Wednesday, June 16, 2021

പരമ്പരാഗത ഇറ്റലിയിൽ നിന്നും വിഭിന്നമായി മാൻസീനിയുടെ ഇറ്റലി ..?









യൂറോ കപ്പിലെ ഏറ്റവും സംഘടിതമായ ടാക്റ്റിക്കലി കെട്ടുറപ്പുള്ള ടീമാണ് മാൻസീനിയുടെ ഇറ്റലി.ഇറ്റാലിയൻ ഫുട്‌ബോളിനെ കുറിച്ച് ഓർക്കുമ്പോൾ ഏവർക്കും ഓർമ്മ വരിക മഹത്തായ ഇറ്റാലിയൻ ഡീഫൻസ് തന്നെയാണ്.മറ്റു ഫുട്‌ബോൾ ടീമുകളുടെ പരിശീലകർക്ക്  പോലും തങ്ങളുടെ ഡിഫൻസീവ് ടാക്റ്റീസിലേക്ക് പലതും പഠിച്ചെടുക്കാൻ ഉള്ള  തന്ത്രപ്രധാനമായ ചരിത്ര റഫറൻസ് തന്നെയാണ് ഇറ്റാലിയൻ ഫുട്‌ബോളിന്റെ ഡിഫൻസീവ് ശൈലി കറ്റാനാചിയോ.അവർ ചരിത്രത്തിൽ നാല് ലോക കപ്പ് കിരീട നേട്ടങ്ങൾ നേടിയതും ഈ ഡിഫൻസീവ് ശൈലി ഉപയോഗിച്ച് കൊണ്ടാണ്.എന്നാൽ 2006 ന് ശേഷമുള്ള ഇതിഹാസ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് (തലമുറ കൈമാറ്റം) ഏറ്റവുമധികം ബാധിച്ച ടീമാണ് ഇറ്റലി.അതുകൊണ്ട് തന്ന സമീപകാലങ്ങളിൽ തങ്ങളുടെ മുൻഗാമികൾ സൃഷ്ടിച്ചു വച്ച ലെഗസിക്കൊത്ത് കളിക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.എന്നാൽ ഇത്തവണ യൂറോ കപ്പിൽ  തകർപ്പൻ വിജയത്തോടെ അസുറികൾ പ്രീക്വാർട്ടറിൽ കടന്നിരിക്കുന്നു.പക്ഷേ അതവരുടെ പരമ്പരാഗത ഡിഫൻസീവ് ശൈലിയുടെ ഫലമായിട്ടല്ല.കൃത്യമായി കളത്തിൽ ഫുൾ ടൈം 90 മീനിറ്റും ആക്രമണ ഫുട്‌ബോൾ കെട്ടഴിച്ചു കൊണ്ടാണ് മാൻസീനിയുടെ ഇറ്റലി ഇക്കഴിഞ്ഞ രണ്ട് മൽസരങ്ങളിലും എതിരാളികളായ തുർകിയെയും സ്വിസിനെയും outperform ചെയ്തത്. അതിനു കാരണമായി തീർന്നത് മാൻസീനിയുടെ 4 3 3 അറ്റാക്കിംഗ് ശൈലിയിലെ നട്ടെല്ലായ കരുത്തുറ്റ മധ്യനിരയാണ്. ഇറ്റാലിയൻ മധ്യനിരയുടെ ഭാവി വാഗ്ദാനങ്ങളായ ലൊകാടെല്ലി ബാരെല്ല എന്നിവർക്ക് ഒപ്പം ജോർജീന്യോയും ഒരേ സമയം എതിർ കൊർട്ട് കൈവശപ്പെടുത്തി കളിച്ചു ഒരേ താളത്തിൽ ആക്രമിക്കുകയും അതുപോലെ തന്നെ ഇറങ്ങി പ്രതിരോധിക്കുകയും ചെയ്യുന്നത് ഈ യുറോ കപ്പിലെ സുന്ദരമായ കാഴ്ചകളിലൊന്നാണ്.ഇതിനൊരു മറുതന്ത്രം ആവിഷ്കരിച്ച നടപ്പിലാക്കാൻ കഴിയാതെ കഴിഞ്ഞ കളിയിൽ തുർക്കിയും ഇന്ന് സ്വിസ്സു ബുദ്ധിമുട്ടുന്നത് നമ്മൾ കണ്ടതാണ്.വിംഗറുടെ റോളിൽ കുതിച്ചു പായുന്ന സിപ്നസോളയും ഇൻസിഗ്നെയുടെയും കുട്ടുകെട്ട് ഇറ്റലിയുടെ ഇടതു വിംഗിന അപകടകാരിയാക്കുമ്പോൾ എണ്ണം പറഞ്ഞ ഇരട്ട ഗോളുകൾ ഗോളടിച്ചു മൽസരത്തലെ മാൻ ഓഫ് ദ മാച്ച് ആയി മാറിയത് ലൊകാടെല്ലി ആണെങ്കിൽ കൂടി

 വലതു വിംഗിൽ വിംഗർ ബെറാർഡിയുടെ കൃത്യമായ ഇടപെടലുകളും ടച്ചുകളും ക്രോസും ഇന്നത്തെ മൽസരത്തിൽ ഏറെ നിർണായകമായത്.ഇമ്മൊബിലെയും തന്റെ രണ്ടാം ഗോൾ നേടി മികവ് കാണിച്ചു.മാൻസീനിയുടെ ഇറ്റലി പരമ്പരാഗത ഇറ്റലി പോലെ തോന്നുന്നില്ല, ഇനി നോക്കൗട്ട് റൗണ്ടുകളിൽ വമ്പൻ എതിരാളികൾ വരുമ്പോൾ എതിരാളികൾക്കൊത്ത് തന്ത്രങ്ങളിൽ മാറ്റം വരുത്തുമോ മാൻസീനി എന്നും കണ്ടറിയാം.

No comments:

Post a Comment