Sunday, June 30, 2019

ബ്രസീലിനും ടിറ്റക്കും ജീവൻ നൽകി അലിസൺ 



2011 കോപ്പ അമേരിക്ക , 2015 കോപ്പാ അമേരിക്ക എന്നീ രണ്ട് എഡിഷനുകളിലെ ക്വാർട്ടറുകളിൽ ബ്രസീലിനെ പെനാൽറ്റി ഷൂട്ടൗട്ട് എന്ന കടമ്പയിലെത്തിച്ച ശേഷം പുറത്താക്കിയ ടീമാണ് ജോസ് ലൂയിസ് ചിലാവർട്ടിന്റെ പിൻമുറക്കാരായ പര്വാഗ്ഗെ.ഏതാണ്ട് അതിനു സമാനമായ സാഹചര്യമാണ് അവർ ഇത്തവണയും ഗെയിം പ്ലാൻ ചെയ്ത് കളത്തിൽ നടപ്പിലാക്കിയതും.എന്നാൽ ചാമ്പ്യൻസ് ലീഗുൾപ്പെട കഴിഞ്ഞ സീസണിലെ കീരീട നേട്ടത്തിൽ ലിവർപൂളിന്റെ രക്ഷകനായി അവതരിച്ച അലിസണിന്റെ പെനാൽറ്റി സേവ് കാനറികളുടെ രക്ഷക്കെത്തുകയായിരുന്നു ഷൂട്ടൗട്ടിൽ.
ഷൂട്ടൗട്ടിലെ ഗുസ്താവോ ഗോമസിന്റെ ആദ്യ കിക്ക് തന്നെ തടുത്തിട്ട അലിസൺ നൽകിയ മേൽക്കൈ ബ്രസീലിന്റെ വിജയത്തിന് അടിത്തറയേകിയപ്പോൾ നാലാം കിക്ക് ഫിർമീന്യോ പുറത്തേക്കടിച്ച സ്വിറ്റേഷൻ മുതലെടുക്കാൻ പരാഗ്വായ്ക്ക് കഴിയാതെ പോയതും ബ്രസീലിന് അനുകൂലമായ റിസൽറ്റിന് കാരണമായി.
അവസാന നിർണായക കിക്ക് ലക്ഷ്യത്തിലെത്തിച്ചു ജീസസ് പരാഗ്വായൻ പരീക്ഷണത്തെ മറികടന്ന് ടീമിനെ  സെമിയിലെത്താൻ സഹായിച്ചു.

