ്പിച്ചിരുന്നെങ്കിൽ മിഡ്ഫീൽഡിൽ ക്രിയേറ്റീവിറ്റിയും ബാലൻസിംഗും കൈവരിച്ചേനെ.പരിപൂർണ്ണ സ്ട്രൈകർ അല്ലാത്തതു കൊണ്ടാവാം ഫിർമീന്യോയെ ജീസസിന് പകരമായി ടിറ്റെ കളിപ്പിക്കാത്തത്.അർജന്റീനക്കെതിരെ ഫിർമീന്യോയെയും ആർതറിനെയും ആദ്യ ഇലവനിൽ കളിപ്പിക്കണമെന്നതാണ് എന്റെ ആഗ്രഹം.

നെയ്മർ ഇരട്ട അസിസ്റ്റോടെ തന്റെ അസിസ്റ്റ് സമ്പാദ്യം നാൽപ്പതായി ഉയർത്തിയെങ്കിലും ഗോളടിക്കാനാവാതെ പോയത് നിരാശപ്പെടുത്തി.ബ്രസീലിന് വേണ്ടി കളത്തിലിറങ്ങിയ കഴിഞ്ഞ പതിമൂന്ന് മൽസരങ്ങളിൽ നിന്നായി പതിമൂന്ന് ഗോളുകളും ഏഴ് അസിസ്റ്റും നേടിയ നെയ്മർക്ക് ബ്രസീലിയൻ ജെഴ്സിയിൽ മൊത്തം ഗോൾ പങ്കാളിത്തം (ഗോൾ59+അസിസ്റ്റ്40) 99 ആയി. 

അർജന്റീനക്കതിരെ ടിറ്റെ ഡിഫൻസീവ് സ്റ്റബിലിറ്റിയും മധ്യനിരയിൽ ഫിസികൽ പ്രസൻസുമുള്ള ഒരു ഫോർമേഷനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല.കൗട്ടീന്യോ ഫ്രന്റ് ത്രീ യിൽ റൈറ്റ് വിംഗിൽ തന്നെ തുടരും.മറിച്ച് മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റീവിറ്റിയും താളാത്മകവുമുള്ള ഒരു ഇലവനെയാണ് ടിറ്റെ അർജന്റീനക്കെതിരെ ഇറക്കുന്നതെങ്കിൽ സൗദിക്കെതിരെ കളിച്ച ടീമിൽ നിന്നും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കും.കൗട്ടീന്യോ സെൻട്രൽ മിഡ്ഫീൽഡിൽ ക്രിയേറ്ററുടെ റോളിൽ തിരിച്ചെത്തും , ഫ്രെഡിനോ അഗുസ്തോക്കോ പകരം ആർതറും ആദ്യ ഇലവനിൽ കളിച്ചേക്കുമെന്നുറപ്പ്.
ആർതർ - കൗട്ടീന്യോ- നെയ്മർ സഖ്യത്തെ ആദ്യ ഇലവനിൽ ടിറ്റെ പരീക്ഷിക്കുമോയെന്ന് കാത്തിരുന്നു കാണാം.



By - Danish Javed Fenomeno

Vai Brazi

Thursday, October 11, 2018

മെസൊപ്പൊട്ടാമിയൻ ഫുട്ബോളിന്റെ ധീര നായകൻ - യൂനിസ് മെഹമൂദ്





ഉരുക്കിനാൽ തീർത്ത മനോധൈര്യമുള്ള ഹൃദയവുമായി പന്തു തട്ടിയവൻ, പരിശീലിക്കാൻ ഒരു സെന്റ് ഭൂമി പോലുമില്ലാതെ
യുദ്ധഭൂമിയായ ബാബിലോണിയയെ മുന്നിൽ നിന്നും നയിച്ച പടത്തലവൻ,
ഇറാനും സൗദിയും ജപ്പാനും കൊറിയയും മാറി മാറി നിലയുറപ്പിച്ചിരുന്ന ഏഷ്യൻ ഫുട്‌ബോളിന്റെ സിംഹാസനത്തിലേക്ക് ഇറാഖിനെ അവരോധിച്ച ധീരനായ നായകൻ, സാമ്രാജ്യത്വ ശക്തികളുടെ കടന്നുകയറ്റത്തെയും കൊലവിളിയെയും നിഷ്പ്രഭമാക്കി അതിജീവനത്തിന്റെ മൂർത്തീഭാവം കായിക ലോകത്തിന് കാണിച്ചു കൊടുത്ത പോരാട്ടവീര്യമുള്ള മെസപ്പൊട്ടോമിയൻ ഫുട്‌ബോളിന്റെ ചക്രവർത്തി പദം അലങ്കരിച്ചവൻ , 
വിശേഷണങ്ങൾക്കതീതമാണ് യൂനിസ് മെഹമൂദ് എന്ന ഇറാഖി ഫുട്‌ബോൾ ഇതിഹാസം.

യൂനിസ് മെഹ്മൂദിനെ പോലെ ഒരു ടീം നായകനെ ഫുട്‌ബോൾ ലോകം 2007 ന് മുമ്പോ ശേഷമോ കണ്ടിട്ടുണ്ടാകില്ല.
യുദ്ധകെടുതിയിൽ കഷ്ടപ്പെട്ട്  പരിശീലിക്കാൻ ഭൂമിയില്ലാതെ തട്ടിക്കൂട്ടിയ ഒരു ടീമും വച്ച് തെല്ലും പരിചയസമ്പത്തോ പരിശീലനമോ ഇല്ലാതെ വന്ന ഇറാഖിന് ഏഷ്യാ കപ്പ് നേടികൊടുത്ത ക്യാപ്റ്റൻ.
2007 ഏഷ്യാ കപ്പിൽ ഏഷ്യൻ കരുത്തരായ കൊറിയെയും ആദ്യമായി ഒരു ടൂർണമെന്റ് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന് കീഴിൽ കളിക്കാനിറങ്ങുന്ന  കാഹിലിന്റെയും ഹാരി ക്യൂവലിന്റെയും ഓസ്‌ട്രേലിയെയും  വമ്പൻമാരായ യാസിർ അൽഖത്താനിയുടെ സൗദിയെ ഫൈനലിലും മെഹ്മൂദിൻന്റെ ഏക ഗോളിന് തോൽപ്പിച്ചപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇറാഖ് ചരിത്രത്തിലാദ്യമായി ഏഷ്യ കപ്പ് കിരീടമണിഞ്ഞെന്ന്.ഫൈനൽ കണ്ടിരിക്കുന്ന ഞാൻ ഉറപ്പിച്ചിരുന്നു നകാമുറയുടെ ജപ്പാനെ തകർത്തു വന്ന സൗദി എളുപ്പത്തിൽ രണ്ടോ മൂന്നോ ഗോളുകൾക്ക് ജയിച്ചു കയറുമെന്ന്.പക്ഷേ യൂനിസിന്റെ ലീഡർഷിപ്പിനും ചങ്കുറപ്പിനും സ്കോറിംഗ് മികവിനും മുന്നിൽ സൗദിക്ക് അടിയറവ് വെക്കേണ്ടി വന്നു.ജക്കാർത്തയിൽ നടന്ന വാശിയേറിയ ഫൈനൽ മൽസരം ഒരിക്കലും മറക്കാൻ കഴിയാത്ത എക്കാലത്തെയും മികച്ച മൽസരങ്ങളിലൊന്ന് എനിക്ക് സമ്മാനിച്ച ബാഗ്ദാദിന്റെ ധീരപുത്രനായ അതുല്ല്യ പ്രതിഭ യൂനിസ് മെഹമൂദിന്റേ നേതൃത്വത്തിലുള്ള ഇറാഖിന്റെ ഏഷ്യാ കപ്പ് വിജയം ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളില്ലാത്ത സംഭവമായാണ് വിശേഷിപ്പിക്കുന്നത്.

ഫുട്‌ബോൾ പരിശീലിക്കാൻ സ്വന്തം രാജ്യത്ത് ഒരടി മണ്ണ് പോലും തങ്ങൾക്ക് ലഭിക്കാതെ പോയ കാലത്ത് നേടിയ
ഇറാഖിന്റെ അൽഭുത വിജയത്തിന് പിന്നിലും കോച്ചിന്റെ രൂപത്തിൽ ഒരു ബ്രസീൽ ടച്ച് ഉണ്ടായിരുന്നു.ജോർവൻ വിയേരയെന്ന ബ്രസീലുകാരൻ ആയിരുന്നു ഇറാഖി കോച്ച്. ഫൈനലിലെ രണ്ട് ടീമിന്റെയും പരിശീലകർ ബ്രസീലുകാർ ആയിരുന്നു.ഹെലിയോ എന്ന ബ്രസീലിയൻ ആയിരുന്നു സൗദി കോച്ച്.

2007 ലെ ഏഷ്യാ കപ്പ് കിരീട വർഷത്തിൽ ടൂർണമെന്റ് താരമായ യൂനിസ് മഹ്മൂദ് ബലോൺ ഡി ഓർ മുപ്പത് അംഗ ലിസ്റ്റിൽ ഇടം പിടിച്ചത് ഇന്നും ഒരു അപൂർവ നേട്ടമായി നിലനിൽക്കുന്നു.ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച ആദ്യ ഏഷ്യൻ താരമാണ് മെഹമൂദ്, അതും ഇറാഖി നാഷണൽ ടീമിനും അറേബ്യൻ  ക്ലബുകളിലും കളിച്ചിട്ടാണ് ഇറാഖ് നായകൻ ഈ നേട്ടം കൈവരിച്ചെതെന്ന് ഓർക്കണം.ഏഷ്യാ കപ്പ് ഇറാഖിനെ കിരീടത്തിലേക്ക് നയിച്ച മികവ് തന്നെയായിരുന്നു താരത്ത ബലോൺ ഡി ഓർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്താൻ അടിസ്ഥാനമായത്.

സാമ്രാജ്യത്വ ശക്തികളുടെ സ്വാർത്ഥ താൽപര്യങ്ങളാൽ യുദ്ധക്കെടുതിയിൽ അകപ്പെട്ടു തകർന്നു പോയ തന്റെ രാജ്യത്തെ ഫുട്ബോൾ സംസ്കാരം  തിരിച്ചു കൊണ്ടുവരികയായിരുന്ന യൂനിസ് അതും ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ അട്ടിമറിയിലൂടെ, ഏഷ്യാകപ്പ് വിജയം കൊണ്ട് മാത്രമല്ല ഇറാഖി ഫുട്‌ബോളിനെ യൂനിസ് കൈപിടിച്ച്  ഉയർത്തിയത് 2004 ലെ ഏതൻസ് ഒളിമ്പിക് ഫുട്‌ബോളിൽ ടീമിനെ നാലാം സ്ഥാനത്തെത്തിച്ചത് യൂനിസ് എന്ന പത്താം നമ്പറുകാരനായിരുന്നു.
ബാബിലോണിയൻ ഫുട്‌ബോൾ അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഫിഫ റാങ്ക് കരസ്ഥമാക്കിയതും യൂനിസ് മെഹമൂദിന്റെ കാലത്തായിരുന്നു.2007 ഏഷ്യാ കപ്പ് വരെ സയ്യിദ്‌ ഒവൈറാനും അലീ കരീമിയും മെഹ്ദാവികിയയും നകാതെയും അൽജബറും എന്റെ ഇഷ്ടപ്പെട്ട ഏഷ്യൻ ഫുട്‌ബോൾ താരങ്ങളായിരുന്നു പക്ഷേ  2007 ഏഷ്യാ കപ്പിലെ യൂനിസിന്റെ അൽഭുത പ്രകടനവും നായക മികവും കൊണ്ട് ഇവരുടെയെല്ലാം മുകളിലായാണ് യൂനിസ് മെഹ്മൂദ് എന്റെ മനസ്സിൽ ഇടംപിടിച്ചത്.

ഫുട്‌ബോളിന്റെ സ്വർഗഭൂമിയായ ബ്രസീൽ  ഇറാഖി ഫുട്‌ബോളിന് എന്നും താങ്ങായും കരുത്തായും സഹായകമായും നിലകൊണ്ടിരുന്നു.ഇറാഖിന്റെ ഗോൾഡൻ ഫുട്‌ബോൾ കാലഘട്ടമായി കണക്കാക്കുന്ന എൺപതുകളിൽ ചരിത്രത്തിൽ  ആദ്യമായി ഇറാഖിന് ലോകകപ്പിന് യോഗ്യത നേടികൊടുത്തത് ഒരു ബ്രസീൽ ഇതിഹാസ താരമായിരുന്നു.1950കളിൽ ബാഴ്സലോണ ക്ലബിന്റെ ഇതിഹാസമായിരുന്ന  എവാരിസ്റ്റോ ഡി മാസിഡോ.( പിൽക്കാലത്ത് കൊറിന്ത്യൻസിനെയും ഫ്ലുമിനെൻസിനെയും തുടങ്ങിയ നിരവധി ബ്രസീൽ ക്ലബുകളെയും ബ്രസീൽ നാഷണൽ ടീമിനെയും പരിശീലിപ്പിച്ച് കൊണ്ട് കോച്ചിംഗിലും പ്രാഗൽഭ്യം തെളിയിച്ച ഫുട്‌ബോൾ ബിംബം).
1986 ലോകകപ്പിലായിരുന്നു ഇറാഖ് ലോകകപ്പിൽ അരങ്ങേറ്റം കുറച്ചത്.ഇറാഖി ഫുട്‌ബോളിലെ പെലെയെന്ന് അറിയപ്പെടുന്ന അഹമ്മദ് റാദിയെന്ന സൂപ്പർ താരമായിരുന്നു ലോകകപ്പിൽ ഇറാഖിന്റെ ഒരേയൊരു ഗോളും സ്കോർ ചെയ്തത്.കാലത്തിന്റേ തനിയാവർത്തനം എന്ന പോലെ നീണ്ട 21 വർഷങ്ങൾക്ക് ശേഷം ഇറാഖി ഫുട്‌ബോൾ തങ്ങളുടെ അടുത്ത സുവർണനേട്ടം  2007ലെ ഏഷ്യാ കപ്പിന്റെ രൂപത്തിൽ സ്വന്തമാക്കുമ്പോഴും ടീമിന്റെ പരിശീലകൻ ജോർവൻ വിയേരയെന്ന ബ്രസീലുകാരനായിരുന്നു . ഇറാഖി ഫുട്‌ബോളിന്റെ ചരിത്രതാളുകളിൽ എഴുതപ്പെട്ട ബ്രസീലിയൻ നാമങ്ങളാണ് എവാരിസ്റ്റോയും ജോർവൻ വിയേരയും.
ബ്രസീൽ ഫുട്‌ബോൾ ഇതിഹാസമായ സീകോയും ഇറാഖിനെ പരിശീലിപ്പിച്ചിരുന്നു.
അഹമദ് റാദിയും യൂനിസ് മെഹമൂദും യുദ്ധകലുഷിതമായ  രണ്ട് കാലഘട്ടങ്ങളിൽ പ്രതികൂലസാഹചര്യങ്ങളെയെല്ലം തച്ചുടച്ച് തങ്ങളുടെ രാജ്യത്തെ ഫുട്‌ബോൾ സംസ്കാരത്തെ സുവർണ നേട്ടങ്ങളിലേക്ക് നയിച്ച ഇതിഹാസ നായകൻമാരാണ്.

