Friday, June 11, 2021

യൂറോയിൽ തിരിച്ചു വരുമോ ഇറ്റാലിയൻ ഫുട്‌ബോൾ പൈതൃകം..?

 





യൂറോ കപ്പുകളിൽ എന്നുമെന്നുമെന്റെ പ്രിയപ്പെട്ട ടീമുകളാണ് ഇറ്റലിയും പിന്നെ മറ്റൊന്ന് തുർക്കിയും.

രണ്ടായിരം യൂറോ ഫൈനലിലെ ഇറ്റലിയുടെ ഞെട്ടിപ്പിക്കുന്ന പരാജയം എന്ന സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്ന ഒന്നായിരുന്നു. വിജയത്തിലേക്ക് കുതിക്കുകയായിരുന്ന അസൂറികളുടെ ലെജൻഡറി ഡിഫൻസിന്റെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലെ പാകപ്പിഴവ് വിൽറ്റോഡ് മുതലാക്കും വരെ ഞാൻ മാൾഡീനി കപ്പുയർത്തുന്നതും സ്വപ്നം കണ്ടിരുന്ന മൽസരം ആ നിമിഷത്തിൽ ഫ്രഞ്ച് പട സ്വന്തമാക്കിയിരുന്നു.


മാൾഡീനി നെസ്റ്റ പെസോട്ടോ ടോൾഡോ കന്നവാരോ ടോട്ടി ആൽബർട്ടിനി ഇൻസാഗി ലുയി ബാജിയോ തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങിയ ഇതിഹാസ നായകനായ പരിശീലകൻ ദിനോ സോഫിന്റെ സ്വപ്ന സംഘത്തിൽ പരിക്ക് കാരണം പ്രിയപ്പെട്ട വിയേരിയും മോശം ഫോം കാരണം പ്രിയങ്കരനായ ബാജിയോയും ഇല്ല എന്നൊരു സങ്കടം മാത്രം ബാക്കിയായിരുന്നു.ക്വാർട്ടറിൽ ഇറ്റലി ഹാജിയുടെ റൊമാനിയോയും സെമിയിൽ ബെർകാംപ് ക്ലൈവർട്ടുമാരുടെ നെതർലാന്റിസിനെ ഷൂട്ടൗട്ടിലും തോൽപ്പിച്ചു കൊണ്ട് ഫൈനലിൽ.ഫൈനലിൽ ലോക ചാമ്പ്യൻസുമായി തുല്ല്യശക്തികളുടെ ക്ലാസിക് പോരാട്ടം.അന്നത്തെ ഇറ്റാലിയൻ ബെസ്റ്റ് ടാലന്റഡ് യുവ താരമായിരുന്ന ടോട്ടീയുടെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട ഫൈനൽ മൽസരത്തിൽ ടോട്ടിയുടെ ബാക്ക് ഹീൽ പാസിൽ ടെസോട്ടയുടെ ക്രോസിൽ കാൽ വെച്ച് ഡെൽവെച്ചിയോ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബർത്തേസിന്റെ നെടുനീളൻ ഗോൾ കിക്കിൽ തല വച് ട്രെസഗ്വെയുടെ ഹെഡർ ഇറ്റാലിയൻ ബോക്സിലേക്ക് സിൽവിയൻ വിൽറ്റോഡിന്റെ കാലുകളിൽ , ബോക്സിൽ സ്വതന്ത്രനായി നിന്ന വിൽറ്റോഡിന്റെ ഗ്രൗണ്ടറിന് ഫ്രാൻസിസ്കോ ടോൾഡോക്ക് മറുപടി ഉണ്ടായിരുന്നു ഇല്ല.അവസാന നിമിഷ നേരത്തിലെ അശ്രദ്ധ മാൾഡീനിക്കും കൂട്ടർക്കും നൽകേണ്ടി വന്ന വില  മുപ്പത് വർഷങ്ങൾക്ക് ശേഷം തങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന യൂറോ കപ്പായിരുന്നു എക്സ്ട്രാ ടൈമിൽ റോബർട്ട് പിറസിന്റെ സോളോ മുന്നേറ്റത്തിൽ ട്രെസഗ്വെയുടെ ഗോൾഡൻ ഗോളും പിറന്നതോടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കപ്പ് നേടാമെന്ന മാൾഡീനീയുടെ അസൂറിപ്പടയുടെ മോഹം വിഫലമായത്.തുടർന്ന് വന്ന യൂറോ കപ്പുകളിൽ 2012 ലെ പ്രകടനം ഒഴിച്ചു നിർത്തിയാൽ നീരാശജനകമായ പ്രകടനം ആയിരുന്നു ബ്രസീലു കഴിഞ്ഞാൽ സമ്പന്നമായ ഫുട്‌ബോൾ പാരമ്പര്യം ഉള്ള രണ്ടാമത്തെ രാജ്യമായ അസൂറികൾ നടത്തിയത്.ഇതിഹാസ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ബ്രസീലിനെ പോലെ തന്നെ ഏറ്റവുമധികം ബാധിച്ച ടീമാണ് ഇറ്റലി.