പോർട്ടോ അലഗ്രയിലെ ഗ്രെമിയോ അറീനയിൽ 5 മാൻ ഡിൻസീവ് ഫോർമേഷനാണ് പരാഗ്വെ ബ്രസീലീനെതിരെ പ്രയോഗിച്ചത്.പെനാൽറ്റി ഷൂട്ടൗട്ട് ലക്ഷ്യം വെച്ച് മാത്രമായിരുന്നു പരാഗ്വായുടെ ഈ തന്ത്രം.മാത്രമല്ല  5 മാൻ ഡിഫൻസ് ടിറ്റെയുടെ അറ്റാക്കിംഗ് ഫുട്‌ബോളിന് എന്നും വെല്ലുവിളി സൃഷ്ടിച്ചുട്ടെണ്ടെന്ന ചരിത്രം കൂടി പരാഗ്വായ് പരിശീലകൻ മുൻകൂട്ടി കണക്കുകൂട്ടിയിരിക്കണം. 2018ലെ റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയം ബ്രസീലിന്റെ ആക്രമണങ്ങളെ ചെറുത്തത് അഞ്ചു പേരെ ഡിഫൻസിൽ വിന്യസിച്ചിട്ടായിരുന്നു.മാത്രമല്ല 2017 ൽ ടിറ്റക്ക്  കീഴിൽ  യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലീഷ് ടീമിനെ നേരിട്ട  ബ്രസീലിനെതിരെ ഇറ്റാലിയൻ ഫുട്‌ബോൾ കാൽപ്പന്തുകളിക്ക് നൽകിയ സംഭാവനയായ കറ്റനാസിയോ  (5 മാൻ ഡിഫൻസീവ് സിസ്റ്റം ) ത്രീ ലയൺസ് പ്രയോഗിച്ചപ്പോൾ ബ്രസീൽ പതറിയതും മറ്റൊരു ഉദാഹരണമായി പരാഗ്വായ് കോച്ചിന് മുന്നിലുണ്ടായിരുന്നു. പരാഗ്വെയ്ൻ തന്ത്രങ്ങൾ ഗോൾ കീപ്പർ ഗട്ടിറ്റോയുടെ അപാരമായ സേവിംഗ് മികവോടെ ബ്രസീലിന്റെ ആക്രമണങ്ങളെ  ശക്തമായി പ്രതിരോധിച്ച് വിജയിച്ചപ്പോൾ വിരസമായ സമനിലയിൽ അവസാനിക്കുകയായിരുന്നു മൽസരം.
കോപ്പയിൽ ഒരു കളി പോലും ജയിക്കാതെ രണ്ട് സമനില കൊണ്ട് മാത്രം ഭാഗ്യത്തിന്റെ അകമ്പടിയോടെ രണ്ടാമത്തെ മികച്ച മൂന്നാം സ്ഥാനക്കാർ എന്ന ലേബലിൽ ക്വാർട്ടിൽ കടന്ന പരാഗ്വായ്യെ പോലെയൊരു ടീമിനോട് ഗ്രൂപ്പ് ചാമ്പ്യൻസായി ക്വാർട്ടറിൽ കടന്ന സെലസാവോ എങ്ങനെ ഗോൾരഹിത സമനിയിൽ തളക്കപ്പെട്ടു ?എന്തുകൊണ്ട് സെമിയിലെത്താൻ ഷൂട്ടൗട്ടിലേക്ക് മൽസരം പോയി?

ഉത്തരങ്ങൾ പല കാരണങളായി ചൂണ്ടിക്കാട്ടാം , അതിലൊന്നാണ്  ലാറ്റിനമേരിക്കൻ ഫുട്‌ബോളിൽ ഡിഫൻസീവ് ഫുട്‌ബോൾ ട്രഡീഷൻ കാലങ്ങളായി ഫോളോ ചെയ്യുന്ന ഒരേയൊരു ടീമാണ് പരാഗ്വെയ്.മൽസരം ജയിക്കാൻ ഏതറ്റം വരെയും ഡിഫൻസീവ് സിസ്റ്റം പിന്തുടരുന്ന ടീം.ഇങ്ങനെയൊരു ടീമിനെ കോംപറ്റേറ്റീവ് ടൂർണമെന്റിലെ നോക്കൗട്ട് റൗണ്ടിൽ നേരിടുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ പ്രയോഗീച്ച ആർതർ കൗട്ടീന്യോ ഫിർമീന്യോ എന്നീ സഖ്യത്തിനെ ആശ്രയിച്ചുള്ള ക്രിയേറ്റീവ് അറ്റാക്കിംഗ് ടാക്റ്റീസിന് പുറമേ പതിവിന് വിപരീതമായി സ്പെഷ്യൽ തന്ത്രങ്ങൾ മുൻകൂട്ടി ടിറ്റെ കണ്ടിരിക്കണമായിരുന്നു. ഈ ഘട്ടത്തിലാണ് നെയ്മറെ പോലെയൊരു ഡിഫ്റൻസ് മേക്കറുടെ സാന്നിദ്ധ്യം ടീമിന് അനിവാര്യം , അതായത് ടീമിന്റെ ആക്രമണങ്ങളിലെ എക്സ് ഫാക്ടർ  റോൾ  ടിറ്റെ കണ്ടെത്തണമായിരുന്നു.കഴിഞ്ഞ പെറുവിനെതിരെ മൽസരത്തിൽ എവർട്ടൺ ആയിരുന്നു ഈ റോൾ എങ്കിൽ പരാഗ്വെക്കതിരെ അങ്ങനെയൊരു ഇൻഡിവിഡ്യൽ ഇല്ലാതെ പോയത് മൽസരം ഷൂട്ടൗട്ടിലേക്ക് നീളാൻ ഒരു കാരണമായി. 

