Friday, August 28, 2020

തിയാഗോ സിൽവ - ചെൽസിയിലെ പതിനാറാം ബ്രസീലിയൻ

 




2010s പതിറ്റാണ്ട് കണ്ട ഏറ്റവും മികച്ച സ്റ്റോപ്പർ ബാക്കും മുൻ ബ്രസീൽ നായകനും പിഎസ്ജി ക്യാപ്റ്റനുമായ തിയാഗോ സിൽവ ചെൽസിയുമായി കരാർ ഒപ്പിട്ടു.ഇറ്റാലിയൻ - മിലാൻ ഫുട്‌ബോൾ ഇതീഹാസവും എക്കാലത്തെയും മികച്ച ഡിഫന്റർമാരിലൊരാളായ ഫ്രാങ്കോ ബരേസി 2009 ൽ സിൽവ മിലാനിൽ കളിക്കുന്ന കാലത്ത് തന്റെ പ്ലെയിംഗ് ശൈലിയുമായി ഏറെ സാമ്യതകൾ പുലർത്തുന്ന തന്റെ യഥാർത്ഥ പിൻഗാമി എന്നായിരുന്നു സിൽവയെ വിശേഷിപ്പിച്ചിരുന്നത്.വർത്തമാന ഫുട്‌ബോളിലെ ഏറ്റവും മികച്ച ഡിഫന്റർ എന്ന് സിൽവയെ വിശേഷിപ്പിച്ചതും സിൽവയുടെ റോൾ മോഡലായ ലെജണ്ടറി മാൾഡീനി ആയിരുന്നു.സിൽവക്ക് തന്റെ കരിയറിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു ഡിഫൻസീവ് ഫുട്‌ബോളിന്റെ സൗന്ദര്യം ലോക ജനതക്ക് കാണിച്ചു കൊടുത്ത രണ്ട് ഗ്രൈറ്റസ്റ്റ് ഡിഫന്റിംഗ് ഇതിഹാസങ്ങളുടെ ഈ വാക്കുകൾ.അതുകൊണ്ട് തന്നെയാണ് പൊതുവെ ഡിഫൻസീവ്ലി വളരെ ദുർബലമായ പതിറ്റാണ്ടായ 2010s പതിറ്റാണ്ടിലേ ഏറ്റവും കരുത്തുറ്റ ടഫ് സ്റ്റോപ്പർ ബാക്കായി സിൽവ അറിയപ്പെടുന്നതും.


2012 ൽ മിലാനിൽ നിന്നും പിഎസ്ജി നായകനായി പാരീസിൽ എത്തിച്ചേർന്ന സിൽവ പാരീസിലെ കരിയർ അരങ്ങേറ്റം മുതൽ അവസാന മൽസരം വരെ നായകനായി എട്ട് വർഷം  ക്യാപ്റ്റൻസ് ആംബാന്റ് അണിഞ്ഞാണ് പിഎസ്ജിയെ 23  കിരീട നേട്ടങ്ങളിലേക്കും ചരിത്രത്തിലാദ്യമായി ക്ലബിന്റെ യുസിഎൽ ഫൈനലിലേക്കും നയിച്ചത്.സിൽവയുടെ നയിക്കാനുള്ള കമ്മാന്റിംഗ് പവറും നായക ശേഷിയും  കണ്ടിട്ടായിരുന്നു പിഎസ്ജി 2012 ൽ തന്നെ അരങ്ങേറ്റം മുതലേ നായകന്റെ ആംബാന്റ് നൽകിയത്‌. ചെൽസിയിലും നായകന്റെ ആംബാന്റ് സിൽവക്ക് ലഭിക്കും എന്നതാണ് അഭ്യൂഹങ്ങൾ.ചെൽസി പരിശീലകൻ ലാംപാർഡ് സിൽവയെ നായകനാക്കും എന്ന് കഴിഞ്ഞ ആഴ്ച തുറന്ന് പറഞ്ഞിരുന്നു.