ബ്രസീലിയൻ ഫുട്‌ബോൾ ചരിത്രത്തിലെ മോശം പതിറ്റാണ്ട് ആയ 2010s ഡെകാഡെയിൽ 2013 ഫിഫ കോൺഫെഡറേഷൻ കപ്പ് , 2019.കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ ബ്രസീൽ സ്വന്തമാക്കിയിട്ടുണ്ട് എങ്കിലും ബ്രസീലിന്റെ 2010ന് ശേഷമുള്ള അതേ അവസ്ഥ തന്നെയാണ് ഇറ്റാലിയൻ ഫുട്‌ബോളിന് 2006ന് ശേഷവും.പിർലോ ബുഫൺ എന്നിവരുടെ  നീണ്ട ലെഗസി കരിയർ ഇറ്റലിക്ക് 2006ന് ശേഷവും ലഭിച്ചത് കൊണ്ട് ആണ് അവർ 2010 കളിൽ പിടിച്ച് നിന്നത്.ഇവർക്ക് ശേഷം വന്ന 2004-2006 തലമുറയിൽ പെട്ടവരാണ് ജിലാർഡീനോ,പെറോട്ട ഡിറോസി ചെല്ലീനി ബർസാഗിലി മർച്ചീസിയോ  etc തുടങ്ങിയവർ.ഇവർക്കും ശേഷം വന്ന 2010കളിലെ ഇറ്റാലിയൻ തലമുറ വളരെ വളരെ ദുർബലമായിരുന്നു.അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായ തലമുറയാണ് ഇക്കഴിഞ്ഞ പതിറ്റാണ്ടിൽ നമ്മൾ കണ്ടത്.


1980 കളോടെ മുൻകാലങ്ങളിൽ നിന്നും വിപരീതമായി കൃത്യമായ ഇടവേളകളിൽ പിൽക്കാലത്ത് ഇതിഹാസങ്ങളായി തീർന്ന മികവുറ്റ അറ്റാകിംഗ് സ്കിൽസ് ഉള്ള പ്രതിഭാധ്നൻമാരായ താരങ്ങളെ ഉൽപ്പാദിപ്പിച്ചിരുന്നു അസൂറികൾ.പൗളോ റോസി,ബ്രൂണോ കോണ്ടി, റോബർട്ടോ ഡൊണഡോണി,ജിയാൻലൂക വിയാളി, സാൽവദോർ ഷില്ലാച്ചി, റോബർട്ടോ ബാജിയോ, വിയേരി, ഡെൽപീറോ, ടോട്ടി, ഇൻസാഗി, ... വരെ അത് തുടർന്ന് പോന്നു.എന്നാൽ പിന്നീട് അങ്ങോട്ട് 2010കളിൽ ബ്രസീലിയൻ ഫുട്‌ബോളിന് സംഭവിച്ച പോലെ ജനറേഷനൽ ട്രാൻസിഷൻ നടത്താൻ മികവുറ്റ അറ്റാക്കിംഗ് താരങ്ളെ പ്രൊഡൂസ് ചെയ്യാൻ ഇറ്റാലിയൻ ഫുട്‌ബോളിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.ലുക ടോണി ജിലാർഡീനോ വിൻസെന്റോ ഇയാക്കിന്റെ ഒക്കെ ശരാശരിയിൽ ഒതുങ്ങി പോയതും അവരെ തളർത്തി.