സെലസാവോ നേരിട്ട മറ്റൊരു വെല്ലുവിളി ആയിരുന്നു പരാഗ്വായ്ക്ക് കൃത്യമായ ഗെയിം പ്ലാനുണ്ടായിരുന്നുവെന്നത്.മുകളിൽ പ്രതിപാദിച്ച പോലെ മൽസരം തുടങ്ങും മുമ്പേ ഷൂട്ടൗട്ട് മാത്രം ലക്ഷ്യം വെച്ച് മൽസര തന്ത്രമൊരുക്കുക.ആക്രമണത്തേക്കാൾ തങ്ങൾക്ക് എളുപ്പത്തിൽ ബ്രസീലിനെ കീഴടക്കാൻ സാധിക്കുക ഡിഫന്റിംഗിലൂടെ മാത്രമാണെന്ന അവബോധം പരാഗ്വായ്ക്കുണ്ടയിരുന്നു.കാരണം ആക്രമണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കളിച്ച ബൊളീവിയെയും പെറുവിനെയും ബ്രസീൽ അറ്റാക്കിംഗ് തകർത്തു വിട്ടിട്ടുണ്ട് , അതേ സമയം ഡിഫൻസീവ് ഫുട്‌ബോൾ കളിച്ച വെനെസ്വെലയോട് വാർ വില്ലനായെങ്കിലും ബ്രസീലിന്റെ ആക്രമണനിര പാളുന്നതും നമ്മൾ കണ്ടതാണ്.ബ്രസീലിന്റെ വീക്ക് പോയിന്റ് മനസ്സിലാക്കിയ ശേഷം മഞ്ഞപ്പടയെ നേരിടാൻ കളത്തിൽ അപാരമായ ഫിസിക്കൽ പ്രസൻസോടെയുള്ള കൃത്യമായി ഡിഫൻസീവ് സ്ട്രാറ്റജിക് പ്ലാനിംഗ് രൂപപ്പെടുത്തിയ പരാഗ്വായ് തങ്ങളുടെ പദ്ധതി ഗ്രെമിയോ അറീനയിൽ നടപ്പാക്കുന്നതിൽ വിജയിച്ചതോടെ ബ്രസീൽ ആക്രമണനിര ലക്ഷ്യബോധമില്ലാതെ തളർന്നു.

2014 ലോകകപ്പ് സെമിയിലെ ദുരന്തത്തിന് ശേഷം അന്താരാഷ്ട്ര ടൂർണമെന്റികളിൽ സെലസാവോ പ്രകടമാക്കുന്ന ബ്രസീലിന്റെ നോക്കൗട്ട് റൗണ്ട് ഫിയർ ആണ് കാനറികള് ഗോൾ രഹിത സമനിലയിൽ തളക്കപ്പെട്ടതിന് മറ്റൊരു കാരണമായി ഞാൻ കാണുന്നത്.ഒരു ചെറിയ പിഴവ് മാത്രം മതി ടൂർണമെന്റ് സ്വപ്നങ്ങൾ അവസാനിക്കാൻ എന്ന ധാരണ കോച്ചിനും താരങ്ങൾക്കുണ്ടായിരുന്നു.കഴിഞ്ഞ ലോകകപ്പ് ക്വാർട്ടർ തന്നെ അതിനൊരു ഉദാഹരണമല്ലേ.കാസെമീറോയുടെ അഭാവത്തിൽ പകരം വന്ന ഫെർണാണ്ടീന്യോയുടെ രണ്ട് പിഴവുകൾ മൽസരം ബ്രസീലിൽ നിന്നും ബെൽജിയം തട്ടിയെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ അതീവ ജാഗ്രതയോടെയാണ് കളിക്കാർ പന്തുത്തട്ടിയതെന്ന് അവരുടെ കേളീ ശൈലിയിലും മുഖഭാവത്തിലും പ്രകടമായിരുന്നു.