ഏത് യുദ്ധത്തിനോ സാമ്രാജ്യത്വ ശക്തികൾക്കോ തീവ്രവാദികൾക്കോ പട്ടിണിക്കോ ദാരിദ്ര്യത്തിനോ തകർക്കാൻ കഴിയുകയില്ല കാൽപ്പന്തുകളിയെ, അതിനു നമ്മുടെ മുന്നിലുള്ള ഉദാത്തമായ ഉദാഹരണമാണ് ഇറാഖി ഫുട്‌ബോൾ. ഇറാഖ് എന്ന രാജ്യത്തിന്റെ ഏറ്റവും മോശം കാലഘട്ടത്തിലായിരുന്നു അവരുടെ ഫുട്‌ബോൾ ടീമിന്റെ 2007 ഏഷ്യാ കപ്പ് വിജയവും 2004ലെ ഒളിമ്പിക്സ് നാലാം സ്ഥാന നേട്ടവും അവരുടെ ഏറ്റവും മികച്ച ഫിഫാ റാങ്ക്(37) നേട്ടവും എന്നോർക്കുമ്പോഴാണ് ഇറാഖി ഫുട്‌ബോൾ ഏഷ്യൻ ഫുട്‌ബോളിലെ ഏറ്റവുമധികം ഫുട്‌ബോൾ ടാലന്റുകളുടെ വളക്കൂറുള്ള മണ്ണാണെന്ന് മനസ്സിലാവുക.
മാനവസംസ്കാരം ഉടലെടുത്ത യൂഫ്രട്ടീസ്- ടൈഗ്രീസ് തീരങ്ങളിൽ ഭൂവിഭവ സമ്പത്ത് കൊണ്ട് ദൈവം കനിഞ്ഞനുഗ്രഹിച്ച ഭൂമികയായ യുദ്ധകറയാൽ പുകയുന്ന മനോഹരമായ ബാഗ്ദാദിന്റെ മടിത്തട്ടിൽ നിന്നും പന്തു തട്ടാൻ ഇനിയും പിറവിയെടുക്കട്ടെ നിരവധി യൂനിസ് മെഹമൂദ്മാർ...😍
================================

ഇന്ന് സൗദി അറേബ്യൻ മണ്ണിൽ മെഹ്മൂദിൻന്റെ പിൻമുറക്കാർ അർജന്റീനയെ നേരിടുകയാണ്.
കുവൈത്ത് - ഇറാഖ് യുദ്ധത്തോടെ  കർബല ഇർബിൽ ബസ്റ തുടങ്ങിയ ഇറാഖി സിറ്റികളിൽ
മൽസരങ്ങൾ നടത്തുന്നതിന് ഫിഫ നൽകിയ മുപ്പതോളം വർഷത്തെ വിലക്ക് കഴിഞ്ഞ വർഷം നീക്കിയിരുന്നു. ബസ്റയിൽ സൗദിയുമായി ഇക്കഴിഞ്ഞ ഫെബ്രൂവരിയിൽ നടത്തിയ സൗഹൃദ മൽസരത്തിൽ ഇറാഖ് നാല് ഗോളിന് സൗദീയെ അട്ടിമറിച്ചിരുന്നു.മൽസരശേഷം
മനുഷ്യരാശിയുടെ ഏറ്റവും പുരാതന നഗരമായ ബാഗ്ദാദിൽ ഒരു ലക്ഷം പേരെ ഉൾക്കൊള്ളിക്കാൻ കപ്പാസിറ്റിയൂള്ള ഫുട്‌ബോൾ സ്റ്റേഡിയം തങ്ങൾ നിർമിച്ചു നൽകുമെന്ന് സൗദി വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാൽ യുദ്ധകെടുതിയിൽ ബുദ്ധിമുട്ടുന്ന ബാഗ്ദാദിൽ ഫുട്‌ബോൾ മൽസരം നടത്തുന്നതിന് ഫിഫ വിലക്ക് നേരിടുന്ന ഇറാഖിന് ഏറെ ആശ്വാസകരമാണ് സൗദിയുടെ ഈ പ്രഖ്യാപനം.റിയാദിൽ അർജന്റീനയുമായി ഇന്ന് ഏറ്റുമുട്ടുമ്പോൾ ഇറാഖിൽ നിന്നും ഒരു അട്ടിമറിയൊന്നും പ്രതീക്ഷിക്കുന്നില്ല.പക്ഷേ പാരമ്പരഗതമായി അവരുടെ രക്തത്തിൽ അലിഞ്ഞു ചെർന്ന മെസ്സപ്പൊട്ടോമിയൻ പോരാട്ട വീര്യം പുറത്തെടുത്തു ഒരു സമനിലയെങ്കിലും സ്വന്തമാക്കാനായാൽ ഇറാഖികൾക്കത് വിജയതുല്ല്യമായിരിക്കുമത്.

Danish Javed Fenomeno

Sunday, September 23, 2018

The Greatest player After Pele - സൗന്ദര്യാത്മക ഫുട്‌ബോളിന്റെ ഒരേയൊരു സുന്ദര പ്രതിഭാസം

Phenomenon-Eternal Greatest Beauty of  joga Bonito

Author- Danish Javed Fenomeno
Date - September 22 , 2018



ഒരിക്കലും പീക്ക് ചെയ്യപ്പെടാതെ പോയ തന്റെ കരിയർ പീക്ക് വർഷങ്ങൾ ഇല്ലാതെ തന്നെ റോണോ പെലയോട് വളരെ കൗമാര പ്രായത്തിൽ തന്നെ താരതമ്യം ചെയ്യപ്പെടുന്നു എങ്കിൽ അദ്ദേഹത്തിന്റെ ടാലന്റ് ലെവൽ അനന്തമാണ്, അളക്കുവാൻ സാധ്യമല്ല.ഫുട്‌ബോളിനെ സംബന്ധിച്ച് കളിക്കാർ തങ്ങളുടെ കരിയർ പീക്ക് ലെവലിലേക്ക് കുതിക്കുന്നു സമയമാണ് 22 - 25 age പിരീഡ്. റൊണാൾഡീന്യോ തന്റെ മാന്ത്രികത മുഴുവൻ പുറത്തെടുത്തു ഫുട്‌ബോൾ ലോകത്ത അമ്പരിപ്പിച്ചത് 22-26 age period ൽ ആയിരുന്നു.ഗാരിഞ്ചയും ക്രൈഫും  പുസ്കാസും  മറഡോണയും ബെസ്റ്റും എല്ലാം തങ്ങളുടെ ലീഗസി ഉറപ്പിച്ചതും ഈ age പിരീഡിൽ ആയിരുന്നു.മെസ്സി തന്റെ 22 23 24 25 വയസ്സുകളിലായിരുന്നു ബലോൺ ഡി ഓർ നേടിയിരുന്നത്.
ഒരു ഫുട്‌ബോളറുടെ കരിയറിൽ ഏറ്റവും സുപ്രധാനമായ ഈ age പിരീഡിലാണ് റോണാൾഡോ ഹോസ്റ്റ്പ്പിറ്റലിൽ കഴിച്ചു കൂട്ടിയെന്നത് ഓർക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭാ ലെവൽ എത്രത്തോളമാണെന്ന് മനസ്സിലാവുക.

റോണോക്ക് ദൈവം നൽകിയത് ഇഞ്ചുറികൾ മാത്രമായിരുന്നു. അതും ഒന്നല്ല പല തവണയായി ഒരു ഡസനിൽ അധികം ഇഞ്ചുറികൾ.കരിയർ പീക്ക് വർഷങ്ങളിലേക്ക് കുതിക്കവേ ദൈവം  തുടർച്ചയായി റോണോക്ക് സമ്മാനിച്ചത് മൂന്ന് മേജർ ഇഞ്ചുറികൾ.അതും രണ്ട് കാൽമുട്ടുകൾക്ക് , രണ്ട് തവണ വലതു കാൽമുട്ടിനും ഒരു തവണ ഇടതു കാൽമുട്ടിനും മൂന്നര വർഷത്തെ ഇടവേളയിൽ മൂന്ന് മേജർ സർജറിക്ക് വിധേയമായി. ഡോക്ടർമാർ പോലും വിധിയെഴുതി ഇനി ഒരിക്കൽ പോലും റോണോക്ക് കളിക്കളത്തിലേക്ക് തിരികെ വരാൻ കഴിയില്ലെന്ന്. ഫുട്‌ബോളിൽ നിന്നും വിരമിക്കുന്നതാണ് ഫുട്‌ബോളിലെ അൽഭുത പ്രതിഭാസത്തിന് നല്ലതെന്ന് ചികിൽസിച്ച വിദഗ്ധരടങ്ങുന്ന മെഡിക്കൽ സംഘം അഭിപ്രായപ്പെട്ടു.എന്നാൽ റോണോ അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് തിരികെ വന്നത് വെറും ഒരുപാട് ഗോളടിച്ചോ ലീഗ് കിരീടങ്ങൾ നേടിയോ ആയിരുന്നില്ല.

നാല് വർഷം മുമ്പ് ബ്രസീലിനെ ഒറ്റയ്ക്ക് തോളിലേറ്റി പാരീസിൽ ലോക മാമാങ്കത്തിന്റെ ഫൈനലിലെത്തിച്ച ശേഷം ഫൈനൽ നടക്കുന്നതിന് മുമ്പ് ഫുഡ് പോയിസൻ കൊണ്ടും അമിത സമ്മർദ്ദമവും കാരണം Hysteria ക്ക് വിധേയനായതാടൊ മൽസരത്തന് മുമ്പ് തന്നെ തോൽവി ഉറപ്പിച്ച ബ്രസീലിന്റെ നെഞ്ചിൽ നിന്നും നഷ്ടപ്പെട്ടു പോയ പഞ്ചനക്ഷത്രം യോകഹോമയിൽ നാല് വർഷങ്ങൾക്കിപ്പുറം ബ്രസീലിന്റെ വിഖ്യാതമായ മഞ്ഞ ജെഴ്സിയിൽ  തുന്നിച്ചേർത്തു കൊണ്ടായിരുന്നു റോണോ ലോക ഫുട്‌ബോളിലേക്ക് തന്റെ മാസ്മരിക തിരിച്ചുവരവ് നടത്തിയത്.സ്പോർട്സ് ചരിത്രത്തിൽ തന്നെ ഒരു അത്ലറ്റിന്റെ എക്കാലത്തെയും മികച്ച തിരിച്ചുവരവായി ഇത് കണക്കാകപ്പെടുന്നു.
പരിക്കേൽക്കുമ്പോൾ റാഫേൽ നദാലും ഉസൈൻ ബോൾട്ടുമെല്ലാം തങ്ങൾക്ക് തിരിച്ചുവരവിന് പ്രചോദനമായത് റോണോയുടെ തിരിച്ചുവരവാണെന്നായിരുന്നു പിൽക്കാലത്ത് ചൂണ്ടിക്കാട്ടിയത്.

ബ്രസീൽ ഇതിഹാസത്തിന്റെ കൂടെ കളിച്ച സമകാലികരിയ റൊമാരിയോ കഫു കാർലോസ് സിദാൻ ഫിഗോ റൊണാൾഡീന്യോ ഓവൻ തുടങ്ങിയവർ വരെ റോണോയുടെ ടെക്നിക്സും ട്രിക്സും പാസ്സുകളും കോപ്പീ ചെയ്തു റോൾ മോഡലാക്കിയീരുന്നു.അദ്ദേഹത്തിന്റെ പ്ലെയിംഗ് ശൈലി അനുകരിക്കാൻ ശ്രമിച്ചിരുന്നു.റോണോയെ തങ്ങളുടെ മാതൃകാ ഫുട്‌ബോളർ ആയി പിന്തുടരന്നവരുടെ ലിസ്റ്റ് എടുത്താൽ അവസാനിക്കില്ല ഇബ്രഹിമോവിച്ച് കകാ അഡ്രിയാനോ റോബീന്യോ തുടങ്ങി മെസ്സി ക്രിസ്ത്യാനോ ബെൻസെമ നെയ്മർ തുടങ്ങിയവരിലൂടെ റഷ്ഫോഡും ജീസസും വിനീസ്യസിനെയും പോലുള്ള ഇന്നത്തെ കൗമാരക്കാരായ തലമുറയിൽ എത്തീ നിൽക്കുന്ന റോണോ ഭക്തി.കഴിഞ്ഞ പോയ തലുമറകൾ മാത്രമല്ല വരുന്ന ഫുട്‌ബോൾ തലമുറകൾക്കെല്ലം ആരാധന പാത്രമാവും റൊണാൾഡോ ഫെനോമിനോ.

ഒരു പക്ഷേ ദൈവം കണ്ടറിഞ്ഞു കൊടുത്തതാവും റൊണോക്ക് ഇഞ്ചുറികൾ.പെലെയുടെ ലോക റെക്കോർഡുകൾ നില നിർത്താൻ വേണ്ടി.അല്ലെങ്കിൽ പെലെയുടെ മൂന്ന് ലോകകപ്പ് റെക്കോർഡ് നേട്ടമൊക്കെ റോണോ വളരെ കൂളായി മറികടന്നേനെ എന്നതിൽ യാതൊരു സംശയവും ഓരു ഫുട്‌ബോൾ പ്രേമിക്കും കാണില്ല.
സീകോ ഒരിക്കൽ പറഞ്ഞത് കേട്ടില്ലേ റോണോ ഇഞ്ചുറി ഇല്ലായിരുന്നു എങ്കിൽ 2000 ഗോളടിക്കുമിയിരുന്നുവെന്ന്..
ഒരു ചെന്നായകൂട്ടം ഒന്നടങ്കം ആക്രമിക്കാൻ വരുന്നതു പോലെയാണ് റോണോയുടെ മാസ്സീവ് ഡ്രീബ്ലിംഗ് റൺസ് അത് തടുക്കാനാവില്ല എന്ന് പറഞ്ഞത് അർജന്റീനൻ സ്ട്രൈകറായിരുന്ന വാൽഡാനോ ആയിരുന്നു.
റൊണാൾഡോ തന്റെ ജേഷ്ഠ സഹോദരനായി കാണുന്ന റൊമാരിയോ പറഞ്ഞതോർക്കുമ്പോൾ ഓരോ ബ്രസീൽ ആരാധകരുടെയും കണ്ണു നനയുമെന്ന് തീർച്ച.1994 ലോകകപ്പ് ഫൈനലിൽ എനിക്ക് തൊട്ടുപിറകിലായി ആ പതിനേഴ്കാരൻ പയ്യനെ ഇറക്കിയിരുന്നെങ്കിൽ ബ്രസീലിന് നാലാം ലോക കിരീടം നേടാൻ പെനാൽറ്റി ഷൂട്ടൗട്ട് തേടി പോകേണ്ടി വരുമായിരുന്നില്ല.
അവനെ ടൂർണമെന്റിലുടനീളം പെരേര കളിപ്പിച്ചിരുന്നെങ്കിൽ ഞാൻ മിനിമം പത്ത് ഗോളങ്കിലും അടിച്ചേനേ.
റൊമാരിയോ ലോകകപ്പ് വിജയത്തിന് ശേഷം പറഞ്ഞ വാചകങ്ങളാണിത്.

ഇങ്ങനെ മഹാരഥഹമാരായ എത്രയെത്ര താരങ്ങൾ പരീശീലകർ മറ്റു സ്പോർട്സ് അത്ലറ്റുകൾ റോണോയെ കുറിച്ച് അഭിപ്രായപ്പട്ട quotes കൾ എടുത്തു നോക്കിയാൽ അനന്തമായി നീണ്ടു പോകും.

25 വയസ്സിനുള്ളിൽ മൂന്ന് ലോകകപ്പ് ഫൈനലുകൾ , രണ്ട് ലോക കിരീടം , ഒരു തവണ റണ്ണർ അപ്പ് , രണ്ട് കോപ്പാ അമേരിക്ക , ഫിഫ കോൺഫഡറേഷൻ കപ്പ് ,മൂന്ന് ലോക ഫുട്‌ബോളർ പട്ടങ്ങൾ & ബാലോൺ ഡിഓറുകൾ , ലോകകപ്പ് ഗോൾഡൻ ബോൾ , ലോകകപ് ഗോൾഡൻ ബൂട്ട് , കോപ്പ ഗോൾഡൻ ബോൾ കോപ്പാ ഗോൾഡൻ ബൂട്ട് , യുവേഫ കപ്പ് കളിച്ചു കൊണ്ട് യുവേഫ പ്ലയർ ഓഫ് ഇയർ അവാർഡ് ,...Etc..നേട്ടങ്ങൾക്ക് അന്ത്യമില്ലാ..

റോണോയുടെ കാലിൽ ബോൾ ലഭിച്ചാൽ പിന്നെ ബോൾ കാണില്ല it's pure magic..മാർസെൽ ഡെസൈലി ഇങ്ങനെ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിൽ നിന്നായിരുന്നു. ഡെസൈലി മാത്രമല്ല മാൽഡീനി കന്നവാരോ നെസ്റ്റ കോസ്റ്റകൂർട്ട തുറാം ബ്ലാങ്ക് ഡിബോയർ യാപ് സ്റ്റാം റൈസഗർ സൽഗാഡോ ഹിയറോ സെർജി പുയോൾ തുടങിയ നിരവധി ഇതിഹാസങ്ങളായ ഡിഫന്റർമാരുടെ പേടിസ്വപ്നം ആയിരുന്നു റോണോ. ലോക ഫുട്‌ബോളിലെ തന്നെ എക്കാലത്തെയും defensively toughest football കാലഘട്ടം ആയി കണക്കാക്കുന്നത് തെണ്ണൂറുകളാണ്.

ഈ കാലഘട്ടത്തിലാണ് റോണോ ഇവരെയെല്ലാം പുഷ്പം പോലെ അനായാസമായി എതിരിട്ടത്.
നട്ട്മെഗിന്റെ യഥാർത്ഥ പിതാവ് ,  ആരാണെന്ന ചോദ്യത്തിന് ഒരുത്തരം മാത്രെയുള്ളൂ ഒറിജിനൽ റൊണാൾഡോ മാത്രം..റോണോയുടെ നട്ട്മെഗിന്റെ സുഖം അറിഞ്ഞവരാണ് മുകളിൽ പ്രതിപാദിച്ച ലെജണ്ടറി ഡിഫന്റേഴ്സ് എല്ലാം. അത് മാത്രമാണോ ആ മഹാ പ്രതിഭാസം ഫുട്‌ബോൾ ലോകത്ത് പരിചിതമാക്കി കൊടുത്തത് റോണോയുടെ ടിപ്പിക്കൽ സ്റ്റെപ്പ് ഓവറുകൾ , ഫെയിന്റ് കട്ടുകൾ , ഷോൾഡർ ഡ്രോപ്പ് ഫെയിന്റ് , ഇലാസ്റ്റികോ , റൈറ്റ്&ലെഫ്റ്റ് ഫൂട്ട് ചോപ്പ് മൂവുകൾ , നോ ലൂക് പാസ്സിംഗ് , നോ ലുക് ഷോട്ട് , റെയിൻബോ ഫ്ലിക് ..etc..അങ്ങനെ എത്രയെത്ര സ്കില്ലുകൾ ടെക്നികുകൾ ട്രിക്കുകൾ ആണ് കാൽപ്പന്തുകളിയിൽ പുതു തലമുറക്ക് പാഠ പുസ്തകമാവാൻ റൊണോ അനശ്വരമാക്കിയത്.

