Friday, June 11, 2021

യൂറോ കപ്പ് മെമ്മറീസ്

 


തൽസമയം കണ്ട ഓരോ യുറോ കപ്പിലും സപ്പോർട്ട് ചെയ്ത ടീമുകളും..

കപ്പ് നേടുമെന്നും ഞാൻ പ്രവചിച്ച ടീമുകളും





2000 യൂറോ കപ്പ് -

ഫേവറൈറ്റ് ടീംസ് - ഇറ്റലി&തുർക്കി

കപ്പ് പ്രവചിച്ചത് - ഇറ്റലി 

നേടിയത് - ഫ്രാൻസ്


മില്ലേനിയം യുറോയിൽ യൂറോപ്പിൽ എന്റെ ഇഷ്ട്ടപ്പെട്ട രണ്ട് ടീമായ ഇറ്റലിയും തുർക്കിയും  ഒരേ ഗ്രൂപ്പിൽ. .ഇറ്റലി × തുർക്കി ക്ലാസിക്കൽ മാച്ച് ഇന്നും ഓർമയിൽ തങ്ങി  നിൽക്കുന്നു.കോണ്ടെയുടെ ബൈസിക്കിൾ കിക്ക് ഗോളിൽ മുന്നിൽ കടന്നെങ്കിലും പത്താം നമ്പർ യാൽസിനിന്റെ ഫ്രീകിക്കിൽ തലവെച്ച് ബുറൂക്ക് തുർക്കിക്ക് സമനില നൽകി.ശേഷം നായകൻ ഒഗുനിന്റെ എൽബോ ഇൻസാഗിക്ക് പെനാൽറ്റി സമ്മാനിച്ചു പെനാൽറ്റി ഗോളാക്കി ജയിച്ചു കയറുകയായിരുന്നു അസുറികൾ. തുർക്കിയെ മറികടന്ന്

ഗ്രൂപ്പ് ചാമ്പ്യൻസ് ആയി ഇറ്റലിയും രണ്ടാം സ്ഥാനക്കാരായി തുർക്കിയും ക്വാർട്ടറിൽ കടന്നു. യാൽസീനും ഒഗുനും ബുറൂക്കും ഉമിട് ഡവാളയും ഹകൻ സുകുറുമടങ്ങുന്ന ടർകിഷ് പോരാട്ടവീര്യം  ഫിഗോയുടെ  പോർച്ചുഗലിന്റെ സുവർണ സംഘത്തിന് മുന്നിൽ പൊരുതി തോറ്റ് ക്വാർട്ടറിൽ പുറത്തായി.

ക്വാർട്ടറിൽ ഇറ്റലി ഹാജിയുടെ റൊമാനിയെയും സെമിയിൽ ബെർകാംപ് ക്ലൈവർട്ടുമിരുടെ നെതർലാന്റിസിനെ ഷൂട്ടൗട്ടിലും തോൽപ്പിച്ച ഫൈനലിൽ.

ഫൈനലിൽ തുല്ല്യശക്തികളുടെ ക്ലാസിക് പോരാട്ടം.അന്നത്തെ യുവ താരമായിരുന്ന ടോട്ടീയുടെ കരിയർ ബെസ്റ്റ് പ്രകടനം കണ്ട മൽസരത്തിൽ ടോട്ടിയുടെ ബാക്ക് ഹീൽ പാസിൽ ടെസോട്ടയുടെ ക്രോസിൽ കാൽ വെച്ച് ഡെൽവെച്ചിയോ ഗോളിൽ മുന്നിലെത്തിയ ഇറ്റലിയെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബർത്തേസിന്റെ നെടുനീളൻ ഗോൾ കിക്ക് ട്രെസഗ്വെയുടെ ഹെഡർ ഇറ്റാലിയൻ ബോക്സിലേക്ക് സിൽവിയൻ വിൽറ്റോഡിലേക്ക് , വിൽറ്റോഡിന്റെ ഗ്രൗണ്ടറിന് ഫ്രാൻസിസ്കോ ടോൾഡോക്ക് മറുപടി ഉണ്ടായിരുന്നു ഇല്ല.എക്സ്ട്രാ ടൈമിൽ റോബർട്ട് പിറസിന്റെ സോളോ മുന്നേറ്റത്തിൽ ട്രെസഗ്വെയുടെ ഗോൾഡൻ ഗോളും പിറന്നതോടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം കപ്പ് നേടാമെന്ന മാൾഡീനീയുടെ നേതൃത്വത്തിൽ പിൽക്കാലത്ത് ഇതിഹാസങ്ങളായി തീർന്നവരുടെ സ്വപ്ന സംഘമായിരുന്ന അസൂറിപ്പടയുടെ മോഹം യാഥാർത്ഥ്യം ആയില്ല.