ഭാഗ്യം ഒരു സുപ്രധാന ഘടകമാണ്.സമ്മർദ്ദത്തിനടിമപ്പെട്ടതോടെ തുടർച്ചയായി ടീമിന്റെ ഷോട്ടുകൾ ലക്ഷ്യബോധമില്ലാതെ പോയത് ഭാഗ്യക്കേട് കൊണ്ടായിരുന്നു. വില്ല്യന്റെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് അവിശ്വസനീയതോടാണ് കണ്ടത്.എവർട്ടൺ കൗട്ടീന്യോ ഷോട്ടുകൾ ഡിഫ്ലക്റ്റ് ചെയ്തു പുറത്തേക്ക് പോയതും ജീസസ് ഫിർമീന്യോ സുവർണ അവസരങ്ങൾ നഷ്ടപ്പെടുത്തിയതും കാനറികളുടെ ദിവസമല്ലെയിതെന്ന് തെളിയിക്കുന്നതായിരുന്നു.

ലോകകപ്പ് പരാജയത്തിന് ശേഷം ടിറ്റയുടെ ബ്രസീലിന്റെ പെർഫോമൻസ് ഗ്രാഫ് കുറയുന്നതായി അനുഭവപ്പെടുന്നു.യോഗ്യതാ റൗണ്ടിലെ പ്രകടനം ലോകകപ്പിലോ ലോകകപ്പിന് ശേഷമോ പുറത്തെടുക്കാൻ ടിറ്റെക്ക് കഴിഞ്ഞിട്ടില്ല.ഇതിനൊരു ഫാകറ്ററാണ് ബ്രസീലിന്റെ അറ്റാക്കിംഗ് ഫുട്‌ബോളിൽ പരമ്പരാഗതമായി പ്രാധാന്യമുള്ള പൊസിഷനുകൾ ആണ് വിംഗ് ബാക്കുകൾ.കഴിഞ്ഞ മൂന്ന് ലോകകപ്പിലൂം ബ്രസീലിന്റെ പരാജയത്തിന് കാരണമായി മാറിയതും വിംഗ് ബാക്കുകളുടെ അമിതമായ അറ്റാക്കിംഗ് മൈന്റ് ആയിരുന്നു.  കഴിഞ്ഞ റഷ്യൻ ലോകകപ്പിലും ഇതേ മിസ്റ്റേക്ക് ആവർത്തിച്ചതോടെ സെലസാവോ വിംഗ് ബാക്കുകൾക്ക് ശക്തമായ നിർദ്ദേശങ്ങൾ ആണ് ടിറ്റെ നൽകിയത്.അമിതമായ ആക്രമണങ്ങളും ഓവർലാപ്പിംഗുകളും പരമാവധി ഒഴിവാക്കി ഇരു വിംഗുകളിലെയും മിഡ്ഫീൽഡിൽ പരമാവധി ഹോൾഡ് അപ്പ് ചെയ്തു കളിക്കുക.ഇതോടെ ബ്രസീലിന്റെ വിംഗിലൂടെയുള്ള ആക്രമണങ്ങൾക്കും ക്രോസുകൾക്കും നിയന്ത്രണം വന്നിരുന്നു. ഡിഫൻസീവ് സുരക്ഷായുടെ ഭാഗമായി രണ്ട് വിംഗുകളിലും വിംഗ്ബാക്കുകൾക്ക് ലോക്കിട്ട് നിർത്തിയ ടിറ്റയുടെ നടപടി സ്വാഗതാർഹം തന്നെയാണ് വലിയ മാച്ചുകളിൽ.ഇന്നലെ പരാഗ്വായ്ക്ക് എതിരെ വിംഗ്ബാക്കുകളുടെ സപ്പോർട്ടും കൃത്യമായ ക്രോസുകളും ലഭിക്കാതിരുന്നത് ബ്രസീലിന്റെ അറ്റാക്കിംഗ് ഗെയിമിനെ ബാധിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് കൂടുതൽ അറ്റാക്കിംഗ് മൈന്റഡായ അലക്‌സ് സാൻഡ്രോയെ ടിറ്റേ രണ്ടാം പകുതിയിൽ ഇറക്കിയത്.കൂടാതെ വിംഗറായ വില്ല്യനെയും ഇറക്കിയത്.