പെലെ കഴിഞ്ഞാൽ ലോക ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച താരം, ലോക ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിഭ.ഗരിഞ്ച കഴിഞ്ഞാൽ എക്കാലത്തെയും മികച്ച ഡ്രിബ്ളർ , പെലെ റിവലീന്യോ സീകോ ക്രൈഫ് എന്നിവർക്ക് മീതെ മോസ്റ്റ് ടെക്നിക്കലി ഗിഫ്റ്റഡ് ഫുട്‌ബോളർ.മോഡേൺ ഫുട്‌ബോളിനെ സൗന്ദര്യാത്മക ഫുട്‌ബോളിലേക്ക് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു മാറ്റിപ്രതിഷ്ഠിച്ചവൻ.ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം നടത്തിയവൻ.പെലെ കഴിഞ്ഞാൽ ഏറ്റവുമധികം ലോകകപ്പ് ഗോൾ+അസിസ്റ്റ് സ്വന്തമാക്കിയ ഇതിഹാസം. പെലെ 14 മാച്ചിൽ നിന്നും 12 ഗോൾ+11 അസിസ്റ്റോടെ 23 ഗോൾ +അസിസ്റ്റ് ഉണ്ടെങ്കിൽ റൊണാൾഡോ 19 മൽസരത്തിൽ നിന്നും 15 ഗോൾ + 7 അസിസ്റ്റോടെ 22 ഗോൾ +അസിസ്റ്റ് ഉണ്ട്.  ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഫ ലോകകപ്പ് ഗോൾഡൻ ബോൾ വിന്നർ പ്രായം കുറഞ്ഞ ഫീഫ ലോകഫുട്ബോളർ , ബലോൺ ഡി ഓർ ജേതാവ് , ഗോൾഡൻ ബൂട്ട് , യുവേഫ പ്ലെയർ ഓഫ് ദ ഇയർ etc..  റൊണാൾഡോയുടെ നേട്ടങ്ങൾ പറഞ്ഞാൽ അവസാനിക്കാത്ത വിധം കടന്നുപോകുകയാണ്.

ഫിനോമിനോ , ദൈവത്തിന്റെ അതിക്രൂരമായ പരീക്ഷണങ്ങളും വെല്ലുവിളികളും  മാത്രം നേരിട്ട കരിയർ,ഒരു കളിക്കാരന് അനുകൂലമായ സാഹചര്യങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഒട്ടും ഉണ്ടായിട്ടില്ല.പരിക്കിന്റെ രൂപത്തിൽ പതിനേഴ് വർഷങ്ങൾ നീണ്ട കരിയറിൽ തന്റെ പ്രതിഭക്കൊത്ത നീതി ദൈവം ഒരിക്കലും ആ മഹാ പ്രതിഭാസത്തിന് നൽകിയില്ല.അർജന്റീനൻ താരം ബാറ്റിസ്റ്റൂട്ട പറഞ്ഞതു പോലെ " കാൽപ്പന്തുകളി എന്നാൽ അത് റൊണാൾഡോ" ആണ്. അതെ Ronaldo is football

An idol of whole Football Generations
one Ronaldo one Original Ronaldo

Feliz anniversario Ronaldo Nazário
Happy 42nd bday my idol my hero 😎
By #Danish_Javed_Fenomeno

(സെപ്റ്റംബർ 18 നാണ് റോണോയുടെ ജനനമെങ്കിലും ബെർത്ത് സർട്ടിഫിക്കറ്റിൽ രജിസ്റ്റർ ചെയ്തത് സെപ്റ്റംബർ 22നാണ്.അതുകൊണ്ട് സെപ്റ്റംബർ 22 ആണ് ജൻമദിനമായി റോണോ ആഘോഷിക്കുന്നത്)


പ്രീമിയർ ലീഗിൽ 100 ഗോൾ തികച്ച് സലാ ഫിർമീന്യോ മാനെ സഖ്യം




സൗതാംപ്ടണെതിരായ സലാഹിന്റെ ഗോളോടെ പ്രീമിയർ ലീഗ് ഗോളുകളുടെ എണ്ണത്തിൽ 100 തികച്ച് സലാ-ഫിർമീന്യോ-മാനെ സഖ്യം.റോബർട്ടോ ഫിർമീന്യോ 38 ഗോളുകളും സലാഹ് 35 ഉം മാനെ 27ഉം ഗോളാണ് ഇതുവരെ പ്രീമിയർ ലീഗിൽ അടിച്ചു കൂട്ടിയത്.

ലിവർപൂളിന്റെ എക്കാലത്തെയും മികച്ച അറ്റാക്കിംഗ് പാർട്ണർഷിപ്പ് നിരയിലേക്കുയരുകയാണ് സലാ-ഫിർമീന്യോ - മാനെ കൂട്ട്കെട്ട്.
ലിവർപൂളിന്റെ സുവർണ കാലഘട്ടമായി വിലയിരുത്തുന്ന പഴയ റെഡ്സ് ഇതിഹാസങ്ങളായ 70 കളിലെ കെവിൻ കീഗൻ - ജോൺ തൊഷാക് സഖ്യം തങ്ങളുടെ ഏഴ് വർഷത്തെ കൂട്ടുകെട്ടിൽ159 ഗോളുകളാണ് അടിച്ചു കൂട്ടിയത്.
ശേഷം ഇരുവരെയും  റീപ്ലേസ് ചെയ്തു വന്ന ലിവർപൂളിന്റെ എക്കാലത്തെയും മികച്ച താരമെന്ന് വിലയിരുത്തപ്പെടുന്ന ഡാൽഗ്ലിഷും ഇയാൻ റഷും എൺപതുകൾ അടക്കി ഭരിച്ചപ്പോൾ അടിച്ചു കൂട്ടിയത് 221 ഗോളുകളാണ്.ക്ലബിന്റെ എക്കാലത്തെയും ബെസ്റ്റ് ടോപ് ഗോൾ സ്കോറർ ആണ് ഇയാൻ റഷ്.

തെണ്ണൂറുകളിൽ നമ്മുടെ കുട്ടികാലത്ത് പ്രീമിയർ ലീഗ് കാണുമ്പോൾ ലിവർപൂൾ പ്രീമിയർ ലീഗിലെ ഇഷ്ട ക്ലബായി മാറിയത് പത്താം നമ്പറുകാരൻ ഓവനെയും ഒൻപതാം നമ്പറുകാരൻ ഫോളറെയും കണ്ടിട്ടായിരുന്നു.ലിവർപൂളിനെ അടുത്തറിയുന്ന ഓർമ വെച്ച നാൾ മുതൽ ഏതാണ്ട് 2003 വരെ റെഡ്സ് ജെഴ്സിയിൽ ഉണ്ടായിരുന്നു ഓവൻ-ഫോളർ സഖ്യം അടിച്ചു കൂട്ടിയത് 191 ഗോളുകളാണ്.

2000s നു ശേഷമോ 2010s ആദ്യ പകുതിയിലോ ലോകോത്തര അറ്റാക്കിംഗ് കൂട്ടുകെട്ട് ഉണ്ടാക്കാനാവാതെ പോയ ലിവർപൂളിന് ക്ലോപ്പിന്റെ വരവോടെ ലഭിച്ച ഫിർമീന്യോ സലാ മാനെ സഖ്യം ആദ്യ സീസണിൽ തന്നെ ക്ലബിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു ലിവർപൂളിന്റെ പുതിയ സുവർണ കാലഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞിരുന്നു.

കീഗൻ - തൊഷാക് സഖ്യവും ഡാൽഗ്ലിഷ് -റഷ് സഖ്യവും രണ്ട് തവണ വീതം ലിവർപൂളിനെ യൂറോപ്യൻ കിരീടം അണിയിച്ചവരാണ്.മികച്ച ഗോളടി വീരൻമാരായിട്ടും കീഗൻ സഖ്യത്തിന്റെയും ഡാൽഗ്ലിഷ് സഖ്യത്തിന്റെയോ ലീഗസിയിൽ ഓവൻ - ഫോളർ സഖ്യമെത്താതെ പോയതും ഒരു തവണ പോലും ചാമ്പ്യൻസ് ലീഗ് നേടികൊടുക്കാൻ ഇരുവർക്കും കഴിയാതെ പോയതിനാലാണ്.അതുകൊണ്ട് തന്നെ ഫിർമീന്യോ സലാ മാനെ സഖ്യത്തിന് ക്ലബ് ചരിത്രത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാവാൻ ചാമ്പ്യൻസ് ലീഗ് കിരീടം അനിവാര്യമാണ്. മാത്രമല്ല ക്ലബിന് ഇതുവരെ കിട്ടാക്കനിയായ പ്രീമിയർ ലീഗ് കിരീടവും നേടികൊടുക്കാൻ കഴിഞ്ഞാൽ കീഗൻ-തൊഷാക് , ഡാൽഗ്ലിഷ്-റഷ് എന്നീ ഇതിഹാസ കൂട്ടുകെട്ടുകൾക്ക് ഒപ്പമാവും ഫിർമീന്യോ-സലാ-മാനെ അറ്റാക്കിംഗ് പാർട്ണർഷിപ്പ്.

Saturday, September 15, 2018

ഓർമിക്കപ്പെടാതെ പോയ ബ്രസീലിയൻ നക്ഷത്രം - "എവാരിസ്റ്റോ ഡി മാസിഡോ "

By - Danish Javed Fenomeno

(Evaristo : The Forgotten Legendary Hero of #Brazil and FC Barcelona )




 എവാരിസ്റ്റോ ഡി മാസിഡോ എന്ന പേര് ഫുട്ബോൾ ലോകത്ത് ഇന്ന് ഒരു പക്ഷെ അധികമാർക്കും അറിയാനുമിടയില്ല , കേൾക്കാനുമിടയില്ല ; എന്നാൽ ഒരു കടുത്ത സെലസാവോ ആരാധകൻ നിർബന്ധമായും അറിഞിരിക്കേണ്ട പേരാണ് എവാരിസ്റ്റോ ഡി മാസിഡോ. എന്ത്കൊണ്ട് ബ്രസീൽ ഫാൻസ് നിർബന്ധമായും അറിഞ്ഞിരിക്കണം എന്ന് പറഞ്ഞതിന്റെ  പൊരുൾ ലഭിക്കണേൽ സെലസാവോ യുടെ നൂറു വർഷത്തിലേറെയുള്ള ഫുട്‌ബോൾ ചരിത്രം ചുരുക്കി ഒരൊറ്റ സൂക്തമാക്കി മാറ്റി ഒന്ന് കണ്ണോടിച്ചുനോക്കാം...

ഗോളടി വീരൻമാരായ  ഫ്രീഡൻറിച്ചിൽ നിന്നും ബൈസിക്കിൾ കിക്കുകളുടെ പിതാവായ റബ്ബർ മാൻ ലിയോണിഡാസിൽ നിന്നും തുടങ്ങി "മറകാനാസോ" അതിജീവിക്കാൻ കഴിയാതെ പോയ അതുല്ല്യ പ്ലേമേക്കർ സീസീന്യോയിലൂടെയും ഗോൾ സ്കോർ ചെയ്യുന്നതിന് മുമ്പ് ബോൾ ജഗ്ലിംങ് ചെയ്യിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന സ്ട്രൈക്കർ അഡ്മീറിലൂടെയും സ്കിൽഫുൾ വിംങർമാരായ ജെയറിലൂടെയും ചീകോയീലൂടെയും വലതു വിംഗിലെ മാന്ത്രിക കാലുകൾക്കുടമയായിരുന്ന ജുലീന്യോയിലൂടെയും പരമ്പരാഗത ബ്രസീലിയൻ ഫുട്‌ബോളിന്റെ ആത്മാവായ ജിങ്കയും സാംബാ ചുവടുകളും ആവാഹിച്ച "ജോഗാ ബോണിറ്റോ"  എന്ന പ്രപഞ്ചത്തെ മുഴുവൻ ആനന്ദപ്പിച്ച സൗന്ദര്യത്മക ശൈലി, കൗമാരത്തിൽ ഫുട്ബോളിന്റെ ദൈവമായി അവതരിച്ച പെലയിലൂടെയും "ദ ജോയ് ഓഫ് ദ പീപ്പിൾ" എന്ന് ആരാധകർ സ്നേഹത്തോടെ വിളിച്ച അമാനുഷിക ക്യാരക്ടറായ കാൽപ്പന്തുകളിയുടെ മാലാഖ ഗാരിഞ്ചയിലൂടെയും എല്ലാം തികഞ്ഞ മിസ്റ്റർ ഫുട്ബോളർ കരിയില കിക്കുകളുടെ മാസ്റ്ററായ ദിദിയിലൂടെയും ക്ലിനിക്കൽ സ്ട്രൈക്കറായ വാവയിലൂടെയും അമാരിൾഡോയിലൂടെയും കാൽപ്പന്തുകളിയുടെ പ്രൊഫസറായ സഗാലോയിലൂടെയും വിംഗുകളിലൂടെ കുതിച്ച ചീറ്റപുലികളായിരുന്ന നിൽട്ടൻ-ഡാൽമ സാന്റോസുമാരിലൂടെയും ജോഗാ ബോണിറ്റോയുടെ സുഗന്ധം ഈ പ്രപഞ്ചം മുഴുവൻ പടർന്നപ്പോൾ  അത് മലിനമാക്കാതെയും അതിന്റെ സൗന്ദര്യത്തിന് ഒരംശം പോലും കളങ്കം വരുത്താതെയും " ദ ക്യാപ്റ്റൻ" കാർലോസ് ആൽബർട്ടോയിലൂടെ ജെർസണിന്റെ ഗോൾഡൻ ലെഫ്റ്റ് ഫൂട്ടിൽ തലോടി മിഡ്ഫീൽഡിലും ഫോർവേഡിലും നിറഞ്ഞ സാന്നിധ്യമായിരുന്ന ടോസ്റ്റാവോയിലൂടെയും ഇലാസ്റ്റികോയുടെ പിതാവായ റിവലീന്യോ എന്ന ഫുട്ബോൾ ടെക്നിക്കൽ കിംഗിലൂടെയും the hurricane ജെർസീന്യോയെന്ന കൊടുങ്കാറ്റിലൂടെയും പാറിപറന്ന് ജോഗാ ബോണിറ്റോ അതിന്റെ യുഗ പുരുഷനായ ടെലി സന്റാനയുടെ കൈകളിൽ ഭദ്രമായി എത്തിയപ്പോൾ മൈക്കലാഞ്ചലോ ശിൽപ്പം നിർമ്മിക്കുന്ന അനായാസതയിൽ സന്റാന "വെളുത്ത പെലെ" എന്ന് ഫുട്‌ബോൾ ലോകം വിളിച്ച പ്ലേമേക്കർ സീക്കോയിലൂടെയും കാൽപ്പന്തുകളിയുടെ തത്വചിന്തകനായ സോക്രട്ടീസിലൂടെയും റോമയുടെ എട്ടാമത്തെ രാജാവ് എന്നറിയപ്പെടുന്ന ഫാൽക്കാവോയിലൂടെയും അതിവേഗ വിംഗർമാരായ ജൂനിയർ-ജോസിമർ-ഏഡർമാരിലൂടെയും അപ്രവചനീയത മുഖമുദ്രയാക്കിയ ഫിനിഷർ കരേക്കയിലൂടെയും കാൽപ്പനിക സൗന്ദര്യാത്മക ഫുട്ബോളിനെ അതിന്റെ ഏറ്റവും ഉയർന്നതലത്തിൽ പ്രതിഷ്ഠിച്ചപ്പോൾ അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് പിറവിയെടുത്ത റൊമാരിയോ എന്ന ജീനിയസ്സിലൂടെ കടന്ന് റായിയിലൂടെയും ബെബറ്റോയിലൂടെയും കൈമാറ്റം ചെയ്ത് പ്രപഞ്ചത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന റൊണാൾഡോ എന്ന പ്രതിഭാസത്തിലൂടെ ആധുനിക യുഗത്തിൽ പടർന്ന് പന്തലിച്ച് റിവാൾഡോയുടെ ക്രിയാത്മകത സൃഷ്ടികളാൽ കഫു പോളിസ്റ്റ ഡെനിൽസൺമാരുടെ സ്റ്റെപ്പ് ഓവറുകളാൽ കാർലോസ് ജുനീന്യോമാരുടെ കൃതൃതയാർന്ന ബുള്ളറ്റ് ഫ്രീകിക്കുകളാൽ ജോഗാ ബോണിറ്റോയെ അതിസമ്പന്നമാക്കിയപ്പോൾ ആ അതിസമ്പന്നതയിലേക്ക് കൂടുതൽ ആകർഷതത്വവും മനോഹാരിതയും കോരിച്ചെരിഞ്ഞ്  കൊണ്ട്  പിറവിയെടുത്ത മഹാ മാന്ത്രികൻ റൊണാൾഡീന്യോയിലൂടെയും തന്റെ സൗന്ദര്യം പോലെ തന്നെ സുന്ദരമായ ഫുട്‌ബോളിലൂടെ വിസ്മയിപ്പിച്ച കകായിലൂടെയും കത്തിജ്വലിച്ചപ്പോൾ അതിലെ തീനാളങ്ങൾക്ക് ഇന്ധനമായി ആളിക്കത്തിയ അഡ്രിയാനോ റോബീന്യോമാരിലൂടെയും കടന്നു ജോഗാ ബോണിറ്റോയെന്ന സെലസാവോയുടെ അതി ബൃഹത്തായ ഫുട്ബോൾ സംസ്കാരത്തിലെ പുതുപുത്തൻ ബ്രാൻഡ് ആയ നെയ്മറിലെത്തി നിൽക്കുമ്പോൾ ആമസോൺ നദിയുടെ വറ്റാത്ത ഉറവിടം പോല ബ്രസീലിയൻ ഫുട്ബോൾ സംസ്ക്കാരവും ചരിത്രവും അനന്തമായി നീണ്ടുകിടക്കുമ്പോൾ , ഒരിക്കലും വറ്റാത്ത ഈ ഉറവിടത്തിൽ നിന്ന് ഇനിയും അനേകം ഇതിഹാസനക്ഷത്രങ്ങൾ ഉൽഭവിച്ചുകൊണ്ടിരിക്കുമെന്ന പ്രപഞ്ച സത്യത്തെ മുൻനിർത്തി കൊണ്ട് തന്നെ ഇത്രയും ധാരാളിത്തം നിറഞ്ഞ സെലസാവോയുടെ ചരിത്രത്തിൽ മുകളിലെ ഒറ്റ പാരഗ്രാഫിൽ വിവരിച്ച ഇതിഹാസതാരങ്ങൾക്കും അതിൽ പറയാത്ത പതിന്മടങ്ങ് വരുന്ന പ്രതിഭാസമ്പന്നരായ താരങ്ങൾക്കും ബ്രസീലിയൻ ജെഴ്സിയിൽ നേടാനാകാതെ പോയ ഒരപൂർവ്വ റെക്കോർഡിനുടമയായ താരത്തെ കുറിച്ചാണ് പറഞ്ഞുകൊണ്ട് വരുന്നത്.
ബ്രസീലിനു വേണ്ടി ഒരു കളിയിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ഒരേയൊരു കളിക്കാരനെന്ന ഖ്യാതി സ്വന്തമാക്കിയ എവാരിസ്റ്റോക്ക് ഡി മാസിഡോ യെ കുറിച്ച്..!