2004 യൂറോ കപ്പ് - 

ഫേവറൈറ്റ് ടീംസ് - ചെക് റിപ്പബ്ലിക് & ഇറ്റലി

കപ്പ് പ്രവചിച്ചത് - പോർച്ചുഗൽ

നേടിയത് - ഗ്രീസ് 


ഇഷ്ട ടീമായ തുർക്കിക്ക് യോഗ്യത ലഭിച്ചിരുന്നില്ല.

വിയേരി തിരിച്ചു ടീമിൽ എത്തിയെങ്കിലും ഇറ്റലിയുടെ നീരാശജനകമായ എഡിഷൻ ആയിരുന്നു 2004 യൂറോ.ആദ്യ റൗണ്ടിൽ തോറ്റ് പുറത്താകാനായിരുന്നു വിധി.  1996 യൂറോയിൽ അസാമാന്യ കുതിപ്പ് നടത്തി ഫൈനലിൽ ജർമനിയെ ഞെട്ടിച്ച് പൊരുതി കീഴടങ്ങിയ ചെക് റിപ്പബ്ലികിന്റെ ഫുട്‌ബോൾ ചരിത്രത്തിലെ സുവർണ തലമുറയുടെ(1996 - 2004) അവസാന യൂറോ കപ്പായിരുന്നു അത്. സ്റ്റാർ പ്ലേമേക്കർ നെദ്വെദിന്റെ നേതൃത്വത്തിലുള്ള സുവർണ സംഘം കാരെൾ പെബോർസ്കി ,യാൻ കോളർ, യാൻകുലോവ്സ്കി ,സ്മൈസർ, ഗലസെക്ക്, ഉയ്ഫലുസി, ഹെയിൻസ് ,പീറ്റർ ചെക്, ബാരോസ് ,റോസിസ്ക്കി തുടങ്ങിയവരടങ്ങിയ ചെകിന്റെ ഗോൾഡൻ ജനറേഷന് ശക്തരായ റൂയിയുടെ നെതർലാന്റ്സിനെ ബലാക്കിന്റെ ജർമനിയെ തോമാസണിന്റെ ഡെൻമാർക്കിനെയും തകർത്തു സെമിയിലെത്തി എങ്കിലും എക്സ്ട്രാ ടൈമിലെ സിൽവർ ഗോളിൽ അട്ടിമറി വീരമൻമാരായ ഗ്രീസിന്റെ സ്വപ്ന കൂതീപ്പിൽ അപ്രതീക്ഷിതമായി വീഴുകയായിരുന്നു.


