Tuesday, July 6, 2021

സെമിയിലേക്ക് കുതിച്ച് ഡാനിഷ് പട

 





2004 യൂറോ ക്വാർട്ടറിൽ സ്റ്റാർ സ്ട്രൈക്കർ ജോൺ ദാൽ.തൊമാസൺ വിംഗർ ഡെനിസ് റൊമദാൽ ഗോളി തോമസ് സോറൻസൺ മിഡ്ഫീൽഡർ ഗ്രേവ്സൺ തുടങ്ങീയവരടങ്ങിയ ഡാനിഷ് സംഘത്തെ കൊളറുടെയും ബാരോസിന്റെയും ഇരട്ടഗോളടക്കം തങ്ങളെ മൂന്ന് ഗോളിന് തോൽപ്പിച്ച ചെക്ക് റിപ്പബ്ലികിനോട് നീണ്ട 16 വർഷങ്ങൾക്ക് ഇപ്പുറം മധുരമായി പകരം വീട്ടി സെമിയിലേക്ക് കുതിച്ചു കയറി ലോഡ്രപ്പിന്റെ പിൻമുറക്കാർ.


ഈ യൂറോയുടെ താരങ്ങളായി മാറിയ ഡൊംസ്ഗാഡിന്റെയും ഡോൾബർഗിന്റെയും കൈയ്യിൽ ഡാനിഷ് ഫുട്‌ബോളിന്റെ ഭാവി ഭദ്രമാണെന്ന് വിളിച്ചു പറയുന്നതാണ് അവരുടെ ടൂർണമെന്റിലുടനീളമുള്ള പ്രകടനം.


എൺപതുകളിൽ അൽഭുതം തീർത്ത മൈക്കിൾ ലോഡ്രപ്പും സിവബെയ്ക്കും ഓൾസണും മോൾബിയും ലർബിയും അടങ്ങുന്ന ഡാനിഷ് സുവർണ തലമുറ,


തെണ്ണൂറുകളിൽ ഡാനിഷ് ഇതിഹാസം മൈക്കിൾ ലോഡ്രപ്പ് ഇല്ലാതെ യൂറോ കപ്പ് നേടിയ  ലാർസണും ബ്രയാൻ ലോഡ്രപ്പും പീറ്റർ ഷ്മൈക്കലും  ജെൻസണും വിൽഫോർട്ടുമടങ്ങുന്ന കറുത്ത കുതിരകളായെത്തി സ്വപ്ന കുതിപ്പ് നടത്തി യൂറോ സ്വന്തമാക്കിയ സുവർണ സംഘം


ലോഡ്രപ്പു സഹോദരൻമാരും ജോർജൻസണും എബ്ബെസാന്റും ജോൺ ദാൽ തൊമാസണും അടങ്ങുന്ന  98 ലോകകപ്പ് ക്വാർട്ടറിൽ എത്തി ബ്രസീലിനോട് പോരാടി തോറ്റ ഡാനിഷ് സംഘം


രണ്ടായിരങ്ങളിലെ തോമാസണും ഗ്രേവ്സണും സോറൺസണും റൊമദാലുമടങ്ങുന്ന  തലമുറയ്ക്ക് ശേഷം ഇടക്കാലത്തായി ഡാനിഷ് ഫുട്‌ബോളിലെ തലമുറ കൈമാറ്റം നടക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ പിന്നോക്കം പോയ ഡാനിഷ് ഫുട്ബോളിന്റെ അപ്രവചനീയതയുടെ സൗന്ദര്യാത്മക ഫുട്‌ബോൾ ജോക്കിം മെയിലെയിലൂടെ ഡൊംസ്ഗാഡിലൂടെ ഡെലെയ്നിലൂടെ ഡോൾബർഗിലൂടെ കെയറിലൂടെ ഹോയ് ബർഗിലൂടെ കേസ്പർ ഷ്മൈക്കലിലൂടെ തിരിച്ചു വന്നിരിക്കുന്നു...! 


സെമിയിൽ റിസൽട്ട് തോൽവിയോ ജയമോ ആകട്ടെ ഈ യൂറോയുടെ സൗന്ദര്യം ഭാവിയിൽ ഓർമിക്കപ്പെടുക തങ്ങളുടെ ബെസ്റ്റ് പ്ലെയറെ നഷ്ടമായിട്ടും ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു പറന്ന ഉൾമാന്റെ ഡാനിഷ് സംഘത്തിന്റെ അസാമാന്യ പോരാട്ടവീര്യ ചരിത്രത്തെ കുറിച്ചായിരിക്കും..!

No comments:

Post a Comment