സാക്ഷാൽ പെലെക്കോ ഗാരിഞ്ചക്കോ റൊണോ റൊമാരിയോക്കോ  ലിയോണിഡാസിനോ വാവക്കോ സീകോക്കോ.. ഇതുവരെ നെയ്മർക്കോ കഴിയാതെ പോയ അൽഭുത നേട്ടം ; തന്റെ 23 ആം വയസ്സിലായിരുന്നു എവാരിസ്റ്റോ സ്വന്തമാക്കിയത്.ബ്രസീൽ ജെഴ്സിയിൽ വെറും എട്ട് ഗോളാണ് എവാരിസ്റ്റോ നേടിയത്.ഇന്നും തകർക്കപ്പെടാതെ അനശ്വരമായി നിലനിൽക്കുന്ന ഈ 5 ഗോൾ റെക്കോർഡ് സെലസാവോ ജെഴ്സിയിൽ പിറക്കാതെ പോയ ഒരു ഇതിഹാസതാരത്തിന്റെതാണല്ലോ എന്നോർത്ത് ആശ്ചര്യപ്പെട്ടുപോകും...!

🔵 ബ്രസീലിയൻ ചരിത്രത്തിൽ ഇടം പിടിച്ച  ക്ലാസിക് പോരാട്ടം 
( ബ്രസീൽ 9 - കൊളംമ്പിയ 0 )     

1957 ൽ കൊളംബിയക്കെതിരെ നടന്ന മൽസ്സരത്തിലായിരുന്നു എവാരിസ്റ്റോ ഈ നേട്ടം കൈവരിച്ചത്.. സെലെസാവോകൾ കൊളംബിയയെ ഒൻപത് ഗോളുകൾക്ക് തകർത്ത് തരിപ്പണമാക്കി.കൊളംമ്പിയൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവുംവലിയ മാർജിനിലുള്ള പരാജയമായിരുന്നത്. അതിൽ 5 ഗോളുകളും നേടിയത് എവാരിസ്ടോ ആയിരുന്നു.ശേഷിച്ച 4 ഗോളുകളിൽ ദിദി 2 എണ്ണവും പെലെയുടെ റോൾ മോഡലായ സിസീന്യോയും സാന്റോസിൽ പെലെയുടെ അടുത്ത കൂട്ടുകാരനായിരുന്ന പെപെയും  ഓരോ ഗോൾ വീതവും നേടി.ഈ ഒരൊറ്റ മൽസരം കൊണ്ട് മഹത്തരമായ ബ്രസീലിയൻ ഫുട്ബോൾ ചരിത്രത്തിൽ ഇടം നേടിയ താരമാണ് എവാരിസ്റ്റോ...

 ബ്രസീൽ × കൊളംമ്പിയ മാച്ചിലെ  ബ്രസീൽ ഇലവൻ 
കീപ്പർ - ഗിൽമർ 
ഡിഫൻഡേഴ്സ് - സാന്റോസ് ,എഡിസൺ ,സോസിമോ ,റെബേക്കാ സാന്റോസ് 
മിഡ്ഫീൽഡേഴ്സ് - ദിദി , റോബർട്ടോ ബെലൻഗേറൊ , ജോയൽ മാർട്ടിൻസ് (ക്ലോഡിയസ് പിനെ) 
അറ്റാക്കേഴ്സ് - സീസീന്യോ , പെപെ (ഗാരിഞ്ച) , എവാരിസ്റ്റോ...

 1950 കളിൽ ബ്രസീൽ ടീമിന്റെ മെയിൻ പ്ലെയറായിരുന്ന സീസീന്യോയും ഫുട്ബോളിന്റെ മാലാഖ ഗാരിഞ്ചയും ഒരുമിച്ചു കളിച്ച വളരെ ചുരുക്കം ചില മൽസ്സരങ്ങളിലൊന്നായിരുന്നു ഈ ക്ലാസിക് മൽസരം.




🔵 യൂറോപ്യൻ ഫുട്‌ബോളിലെ ആദ്യ ബ്രസീൽ ഇതിഹാസം

യൂറോപ്പിൽ മികച്ച ക്ലബ് കരിയറുണ്ടാക്കിയ ആദ്യ ബ്രസീൽ താരങ്ങളിലൊരാളാണ് എവാരിസ്റ്റോ.ബ്രസീലിയൻ ഫുട്ബോൾ ലീഗ് അതിന്റെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്നുപോയ കാലമായിരുന്നു 1950s ,1960s.
അക്കാലത്ത് ബ്രസീലിയൻ ലീഗ് യൂറോപ്യൻ ലീഗിനോളം കോംപറ്റീഷനും നിലവാരമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ പ്ലെയർസ് യൂറോപ്പിലേക്ക് ആകൃഷടരായിരുന്നില്ല.ബ്രസീലിൽ നിന്ന്
യൂറോപ്യൻ ഫുട്ബോൾ ലീഗുകളിലേക്ക് കളിക്കാരുടെ അമിതമായ കുടിയേറ്റം ഉണ്ടായി  തുടങ്ങിയത് 1980 കളിൽ ആണെന്ന് പറയാം. രണ്ടാം ലോക മഹായുദ്ധത്തിന് മുമ്പേ തന്നെ വിരലിലെണ്ണാവുന്ന താരങ്ങൾ യൂറോപ്യൻ വമ്പൻമാരായ ബാഴ്സ റിയൽ മിലാൻ തുടങ്ങിയ നിരവധി ക്ലബുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.എന്നാൽ
അൻപതുകളിൽ  യൂറോപ്യൻ ലീഗുകളിലേക്ക് കൂടിയേറ്റം നടത്തിയ പ്രധാനികൾ ആണ് ദിദിയും ജോസെ അൽഫാറ്റിനിയെയും അമാരിൾഡോയെയും പോലുള്ളവർ..
ദിദി റയലിലേക്കും അൽഫാറ്റിനിയും അമാരിൾഡോയും മിലാനിലേക്കുമാണ് പോയത്.എന്നാൽ ഇരുവർക്കും മുമ്പ് എവാരിസ്റ്റോ
യൂറോപ്പിലേക്ക് ചേക്കേറിയിരുന്നു

ബ്രസീൽ കരിയറിൽ എവാരിസ്റ്റോ അധികം ക്ഷോഭിക്കാതെ പോയത് ഇതിഹാസതാരങ്ങളുടെ അതിപ്രസരത്താലായിരുന്നു.യൂറോപ്പിലേക്ക് പോയി മികച്ചൊരു ക്ലബ്  കരിയർ ഉണ്ടാക്കിയ ആദ്യ ബ്രസീലുകാരനായ എവാരിസ്ടോ ലോക ഫുട്ബോളിലോ ബ്രസീലിയൻ ഫുട്ബോളിലോ അധികം അറിയപെടുന്നില്ല എന്നതാണ് വാസ്തവം.അതിനു കാരണം ലോകഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ ഒരു ടീമിന്റെ  സുവർണ കാലഘട്ടമായ ബ്രസീൽ( 1950-70)കളിലായിരുന്ന ഇദ്ദേഹം കളിച്ചിരുന്നത്.സീസീന്യോ , ജെയർ , ചീകോ ,അഡ്മീർ , ജുലീന്യോ ,ദിദി തുടങ്ങിയവരും പിന്നീട് വന്ന സുവർണ തലമുറയായ പെലെ , ഗാരിഞ്ച , വാവ , സഗാലോ , പെപെ , കൊട്ടിന്യോ , അമാരിൽഡൊ തുടങ്ങിയ ഇതിഹാസ്സതാരങ്ങൾ 
ഫുട്ബോൾ അടക്കിഭരിച്ച കാലഘട്ടങ്ങളായിരുന്നു 50s ഉം 60s ഉം.ഇ ഘട്ടത്തിൽ സെലെസാവോ ടീമിലേക്ക് കയറിപ്പറ്റുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു..പ്രത്യേകിച്ചും ഒരു ഫോർവേഡായ എവാരിസ്റ്റോക്ക്...
സെലസാവോയിൽ കൂടുതൽ കാലം കളിക്കാൻ പറ്റാത്തതിന്റെ ക്ഷീണം ഇദ്ദേഹം ക്ലബ് കരിയറിൽ കളിച്ചു തീർത്തു.

🔵 ജനനം കാൽപ്പന്തുകളിയുടെ സ്വർഗ്ഗ നഗരത്തിൽ

ഫുട്ബോളിന്റെ സ്വർഗ നഗരമായ റിയോയിൽ ജനിച്ച എവാരിസ്റ്റോ ,സിറ്റിയിലെ ഒരു പഴയ ക്ലബായ മദുറെയ്റോയിലായിരുന്നു കരിയർ തുടങ്ങിയത്.അവിടെ നിന്ന് ഏറെ വൈകാതെ തന്നെ ബ്രസീലിയൻ ജനതക്ക്  ഏറ്റവും പ്രിയപ്പെട്ട ക്ലബായ റിയോയിലെ വമ്പൻമാരായ ഫ്ലമെംഗോയിലേക്ക് കൂടുമാറിയതോടെ എവാരിസ്റ്റോയുടെ നല്ല കാലം തുടങ്ങി.ഫ്ലെമംഗോയിലെത്തി രണ്ട് സീസൺ കഴിഞ്ഞതോടെ  ബ്രസീൽ ടീമിലേക്ക് വിളി വന്നു.രണ്ട് വർഷത്തോളം തുടർച്ചയായി കാനറിപ്പടക്ക് വേണ്ടി ബൂട്ട് കെട്ടി.അഞ്ച് സീസണുകൾ ഫ്ലമെംഗോക്ക് വേണ്ടി കളിച്ച എവാരിസ്റ്റോക്ക് ബാർസയിൽ നിന്ന് മികച്ച ഓഫർ വന്നതോടെ ഫ്ലെമംഗോ വിടാൻ എവാരിസ്റ്റോ നിർബന്ധിതനായി. 







🔵 കാംപ് നൂവിൽ 

1957 ലാണ് എവാരിസ്റ്റോ ബാർസയുമായി കരാറിലെത്തുന്നത്.കാംപ് നൂവിലെത്തുന്ന നാലാമത്തെ ബ്രസീലിയൻ ആയിരുന്നു എവാരിസ്റ്റോ.റയലിൽ നിന്ന് കനത്ത വെല്ലുവിളി നേരിട്ട അന്നത്തെ ബാർസക്ക് എവാരിസ്റ്റോയുടെ വരവ് പുതുജീവൻ പകർന്നിരുന്നു. 1950 കളിലും 1960 കളിലും യൂറോപ്പ് ഭരിച്ചിരുന്ന റയൽ മാഡ്രിഡിന്റെ സുവർണ കാലഘട്ടത്തിലും ബാഴ്സലോണക്ക് രണ്ടു ലാ ലിഗാ കിരീടവും ഒരു സ്പാനിഷ് കപ്പും നേടികൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഫോർവേഡ് ആയിരുന്നു എവാരിസ്ടോ.അത് ചില്ലറ കാര്യമല്ലായിരുന്നു അക്കാലത്ത് രണ്ടു ലാ ലിഗാ കിരീടമെന്നത്. 1956 മുതൽ 1961 വരെ യൂറോപ്യൻ കപ്പ് ( ഇന്നത്തെ ചാമ്പ്യൻസ് ലീഗ് )ചാമ്പ്യൻസ് ആയി യൂറോപ്പ് അടക്കി ഭരിക്കുകയും ,1953 മുതൽ 1958 വരെയുള്ള നാല് ലാ ലീഗാ കിരീടങ്ങൾ തുടർച്ചയായി സ്വന്തമാക്കുകയും ചെയ്ത റിയലിന്റെ ഗോൾഡൻ ജെനെറേഷനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 1958-59 , 1959-60 തുടർച്ചയായ രണ്ട് സീസണുകളിൽ ബാഴ്സയെ ലാ ലിഗാ ചാമ്പ്യൻസ് ആക്കുന്നതിൽ എവാരിസ്ടോ യുടെ പങ്ക് വളരെ വലുതാണ്.1950 കളുടെ അവസാനത്തിൽ ബാഴ്സക്ക് റയലിനേക്കാൾ മേൽക്കൈ ഉണ്ടായത് എവാരിസ്റ്റോ വന്നതിന് ശേഷമുള്ള രണ്ട് സീസണായിരുന്നു.




കൃത്യതയാർന്ന proflic ഗോൾസ്കോററായ എവാരിസ്റ്റോ ബാഴ്സലോണ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫോറിൻ ഇതിഹാസ താരങ്ങളിലൊരാളാണ്.
സ്കോറിംഗ് എബിലിറ്റിക്ക് പുറമേ മികവുറ്റ ഡ്രിബ്ലറും ടെക്നിക്കലി ഗിഫറ്റഡ് ടാലന്റായിരുന്ന മുൻ ഫ്ലമീഷ് താരത്തെ കറ്റാലൻ ക്ലബിലെത്തിച്ചത് മുൻ താരവും
പഴയ ക്ലബ് സെക്രട്ടറി ആയിരുന്നു ജോസഫ് സമിറ്റയർ ആണ്.അദ്ദേഹത്തിന്റെ സെലക്ഷൻ മോശമായിരുന്നില്ല.അഞ്ച് വർഷത്തോളം ബാഴ്സയിൽ കളിച്ച് ക്ലബിന്റെ ഇതിഹാസ താരമായി വളർന്ന എവാരിസ്റ്റോ 0.8 ഗോൾ ശരാശരിയിൽ ഗോളടിച്ചു കൂട്ടിയിരുന്നു.

പരമ്പരാഗത ബ്രസീലിയൻ സ്കിൽഫുൾ ഫോർവേഡായ എവാരിസ്റ്റോ രണ്ട് ഫൂട്ട് കൊണ്ടും  ഗോളിലേക്ക് ഏത് ആംഗിളിൽ നിന്നും മികച്ച പ്രസീഷനോടെ ഷൂട്ട് ഉതിർത്ത് സ്കോർ ചെയ്യാനുള്ള താരത്തിന്റെ  killing instinct factor എടുത്തു പറയേണ്ടതാണ്.മാത്രമല്ല ബോക്സിൽ വച്ച് പോസ്റ്റിലേക്ക് കരുത്തുറ്റ ഹെഡ്ഡറുകൾ ഉതിർക്കാൻ കഴിവുള്ള താരത്തിന്റെ ഏരിയൽ പ്രസൻസും എതിരാളികൾക്ക് തലവേദനയായിരുന്നു.
കുബാല - എവാരിസ്റ്റോ-യൂളോഗിയോ മാർട്ടിനെസ് സ്ട്രൈകിംഗ് പാർട്ണർഷിപ്പായിരുന്നു അന്നത്തെ ബാഴ്സയുടെ കിടയറ്റ മുന്നേറ്റനിര.

