Tuesday, July 6, 2021

തുടരെ രണ്ടാം കോപ്പ ഫൈനലിൽ ബ്രസീൽ

 





ട്രെയിനിംഗ് സെഷനിൽ കളിക്കുന്ന ലാഘവത്തോടെ ഒരു സെമി ഫൈനൽ പോലെയുള്ള ഹൈ പ്രഷർ മൽസരത്തിൽ അമിതമായ റിസ്ക്‌ എടുക്കാതെയാണ് സെലസാവോ പെറുവിനെതിരെ പന്ത് തട്ടിയിരുന്നത്.ആദ്യ പകുതിയിൽ ഓപ്പൺ നെറ്റ് അടക്കം തുറന്നു കിട്ടിയ സുവർണ അവസരങ്ങൾ വലയിൽ എത്തച്ചിരുന്നെങ്കിൽ നാല് ഗോളിൽ എങ്കിലും ജയിക്കേണ്ട മൽസരത്തിൽ നട്ട്മെഗിലൂടെ മൂന്ന് പെറൂവിയൻ ഡിഫന്റർമാരെ ഡ്രിബ്ൾ ചെയ്തു മറിടകടന്ന് നെയ്മർ പാക്വെറ്റേക്ക് നൽകിയ അസിസ്റ്റിൽ പാക്വെറ്റേ നേടിയ നിർണായക ഗോൾ പിറന്നതോടെ ബ്രസീൽ ലീഡ് സുരക്ഷിതമായി നിർത്തി മൽസരം മുഴുമിപ്പിക്കുക എന്ന ഗെയിം പ്ലാൻ മുൻനിർത്തിയാണ് തുടർന്ന് കളിച്ചത്.ഇഞ്ചുറി സംഭവിക്കാൻ ഹൈ റിസ്ക് ഉള്ള തന്റെ തനതായ ഡ്രിബ്ൾ റണ്ണിംഗുകൾ ഗോൾ നേടിയ ശേഷം നെയ്മർ എടുക്കാൻ ശ്രമിക്കാത്തതും താരം എനർജി സേവ് ചെയ്യുന്നത് പോലെ തോന്നി.ഒന്നാം പകുതിയിൽ ചിത്രത്തിൽ ഇല്ലാതിരുന്ന പെറു രണ്ടാം പകുതിയിൽ ഡിഫൻസീവ് മൂഡിലേക്ക് പോയ സെലസാവോക്കെതിരെ മിഡ്ഫീൽഡിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പെറുവിനെ മൽസരത്തിൽ തൽസമയം നിലനിർത്താൻ കാരണമായി തീർന്നത് ആദ്യ പകുതിയിൽ ബ്രസീലിന്റെ ഉറച്ച ഗോൾ ഷോട്ടുകൾ തടുത്ത പെറു ഗോൾകീപ്പർ ഗല്ലസ്സിന്റെ ഉജ്വലമായ സേവുകൾ തന്നെയാണ്.


മിഡ്ഫീൽഡിലെ പാക്വെറ്റേ നെയ്മർ കോമ്പോയാണ് എടുത്തുപറയേണ്ട മെയിൻ ഫാക്റ്റർ.പാക്വെറ്റേയുടെ പ്രകടനം  ബ്രസീലിന്റെ ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിന് ഊർജ്ജം നൽകിയപ്പോൾ ടിറ്റയുടെ ബ്രസീലിന്റെ സുവർണ കാലഘട്ടമായ 2016-17 കാലത്തിലെ ബ്രസീലിന്റെ കേളീ മികവിനെ ഓർമിപ്പിച്ചു.അന്ന് ടിറ്റയുടെ ടീമിലെ മധ്യനിരയിലെ ഓർഗനൈസർ ആയിരുന്ന റെനാറ്റോ അഗുസ്തോയുടെ റോളിലേക്ക് പാക്വെറ്റേയെ വളർത്തി എടുക്കാൻ ടിറ്റെ നല്ലവണ്ണം ശ്രമിക്കുന്നു എന്നതിന്റെ തെളിവാണ് കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ പാക്വെറ്റേയുടെ പ്രകടനം.അനുഭവസമ്പത്തിന്റെ കുറവ് നല്ലവണ്ണം പ്രതിഫലിക്കുന്നുണ്ടെങ്കിലും മിഡ്ഫീൽഡിലും മുന്നേറ്റനിരയിലുമായി ഫിസിക്കൽ ഇംപോസിംഗ് ഗെയിം കളിക്കാൻ തക്ക ശരീരഭാഷയുള്ള താരമാണ് പാക്വെറ്റേ.നെയ്മറുമായുള്ള പാക്വെറ്റേയുടെ കൂട്ടുക്കെട്ട് തന്നെയാണ് ഈ കോപ്പയിലെ നോക്കൗട്ട് റൗണ്ടുകളിലെ ബ്രസീലിന്റെ വിജയത്തിന് ആധാരം.മൽസരത്തിലുടനീളം നെയ്മർ പാക്വെറ്റേ പാസ്സിംഗ് സർക്യൂട്ട് പെറൂ താരങ്ങൾ തടസ്സപ്പെടുത്തി പൊളിക്കാൻ മാക്സിമം ശ്രമിച്ചത് അതിന് തെളിവാണ്.പാക്വെറ്റേയിൽ നിന്നും നെയ്മറിലേക്കും നെയ്മറിൽ നിന്നും പാക്വെറ്റേയിലെക്കും അതി സുന്ദരമായ ഹീൽ ,ഫ്ലിക്ക് ,സ്ലൈഡ് വൺ ടച്ച് പാസ്സിംഗിലൂടെ  ബോൾ ഒഴുകുന്നത് ജോഗാ ബോണിറ്റോയുടെ വശ്യ മനോഹാരിത വെളിവാക്കുന്ന മൽസരത്തിലെ നിമിഷങ്ങളായിരുന്നു.ലോകകപ്പ് ക്വാളിഫികേഷനിലും കോപ്പയിലുമായി പാക്വെറ്റേ സ്കോർ ചെയ്ത മൂന്ന് ഗോളുകൾക്കും അസിസ്റ്റ് ചെയ്തതു നെയ്മറാണ്.


