Tuesday, June 29, 2021

സ്ലാവൻ ഫുട്‌ബോൾ പ്രതിരോധ പിഴവുകൾ തുടരുന്നു

 



യൂഗോസ്ലാവൻ ഫുട്‌ബോളിന് ഒരു പ്രത്യേക പരമ്പരാഗത സ്വഭാവമുണ്ട്.കുറിയ പാസുകളിലൂടെ സുന്ദരമായി പന്തു തട്ടുകയും കൃത്യമായി ഗോൾ സ്കോറിംഗ് ചെയ്യുകയും ചെയ്യുന്നയവർ ; എന്നാൽ തങ്ങളടിച്ച ഗോളുകളേക്കാൾ വഴങ്ങുകയും ചെയ്യും.

ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ പിറന്ന  ഇഞ്ചോടിഞ്ച് പോരാടിയ മൽസരങ്ങൾ എടുത്തു പരിശോധിച്ചാൽ ഒരു ഭാഗത്ത് എപ്പോഴും യൂഗോസ്ലാവിയയോ അവരുടെ ബാക്കി പത്രമായ ക്രൊയേഷ്യയോ ആയിരിക്കും.യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ പിറന്ന മൽസരം പ്രഥമ യൂറോ സെമി ഫൈനലിൽ ഫ്രാൻസിന്റെ നാല് ഗോളിനെതിരെ  യൂഗോസ്ലാവിയയുടെ 5 ഗോൾ വിജയമായിരുന്നു. രണ്ടായിരം യൂറോയിൽ തൽസമയം കണ്ട മൽസരമായിരുന്നു സ്പെയിൻ യൂഗോസ്ലാവിയ ഗ്രൂപ്പ് മൽസരം.യൂഗോസ്ലാവിയ 3 ഗോളടിച്ചിട്ടും സ്ലാവൻ പ്രതിരോധപിഴവുകൾ മുതലെടുത്ത് അൽഫോൺസോയും മുനിറ്റസും നേടിയ ഗോളുകളിൽ മിലോസേവിച്ചിന്റെയും മിഹ്ലോവിച്ചിന്റെയും യൂഗോസ്ലാവിയ തോറ്റിരുന്നു.അതേ ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മൽസരത്തിൽ സഹാവിച്ചീന്റേ  സ്ലോവേനിയോട് 3-3 സമനില വഴങ്ങിയിരുന്നു യൂഗോസ്ലാവിയ.2000 യൂറോ ക്വാർട്ടറിൽ നെതർലാന്റസ് സുവർണ സംഘത്തോട് ആറിനെതിരെ ഒരു ഗോളിന് തോറ്റിരുന്നു യൂഗോസ്ലാവിയ.

യൂഗോസ്ലാവിയക്ക് ശേഷം അവരുടെ ബാക്കി കഷ്ണങ്ങളിലൊന്നായ ക്രൊയേഷ്യയും അതേ പാരമ്പര്യമാണ് പിന്തുടരുന്നത്.2004 യൂറോയിൽ ഇംഗ്ലീഷ് ടീമിനോട് നാലിനെതിരെ മൂന്ന് ഗോളിനായിരുന്നു തോറ്റത് , എന്തിനേറെ ചരിത്രം പറയുന്നു ഇകഴിഞ്ഞ ലോകകപ്പ് ഫൈനൽ തന്നെ അതിനുദാഹരണമാണ്.

ഫ്രാൻസിനോട് നാലിനെതിരെ രണ്ടു ഗോളിനാണ് തോറ്റത്.ഇന്ന് യൂറോയിൽ സ്പയിനെതിരെ മറ്റൊരു ഗോൾ സ്കോറിംഗ് ചരിത്രം കൂടി യൂഗോസ്ലാവിയൻ പിൻമുറക്കാൻ തീർത്തിരിക്കുന്നു.കൂടുതൽ ഗോൾ പിറന്ന യൂറോ ചരിത്രത്തിലെ രണ്ടാം മൽസരം.യുറോ ചരിത്രത്തിൽ കൂടുതൽ ഗോൾ പിറന്ന മൽസരങ്ങളിൽ ആദ്യ അഞ്ച് മൽസരങ്ങളിലും ഒരു വശത്ത് യൂഗോസ്ലാവിയയോ അതിന്റെ ബാക്കിപത്രമായ ക്രൊയേഷ്യയോ ആണ്.


എത്ര മനോഹരമായി പന്തു തട്ടിയിട്ടും ഗോളടിച്ചിട്ടും കാര്യമില്ല പരമ്പരാഗതമായ ഡിഫൻസീവ് ദൗർബല്യം മാറ്റാതെ സ്ലാവൻ ഫുട്‌ബോൾ രാഷ്ട്രങ്ങൾക്ക്  ലോക ഫുട്‌ബോളിൽ ഒരു കിരീടമെന്ന സ്വപ്നം കിട്ടക്കനിയായി  തന്നെ തുടരും.


സാവിസെവിച്ച് സുസിച്ച് മിലോസേവിച്ച് മിയടോവിച്ച് സിനിസ മിഹ്ലോവിച്ച് ഡേവേർ സുകർ വോണിമർ ബോബൻ പ്രൊസിനിക്കി ഡ്രുലോവിച്ച്  സാലിഹമീദിച്ച് സ്റ്റാൻകോവിച്ച് etc എന്നീ സ്ലാവൻ ഫുട്‌ബോൾ ഇതിഹാസങ്ങളെ പോലെ തന്നെ ഒരു കിരീടമില്ലാതെ മോഡ്രിച്ച് യുറോയീൽ നിന്നും പടിയിറങ്ങുകയാണ്.

No comments:

Post a Comment