🔵 റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയ ഗോൾ നേട്ടം.

ബാഴ്സ ചരിത്രത്തിൽ ആദ്യമായി ബദ്ധവൈരികളായ റിയലിനെ യൂറോപ്യൻ കപ്പിൽ നിന്നും പുറത്താക്കിയത് എവാരിസ്റ്റോയുടെ ഒരു സോളോ ഗോളിലായിരുന്നു.1960 ലെ യൂറോപ്യൻ കപ്പ് നോകൗട്ട് സ്റ്റേജിലായിരുന്നു എവാരിസ്റ്റോ ബാഴ്സയുടെ മാനം കാത്തത്.എവാരിസ്റ്റോരുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഇത്
വിലയിരുത്തപ്പെടുന്നൂ.

 🔵 എൽ ക്ലാസികോ ഹാട്രിക്ക് 

1958 ൽ ഡിസ്റ്റെഫാനോ - പുഷ്കാസ് -ജെന്റോ ത്രിമൂർത്തികൾ നയിക്കുന്ന റയലിന്റെ ഗോൾഡൻ ഇലവനെതിരെ ഹാട്രിക്ക് നേടിക്കൊണ്ട് എവാരിസ്റ്റോ കരുത്ത് കാട്ടി.എൽ ക്ലാസികോയിൽ ഒരു ബ്രസീൽ താരം നേടുന്ന ആദ്യ ഹാട്രിക്കായിരുന്നു അത്.മൽസരത്തിൽ ബാർസ റിയലിനെ 4 ഗോളിന് തോൽപ്പിച്ചു.

🔵 സ്പാനിഷ് പൗരത്വം നിരാകരിച്ചു.

1962 ൽ സ്പാനിഷ് പൗരത്വം എടുക്കണമെന്ന ബാഴ്സ അധികൃതറുടെ ആവശ്യം നിരാകരിച്ച എവാരിസ്റ്റോ റിയൽ മാഡ്രിഡിന്റെ ഓഫർ സ്വീകരിച്ചു നേരെ കാംപ് നൂവിൽ നിന്നും ബെർണേബൂവിലേക്ക് കൂടിയേറുകയായിരുന്നു.
സ്പാനിഷ് പൗരത്വം നിരാകരിച്ച എവാരിസ്റ്റോ തന്റെ മാതൃ രാജ്യമായ ബ്രസീലിനല്ലതെ വേറൊരു നാഷണൽ ടീമിന് വേണ്ടിയും കളിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.ബാഴ്സ ഇങ്ങെനെ ഒരു നിർദ്ദേശം വയ്ക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു. 
1 - 1957 ൽ ബാർസയിലേക്ക് എവാരിസ്റ്റോ പോന്നതോടെ പിന്നീടൊരിക്കൽ പോലും സെലസാവോയിലേക്ക് CBF താരത്തെ എടുത്തിട്ടില്ല.ഇക്കാരണത്താൽ തന്നെ താരം സ്പെയിനിൽ കളിച്ചേക്കുമെന്ന് ബാഴ്സ അധികൃതർ അനുമാനിച്ചു ( എന്നാൽ Cbf ഇദ്ദേഹത്തെ എടുക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം  പെലെ ഇംബാക്റ്റ് ആയിരുന്നു ) 
2 - 1950 -1960 കാലഘട്ടങ്ങളിലെ ചില പ്ലെയർസിന് ഒരു സ്വഭാവമുണ്ടായിരുന്നു.തങ്ങൾ കളിക്കുന്ന ക്ലബിന്റെ രാഷ്ട്രത്തിലെ പൗരത്വം ലഭിച്ചാൽ ആ നാഷണാലിറ്റിയെ പ്രതിനിധീകരിച്ച് ഫുട്ബോൾ കളിക്കുക.ഉദാഹരണത്തിന് ഡിസ്റ്റെഫാനോ , പുഷ്കാസ് , കുബാല തുടങ്ങിയ അക്കാലത്തെ സൂപ്പർ താരങ്ങൾ രണ്ടോ മൂന്നോ രാജ്യങ്ങൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.അത്കൊണ്ട് എവാരിസ്റ്റോയും അങ്ങെനെയൊരു ഓഫർ സ്വീകരിക്കുമെന്ന് ബാഴ്സയിലേ സ്പെയിൻ അധികൃതർ വിചാരിച്ചു.

🔵 ബെർണേബൂവിൽ

സ്പാനിഷ് നാഷണൽ ടീമിന് വെണ്ടി കളിക്കണമെന്ന ആവശ്യം നിരാകരിച്ചു റിയലിലെത്തിയ എവാരിസ്റ്റോ ലോസ് ബ്ലാങ്കോസിന്റെ ചരിത്രത്തിലെ നാലാമത്തെ കാനറിപക്ഷിയായിരുന്നു. രണ്ട് സീസണാണ് ബെർണേബുവിൽ കളിച്ചത്.പരിക്കും ഫോമിലില്ലായ്മയും അലട്ടിയ എവാരിസ്റ്റോ റിയലിനോടപ്പം 1962-63,1963-64 ലാ ലീഗാ സീസണുകൾ സ്വന്തമാക്കിയിരുന്നു.തന്റെ തനതായ ഫോമിലേക്ക് തിരികെ എത്താനാവാതെ വിഷമിച്ച എവാരിസ്റ്റോ തുടർന്ന് തന്റെ ഹോം ക്ലബായ ഫ്ലമെംഗോയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ഫ്ലമിഷ് ജെഴ്സിയിൽ രണ്ട് സീസൺ കൂടി കളിച്ച് 1966 ൽ ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ചു.




🔵 എവാരിസ്റ്റോ: ഫാക്റ്റ്സ് & സ്റ്റാറ്റിറ്റിക്സ് 

~ബാഴ്സലോണ റിയൽ മാഡ്രിഡ്‌ ടീമുകൾക്ക് വേണ്ടി കളിച്ച 33 താരങ്ങളിൽ ഒരു താരം.
~ ബാഴ്സലോണയിൽ നിന്ന് നേരിട്ട് റിയൽ മാഡ്രിഡ്‌ ലേക്ക് കൂടുമാറിയ 17 താരങ്ങളിൽ ഒരാൾ. 
~ എൽ ക്ലാസികോയിൽ രണ്ട് ടീമിനു വേണ്ടിയും ബൂട്ട് കെട്ടുകയും ഗോൾ നേടുകയും ചെയ്ത ആദ്യ ബ്രസീലുകാരൻ. 
~ എൽ ക്ലാസികോയിൽ മൊത്തം 7 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. 
~ ഫ്ലമെംഗോയുടെയും ബാഴ്സലോണയുടെയും ഇതിഹാസതാരമായ എവാരിസ്ടോ സെലെസാവോക്ക് വേണ്ടി കളിച്ചത് വെറും 14 മൽസ്സരങ്ങൾ മാത്രമാണ്.അതിൽ നിന്നായി 8 ഗോളുകളും  നേടി. 
~ ചരിത്രത്തിൽ ബ്രസീലിയൻ ജെഴ്സിയണിഞ്ഞ 1115 താരങ്ങളിൽ ഒരേ ഒരു എവാരിസ്റ്റോ മാത്രമാണ് ഒരു കളിയിൽ സെലസാവോക്ക് വേണ്ടി അഞ്ച് ഗോൾ നേട്ടം സ്വന്തമാക്കിയത്.
~ ഫ്ലമെംഗോക്ക് വേണ്ടി  191 ലീഗ് മാച്ചിൽ നിന്നായി 103 ഗോളുകൾ
~ ബാഴ്സലോണക്ക് വേണ്ടി 114 ലീഗ്  മാച്ചിൽ  നിന്നായി 78 ഗോളുകൾ 
~ റിയൽ മാഡ്രിഡിനു വേണ്ടി 17 ലീഗ് മാച്ചിൽ നിന്നായി 9 ഗോളുകൾ മാത്രം... 
~ ക്ലബ് കരിയറിൽ മൊത്തം 364 മൽസ്സരങ്ങളിൽ നിന്ന് 203 ഗോളുകൾ.

 വിരമിച്ചതിനു ശേഷം കോച്ചിംഗ് കരിയറിലേക്ക് തിരിഞ്ഞ ഇദ്ദേഹം 1985 ൽ സെലെസാവോ കോച്ചായിരുന്നു.  ഫ്ലമെംഗോ ഫ്ലുമിനെൻസ് സാന്റോസ്  വാസ്കോ ഗ്രെമിയോ ക്രൂസൈറോ കൊറിന്ത്യൻസ് തുടങ്ങിയ ലോകോത്തര ബ്രസീലിയൻ ക്ലബുകളുടെ കോച്ചായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.1968 മുതൽ 2007 വരെ 39 വർഷത്തോളം പരീശീലനകനായി സജീവമായി ഫുട്‌ബോൾ ലോകത്ത് നിറഞ്ഞു നിന്ന എവാരിസ്റ്റോ പരിശീലക കരിയറിൽ മൊത്തം പതിമൂന്ന് ക്ലബുകളെയും ബ്രസീൽ ഇറാഖ് ഖത്തർ അമേരിക്ക എന്നീ നാല് നാഷണൽ ഫുട്‌ബോൾ ടീമുകളേയും പരിശീലിപ്പിച്ചിട്ടുണ്ട്.ചരിത്രത്തിൽ ഒരേയൊരു തവണ ഇറാഖി ഫുട്‌ബോൾ ടീമിന് ലോകകപ്പ് യോഗ്യത നേടികൊടുത്തത് എവാരിസ്റ്റോ ആണ്.
1986 മെക്സികൻ ലോകകപ്പിൽ ഇറാഖിന്റെ പരിശീലകനായിരുന്നു മുൻ ബാഴ്സ സൂപ്പർ താരം.2007 ൽ കോച്ചിംഗ് വേഷം അഴിച്ചുവെച്ചതിന് ശേഷം തന്റെ ജൻമനാടായ റിയോയിൽ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ് 85കാരനായ എവാരിസ്റ്റോ.

പെലെ-ഗാരിഞ്ച സുവർണ്ണ കാലഘട്ടത്തിന്റെ അപ്രമാദിത്വത്താൽ മറഞ്ഞ് പോയ ഇതിഹാസ താരങ്ങളായിരുന്ന കനോറ്റൈറോയെ പോലെ ക്വാരൻറ്റീന്യയെ പോലെ ബ്രസീൽ ഫാൻസിന് ഓർമ്മിക്കാൻ മഞ്ഞപ്പടയുടെ ജെഴ്സിയിൽ പിറക്കാതെ പോയ മറ്റൊരു ഇതിഹാസത്തെ കൂടി സ്മരിക്കുന്നു. എവാരിസ്റ്റോ ഡി മാസിഡോ...♥♥♥

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

Friday, September 14, 2018

Andreas Pereira is the fourth player born outside Brazil to be called up for the Brazilian NT, the first in 100 years



ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിക്കുന്ന നാലാമത്തെ താരമാണ് ആൻഡ്രിയാസ് പെരെയ്റ.കഴിഞ്ഞ നൂറു വർഷത്തെ ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യത്തേ താരവും.

വിഖ്യാതമായ സെലസാവോ ജെഴ്സി അണിയാൻ ഭാഗ്യമില്ലാതെ പോയ ഫുട്‌ബോളറായിരുന്ന ബ്രസീലുകാരൻ മാർകോസ് പെരെയ്റയുടെ മകനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ  വെർസെറ്റൈൽ സെൻട്രൽ മിഡ്ഫീൽഡറായ ആൻഡ്രിയാസ്.
സ്ട്രൈകറായിരുന്ന പിതാവ് മാർകോസ് ബെൽജിയം ക്ലബുകളിലേക്ക് ചേക്കേറിയതോടെ ബെൽജിയം പൗരത്വം എടുത്തു അവിടെ സ്ഥിര താമസമാക്കുകയായിരുന്നു.

ബെൽജിയത്തിലെ ഡൂഫലിൽ ജനിച്ച ആൻഡ്രിയാസ് തന്റെ പിതാവ് പന്തുതട്ടിയ ലോമൽ യുണൈറ്റഡ് ക്ലബിലൂടെയാണ് ഫുട്‌ബോൾ ലോകത്തേക്ക് വരുന്നത്.തുടർന്ന് താരത്തിന്റെ പതിനഞ്ചാം വയസ്സിൽ തന്നെ ആർസനൽ ചെൽസി ലിവർപൂൾ തുടങ്ങിയ ക്ലബുകൾ വലവീശിയിരുന്നെങ്കിലും 2011 ൽ റെഡ് ഡെവിളിന്റെ ചാണക്യൻ സർ അലക്‌സ് ഫെർഗൂസൻ താരത്തെ ഓൾഡ് ട്രാഫോർഡിൽ എത്തിക്കുകയായിരുന്നു.പതിനേഴ് തികയും വരെ ബെൽജിയത്തിന്റെ അണ്ടർ 17 ടീമിനെ പ്രതിധാനം ചെയ്ത പെരെയ്റക്ക് ബ്രസീലിയൻ പൗരത്വം കൂടിയുള്ളതിനാൽ ബ്രസീലിന് വേണ്ടി കളിക്കാൻ താരം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് ബ്രസീലിന്റെ അണ്ടർ 20 ടീമിൽ ഇടം ലഭിക്കുകയും മികച്ച പ്രകടനത്തോടെ 2015 ലെ അണ്ടർ 20 ലോകകപ്പിൽ കളിക്കുകയും ഫൈനലിൽ സെർബിയക്കെതിരെ സോളോ ഗോൾ നേടി മാധ്യമശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു.
ബെൽജിയം കോച്ചായി റോബർട്ടോ മാർട്ടിനെസ് സ്ഥാനം ഏറ്റതോടെ ആൻഡ്രിയാസിനെ ബെൽജിയം സീനിയർ ടീമിൽ കളിപ്പിക്കാൻ പല തവണയായി ശ്രമിച്ചിരുന്നെങ്കിലും താരം വിസമ്മതിക്കുകയായിരുന്നു. 

" ഞാൻ ജനിച്ചതും ജീവിച്ചതും ബെൽജിയത്തിലാണെങ്കിലും ഞങ്ങളുടെ കുടുംബം ബ്രസീലിലാണ് ഞങ്ങളുടെ വീടുമുണ്ടവിടെ പിതാവിന്റെ അവധിക്കാലത്ത് മാത്രമാണ് ഞങ്ങൾ അങ്ങോട്ട്‌ പോവാറുള്ളത്.എന്റെ മാതാപിതാക്കളും ഞാനും ബ്രസീലുകാരാണ്.. സംസാരിക്കുന്നത് പോർച്ചുഗീസ് ഭാഷയും അതുകൊണ്ട് തന്നെ ബ്രസീൽ സീനിയർ ടീമിൽ കളിക്കുകയാണെന്റെ എക്കാലത്തെയും വലിയ സ്വപ്നം "

തന്റെ ചൈൽഡ് ഹുഡ് ഡ്രീം തുറന്ന് പറഞ്ഞ പെരെയ്റയെ കഴിഞ്ഞ മാസത്തിൽ തന്നെ ടിറ്റെ ടീമിലേക്ക് സെലക്റ്റ് ചെയ്യുകയായിരുന്നു.ഇക്കഴിഞ്ഞ എൽ സാൽവഡോറിനെതിരായ മൽസരത്തിൽ രണ്ടാം പകുതിയിൽ ആർതറിന്റെ പകരക്കാരനായി ഇറങ്ങിയാണ് ആൻഡ്രിയാസ് ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറി ചരിത്രം കുറിച്ചത്.

ബ്രസീലിന് പുറത്ത് ജനിച്ചു ബ്രസീലിന് വേണ്ടി കളിച്ച മറ്റു മൂന്നു കളിക്കാരും 1916-18 കാലയളവിൽ സെലസാവോ ജെഴ്സിയിൽ കളിച്ചവരാണ്.മൂവരുടെയും പേരുകൾ ചുവടെ കൊടുക്കുന്നു.

1.Sidney Pullen from England (1916-17)
2.Casemiro do Amaral from Portugal (1916-17)
3.Francesco Polico from Italy (1918)

പക്ഷേ മൂന്ന് പേർക്കും പെരെയ്റയെ പോലെ ബ്രസീലിയൻ വേരുകൾ ഉണ്ടോയെന്നത് അറിയില്ല

By -Danish Javed Fenomeno

Wednesday, September 12, 2018

പുതുമുഖങ്ങൾ മികച്ച പ്രകടനം
കാനറികൾക്ക് അനായാസ വിജയം 



Match Review of Brazil vs El Salvador
Friendly match held on September 11

എൽസാൽവഡോറിനെതിരായ സൗഹൃദ മൽസരത്തെ പുതുമുഖങ്ങളെ വച്ച് പരീക്ഷണാടിസ്ഥിത്താനത്തിൽ സമീപിച്ച ടിറ്റെ രണ്ട് മൽസരങ്ങളിലുമായി മൂന്നാം ഗോളി ഒഴിച്ച് ബാക്കി എല്ലാ താരങ്ങളെയും ഉപയോഗിച്ചിരുന്നു.കഴിഞ്ഞ അമേരിക്കക്കെതിരായ മൽസരത്തിൽ നാല് പേർ അരങ്ങേറ്റം കുറിച്ചത് പോലെ തന്നെ എൽ സാൽവഡോറിനെതിരെയും നാല് താരങ്ങൾ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ചു.പോർട്ടോ വലതു വിംഗ്ബാക്കായ മിലിറ്റേവോ ഗോൾ കീപ്പർ നെറ്റോ മാഞ്ചസ്റ്ററിന്റെ യുവ താരോദയമായ ആൻഡ്രിയസ് പെരേര പോർട്ടോ സ്റ്റോപ്പർ ബാക്ക് ഫിലിപ്പെ തുടങ്ങിയവരാണ് തങ്ങളുടെ ആദ്യ മൽസരം കളിച്ചത്.ഇതോടെ 1115 താരങ്ങളാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ പന്തുതട്ടിയത്.

