Friday, June 11, 2021

അജ്ജയ്യരായി കാനറീസ്




ഇക്വഡോറിനെതിരെ മൽസരത്തിൽ മൽസരഗതിയെ മാറ്റിമറിച്ചത് രണ്ടാം പകുതിയിലെ ജീസസിന്റ വരവോടെ ആയിരുന്നു എങ്കിൽ ഇത്തവണ പരാഗ്വേക്ക് എതിരെ ഫസ്റ്റ് ഇലവനിൽ ജീസസിനെ കളിപ്പിച്ചതോടെ നാലാം മിനിറ്റിൽ തന്നെ റിസൽട്ട് വന്നു.ജീസസിന്റെ മുന്നേറ്റത്തിൽ പിറന്ന ക്രോസ് റിച്ചാർലിസൺ ഫ്ലിക് ചെയ്തു നെയ്മർക്ക് കൈമാറി. നെയ്മർ സുഗമമായി തന്റെ 66 ആം ഗോൾ സ്കോർ ചെയ്തു.കളിയുടെ തുടക്കം മുതലേ മികച്ച പ്രസിംഗോടെയും പാസ്സിംഗ് മികവോടെയും ബ്രസീൽ ആദ്യ പകുതിയിൽ മേൽക്കോയ്മ നേടിയിരുന്നു.രണ്ടാം പകുതിയിൽ ആ മേധാവിത്വം നിലനിർത്താൻ കഴിഞ്ഞില്ല.മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഫിനിഷിങ് പോരായ്മ വീനയായി.പരമ്പരാഗതമായി പരുക്കൻ ഫുട്‌ബോൾ ശൈലിയിൽ പന്തു തട്ടുന്ന പരാഗ്വേൻ താരങ്ങളുടെ കനത്ത ഫൗളുകളും ടാക്ളിംഗുകളും സെലസാവോയുടെ മുന്നേറ്റത്തിന് മാറ്റ് കുറച്ചു.തുടർച്ചയായി രണ്ടാം.മൽസരത്തിലും അനാവശ്യമായി മഞ്ഞകാർഡ് കണ്ട ഫ്രെഡിന് പകരം രണ്ടാം പകുതിയിൽ പാക്വെറ്റയെ ഇറക്കിയ ടിറ്റയുടെ തന്ത്രം ഫലം കണ്ടു.തെണ്ണൂറാം മിനിറ്റിൽ നെയ്മറുടെ മുന്നേറ്റത്തിൽ പിറന്ന അസിസ്റ്റിൽ ലക്ഷ്യം കണ്ട പാക്വെറ്റ തുടർച്ചയായ ആറാം വിജയം സമ്മാനിച്ചു.നെയ്മറുടെ കരിയറിലെ 46 ആം അസിസ്റ്റു കൂടി ആയിരുന്നത്.പരാഗ്വേ തലസ്ഥാനമായ അസുൻസിയോണിൽ മൂന്ന് പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് പരാഗ്വേക്ക് എതിരെ സെലസാവോ വിജയം കാണുന്നത്.അന്ന് സീകോയും കാസഗ്രാൻഡെയും നേടിയ ഗോളുകളിലാണ് ബ്രസീൽ പരാഗ്വയെ തോൽപ്പിച്ചിരുന്നത്.1970 ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആണ് തുടർച്ചയായി ഒരു ടീം സൗത്ത് അമേരിക്കയിൽ ആദ്യ ആറ് മൽസരങ്ങളും വിജയിക്കുന്നത്.അന്ന് പരിശീലകൻ ജോവോ സൽഡാനക്ക് കീഴിൽ പെലെയും സംഘയും കരസ്ഥമാക്കിയ റെക്കോർഡിന് ഒപ്പമെത്താനും നെയ്മറിനും സംഘത്തിനും കഴിഞ്ഞു.ആറ് മൽസരങ്ങളിൽ നിന്നും ആറ് വിജയവുമായി പതിനെട്ട് പോയന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തുള്ള അർജന്റീനയേക്കാൾ ആറ് പോയിന്റിന് ബഹുദൂരം മുന്നിലാണ് കാനറികൾ.


നെയ്മർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെ 11ഗോൾ നേടി റൊമാരിയോ സീകോ എന്നിവരുടെ റെക്കോർഡിനൊപ്പമത്തി.

18 മൽസരങ്ങളിൽ നിന്നും 13 അസിസ്റ്റുകളും 11 ഗോളുമായി 24 ഗോൾ പങ്കാളിത്തമാണ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇതുവരെ നെയ്മർക്ക് ഉള്ളത്.


2022 ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിൽ നാല് മൽസരങ്ങളിൽ നിന്നും നാല് മാൻ ഓഫ് ദ മാച്ച് പട്ടവും അഞ്ച് ഗോളുകളും നാല് അസിസ്റ്റുമായി ടോപ് സ്കോറർ കൂടിയാണ് നെയ്മർ.


ഗ്രേഡ്‌ 

എഡേഴ്സൺ - 8

ഡാനിലോ-6

അലക്സ് സാൻഡ്രോ -6.5

മാർക്വിനോസ്-7

മിലിറ്റാവോ-7

കാസെമീറോ-7

ഫ്രെഡ് - 6

നെയ്മർ - 8.5

ജീസസ് - 7.5

ഫിർമീന്യോ -6

റിച്ചാർലിസൺ-6.5

പാക്വെറ്റെ - 6.5


അലക്‌സ് സാൻഡ്രോയേ മാറ്റി റെനാൻ ലോഡിക്കും ഫ്രെഡിനെ മാറ്റി ഡഗ്ലസ് ലൂയിസിനും ഫസ്റ്റ് ഇലവനിൽ അവസരം നൽകാമായിരുന്നു.

No comments:

Post a Comment