2008 യൂറോ കപ്പ് - 

ഫേവറൈറ്റ് ടീംസ് -തുർക്കി,ഇറ്റലി  

കപ്പ് പ്രവചിച്ചത് - സ്പെയിൻ

നേടിയത് - സ്പെയിൻ


യൂറോയിലെ ഇഷ്ട ടീമായ തുർക്കിയുടെ അവിസ്മരണീയമായ കുതിപ്പ് കണ്ട യൂറോ കപ്പായിരുന്നു 2008 യുറോ.അവസാന മിനിറ്റുകളിൽ ഗോളടിച്ചു ജയിച്ചത് ശീലമാക്കിയ തുർകിഷ് പടക്ക് ലാസ്റ്റ് മിനിറ്റ് കില്ലർ ടീം എന്നൊരു പേരും ഉണ്ടായിരുന്നു 2008 യൂറോയിൽ.നിഹാദ് കവേസിയുടെ നായകത്വത്തിൽ ഹാമിദ് ആൾടിൻടോപ് അർഡ ടുറാൻ മെഹമദ് ഓറെലീയോ എംറെ ബെലോസോഗ്ലൂ , സെമീഹ് സെൻതുർക് , ടുൻകേ സാലി എന്നിവരടങ്ങിയ മികച നിര ഉണ്ടായിരുന്നു തുർക്കിക്ക്.സെൻതുർക് കവേസി തുറാൻ തുടങ്ങിയവരുടെ അവസാന മിനിറ്റ് ഗോളുകളിൽ ആയിരുന്നു ഗ്രൂപ്പ് ഘട്ടത്തിൽ ഹകൻ യാകിൻ അലക്സാണ്ടർ ഫ്രേയ് മാരുടെ സ്വിസ്സ് പടയെയും പീറ്റ ചെകിന്റെ ചെക് റിപ്പബ്ലികിനെയും തകർത്തത്.ക്വാർട്ടറിൽ  നികോ കോവാക്കിന്റെയും സർനയുടെയും ക്രൊയാട്ട്സുകള്ക്കെതിരെ ആവേശകരമായ പോരാട്ടം സമനിലയിൽ എക്സ്ട്രാ ടൈമിന്റെ ഇഞ്ചുറി സമയത്തും തുടർന്നപ്പോൾ ക്ലാസ്നിച്ച് നേടിയ ഗോളിൽ ക്രൊയാട്ട്സ് മുന്നിൽ എത്തിങ്കിലും മുപ്പത് സെക്കന്റിന് ശേഷം സെൻതുർക് നേടിയ ലാസ്റ്റ് സെക്കന്റ് ഗോളിൽ ടർക്കിഷ് വീണ്ടും സമനില പിടിച്ചു ഷൂട്ടൗട്ടിൽ വ്യക്തമായ ലീഡിൽ വിജയിച്ചു.സെമിയിൽ ജർമനിയെ തോൽപ്പിച്ച് ഫൈനലിൽ കടക്കും എന്നുറപ്പിച്ച അവസാന മിനിറ്റുകൾ സ്വന്തമായിരുന്നു തുർക്കികൾക്ക്.2-1 ന് ജർമനി മുന്നിട്ടു നിൽക്കെ സെമീഹ് സെൻതുർക് വീണ്ടും 90 ആം മിനിറ്റിൽ ടൂർണമെന്റിലെ തന്റെ മൂന്നാം ഗോൾ നേടിയപ്പോൾ തുർക്കി സമനില പിടിച്ചതായിരുന്നു.എന്നാൽ തൊട്ടടുത്ത മിനിറ്റിലെ ലാമിന്റെ ഗോൾ ജർമനിയെ ഫൈനലിൽ എത്തിച്ചു.ഇഞ്ചുറി ടൈമുകളിൽ ഗോളടിച്ചു ജയിപ്പിച്ചിരുന്ന തുർക്കി സ്ട്രൈക്കർമാരായ സെമീഹ് സെൻതുർക് - കവേസി സഖ്യം തുർക്കിയെ യുറോ കിരീടം അണിയിക്കുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു അന്ന്. മരണഗ്രൂപ്പിൽ ആയിരുന്നു ഇറ്റലി, നെതർലാന്റ്സിനെതിരെ തോറ്റെങ്കിലും റൊമാനിയയെ സമനിലയിൽ പിടിച്ചു ഫ്രാൻസിനെ തോൽപ്പിച്ച ക്വാർട്ടറിൽ കടന്നു കൂടി.സ്പാനിഷ് പടയോട് ഷൂട്ടൗട്ടിൽ തോൽകുകയായിരുന്നു.

2008 ൽ ഞാൻ കപ്പ് പ്രവചിച്ച ടീം ആയിരുന്നു സ്പെയിൻ.2006 മുതലേ പരിശീലകൻ ലൂയിസ് അരിഗോണസ് ഡേവിഡ് വിയ ടോറസ് എന്നി സ്ട്രൈക്കർമാരെ മുൻനിർത്തി ബ്രസീൽ വംശജനായ മാർകോസ് സെന്ന, സാബി അലോൻസോ ,സാവി, ഇനിയെസ്റ്റ എന്നീ കരുത്തുറ്റ സിസ്റ്റമാറ്റിക് മധ്യനിരയുടെ സപ്പോർട്ടോടെ അതിശക്തമായ ടീമിനെ തന്നെ വളർത്തി എടുത്തിരുന്നു.അതുകൊണ്ട് തന്നെ 2008 യുറോ കപ്പ് നിസംശയം സ്പെയിൻ എടുക്കുമെന്ന് ഉറപ്പിച്ചിരുന്നു.


