Wednesday, April 28, 2021

ഫ്രാൻസ് ഫുട്‌ബോളിന്റെ വലിയ നഷ്ടം - കരീം ബെൻസേമ

 



കുടിയേറ്റ വംശജരായ ഫുട്‌ബോളർമാരെ ഏറ്റവുമധികം സെലിബ്രേറ്റ് ചെയ്ത രാജ്യമാണ് ഫ്രാൻസ്.1998 ലോകകപ്പ് ,2000 യുറോ കപ്പ് , 2018 ലോകകപ്പ് കീരീട വിജയങ്ങളിൽ എല്ലാം ഫ്രാൻസിന് കപ്പ് സമ്മാനിച്ച നിർണായക താരങ്ങൾ എല്ലാം കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ്.അതായത് ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഫ്രാൻസിന്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തത് കുടിയേറ്റ വംശജരായ ഫ്രഞ്ചുകാരാണ് എന്നർത്ഥം..!!


തെണ്ണൂറകളിൽ നോക്കിയാൽ ഫ്രഞ്ച് ഇതിഹാസ താരങ്ങളായ അൾജീരിയൻ വംശജനായ സിനദിൻ സിദാൻ , ഗ്വാദലപ് ദ്വീപ് വംശജരായ തിയറി ഹെൻറിയും ലിലിയൻ തുറാമും സെനഗലീസ് വംശജനായ പാട്രിക് വിയേര , ഘാന വംശജനായ മാർസെൽ ദെസെയ്ലി ,കോംഗോം വംശജനായ ക്ലോഡ് മക്ലേല , കരീബിയൻ വംശജനായ സിൽവിയൻ വിൽറ്റോഡ്, അർജന്റീന വംശജനായ ഡേവിഡ് ട്രെസഗ്വെ, പോർച്ചുഗീസ് വംശജനായ റോബർട്ട് പിറസ് etc... !! 


2018 ലെ ലോകകപ്പ്  ഫ്രാൻസ് ടീം നോക്കുകയാണേൽ പോഗ്ബ ഗ്രീസ്മാൻ കാന്റെ മറ്റ്യൂഡി ഫെകിർ തുടങ്ങി എംബാപ്പ വരെയുള്ള ഫ്രഞ്ച് 23 അംഗ ടീമിലെ 90ശതമാനം ടീമംഗങ്ങളും കുടിയേറ്റ വംശജരാണ്...!!


എന്നാൽ ഫ്രഞ്ച് ഫുട്‌ബോൾ സെലിബ്രേറ്റ് ചെയ്യാതെ പോയ യൂട്ടിലൈസ് ചെയ്യാതെ പോയ കുടിയേറ്റ വംശജനാണ് അൾജീരിയൻ വംശജനായ കരീം മൊസ്തഫാ ബെൻസേമ.ഫ്രാൻസ് ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ നഷ്ടം..!


റിയൽ മാഡ്രിഡിനൊപ്പം കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി profilic സീരിയൽ ഗോൾ സ്കോററും ക്രിയേറ്റീവ് ഫോർവേഡുമായി ലോക ഫുട്‌ബോളിലെ സൂപ്പർ താര ലേബലിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടായി തിളങ്ങുന്ന ബെൻസേമയെ തന്റെ 26ആം വയസ്സിൽ സെക്സ് ടാപ് ബ്ലാക്ക്മെയിൽ അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആയിരുന്നു ഫ്രാൻസ് ഫുട്‌ബോൾ വിലക്കിയത്.വിലക്ക് ഇല്ലായിരുന്നു എങ്കിൽ 2015ൽ അവസാനമായി ഫ്രാൻസിന് കളിക്കുമ്പോൾ 81 കളികളിൽ നിന്നും 27 ഗോളുകളടിച്ച ബെൻസേമയുടെ സ്റ്റാറ്റസ് ഇന്ന് ഡബിൾ ആയി ഉയർന്ന് തിയറി ഹെൻറിയുടെ ഫ്രഞ്ച് ഗോൾ.റെക്കോർഡും മറികടന്ന് ബെൻസി നീലപ്പടയിൽ കുതിച്ചേനെ ഇന്ന്...!!


