Friday, June 11, 2021

മൽസരഗതി മാറ്റിമറിച്ച് ജീസസ്


 



ഇക്വഡോറിനെതിരായ ലോകകപ്പ് യോഗ്യത മൽസരം വിജയ വഴിയിലേക്ക് തിരിച്ചു വിട്ടത് ജീസസ് ആയിരുന്നു.ജീവനില്ലാതെ കളിച്ച സെലസാവോക്ക് ജീവൻ നൽകിയത് മുൻ പാൽമിറാസ് ഫോർവേഡാണ്.ഒരു പ്രോപ്പർ സെൻട്രൽ ഫോർവേഡ് എന്ന റോളിൽ ടിറ്റെ റഷ്യൻ ലോകകപ്പിൽ കളിപ്പിച്ച് ഒരു ഗോൾ പോലും ലോകകപ്പിൽ നേടാതെ പരാജിതനായി ; ഇതിഹാസങ്ങൾ ഏറെ കളിച്ച  വിഖ്യാതമായ ബ്രസീലിന്റെ സ്ട്രൈക്കർ റോളിൽ ലോകകപ്പ് ചരിത്രത്തിൽ ഒരു ഗോൾ പോലും നേടാനാകാത്ത ഏക സ്ട്രൈക്കർ എന്ന വിമർശനങ്ങൾ ഏറെ നേരിടേണ്ടി വന്ന ജീസസിനെ തൊട്ടടുത്ത വർഷം 2019ൽ നടന്ന കോപ്പ അമേരിക്കയിൽ റൈറ്റ് വിംഗറുടെ റോൾ നൽകിയപ്പോൾ ജീസസ് നെയ്മറിന്റെ അഭാവത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ കുന്തമുന ആയി മാറിയിരുന്നു.കോപ്പ സെമിയിൽ അർജന്റീനെയെ തകർത്ത ഗോളും എഴുപത് യാർഡോളം ഓടി അർജന്റീന ഡിഫൻസിനെ കബളിപ്പിച്ച് ഫിർമീന്യോക്ക് നൽകിയ അസിസ്റ്റും സ്വന്തമാക്കി ഫൈനലിൽ പെറുവിനെതിരെ ഗോളും അസിസ്റ്റും സ്വന്തമാക്കിയെങ്കിലും ഫൈനലിൽ പെറുവിനെതിരെ ലഭിച്ച റെഡ് കാർഡ് ആയിരുന്നു കോപ്പ അമേരിക്കയിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം താരത്തിൽ നിന്നും അകറ്റിയത്.

പാൽമിറാസിൽ ജീസസിന്റെ യഥാർത്ഥ റോൾ റൈറ്റ് സൈഡ് ഫോർവേഡായിരുന്നു.എന്നാൽ ടിറ്റെ ആയിരുന്നു ഒരു സെൻട്രൽ സ്ട്രൈക്കർ ഇല്ലാതെ കാലങ്ങളായി വിഷമിക്കുന്ന ബ്രസീൽ ടീമിലേക്ക് താരത്തെ സെൻട്രൽ സ്ട്രൈക്കർ റോളിലേക്ക് പോസ്റ്റ് ചെയ്തത്.

ഗബ്രിയേൽ ജീസസിന്റെ eye for the goal സ്കിൽസിനേക്കാൾ ടീമിന് ഉപകാരപ്പെടുക ജീസസിന്റെ മൊബിലിറ്റിയും അറ്റാക്കിംഗ് ഫ്ലൂയിഡിറ്റിയും ക്രിയേറ്റിവിറ്റിയുമാണെന്ന് തിരിച്ചറിഞ്ഞ ടിറ്റെ തന്നയാണ് തനിക്ക് സംഭവിച്ച തെറ്റ് തിരുത്തിയതും.

മാൻ.സിറ്റിയിലും ഗാർഡിയോള ജീസസിനെ സെൻട്രൽ ഫോർവേഡ് പൊസിഷനിൽ ആണ് ഉപയോഗിക്കുന്നത്.അത് ജീസസിന് സമ്മർദ്ദത്തിൽ ആക്കുകയും അത് കാരണം മികച്ച പ്രകടനം ക്ലബ് തലത്തിൽ പുറത്തെടുക്കാൻ കഴിയാതെ പോകുന്നു.


ഇക്വഡോറിനെതിരെ മിസ്പാസുകളും ഫൗളുകളും ആയി ടോട്ടൽ വേസ്റ്റായ പ്രകടനം കാഴ്ചവെച്ച മധ്യനിരക്കാരൻ ഫ്രെഡിനെ റീപ്ലേസ് ചെയ്തു ജീസസിനെ ഇറക്കാനുള്ള തീരുമാനം ആയിരുന്നു  മൽസരഗതി മാറ്റി മറിച്ചത്. ജീസസ് വന്നതോടെ പാക്വെറ്റ മധ്യനിരയിലോട്ട് ഇറങ്ങി കളിക്കാനും നിർബന്ധിതനായി.നെയ്മർ റിചാർലിസൺ ജീസസ് കൂട്ടുകെട്ട് നല്ല രീതിയിൽ ഒത്തിണക്കത്തോടെ കളിക്കുകയും ചെയ്തു. പരാഗ്വെയ്ക്കെതീരായ അടുത്ത മൽസരത്തിൽ ഇക്വഡോറിനെതിരെ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡ് , ഗബ്രിയേൽ ബാർബോസ ,അലക്‌സ് സാൻഡ്രോ എന്നിവരെ മാറ്റി ഡഗ്ലസ് ലൂയിസ്, ജീസസ്,റെനാൻ ലോഡി എന്നിവരെയും റൈറ്റ് ബാക്കിൽ ഡാനിലോയെ മാറ്റി എമേഴ്സണും ഒരവസരം നൽകേണ്ടത് ആണ്.

No comments:

Post a Comment