Friday, June 11, 2021

പാക്വെറ്റെ അഗുസ്തോ റോളിലേക്കോ..?

 





സെലസാവോയുടെ ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യത  മൽസരങ്ങളിൽ, മുൻകാല മോശം പ്രകടനങ്ങളിൽ നിന്നും വ്യത്യസ്തമായി കുറച്ചെങ്കിലും മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത താരമാണ് ലുകാസ് പാക്വെറ്റെ.അടിസ്ഥാനപരമായി സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായ പാക്വെറ്റെ ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളിലും മിഡ്ഫീൽഡിൽ വെർസെറ്റൈൽ മിഡ്ഫീൽഡറായി മാറാൻ ശ്രമിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരിക്കുന്നു.

ഇക്വഡോറിനെതിരെ സെൻട്രൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് ടിറ്റെ താരത്തെ കളിപ്പിച്ചതെങ്കിലും സമ്പൂർണ പരാജയമായിരുന്നു. മൽസരം പുരോഗമിക്കുന്തോറും റൈറ്റ് വിംഗിലേക്ക് പൊസിഷൻ ചെയ്ഞ്ച് ചെയ്ത പാക്വെറ്റെക്ക് ആ പൊസിഷനിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. കാരണം നല്ല സ്പീഡും പേസും വേണ്ട റൈറ്റ് വിംഗറുടെ പൊസിഷനിൽ മെല്ലെപ്പോക്ക് ശൈലിയിൽ കളിക്കുന്ന പാക്വെറ്റക്ക് അഡാപ്റ്റ് ചെയ്യാൻ ഒരിക്കലും സാധിച്ചിരുന്നില്ല.ഇതീനേ തുടർന്ന് ആണ് കാർഡ് കണ്ട ഫ്രെഡിനെ കയറ്റി ജീസസിനെ ടിറ്റെ റൈറ്റ് വിംഗറായി ഇറക്കിയത്.തുടർന്ന് പാക്വെറ്റെ ഫ്രെഡിന്റെ  പൊസിഷനിലേക്ക് മാറി കളിച്ചപ്പോഴുള്ള പാസിംഗ് മികവ്  ഉപയോഗപ്രദമായിരുന്നു ബ്രസീലിന്റെ മധ്യനിരക്ക്.നല്ല ഡിഫൻസീവ് സ്കിൽസും പാസിംഗ് മികവും വേണ്ട സെൻട്രൽ ഡീപ് ലെയിംഗ് മധ്യനിരക്കാരന്റെ റോളിൽ ഒരു സ്പെഷ്യലിസ്റ്റ് പ്ലെയർ ടിറ്റെക്ക് ഇന്നും അന്യമാണ്.ഇന്നലെ പരാഗ്വയെക്ക് എതിരെ വീണ്ടും കാർഡ് കണ്ട ഫ്രെഡിന് പകരക്കാരനായി രണ്ടാം പകുതിയിൽ  ഡീപ് ലെയിംഗ് മിഡ്ഫീൽഡ് ഓർഗനൈസറുടെ റോളിൽ പരീക്ഷണാർത്ഥം പാക്വെറ്റയെ ടിറ്റെ ഇറക്കുകയായിരുന്നു.അബദ്ധങ്ങൾ താരം ചെയ്തുവെങ്കിലും പ്രതീക്ഷച്ച ഇഫക്ടോ പെർഫോമൻസോ താരത്തിൽ നിന്നും ലഭിച്ചില്ല എങ്കിൽ കൂടി നെയ്മറുടെ പാസിൽ രണ്ടാം ഗോളടിച്ചത് തീർച്ചയായും പാക്വെറ്റയുടെ ആത്മവിശ്വാസം കൂട്ടിയിരിക്കണം.2018.ലോകകപ്പ് യോഗ്യത റൗണ്ടിലെ മൽസരങ്ങളിൽ ബ്രസീലിന്റെ മിഡ്ഫീൽഡിലെ നിർണായക റോൾ ആയിരുന്നു സെൻട്രൽ മിഡ്ഫീൽഡ് ഓർഗനൈസറായി താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച റെനാറ്റോ അഗുസ്തോയുടേത്.എന്നാൽ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടത്തിൽ 2017ൽ പരിക്കേറ്റു താരം മോശം ഫോമിലേക്ക് പോയത്‌ ലോകകപ്പിൽ ബ്രസീലിന്റെ മധ്യനിരയുടെ കെട്ടുറപ്പിനെ കാര്യമായി  ബാധിച്ചിരുന്നു.ഒരു കാര്യമുറപ്പാണ് പാക്വെറ്റയെ ഒരു അഗുസ്തോ ആക്കി മാറ്റുകയാണ് ടിറ്റയുടെ ലക്ഷ്യങ്ങളിൽ ഒന്ന് എന്ന സൂചന നൽകുന്നുണ്ട് ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളും.

No comments:

Post a Comment