ഫ്രാൻസ് ഫുട്‌ബോൾ ഫെഡറേഷൻ കരീം ബെൻസേമയെന്ന ടാലന്റിനെ തിരിച്ചറിഞ്ഞില്ലെങ്കിലും റിയൽ മാഡ്രിഡ് ലിയോണിന്റെ കൗമാര പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. റൊണാൾഡോയെ കുട്ടിക്കാലം മുതലേ തന്റെ റോൾ മോഡലാക്കിയ ബെൻസി ഓരോ മൽസരത്തിന് മുമ്പും റൊണാൾഡോ പ്രതിഭാസത്തിന്റെ ഡ്രിബ്ളിംഗ് വീഡിയോ ഫൂട്ടേജും ഗോൾ.സ്കോറിംഗ് ഫൂട്ടേജും കണ്ട് ആണത്രേ മൽസരത്തിനറങ്ങുന്നത്..! 


കഴിഞ്ഞ പന്ത്രണ്ട് വർഷമായി റിയലിന്റെ വെള്ള കുപ്പായത്തിൽ പന്ത് തട്ടുന്ന ബെൻസി ഇന്നലെ ചെൽസിക്ക് എതിരായ യുസിഎൽ സെമി ഫൈനലിൽ അർധാവസരം മുതലെടുത്ത് റിയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്ത ഗോൾ മാത്രം മതി ബെൻസേമയുടെ ഫിനിഷിങ് ക്വാളിറ്റി അറിയാൻ.എന്നാലോ താൻ കരിയറിൽ സ്കോർ ചെയ്ത മനോഹരമായ നിർണായക ഗോളുകളേക്കാൾ, അസിസ്റ്റുകളേക്കാളും താൻ നഷ്ടപ്പെടുത്തിയ സുവർണ ഗോൾ അവസരങ്ങളെ കുറിച്ച് മാത്രം ഓർത്ത് തന്നെ പഴിക്കുന്ന ഫാൻസ് ഉള്ള ഫുട്‌ബോൾ ലോകത്തെ ഏക താരം ആണ് കരീം ബെൻസേമ.!


ചെൽസിക്കെതിരെ അടിച്ച ഗോളോടെ റൗളിന്റെ 71 ഗോളെന്ന ചാമ്പ്യൻസ് ലീഗ് ഗോൾ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ബെൻസി.യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരൊറ്റ പെനാൽറ്റി പോലും അടിക്കാതെ ഫീൽഡ് ഗോൾ മാത്രം അടിച്ചു 71 ഗോളിന് മേൽ സ്കോർ ചെയ്ത ഒരേയൊരു താരമാണ് ബെൻസേമ..!


വംശീയതയുടെയും ഇസ്ലാമോഫോബിയയുടെയും ഇരയായി തകർന്നു പോയ ഘട്ടത്തിൽ ബെൻസേമക്ക് പിന്തുണ നൽകി കൈപിടിച്ച് ഉയർത്തിയത് സിദാനും പെരസും റിയൽ മാഡ്രിഡുമായിരുന്നു.ആ കൂറ് ക്ലബിനോടും സിദാനോടും എന്നും വച്ചുപുലർത്തുന്ന താരമാണ് ഇന്ന് ബെൻസെമ.സീസണിൽ 40 കളികളിൽ നിന്നും 28 ഗോളുകളും 7 അസിസ്റ്റുകളുമായി ഈ 33 ആം വയസ്സിലും റിയലിന്റെ മുന്നണിപ്പോരാളിയാണിന്ന് ബെൻസേമ.റിയലിനൊപ്പം ബെർണേബൂവിൽ തന്നെ വിരമിച്ച് കരിയർ അവസാനിപ്പിക്കാനുള്ള ഭാഗ്യവും ബെൻസിക്ക് ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നു.


Danish Javed Fenomeno


Karim Benzema❤️❤️

#Benzema

No comments:

Post a Comment