പെറുവിന്റെ സ്ട്രൈക്കർ ലപാഡുലയുടെ കൃത്യമായ ബോക്സിൽ നിന്നും ഉള്ള ഷോട്ടുകൾ തടുത്തു എഡെഴ്സൺ മികവ് കാണിച്ചെങ്കിലും ലപാഡുലയെ ബോക്സിൽ ഷോട്ടടിക്കാൻ അനുവദിച്ചത് സിൽവയുടെ പിഴവായിരുന്നു.എന്നാൽ പെറുവിന്റെ മറ്റൊരു മുന്നേറ്റത്തിലെ മറ്റൊരവസരത്തിലെ ഷോട്ടിൽ എഡേഴ്സന്റെ സേവിംഗിലെ റീബൗണ്ട് ബോൾ കൃത്യമായ ക്ലിയറൻസും നടത്തിയ സിൽവ പ്രതീക്ഷക്കൊത്തുയർന്നു.

ഇക്കാരണത്താൽ തന്നെ സിൽവയെ മാറ്റി മിലിറ്റാവോയെ ഫൈനലിൽ ഇറക്കാൻ ടിറ്റെ നിർബന്ധിതമാവുമോ എന്നതും കണ്ടറിയേണ്ടതാണ്.കാരണം മാർകിനോസ്-മിലിറ്റാവോ സഖ്യം ടിറ്റയുടെ ഖത്തർ ലോകകപ്പ് ഫസ്റ്റ് ഇലവൻ പദ്ധതിയുടെ സുപ്രധാന ഘടകമായിട്ടാണ് കോച്ച് കാണുന്നത്.സമീപകാലത്തായി മാർകിനോസ് -മിലിറ്റാവോ സഖ്യം കളിക്കുമ്പോൾ ബ്രസീൽ ഹൈ പ്രസ്സിംഗ് കളിക്കാൻ ധൈര്യപ്പെടാറുണ്ട്.പെറുവിനെ എതിരെ സെമിയിൽ ഇന്ന് അത്തരം ഹൈ പ്രസ്സിംഗ് ഗെയിം കണ്ടിരുന്നില്ല.കൗണ്ടർ വന്നാൽ ഡിഫൻസ് പിഴവുകൾ ഉണ്ടാകാൻ പാടില്ലയെന്ന മുൻകരുതൽ എടുത്തത് കൊണ്ടാലാകാം.എന്നാൽ ഫൈനൽ പോലെയൊരു ഗെയിമിൽ മിലിറ്റാവോയേക്കാൾ സിൽവയെന്ന അതികായകന്റെ പരിചയസമ്പന്നതയിൽ തന്നെയാകും ടിറ്റ വിശ്വാസമർപ്പികുക എന്ന് കരുതുന്നു.സെമി പ്രകടനത്തോടെ മാൻ ഓഫ് ദ മാച്ച് സ്വന്തമാക്കിയ നെയ്മർ കരിയറിൽ 50ആം അസിസ്റ്റും പൂർത്തിയാക്കി.


#danish_javed_fenomeno

No comments:

Post a Comment