ലോകകപ്പിന് ശേഷം ടിറ്റെ സ്ഥിരമായ സേൻർ ഫോർവേഡ് റോളിൽ കളിപ്പിക്കുന്നത് ഫിർമീന്യോയാണ്.ഫിർമീന്യോ ഫലത്തിൽ തന്റെ റോൾ മറന്ന് അറ്റാക്കിംഗ് മിഡ്ഫീൽഡ് റോളിലേക്ക് അല്ലെങ്കിൽ ഫാൾസ് 9 റോളിലേക്ക് ഇറങ്ങുമ്പോൾ പെനാൽറ്റി ഏരിയയിലെ  പ്ലെയർ പ്രസൻസ് മിസ്സാകുന്നു.
ആദ്യ ഇരുപത്  മിനിറ്റിനിടെ ഗോളടിച്ച് കളി വരുതിയിൽ വരുത്താൻ കരുത്തുറ്റ ഒരു സീരിയൽ ഗോൾ സ്കോറർ വേണമെന്നിരിക്കെ ഫിർമീന്യോ ജീസസ് സഖ്യത്തെ ഒരുമിച്ച് ഇറക്കുന്നതിനേക്കാൾ സൗഹൃദ മൽസരങ്ങളിൽ സെന്റർ ഫോർവേഡ് റോളിൽ തിളങ്ങിയ ജീസസിനെ കളിപ്പിക്കുന്നതാണ് ഉചിതമെന്ന് തോന്നുന്നു( റിച്ചാർലിസൻ കൂടി അസുഖമായി പുറത്തായതോടെ ജീസസല്ലാതെ വേറെ ഓപ്ഷൻ ഇല്ല)പക്ഷേ അങ്ങനെ ഒരു മാറ്റം നടത്തിയാൽ  ഫിർമീന്യോയുടെ അഭാവം മധ്യനിരയിൽ  കൗട്ടീന്യോക്ക് പ്രശ്നം സൃഷ്ടിച്ചാൽ ഫൈനൽ 30 യാർഡിൽ ക്രിയേറ്റീവ് നീക്കങ്ങളധികം സൃഷ്ടിക്കപ്പെട്ടേക്കില്ല എന്നത് തന്നെയാവും ടിറ്റെ ഫിർമീന്യോ ജീസസിനെയും ഒരുമിച്ച് ഇലവനിൽ ഇറക്കുന്നത്.ആദ്യ മിനിറ്റുകളിൽ ഗോൾ കണ്ടെത്താനായാൽ ബ്രസീൽ പൊതുവേ താളം നിലനിർത്തി വിടവുകൾ കണ്ടെത്തി സ്വതസിദ്ധമായ ശൈലിയിൽ മൽസരത്തിലുടനീളം കളിക്കും.അതല്ല തുടക്കത്തിൽ ഗോൾ നേടാനായിട്ടില്ലെങ്കിൽ പതറുന്ന കാഴ്ചയാണ് ടൂർണമെന്റിലുടനീളം കാണാനായത്.ബ്രസീലും കോപ്പയും തമ്മിലുള്ള അകലം ഗോളടിക്കും സെന്റർ ഫോർവേഡിന്റെ അപര്യാപ്ത തന്നെയാണ്.
ടിറ്റെ പരിഹരിക്കേണ്ടതും 
ബ്രസീലിന്റെ ഏറ്റവും വലിയ ഈ ദൗർബല്യത്തെയാണ്.അല്ലെങ്കിൽ സെമിയിൽ ബദ്ധവൈരികളായ അർജന്റീനക്കെതിരേ എത്ര മനോഹരമായ കളി കെട്ടഴിച്ചിട്ടും ഫലമുണ്ടാകില്ല.

By - Danish Javed Fenomeno

Vai Brazil🇧🇷🇧🇷🇧🇷

No comments:

Post a Comment