കഴിഞ്ഞ മൽസരത്തിൽ കളിച്ച അലിസൺ ഫിലിപ്പ് ലൂയിസ് സിൽവ ഫാബീന്യോ ഫ്രെഡ് ഫിർമീന്യോ തുടങ്ങിയവർക്ക് വിശ്രമം നൽകി പകരം നെറ്റോ അലക്‌സ് സാൻഡ്രോ ഡെഡെ മിലിറ്റാവോ ആർതർ റിച്ചാർലിസൺ തുടങ്ങിയവരെയാണ് ടിറ്റെ ഫസ്റ്റ് ഇലവനിൽ ഇറക്കിയത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച സെലസാവോയുടെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് നെയ്മർ-കൗട്ടീന്യോ സഖ്യമായിരുന്നു.മൽസരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നെയ്മറുടെ നീക്കത്തിൽ പിറന്ന പാസ്സ് ബോക്സിൽ വച്ച് ബുദ്ധിപരമായ ടേണിംഗോടെ സ്വീകരിച്ച റിച്ചാർലിസണെ സാൽവഡോർ ഡിഫന്റർ ഫൗൾ ചെയ്തു വീഴ്ത്തിയതോടെ ലഭിച്ച പെനാൽറ്റി നായകൻ അനായാസമായി ലക്ഷ്യത്തിലെത്തിച്ചപ്പോൾ നെയ്മർ നേടുന്ന 59 ആം ഗോളായിരുന്നത്.
മധ്യനിരയെ മൊത്തത്തിൽ നിയന്ത്രിച്ച ബ്രസീൽ മിഡ്ഫീൽഡിന്റെ ഡൊമിനേഷൻ ആയിരുന്നു പിന്നീട് മൽസരത്തെ ആസ്വാദകരമാക്കിയത്.

കാസെമിറോ- ആർതർ-കൗട്ടീന്യോ സഖ്യത്തിന്റെ അനായാസതയേറിയ പാസ്സിംഗ് ഗെയിംസ് നെയ്മറെ കൂടുതൽ അപകടകാരിയാക്കി മാറ്റി.നെയ്മറുടെ ബോക്സിലേക്കുള്ള കൃത്യമായ ത്രൂ പാസ് സ്വീകരിച്ചു ബോക്സിന്റെ വലതു മൂലയിൽ നിന്നും റിച്ചാർലിസൺ തൊടുത്ത മനോഹരമായ Curly ഷോട്ട് സാൽവഡോർ ഗോളിക്ക് ഒരവസരവും നൽകിയിരുന്നില്ല.
എന്തുകൊണ്ട് ടിറ്റെ റിച്ചാർലിസണെ സെന്റർ സ്ട്രൈകർ റോളിൽ കളിപ്പിച്ചു എന്നതിന്റെ തെളിവായിരുന്നു എവർട്ടൺ താരത്തിന്റെ സെലസാവോ ജെഴ്സിയിലെ ആദ്യ ഗോൾ.ഇടതു വിംഗിൽ നെയ്മറുടെയും മധ്യനിരയിൽ നിന്നും സാൽവഡോർ ഡിഫൻസ് തുളച്ച് കീറിയുള്ള കൗട്ടീന്യോയുടെയും സോളോ മുന്നേറ്റങ്ങളും മൽസരത്തെ കൂടുതൽ ആസ്വാദകരമാക്കി.സാൻഡ്രോയുടെ മുന്നേറ്റത്തിൽ നിന്നും നെയ്മറുടെ ഷോട്ട് പോസ്റ്റിലിടിച്ച് തട്ടി തെറിച്ചത് അവിശ്വസ്നിയമായിരുന്നു.
വീണ്ടും നെയ്മർ-കൗട്ടീന്യോ സഖ്യത്തിന്റെ സുന്ദരമായ തനതു ബ്രസീലിയൻ മുന്നേറ്റമായിരുന്നു കൗട്ടീന്യോയുടെ ഗോളിൽ കലാശിച്ചത്.നെയ്മർ ബോക്സിന് സമാന്തരമായി പാസ്സ് കൗട്ടീന്യോക്ക് മറിച്ചു നൽകിയപ്പോൾ ട്രെയിനിംഗ് സെഷനിൽ ഗോളടിക്കും അനായാസതയിൽ ലക്ഷ്യം കണ്ട കൗട്ടീന്യോയുടെ സെലസാവോ ജെഴ്സിയിലെ പതിമൂന്നാം ഗോളായിരുന്നത്.
ഡഗ്ലസ് കോസ്റ്റയുടെ ഹൈ ബോൾ ക്രോസിൽ ഗോളിയെയും കബളിപ്പിച്ച്  മുന്നേറിയ നെയ്മർ തൊടുത്ത ഷോട്ട് സാൽവഡോർ ഡിഫന്റർ ബ്ലോക്ക് ചെയ്തത് തീർത്തും അൽഭുതപ്പെടുത്തി.
ആദ്യ പകുതിയിൽ രണ്ട് സുവർണ അവസരങ്ങൾ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ബ്രസീൽ നായകന് നഷ്ടമായത് ഒരു ഉറച്ച ഹാട്രിക് ആയിരുന്നു. മാത്രമല്ല നെയ്മറെ ബോക്സിൽ ഫൗൾ ചെയ്തു വീഴ്ത്തിയതിന് അർഹമായ പെനാൽറ്റിയും റഫറി നൽകിയിരുന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗട്ടീന്യോ ബോക്സിലൂടെ മികച്ച ഡ്രിബ്ളിംഗ് സ്കില്ലിലൂടെ മുന്നേറ്റത്തിൽ ലഭിച്ച ബോൾ പ്രയാസകരമായ ആംഗിളിൽ നിന്നും റിച്ചാർലിസൺ തൊടുത്ത ഇടം കാലൻ ഷോട്ട് ഗോളി നോക്കി നിൽക്കെ വലയിൽ തുളഞ്ഞു കയറി.പ്രീമിയർ ലീഗിന്റെ കരുത്തും ടെകനിക്കൽ പ്രെസിഷനും മിന്നിമറഞ്ഞ ഫിനിഷിംഗ് ആയിരുന്നു റിച്ചാർലിസണിന്റെ രണ്ടാം ഗോൾ.
ബോക്സിൽ വച്ച് അഞ്ചോളം പേരടങ്ങുന്ന സാൽവദോർ ഡിഫൻസിനടയിലൂടെ നെയ്മറുടെ ഡ്രിബ്ളിംഗ് മൽസരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയായി.കൗട്ടീന്യോക്ക് പകരമിറങ്ങിയ എവർട്ടൺ ഫിനിഷിംഗിൽ അമ്പേ പരാജയമായിരുന്നു. കൗട്ടീന്യോ കയറിയതോടെ എവർട്ടൺ നെയ്മറുടെ പൊസിഷനായ ഇടതു വിംഗറായി കളിച്ചപ്പോൾ നെയ്മർ കൗട്ടീന്യോയുടെ റോൾ ഏറ്റെടുക്കുകയായിരുന്നു.നെയ്മർ ഒരുക്കി കൊടുത്ത മൂന്ന് സുവർണ അവസരങ്ങളാണ് എവർട്ടൺ ഗോളി മാത്രം മുന്നിൽ നിൽക്കെ ഗോളിയുടെ കയ്യിലേക്ക് ദുർബലമായ ഷോട്ട് അടിച്ചു തുലച്ചു കളഞ്ഞത്.ഫ്രെഡ് സെറ്റ്പ്പ് ചെയ്തുകൊടുത്ത സുന്ദരമായ മറ്റൊരു ബോൾ ഷൂട്ടിയത് പോസ്റ്റിലടിച്ച് തെറിച്ചതും ഗ്രമിയോ വിംഗറുടെ കന്നി ഗോളിന് വിലങ്ങു തടിയായി.ഒരു പക്ഷേ തനിക്ക് ലഭിച്ച അവസരങ്ങൾ എവർട്ടൺ മുതലാക്കിയിരുന്നുവേൽ ഒരു ഹാട്രിക് ലഭിച്ചേനെ.ഇതിനിടെ നെയ്മറിന്റെയും വില്യന്റെയും പാക്കെറ്റെയുടെയും ഷോട്ടുകൾ സാൽവദോർ ഗോളി തടുത്തിട്ടത് അവിശ്വസനീയമായിരുന്നു.
നെയ്മറുടെ കോർണറിൽ നിന്നും കൃത്യമായി തല വെച്ച് മാർക്വിനോസ് അഞ്ചാം ഗോൾ നേടിയതോടെ മൽസരം പൂർണമായി.സാൽവദോർ ഗോളിയുടെ മികവുറ്റ സേവുകളും ബ്രസീൽ മുന്നേറ്റത്തിന്റെ ഫിനിഷിംഗ് ഇല്ലായ്മയുമാണ് സാൽവദോറിനെ വമ്പൻ പരാജയത്തിൽ നിന്നും രക്ഷിച്ചത്.

കോപ്പ അമേരിക്ക ടൂർണമെന്റിലേകുള്ള ടീം ബിൽഡ് അപ്പ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടം വിജയകരമായി നടപ്പിലാക്കാൻ ടിറ്റെക്ക് സാധിച്ചതിൽ അഭിമാനിക്കാം.
ടീമിനെ മൊത്തത്തിൽ അഴിച്ചുപണി നടത്താതെ നെയ്മർ-കൗട്ടീന്യോ സഖ്യത്തെ സെൻട്രലൈസ് ചെയ്തൊരുക്കുന്ന തന്ത്രങ്ങളാണ് ടിറ്റയുടെ വിജയ രഹസ്യം.അസാധാരണമായി ഒത്തിണക്കത്തോടെ കളിക്കുന്ന ഇരുവർക്കും അടിത്തറയേകുന്ന ജോലി ആർതറിനെയാണ് ടിറ്റെ നിയോഗിച്ചത്.തന്റെ റോൾ മനോഹരമായി കൈകാര്യം ചെയ്യാനും ബാർസ താരത്തിന് കഴിഞ്ഞു. മധ്യനിരയുടെയും ബ്രസീൽ അറ്റാക്കിംഗുകളുടെയും ബാലൻസിംഗ് തെറ്റാതെ നിയന്ത്രിച്ചത് ആർതറായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി ടിറ്റെ ഈ ജോലി നൽകിയിരുന്നത് പൗളീന്യോക്കായിരുന്നു.പക്ഷേ പൗളി ലോകകപ്പിൽ കൂടുതൽ സമയവും അറ്റാക്കിംഗ് മിഡ്ഫീൽഡറായോ സെക്കന്ററി സ്ട്രൈകറായോ ബ്രേക്ക് ചെയ്തു കയറി കളിക്കാനാണ് ലോകകപ്പിൽ ശ്രമിച്ചത്. ലോകകപ്പിൽ ഹോൾഡ് അപ്പ് ചെയ്തു കളിച്ചു മിഡ്ഫിൽഡിലെ ബാലൻസിംഗിൽ അധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല പൗളീന്യോ.
എന്നാൽ ആർതർ കൃത്യമായ ബാലൻസിംഗോടെ ഹോൾഡ് അപ്പ് ചെയ്തു മധ്യനിരയിൽ വരുന്ന വിടവുകൾ നികത്തിയും ബോൾ റീടെൻഷൻ ചെയ്തും മിഡ്ഫീൽഡിനെ ആക്ടീവ് ആയി മൽസരത്തിലുടനീളം നിർത്തുന്ന കാഴ്ച്ച മനോഹരമായിരുന്നു.
മറ്റൊരു പ്രധാന കാര്യമെന്തന്നാൽ വിംഗ് ബാക്കുകളുടെ അമിതമായ കയറ്റങ്ങൾ വളരെ കരുതിയാണ് ബ്രസീൽ വിംഗ് ബാക്കുകൾ നടത്തിയത്.വലതു വിംഗിൽ കോസ്റ്റ ഉള്ളതിനാൽ മിലിറ്റാവോക്ക് അധികം കയറേണ്ടി വന്നിട്ടില്ല അതേ സമയം ഇടതു വിംഗിൽ അലക്‌സ് സാൻഡ്രോ മുഴു നേരവും അറ്റാക്കിംഗിന് സപ്പോർട്ടുമായി കൂടെയുണ്ടായിരുന്നു.കാസെമീറോ ആയിരുന്നു വിടവ് കവർ ചെയ്തത്.കാസെമീറോയുടെ സാന്നിധ്യം പ്രത്യേകം എടുത്തു പറയേണ്ടല്ലോ.

ലുകാസ് പാക്കീറ്റെയാണ് എടുത്തു പറയേണ്ട മറ്റൊരു പുതുമുഖം.ഒരേസമയം അറ്റാക്കിംഗിലും മിഡ്ഫീൽഡിലെ ഡിഫൻസീവ് ഡൂട്ടികളിലും പങ്കാളിയാകുന്ന താരത്തെ ഏറെക്കാലമായി ബ്രസീൽ അന്വെഷിക്കുന്ന സ്റ്റൈൽ ആണ് ഫ്ലമെംഗോ സൂപ്പർ താരത്തിന്റെത്..മിഡ്ഫീൽഡിൽ ഹൈ പ്രസ്സിംഗിനാൽ എതിരാളികൾക്കുണ്ടാക്കുന്ന സമ്മർദ്ദത്തിൽ ബോൾ റീക്കവർ ചെയ്തെടുക്കുന്ന പക്കീറ്റെയുടെ വർക്ക് റേറ്റും ഏനർജിയെയും അഭിനന്ദിക്കാതെ വയ്യ.

കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ബ്രസീൽ അണ്ടർ 20 ടീമിന്റെ മെയിൻ താരമായിരുന്ന റിച്ചാർലിസൺ ഫ്ലുമിനെൻസിൽ നിന്നും പ്രീമിയർ ലീഗിലത്തിയതോടെ  ആണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയതിരുന്നത്.വാറ്റ്ഫോഡിലൂടെ യൂറോപ്യൻ കരിയർ തുടങ്ങിയ താരത്തെ ഇ സീസണിൽ എവർട്ടൺ റാഞ്ചിയതോടെ റിച്ചാർലിസണിന്റെ ഗ്രാഫ് പെട്ടെന്ന് കുത്തനെ ഉയരുകയായിരുന്നു.പ്രീമിയർ ലീഗിൽ സീസണിൽ ആദ്യത്തെ മൂന്ന് മൽസരത്തിൽ നിന്നും മൂന്ന് ഗോൾ നേടി പ്രതിഭ തെളിയിച്ച താരത്തെ ടിറ്റെ സെലസാവോയിൽ പ്രയോജനപ്പെടുത്തിയതാവട്ടെ ഏറകാലമായി ബ്രസീൽ പ്രതിസന്ധി നേരിടുന്ന സ്ട്രൈകർ പൊസിഷനിലും.അടിസ്ഥാനപരമായി വൈഡ് ഫോർവേഡായ താരത്തിന്റെ വേഗതയും ഗോളിലേക്കുള്ള പ്രസിഷനും ഫിസികൽ പ്രസൻസും ഏരിയൽ എബിലിറ്റിയും തുടങ്ങി ഘടകങ്ങൾ ആണ് ടിറ്റെയെ ആകർഷിച്ചത്.അതുകൊണ്ട് തന്നെയാണ് ടിറ്റെ എവർടൺ ഫോർവേഡിനെ വിഖ്യാതമായ സെലസാവോ നമ്പർ 9 ജെഴ്സി നൽകിയതും.തന്റെ അരങ്ങേറ്റ മൽസരങ്ങൾ ഇരട്ട ഗോളോടെ ഗുരുവിനുള്ള ദക്ഷിണ വച്ച് നൽകാനും റിച്ചാർലിസണ് സാധിച്ചു.തുടക്കത്തിൽ തന്നെ പെനാൽറ്റി വിൻ ചെയ്ത താരത്തിന്റെ അപാരമായ പ്രസിഷനും പവറും വെളിവാക്കുന്നതായിരുന്നു പിന്നീട് നേടിയ രണ്ടു ഗോളുകളും മാത്രമല്ല ആദ്യ ഗോൾ റൈറ്റ് ഫൂട്ടിലൂടെയും രണ്ടാം ഗോൾ ഇടം കാലൻ ഷോട്ടിലൂടെയും നേടിയ തനിക്ക് രണ്ട് ഫൂട്ടും ഒരുപോലെ വഴങ്ങുമെന്നും റിച്ചാർലിസൺ തെളിയിച്ചു.