2012 യൂറോ കപ്പ് 

ഫൈവറേറ്റ് ടീംസ് - ഇറ്റലി, സ്വീഡൻ

കപ്പ് പ്രവചിച്ചത് - സ്പെയിൻ 

നേടിയത് - സ്പെയിൻ


ഇഷ്ട ടീമായ തുർക്കി യോഗ്യത നേടിയിരുന്നു ഇല്ല.കെന്നത്ത് ആന്റേഴ്സണും ലാർസനും ല്യൂംങ്ബർഗിന്റെയും ചരിത്ര പാരമ്പര്യമുള്ള സ്വീഡൻ എന്നും യുറോപ്പിലെ താൽപ്പര്യം ഉള്ള ടീമായിരുന്നു.2012 ൽ ഇബ്രയുടെ സ്വീഡിഷ് നിരയായിരുന്നു ഇറ്റലിക്ക് ഒപ്പം ഇഷ്ട ടീം.എന്നാൽ ആദ്യ റൗണ്ടിൽ തോറ്റ് പുറത്ത്. ഇറ്റലി സെമിയിൽ ബലോടെല്ലി ഗോളുകളിൽ ജർമനിയെ തകർത്തത് മാത്രം ടൂർണമെന്റിൽ എടുത്തു പറയേണ്ട ഇറ്റാലിയൻ പ്രകടനം ഉണ്ടായത്.ഫൈനലിൽ വെൽ ഓർഗനൈസ്ഡ് ടീമായ ലോക ചാമ്പ്യൻസ് സ്പെയിനോട് പോരാടാനുള്ള ശേഷി പോലും ഇറ്റലിക്ക് ഉണ്ടായിരുന്നില്ല.പ്രതീക്ഷിച്ച പോലെ സ്പെയിൻ വീണ്ടും ചാമ്പ്യൻസ്.


2016 യൂറോ കപ്പ് - 

ഫേവറൈറ്റ്ടീം- തുർക്കി,ഇറ്റലി,ക്രൊയേഷ്യ

കപ്പ് പ്രവചിച്ചത് - ജർമനി

നേടിയത് - പോർച്ചുഗൽ


തുർക്കി ആദ്യ റൗണ്ടിൽ പുറത്തേക്ക്.

ഇറ്റലി ക്വാർട്ടറിൽ ജർമനിയോട് ഷൂട്ടൗട്ടിൽ തോറ്റു.ക്രൊയേഷ്യ പ്രീക്വാർട്ടറിലും വീണു.


2021 യൂറോ കപ്പ് -

ഫൈവറേറ്റ് ടീംസ് - തുർക്കി&ഇറ്റലി

കപ്പ് പ്രവചിക്കുന്നത് - ഇറ്റലി

 

2 പതിറ്റാണ്ട്കൾക്ക് ശേഷം വീണ്ടും ഇറ്റലിയും തുർക്കിയും യൂറോയിൽ ഇന്ന്  ഏറ്റുമുട്ടുമ്പോൾ എഡ്ജ് അസൂറികൾക്ക് തന്നെയാണ്. പക്ഷ കറുത്ത കുതിരകളാവുമെന്ന് കരുതപ്പെടുന്ന ടർക്കിഷ് പോരാട്ടവീര്യത്തിൽ ഒരു സുകുറോ ഹസൻ സാസോ ബാസ്തുർക്കോ മാൻസിസോ സെൻതുർക്കോ ; യസീസിയിലൂടെയോ ചൽഹനൊഗ്ലുവിലൂടെയോ യിൽമാസിലൂടെയോ ഉന്തറിലൂടെയോ വീണ്ടും അവതരിച്ചാൽ അൽഭുതപ്പെടാനില്ല.

എന്നിരുന്നാലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല.അസൂറികൾ ഒരു ഗോളിൽ  വിജയിച്ചേക്കും


By - Danish Javed Fenomeno

No comments:

Post a Comment