ചെൽസിയുമായി കരാറിൽ ഏർപ്പെടുന്ന പതിനാറാമത്തെ ബ്രസീൽ താരമാണ് തിയാഗോ സിൽവ.നാല് സീസണോളം സ്റ്റാൻഡ് ഫോർഡ് ബ്രിഡ്ജിലെ നിർണായക താരവും ഫ്രീകിക് സ്പെഷ്യലിസ്റ്റുമായിരുന്ന പഴയ ബ്രസീലിന്റെ ഉയരക്കാരൻ ഡിഫന്റർ അലക്‌സ് , ബ്രസീൽ ടീമിൽ കഫുവിന്റെ നിഴലിൽ ആയിരുന്നു എങ്കിലും ഒരു പതിറ്റാണ്ടിലേറെ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ വലതു വിംഗബാക്ക് റോളിൽ സൂപ്പർ താരമായി വിലസിയ ജൂലിയാനോ ബെല്ലറ്റി , ഏഴ് വർഷം നീലപ്പടയുടെ ആണിക്കല്ല് ആയിരുന്ന വില്ല്യൻ ,ആറ് സീസണിൽ ചെൽസിയുടെ മിഡ്ഫീൽഡിലെ അഭിവാജ്യ ഘടകമായിരുന്ന 2012 യുസിഎൽ സെമിയിൽ ബാഴ്സക്കെതിരെ സുന്ദരമായ ചിപ്പിലൂടെ വിജയഗോളടിച്ച് ചെൽസിയുടെ ഏക യുസിഎൽ കിരീട നേട്ടത്തിലെ നിർണായക പങ്കാളിയായ റാമിറെസ്, അഞ്ച് വർഷത്തോളം ബൂട്ടുകെട്ടിയ ഓസ്കാർ , എട്ട് സീസണിൽ കളിച്ച ഡേവിഡ് ലൂയിസ് ,ഫിലിപ്പ് ലൂയിസ് , തുടങ്ങിയവരാണ് ചെൽസി ജഴ്സിയിൽ കളിച്ച പ്രമുഖരായ ബ്രസീൽ താരങ്ങൾ.1999ൽ എമേഴ്സൺ തോം ആണ് ആദ്യമായി ചെൽസിയിൽ കളിച്ച ബ്രസീലുകാരൻ.


ചെൽസി ബ്രസീലിയൻസ് 


1.എമേഴ്സൺ തോം(Cb)

2.അൽസിഡെസ് (Cb)

3.അലക്‌സ് (Cb)

4.ജൂലിയാനോ ബെല്ലെറ്റി(Rb)

5.മിനെയ്റോ (DMF)

6.റാമിറെസ് (CMF)

7.ഡേവിഡ് ലൂയിസ്(Cb)

8.ലുകാസ് പിയാസൺ(Lw)

9.ഓസ്കാർ (AMF)

10.വല്ലസ് (Rb)

11.വില്ല്യൻ (RW)

12.ഫിലിപ്പെ ലൂയിസ് (LB)

13.കെന്നഡി (LMF)

14.നാഥൻ (Lw)

15.അലസാന്ദ്രോ പാറ്റോ (CF)

16.തിയാഗോ സിൽവ (CB)


നിലവിലെ ചെൽസി സ്ക്വാഡിലെ മറ്റ് ഡിഫന്റർമാരെല്ലാം തങ്ങളുടെ കരിയറിൽ നേടിയ മൊത്തം(24) കിരീടങ്ങളേക്കാൾ കിരീടങ്ങൾ ഇന്റർനാഷണൽ - ക്ലബ് കരിയറിലുമായി നേടിയ സിൽവയുടെ(30 കിരീടങ്ങൾ)ഒന്നര പതിറ്റാണ്ടിലേറെ ഉള്ള യൂറോപ്യൻ പരിചയസമ്പന്നത തന്നയാണ് കോച്ച് ലാംപാർഡിന് ആവശ്യവും.

റഷ്യൻ കോടീശ്വരൻ അബ്രഹമോവിച്ചിന്റെ പണക്കരുത്തിൽ പുതു സീസണിൽ ഒരുപാട് പുതു താരങ്ങളുടെ സൈനിംഗുകളോടെ ക്ലബ് മൊത്തത്തിൽ ഉടച്ചുവാർക്കുന്ന ഫ്രാങ്ക് ലാംപാർഡിന് കീഴിൽ നായകന്റെ ആം ബാൻഡുമായി കപ്പിനും ചുണ്ടിനുമിടയിൽ സിൽവക്ക് പിഎസ്ജിക്കൊപ്പം നഷ്ടപ്പെട്ട യുസിഎൽ കിരീടം വീണ്ടെടുക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു.


By - #Danish_Javed_Fenomeno


#TS3 #Capita   🇧🇷💖😍

No comments:

Post a Comment