59 ആം ഗോൾ നേടി റോണോയുടെ ഗോൾ റെക്കോർഡിന് ഒരു പടി കൂടി അടുത്ത നെയ്മർ തന്നെയായിരുന്നു മൽസരത്തിലെ താരം.നാലോളം സുവർണാവസരങ്ങൾ തുലച്ച നെയ്മറിന് ഹാട്രിക് നഷ്ടമായെങ്കിലും റിച്ചാർലിണിന്റെയും കൗട്ടീന്യോയുടെയും മാർകിനോസിന്റെയും ഗോളുകൾക്ക് കൃത്യമായി വഴിയൊരുക്കി "ഹാട്രിക് അസിസ്റ്റുകൾ" സ്വന്തമാക്കി നായകന്റെ റോൾ ഗംഭീരമാക്കാനും നെയ്മറിന് കഴിഞ്ഞു.92 മൽസരങ്ങളിൽ നിന്നും 59 ഗോളും 39 അസിസ്റ്റുകളും അടക്കം 97 ഗോളിൽ പങ്കാളിത്തമുണ്ട് സെലസാവോ ക്യാപ്റ്റന്.

ലോകകപ്പിന് ശേഷമുള്ള പുതിയ ജെനറേഷന്റെ ആദ്യ ഘട്ട സൗഹൃദ മൽസരങ്ങളിൽ ടിറ്റ അവതരിപ്പിച്ച പുതുമുഖങ്ങളിൽ ആർതർ റിച്ചാർലിസൺ പാക്കീറ്റെ തുടങ്ങിയവർ മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.സുവർണ അവസരങ്ങളേറെ നഷ്ടപ്പെടുത്തിയെങ്കിലും ഗ്രമിയോ വിംഗർ എവർട്ടണും പോർട്ടോ വിംഗ് ബാക്ക് മിലിതാവോയും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.മറ്റൊരു പുതുമുഖമായ മാഞ്ചസ്റ്റർ താരം പെരേറക്ക് വളരെ കുറഞ്ഞ മിനിറ്റുകളാണ് കളിക്കാനായത്.
അടുത്ത മാസം ഒക്ടോബറിൽ സൗദിയിൽ ജിദ്ദയിൽ വച്ച് സൗദിയുമായും അർജന്റീനമായും മൽസരങ്ങൾ നടക്കാനിരിക്കെ യുവ താരങ്ങളുടെ മികച്ച പ്രകടനം ആവേശമേറ്റുന്നു.

By - Danish Javed Fenomeno
Vai Brazil 🇧🇷
Pele - Neymar Scoring Rate



കഴിഞ്ഞ അമേരിക്കക്കെതിരെയുള്ള സൗഹൃദ മൽസരത്തോടെ നെയ്മർ ഇന്റർനാഷണൽ മൽസരങ്ങളുടെ എണ്ണത്തിൽ( 91) ഫുട്ബോൾ ദൈവം പെലക്ക് (92) തൊട്ടടുത്ത് എത്തി നിൽക്കുന്നു.
സെലസാവോ ജെഴ്സിയിൽ രണ്ട് പേരുടെയും അരങ്ങേറ്റം മുതല് ഉള്ള ഗോൾ സ്കോറിംഗ് റേറ്റ് Comparison നടത്തിയാൽ പെലെ 20 ഗോളിന്റെ വ്യത്യാസത്തിൽ വമ്പൻ ഡൊമിനേഷൻ നടത്തുന്നതായി കാണാം.

പെലെ - 

അരങ്ങേറ്റം - 
പ്രായം -16 വയസ്സും 257 ദിവസവും
ഫുട്‌ബോളിന്റെ സ്വർഗമെന്നറിയപ്പെടുന്ന മറകാനയിൽ അർജന്റീനക്കെതിരെ അരങ്ങേറ്റത്തിൽ തന്നെ ഗോൾ.ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ.

ടോട്ടൽ മൽസരം - 92 
ഗോൾസ് - 77
സ്റ്റാർട്ടർ - 87
ഗോൾസ് - 77
ക്യാപ്റ്റൻ - 0

നെയ്മർ -

അരങ്ങേറ്റം - 
പ്രായം - 18 വയസ്സ് 187 ദിവസം
ന്യൂ ജെഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ അമേരിക്കക്കെതിരെ ഗോളടിച്ചു അരങ്ങേറ്റം.

ടോട്ടൽ മൽസരം - 91
ഗോൾസ് - 58
സ്റ്റാർട്ടർ - 86
ഗോൾസ് - 57
ക്യാപ്റ്റൻ - 14
ഗോൾസ് - 11

പെലെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ കളിച്ചപ്പോൾ സ്കോർ ചെയ്തത് 87 മൽസരങ്ങളിൽ നിന്നും 77 ഗോളുകളാണ്. മറിച്ച് നെയ്മർ 86 തവണ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം കണ്ടപ്പോൾ സ്കോർ ചെയ്തത് 57 തവണയും.മൽസരങ്ങൾ വച്ച് അളക്കുകയാണേൽ രണ്ട് പേരും തമ്മിൽ 20 ഗോളുകളുടെ വ്യത്യാസമുണ്ട്.

2014 ൽ തന്നെ 22 ആം വയസ്സിൽ പെലെ കഴിഞ്ഞാൽ സെലസാവോ ജെഴ്സിയിൽ ഏറ്റവും വേഗത്തിൽ 40 ഗോളടിച്ച  റൊണാൾഡോയുടെ റെക്കോഡ് മറികടന്ന നെയ്മറുടെ സ്കോറിംഗ് റേറ്റ് കഴിഞ്ഞ നാല് വർഷങ്ങളായി കുത്തനെ decrase ചെയ്യുന്നതായി കാണാം.2014ൽ 40 ഗോളടിക്കാൻ നെയമറെടുത്തത് വെറും 58 മൽസരങ്ങളായിരുന്നുവെങ്കിൽ ശേഷം 18 ഗോളടിക്കാൻ നെയ്മർ എടുത്തത് 31 മൽസരങ്ങളാണ്.അതായത് പ്രായം കൂടൂന്തോറും നെയ്മറുടെ ഗോൾ സ്കോറിംഗ് റേറ്റ് കുറഞ്ഞു വരുന്നതായി കാണാം.പെലെയുടെ ഗോൾ റെക്കോർഡ് മറികടക്കാൻ നെയ്മറിന് ഇനിയും 20 ഗോൾ വേണമെന്നിരിക്കെ നിലവിലെ നെയ്മറുടെ സ്കോറിംഗ് നിരക്ക് വെച്ച് നോക്കുകയാണേൽ മിനിമം 35 മൽസരങ്ങളെങ്കിലുമെടുക്കും.അപ്പോൾ ഏകദേശം 2022 ഖത്തർ ലോകകപ്പ് വർഷത്തിലോ അല്ലേൽ ലോകകപ്പ് സമയത്തോ ശേഷമോ ആയിരിക്കും നെയ്മർ പെലെയുടെ ഗോൾ റെകോർഡിലേക്ക് അടുക്കുക എന്നർത്ഥം.

Monday, September 10, 2018

കൂടുതൽ സുരക്ഷിതത്വം ലക്ഷ്യം വച്ച്
ടിറ്റയുടെ വിംഗ് ബാക്ക് സെലക്ഷൻസ്



നിൽട്ടൻ സാന്റോസ് എന്ന മഹാരഥന്റെ പ്ലയിംഗ് ശൈലി ആയിരുന്നു ഫുൾബാക്ക് എന്ന റോളിന് വിംഗ്ബാക് എന്ന മറ്റൊരു നിർവചനം കുടിയുണ്ടെന്ന് ഫുട്‌ബോൾ ലോകത്തിന് മനസ്സിലാക്കി കൊടുത്തത്.ലോകമഹായുദ്ധ കാലഘട്ടത്തിന് ശേഷം അൻപതുകളിൽ ബ്രസീൽ ചരിത്രം സൃഷ്ടിക്കുമ്പോൾ ഒരു വിംഗറെ പോലെയുള്ള അദ്ദേഹത്തിന്റെയും ഡാൽമ സാന്റോസിന്റെയും കടന്നു കയറ്റങ്ങളും വേഗതയാർന്ന കുതിപ്പുകളും സീസീന്യോ ജെയർ അദ്മീർ ജുലീന്യോ പെലെ വാവ ഗാരിഞ്ച അമാരിൾഡോ തുടങ്ങിയ ബ്രസീലിയൻ മുന്നേറ്റനിരക്കാരെ സഹായിച്ചത് ചെറുതൊന്നുമായിരുന്നില്ല..
നിൽട്ടണും ഡാൽമയും വന്നതോടെ ആയിരുന്നു സൂപ്പർ താര ലേബൽ പരിവേഷം ബ്രസീലിയൻ സ്ട്രൈകേഴ്സിനും മിഡ്ഫീൽഡേഴ്സിനും പുറമേ പ്രതിരോധ നിരക്കാർക്കും ലഭിക്കാൻ തുടങ്ങിയത്.

തുടർന്ന് നിരവധി ഇതിഹാസങ്ങൾ വിംഗ്ബാക്ക് പൊസിഷനിൽ ഇടവേളകളില്ലാതെ ജൻമമെടുത്ത സെലസാവോക്ക് സമീപ കാലത്ത്  (അതായത് 2010 ട പതിറ്റാണ്ടിൽ) നടന്ന മൂന്ന് ലോകകപ്പിലും നോക്കൗട്ട് റൗണ്ടുകളിൽ പിഴവ് സംഭവിച്ചത് വിംഗ്ബാക്ക് പൊസിഷനിലായിരുന്നു.എന്നാൽ ഇത്തരം സ്ഥിരം പിഴവുകൾ ഇനി ഒരിക്കലും ആവർത്തിക്കരുതെന്ന നിശ്ചയദാർഢ്യം ടിറ്റെകുണ്ടെന്ന് അദ്ദേഹത്തിന്റെ ലോകകപ്പ് കഴിഞ്ഞുള്ള ടീം സെലക്ഷനിലെ സമീപനത്തിൽ നിന്നും മനസ്സിലായി.കഴിഞ്ഞ ദിവസം അമേരിക്കെക്കെതിരായ സൗഹൃദ മൽസരത്തിൽ ടിറ്റെയുടെ ഇടതു വലതു വിംഗ് ബാക്ക് റോളിൽ കൂടുതൽ ഡിഫൻസീവ് മൈന്റുള്ള ഫിലിപ്പ് ലൂയിസ് - ഫാബീന്യോ ജോഡിയെയാണ് ടിറ്റെ കളിപ്പിച്ചത്.

വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ആക്രമണകാരിയായ വിംഗ് ബാക്കും ഡിഫൻസിൽ ദുർബലമായ മാർസെലോയെ ഒഴിവാക്കി ഇടതു വിംഗ് ബാക്ക് റോളിൽ മാർസെലോയേക്കാൾ മൂന്ന് വയസ്സ് കൂടുതലും ഇനിയൊരു ലോകകപ്പിന് ബാല്ല്യവുമില്ലാത്ത ഫിലിപ്പ് ലൂയിസിനെ ടീമിന്റെ ഫസ്റ്റ് ഓപ്ഷൻ ലെഫ്റ്റ് ബാക്കായി ടീമിലെടുത്തത് വിംഗുകളിലെ അറ്റാക്കിംഗിനേക്കാൾ ഡിഫൻസീന് ടിറ്റെ കൂടുതൽ പ്രാധാന്യം  കൽപ്പിക്കുന്നതിനാലാണ്.ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തിനെതിരെ ഡിഫൻസീവ് മൈന്റായ ഫോമിലുള്ള ഫിലിപ്പ് ലൂയിസിനെ മാറ്റി മാർസെലോയെ ഇറക്കിയത് ടിറ്റെ ചെയ്ത ഏറ്റവും വലിയ ഒരു അബദ്ധവുമായിരുന്നു.പ്രീ ക്വാർട്ടറിൽ ഫിലിപ്പ് ലൂയിസ് മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു. നിർണായകമായ നോകൗട്ട് മാച്ചിൽ ടീമിന്റെ തന്ത്രങ്ങളിൽ സുപ്രധാനിയായ കാസെമിറോ ഇല്ലാത്ത സാഹചര്യത്തിൽ ആയിട്ടു കൂടി അറ്റാക്കിംഗ് തൽപ്പരനായ മാർസെലോയെ ഇടതു വിംഗ്ബാക്കായി നിയോഗിച്ചത് അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയായിരുന്നു ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനെസ്.
മാർട്ടിനെസ് ഡിഫൻസിൽ ബ്രസീലിന്റെ ദുർബല മേഖലയായ ഇടതു വിംഗാണ് തന്റെ ആക്രമണ തന്ത്രങ്ങൾ നടപ്പിലാക്കാൻ ഉപയോഗിച്ചത്.ഇടതു വിംഗ് ബ്രസീലിന്റെ അറ്റാക്കിംഗുകളുടെ ഉൽഭവ കേന്ദ്രമാണ് പ്രതിരോധത്തിൽ കാര്യമായ റോൾ ഇല്ലാത്ത നെയ്മറും കൗട്ടീന്യോയും ചേർന്നൊരുക്കുന്ന നീക്കങ്ങൾ ആണ് സെലസാവോയുടെ കരുത്ത്.നെയ്മറെ കടുത്ത രീതിയിൽ മാർക്ക് ചെയ്യപ്പെടുമ്പോൾ കൗട്ടീന്യോക്ക് കൂടുതൽ സ്പേസ് ലഭിച്ചതും ഇടതു സൈഡിലായിരുന്നു , അപ്പോഴെല്ലാം കൗട്ടീന്യോ അപകടകാരിയായി മാറുകയും ചെയ്തിരുന്നു.ക്വാർട്ടറിൽ ഇരുവർക്കും സപ്പോർട്ട് നൽകി ആക്രമണം കനപ്പിക്കാൻ വേണ്ടിയാണ് ലൂയിസിനെ മാറ്റി മാർസെലോയെ കോച്ച് നിയോഗിച്ചത്. കാസെമീറോ കൂടിയില്ലാത്ത സാഹചര്യത്തിൽ ഇടതു വിംഗ് ആളൊഴിഞ്ഞ് ദുർബലമാവുമെന്ന് കണക്കുകൂട്ടൽ നടത്തിയ മാർട്ടിനെസിന്റെ തന്ത്രങ്ങൾ പിഴച്ചില്ല.ലുകാകു ഡിബ്രൂണ തുടങ്ങിയവർക്ക് മാക്സിമം സ്പേസ് ഇടതു സൈഡിൽ നൽകിയപ്പോൾ ബ്രസീലിനെ തോൽപ്പിച്ച രണ്ടാം ഗോൾ വീഴാൻ അധിക സമയം വേണ്ടി വന്നിരുന്നില്ല.കാസെമീറോയും ലൂയിസും ഉള്ള സാഹചര്യത്തിൽ മെക്സിക്കോകെതിരെ ഇടതു സൈഡ് കൂടുതൽ സുരക്ഷിതമായി കാണപ്പെട്ടത് എടുത്തുപറയേണ്ട കാര്യമാണ്.

വലതു വിംഗ്ബാക്ക് റോളിൽ ആൽവെസിന്റെ പുറത്താകലോടെ ഫാബീന്യോയെ പരിഗണിക്കാതെ ഡാനിലോയെയും ഫാഗ്നറെയും ലോകകപ്പ് ടീമിലെടുത്ത ടിറ്റെ തന്റെ തീരുമാനങ്ങളിൽ പുനർ വിചിന്തനം നടത്തി ലിവർപൂൾ താരത്തെ ലോകകപ്പിന് ശേഷം കാര്യമായിട്ട് തന്നെ അർഹമായ പരിഗണന നൽകിയത് സ്വാഗതാർഹമായ നടപടിയാണ്. ക്ലബ് ഫുട്‌ബോളിൽ 
റൈറ്റ് ബാക്കിൽ നിന്നും സെൻട്രൽ ഡിഫൻസീവ് മിഡ്ഫീൽഡറായി കൺവേർട്ട് ചെയ്ത ഫാബീന്യോയെ ടീമിലെടുത്തതിന്റെ പ്രധാന ഉദ്ദേശ്യം റൈറ്റ് വിംഗിലെ ഡിഫൻസ് ശക്തപ്പെടുത്താനാണ്.
അമേരിക്കെതിരെ തരക്കേടില്ലാത്ത പ്രകടനം പുറത്തഞടുത്ത ഫാബീന്യോയുടെ ബോക്സിലേക്കുള്ള ഒരു കടന്നു കയറ്റമാണ് രണ്ടാം ഗോളിലേക്കുള്ള പെനാൽറ്റി സ്വന്തമാക്കി കൊടുത്തത്.വലതു വിംഗിൽ ഡഗ്ലസ് കോസ്റ്റയുടെ സാന്നിധ്യം ഉള്ളതിനാൽ ഫാബീന്യോക്ക് ഓവറായുള്ള കടന്നു കയറ്റങ്ങളും ഓവർലാപ്പുകളും നടത്തേണ്ട സന്ദർഭങ്ങളുണ്ടികില്ലെന്ന് തീർച്ച.ലെഫ്റ്റ് ഡീപ് ഫ്ലാങ്കിൽ സ്റ്റേ ചെയ്തു ടീമിന്റെ അറ്റാക്കിംഗ് ബിൽഡ് അപ്പ് നീക്കങ്ങളിൽ സഹായിയായി വർത്തിക്കുക , ബാക്ക് ഫോർ മാൻ ഡിഫൻസിന്റെ സ്ട്രെക്ചർ നഷ്ടപ്പെടുത്താതെ നോക്കുക , മികച്ച പാസ്സിംഗോടെ പൊസിഷനിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.തുടങ്ങിയവാണ് ഫാബീന്യോക്ക് ടിറ്റെ നൽകിയ റോളെന്ന് കഴിഞ്ഞ മൽസരത്തിൽ നിന്നും വ്യക്തമാവുന്നത്.