അസൂറികളുടെ വാഴ്ത്തപ്പെട്ട ഡിഫൻസീവ് ലെഗസിയിലെ  ഇതിഹാസങ്ങളുടെ തലമുറ 2006 ഓടെ  കൊഴിഞ്ഞു പോയിരുന്നൂങ്കിലും ;  2010s പതിറ്റാണ്ടിലും മറ്റു ലോകോത്തര ഫുട്‌ബോൾ പവർഹൗസുകളേക്കാൾ ഭേദപ്പെട്ട ഡിഫൻസീവ് സ്ട്രെക്ചർ ഉണ്ടായിരുന്നു എങ്കിലും (ചെല്ലിനി ബൊനൂച്ചി ബർസാഗിലി) അത് കോംപറ്റേറ്റീവ് ടൂർണമെന്റുകളിൽ മുതലെടൂക്കാൻ അവർക്ക് കഴിഞ്ഞിരുന്നു ഇല്ല.അതിനു കാരണം അവരുടെ മധ്യനിരയും ആക്രമണ നിരയും അമ്പേ പരാജയവും ശരാശരിക്കാരുമായിരുന്നു.


ലോക ഫുട്‌ബോളിലെ മഹാമേരുക്കളായി ലോകം വാഴ്ന്ന റോബർട്ടോ ബാജിയോയും ഫ്രാൻസിസ്കോ ടോട്ടിയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് ലോറൻസോ ഇൻസിഗ്നെ ആണ്.ഡെൽപീറോ കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് ചിയാസയും ബെർണാഡ്ഷിയും ആണ്.ക്രിസ്ത്യൻ വിയേരിയും ഫീലിപ്പോ ഇൻസാഗിയുടെയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നു കൈകാര്യം ചെയ്യുന്നത് ഇമ്മൊബിലെയും ബെലോട്ടിയും ആണ്.

ആൽബർട്ടിനിയും പിർലോയും ഗട്ടൂസോയും കൈകാര്യം ചെയ്തിരുന്ന റോളിൽ ഇന്നുള്ളത് വെറാറ്റിയും ജോർജീന്യോയും ആണ്.ഈ താരതമ്യം വരച്ചു കാണിച്ചു തരുന്നുണ്ട് ഇറ്റാലിയൻ ഫുട്‌ബോളിലെ വർത്തമാന പതിറ്റാണ്ടിലേ താര മൂല്ല്യ ശോഷണത്തെ കുറിച്ച്.ബ്രസീലിയൻ ഫുട്‌ബോളിന് സംഭവിച്ച പോയ ജനറേഷനൽ ട്രാൻസിഷനിലെ മൂല്ല്യ തകർച്ച അതിനേക്കാൾ ഇരട്ടി കനത്തിൽ സംഭവിച്ചു പോയ ടീമാണ് അസൂറിപ്പട.എന്തൊക്കെ തകർച്ചയും വിമർശനങ്ങളും ഉണ്ടായാലും ശരി, ടൂർണമെന്റ് തൂടങ്ങിയാൽ പുലികൾ ആയി മാറുന്ന സ്വഭാവം ഉണ്ടായിരുന്നു ആ പഴയ ഇറ്റാലിയൻ ഫുട്‌ബോളിന്റെ സൗന്ദര്യം ഈ യൂറോയിൽ എങ്കിലും തിരിച്ചു വരുമോ..?


തിരിച്ചു വരട്ടെ എന്നാശംസിക്കുന്നു,

 

കാരണം 1968 ന് ശേഷം 53 വർഷമായി കിട്ടാക്കനിയായ യൂറോ കപ്പ് അർഹിക്കുന്നുണ്ട് കാൽപ്പന്ത് ലോകത്തെ സമ്പന്നമായ അസൂറി പാരമ്പര്യം.


By - Danish Javed Fenomeno

No comments:

Post a Comment