പരമ്പരാഗതമായി വിംഗ് ബാക്കുകളെ ആക്രമണത്തിൽ അഴിച്ചു വിടുകയാണ് ബ്രസീലിയൻ ഫുട്‌ബോൾ ശൈലി.അപ്പോൾ ദുർബലമാകുന്ന ഡിഫൻസിന് കെട്ടുറപ്പ് നൽകാനായിരുന്നു രണ്ട് ഡിഫൻസീവ് മധ്യനിരക്കാരെ മിഡ്ഫീൽഡിൽ നിയോഗിച്ചിരുന്നത്.കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബ്രസീൽ പരിശീലകർ അവലംബിച്ച് പോരുന്നത് ഈ രീതിയാണ്.എന്നാൽ ടിറ്റെ കൗട്ടീന്യോയെയും ഫ്രെഡ്/ആർതർ നെയും മധ്യനിരയിൽ കളിപ്പിക്കുന്നതോടെ മുന്നേറ്റനിരക്ക് യഥേഷ്‌ടം ബോളുകളെത്തും.അതോടെ രണ്ടു വിംഗുകളിലൂടെയുള്ള വിംഗ് ബാക്കുകളുടെ അമിതമായ ഓവർലാപ്പുകൾ ഒഴിവാക്കുക ,ഡീപ് ഫ്ലാങ്കിൽ ഡിഫൻസിന് സുരക്ഷയൊരുക്കുക എന്നതാകണം രണ്ട് ഫുൾബാക്കുകളും പ്രാധാന്യം നൽകേണ്ടത്.
ഈയൊരു സ്ട്രാറ്റജിയാകും ടിറ്റെ ഫോളോ ചെയ്യുക, അതുകൊണ്ട് തന്നെയാണ് ഫാബീന്യോയും ഫിലിപ്പ് ലൂയിസിനെയും ആദ്യ ഇലവനിലേക്ക് കൊണ്ടു വന്നതും.

ഫാബീന്യോ വരും മൽസരങ്ങളിലും വരുന്ന കോപ്പയിലും മികവുറ്റ പ്രകടനം കാഴ്ച വെച്ചാൽ ഖത്തർ ലോകകപ്പിലേക്കുള്ള വലതു വിംഗ് ബാക്ക് റോളിലേക്ക് സ്ഥാനം ഉറപ്പിക്കാം.അതേസമയം ലെഫ്റ്റ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസ് കോപ്പ അമേരിക്ക വരെ ടീമിലുണ്ടാവാൻ സാധ്യതയുള്ളൂ അതുകൊണ്ട് തന്നെ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ എങ്ങനെ ടിറ്റെ ഫലപ്രദമായി തുടർന്ന് ഉള്ള മൽസരങ്ങളിൽ ഉപയോഗിക്കുമെന്ന് നോക്കാം..

By - Danish Javed Fenomeno
Vai Brazil🇧🇷🇧🇷

Saturday, September 8, 2018

ടിറ്റെക്ക് കീഴിൽ പുതു യുഗം..!!



നെയ്മറെ ഫിക്സഡ് നായകനാക്കി അമേരിക്കക്കതിരെ വിജയത്തോടെ തന്നെ ടിറ്റെ പുതിയ ബ്രസീലിയൻ യുഗത്തിന് തുടക്കം കുറിച്ചു.തന്റെ പദ്ധതിയുടെ ആദ്യ ഘട്ടമായി ടിറ്റെ വിലയിരുത്തുന്ന  2019 കോപ്പാ അമേരിക്കയിലേക്ക്  ടീമിനെ ബിൽഡ് ചെയ്തെടുക്കാൻ ടിറ്റേക്ക് ഏറെയൊന്നും ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ലോകകപ്പിന് ശേഷമുള്ള ആദ്യ കളിയിൽ നിന്നും വ്യക്തമാവുന്നത്.2013 കോൺഫെഡറേഷൻ കപ്പ് നേടിയെങ്കിലും ബ്രസീലിന് ദുഖങ്ങൾ മാത്രം സമ്മാനിച്ച പതിറ്റാണ്ടായ 2010s കാലഘട്ടം തങ്ങളുടെ ആരാധകർക്ക് മുമ്പിൽ വെച്ച് ഒരു കോപ്പ വിജയത്തോടെ അവസാനിപ്പിക്കുക എന്ന ദൗത്യമാണ് കോച്ചിന് മുമ്പിൽ ഇനിയുള്ളത്.

ടിറ്റെയുടെ സെലക്ഷനിൽ നിന്നും നമുക്ക് വ്യക്തമാകും അദ്ദേഹത്തിന്റെ കോചിംഗ് സ്പെല്ലിൽ വരുന്ന നാല് വർഷങ്ങളെ രണ്ട് ഘട്ടമായി സ്പ്ലിറ്റ് ചെയ്തു കൊണ്ടാണ് ടീം സെലക്ഷൻ നടത്തിയത് എന്ന്.ഇനിയൊരു ലോകകപ്പ് ബാല്ല്യത്തിന് സാധ്യതയില്ലാത്ത മികവുറ്റ ഫോമിൽ കളിക്കുന്ന സീനിയർ താരങ്ങളായ തിയാഗോ സിൽവ ഫിലിപെ ലൂയിസ് വില്ല്യൻ തുടങ്ങിയവരെ നിലനിർത്തിയത് കോപ്പാ അമേരിക്ക മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ്.അതേ
സമയം തന്നെ അനേകം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയതും ടിറ്റേയുടെ ലോംഗ് ടേം സെലസാവോ ഖത്തർ ലോകകപ്പ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ്.
ആർതർ, ലുകാസ് പക്കീറ്റെ , മിലിതാവോ,എവർട്ടൺ,റിച്ചാർലിസൺ ആൻഡ്രിയാസ് പെരേറ തുടങ്ങീയവരെല്ലാം ഇതിനുദാഹരണങ്ങളാണ്.എന്നാൽ എൽ സാൽവഡോറിനെതിരെ ആയിരിക്കും ടിറ്റെ ഇവരെയെല്ലാം തന്നെ പരീക്ഷിക്കുക എന്ന് കരുതിയ നമുക്ക് തെറ്റി. മെറ്റ്ലൈഫിൽ അമേരിക്കക്കെതിരെ തന്നെ ആർതർ പാക്കീറ്റെ റിച്ചാർലിസൺ എവർട്ടൺ തുടങ്ങിയ പുതുമുഖങ്ങളെ രണ്ടാം പകുതിയിൽ പകരക്കാരായി പരീക്ഷിക്കാൻ ടിറ്റെ തീരുമാനിച്ചതോടെ നാലു പേരുടെയും സെലസാവോ ജെഴ്സിയിലെ അരങ്ങേറ്റത്തിന് മെറ്റ്ലൈഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.എട്ട് വർഷങ്ങൾക്ക് മുമ്പ് റോബീന്യോയുടെ നായകത്വത്തിൽ നെയ്മറെന്ന പതിനെട്ടുകാരൻ അൽഭുത ബാലന്റെ അരങ്ങേറ്റത്തിന് സാക്ഷ്യം വഹിച്ച അതേ സ്റ്റേഡിയത്തിൽ വച്ച് അതേ നെയ്മറുടെ നായകത്വത്തിന് കീഴിൽ ആർതറും റിച്ചാർലിസണും പക്കീറ്റെയും എവർട്ടണും അരങ്ങേറ്റം കുറിച്ചു.

ടിറ്റെ ഫസ്റ്റ് ഇലവനിൽ പരീക്ഷണം നടത്താൻ തയ്യാറായിരുന്നില്ല.ക്ലബ് ഫുട്‌ബോളിൽ മിഡ്ഫീൽഡറായി തന്റെ കരിയറിനെ കൺവേർട്ട് ചെയ്തെടുത്ത വെർസെറ്റൈൽ പ്ലെയറായ ഫാബീന്യോയെ റൈറ്റ് ബാക്കായി ഉപയോഗിച്ചതോടെ വലതു വിംഗ് സുരക്ഷിതമാക്കാൻ ടിറ്റെക്ക് സാധിച്ചു.ഫാബീന്യോക്കൊപ്പം അലിസൺ ഗോൾ വലക്ക് കീഴിലും പ്രതിരോധത്തിൽ പിഎസ്ജീ സെൻട്രൽ ഡിഫൻസ് ജോഡിയായ സിൽവ - മാർകിനോസ് സഖ്യവും ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസും ഡിഫൻസീവ് മധ്യനിരയിൽ കാസെമീറോയും സെൻട്രൽ മിഡ്ഫീൽഡിൽ ഫ്രെഡും കൗട്ടീന്യോയും മുന്നേറ്റത്തിൽ നെയ്മറും കോസ്റ്റയും ഫിർമീന്യോയും അണിനിരന്നു.ചുരുക്കി പറഞ്ഞാൽ ഏവരും കൊതിച്ച ഒരു സിസ്റ്റമാറ്റിക് ഇലവനായിരുന്നു സ്റ്റാർട്ടിംഗ് ലൈൻ അപ്പിൽ ടിറ്റെ വിന്യസിച്ചത്.

ഡഗ്ലസ് കോസ്റ്റയുടെ മുന്നേറ്റങ്ങളാണ് തുടക്കത്തിൽ ബ്രസീലിയൻ മുന്നേറ്റങ്ങളെ കൂടുതൽ അപകടകരമാക്കിയത്.കോസ്റ്റയുടെ അസാധ്യമായ കരുത്തുറ്റ പേസ്സോടെയുള്ള കുതിപ്പായിരുന്നു ഫിർമീന്യോയുടെ ആദ്യ ഗോളിന് വഴിയൊരിക്കയത്.വലതു വിംഗിലൂടെ കുതിച്ച കോസ്റ്റയുടെ ക്രോസ് വലയിലേക്ക് ടച്ച് ചെയ്യേണ്ട ജോലിയേ ഫിർമീന്യോക്കുണ്ടായിരുന്നുള്ളൂ.നെയ്മറുടെ നീക്കത്തിൽ കൗട്ടീന്യോ ഒരു ഉറച്ച അവസരം മിസ്സാക്കിയതിന് ശേഷം ഫാബീന്യോയുടെ പെനാൽറ്റി ബോക്സിലേക്കുള്ള കടന്നു കയറ്റം ലിവർപൂൾ താരത്തെ ഫൗൾ ചെയ്തു തടയാൻ ശ്രമിച്ച അമേരിക്കൻ ഡിഫൻസിന് പിഴച്ചപ്പോൾ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി.പെനാൽറ്റി എടുത്ത നെയ്മറിന് പിഴച്ചില്ല. കരിയറിലെ 58ആം ഗോളായിരുന്നു സെലസാവോ നായകൻ നേടിയത്.എട്ട് വർഷങ്ങൾക്ക് മുമ്പ് താൻ അരങ്ങേറിയ അതേ സ്റ്റേഡിയത്തിൽ വച്ച് അതേ എതിരാളികൾക്ക് എതിരെ നേടിയ അരങ്ങേറ്റഗോളിന്റെ ഓർമപ്പെടുത്തലായിരുന്നത്.ആദ്യ പകുതിയിൽ തന്നെ രണ്ട് ഗോളുകൾക്ക് ലീഡ് സ്വന്തമാക്കിയതോടെ രണ്ടാം പകുതിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് കോച്ച് ശ്രമിച്ചത്.
ചില ഫ്ലെക്സിബിൾ നീക്കങ്ങൾ നടത്തിയ മാഞ്ചസ്റ്റർ താരം ഫ്രെഡിന് പകരം ആർതർ ഇറങ്ങിയതോടെ മധ്യനിര കുറച്ചു കെട്ടുറപ്പുള്ളതായി അനുഭവപ്പെട്ടു.തുടർന്ന്
കൗട്ടീന്യോക്ക് പകരം ഫ്ലൂമിനൻസിന്റെ സൂപ്പർ താരം പക്കീറ്റെയും ഫിർമീന്യോക്ക് പകരം റിച്ചാർലിസണും നെയ്മറിന് പകരം ഗ്രെമിയോ വിംഗർ എവർട്ടണും തങ്ങളുടെ സെലസാവോ അരങ്ങേറ്റം കുറിച്ചു.സിൽവക്ക് പകരം പഴയ വെറ്ററൻ സ്റ്റോപ്പർ ബാക്കായ ഡെഡയും ഒരുപാട് കാലത്തിന് ശേഷം ബ്രസീൽ ജെഴ്സിയിൽ അവസാന മിനിറ്റുകളിൽ കളിച്ചു.

ആർതറും ഫാബീന്യോയും കഴിഞ്ഞ ലോകകപ്പ് സ്ക്വാഡിലേക്ക് സെലക്ഷൻ അർഹിച്ച താരങ്ങളായിരുന്നു.ഇരുവരെയും പ്രഫർ ചെയ്യാത്തതിൽ ടിറ്റെ ഇപ്പോൾ ദുഖിക്കുക്കുന്നാണ്ടകണം.കാരണം വലതു വിംഗ് ബാക്കും മിഡ്ഫീൽഡും സെന്റർ ഫോർവേഡും ആയിരുന്നു ലോകകപ്പിൽ ബ്രസീൽ ഏറെ ബുദ്ധിമുട്ട് അനുഭവിച്ച പൊസിഷനുകൾ.ലോകകപ്പ് ജേതാക്കളായ ഫ്രാൻസും റണ്ണർ അപ്പായ ക്രൊയേഷ്യയും മൂന്നാം സ്ഥാനക്കാരായ ബെൽജിയവും ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അടിസ്ഥാനമായത് മൂന്ന് മിഡ്ഫീൽഡ് താരങ്ങളുടെ നേതൃത്വത്തിലുള്ള മികവായിരുന്നു.ഫ്രാൻസിന്റെ പോൾ പോഗ്ബ ക്രോയേഷ്യയുടെ ലൂകാ മോഡ്രിച്ച് ബെൽജിയത്തിന്റെ കെവീൻ ഡിബ്രൂണ തുടങ്ങിയ താരങ്ങളുടെ നേതൃത്വത്തിലുള്ള മിഡ്ഫീൽഡ് ആയിരുന്നു മൂന്ന് ടീമുകളുടെയും വിജയങ്ങളെ സ്വാധീനിച്ച ഘടകം.
ഇവരെ പോലുള്ള മധ്യനിര താരങ്ങളെ ആണ് ബ്രസീൽ ഈ പതിറ്റാണ്ടിൽ മിസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്.എന്നാൽ അതിനുള്ള ഉത്തരമാണ് ആർതർ മെലോ.

ഇത്ര കൃത്യമായ ബാലൻസിംഗോടെയും സാങ്കേതികത്തികവോടെയും മുഴുവൻ സമയവും 360 ഡിഗ്രി ആംഗിളിൽ നിന്നും കറങ്ങി തിരിഞ്ഞു പാസ്സുകൾ റീസീവ് ചെയ്യുകയും പ്രൊവൈഡ് ചെയ്തും കളിക്കുന്ന മറ്റൊരു ബ്രസീലിയൻ മിഡ്ഫീൽഡറെ സമീപകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ ഫ്രെഡിന് പകരമായി ആർതർ കളിക്കാൻ ഇറങ്ങിയ നിമിഷം മുതൽ നമുക്ക് ഉറപ്പിച്ചു പറയാം നമ്മുടെ ബ്രസീലിന് ഏതാണ്ട് ഒരു പതിറ്റാണ്ടായി മിസ്സ് ചെയ്ത മിഡ്ഫീൽഡ് ജനറൽ പൊസിഷനിലേക്ക് ഒരു സൂപ്പർ മിഡ്ഫീൽഡ് ജനറലിനെ ലഭിച്ചെന്ന്.

ലുകാസ് പക്കീറ്റെയുടെ ചില മിന്നലാട്ടങ്ങൾ കാണുമ്പോൾ കൗട്ടീന്യോക്ക് യഥാർത്ഥ പകരക്കാരനായി ഭാവിയിൽ ഉപയോഗിക്കാമെന്ന് വ്യക്തം.എൽസാൽവഡോറിനെതിരെ ആർതറും പാക്കീറ്റേയെയും അലക്‌സ് സാൻഡ്രോയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹം.

BY - Danish Javed Fenomeno
Vai Brazil 🇧🇷🇧🇷🇧🇷