Monday, July 22, 2019

കോപ്പാ ചാമ്പ്യൻസിന്റെ ഖത്തർ ലോകകപ്പ് വെല്ലുവിളികൾ









നാല് ടീമുകളെ മാത്രം വച്ച് ലീഗടിസ്ഥാനത്തിൽ നടന്നിരുന്ന പഴയ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പുകളെയോ അത് വിപുലീകരിച്ച് എട്ട് , പത്ത് ടീമുകളാക്കി ഉയർത്തി 1975 മുതൽ നടത്തി വരുന്ന കോപ്പ അമേരിക്കയെയോ ഗൗരവമായി കാണാതെ പല പ്രമുഖ താരങ്ങൾക്കും വിശ്രമം നൽകി കൗമാര യുവ പ്രതിഭകളടങ്ങിയ രണ്ടാം നിര ടീമുകളെയോ പങ്കെടുപ്പിച്ച് അവർക്ക് അനുഭവ സമ്പത്ത് ഉണ്ടാക്കിയെടുക്കാനുള്ള ഒരു പരീക്ഷണശാലയായി മാത്രം കോപ്പയെ ഉപയോഗിച്ചിരുന്ന ബ്രസീൽ ഇത്തവണ ആർക്കും വിശ്രമം അനുവദിക്കാതെ മെയിൻ ടീമിനെ തന്നെയിറക്കി തങ്ങളുടെ ഒൻപതാം കിരീടം നേടുകയായിരുന്നു.നെയ്മറുടെ അഭാവം ഒഴിച്ചു നിർത്തിയാൽ ബ്രസീലിനെ സംബന്ധിച്ച് കാര്യമായ abscens ഇല്ലായിരുന്നു.എന്നാൽ കോപ്പ അമേരിക്ക സ്വന്തമാക്കിയത് കൊണ്ട് മാത്രം ടീം ഖത്തർ ലോകകപ്പിലേക്ക് ഒരുങ്ങിയോ? 

ഇല്ല , ഇപ്പോഴത്തെ ടീം നെയ്മറുടെ അഭാവത്തിലും മികച്ച ഫോമിൽ കളിക്കുന്നെണ്ടെങ്കിലും ഇനിയാണ് പ്രശ്നങ്ങൾ തുടങ്ങാൻ പോവുന്നത്.
പ്രധാന പ്രോബ്ലം ഡിഫൻസിൽ തന്നെയാണ്. സമീപകാലത്തായി , അതായത് ടിറ്റെക്ക് കീഴിൽ ബ്രസീലിന്റെ പ്രതിരോധം അതിശക്തമാണ് , റഷ്യൻ ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ കാസെമീറോയുടെ അഭാവവും ഫെർണാണ്ടീന്യോ മാഴ്സലോ എന്നിവരുടെ ദുരന്തമായ ഡിഫൻസീവ് പിഴവുകളുമാണ് അന്ന് രണ്ട് ഗോൾ ആദ്യ പകുതിയിൽ വഴങ്ങാൻ കാരണമായത്.എന്നാൽ കോപ്പയിൽ ടീം ആകെ വഴങ്ങിയത് ഫൈനലിൽ ഗ്വരേറോയുടെ ഒരു പെനാൽറ്റി ഗോൾ മാത്രം. സിൽവ മാർകിനോസ് ആൽവസ് ഫിലിപ്പ് ലൂയിസ് എന്നിവർ അണിനിരക്കുന്ന ഡിഫൻസ് ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും മികച്ചത് എന്ന് തന്നെ പറയേണ്ടി വരും.നിലവിൽ മാരക ഫോമിൽ കളിക്കുന്ന ഡിഫൻസിന്റെ പ്രായം നോക്കുക , കോപ്പയിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ നേടിയ ടീം നായകൻ ഡാനി ആൽവസ് കരിയറിലെ ഔട്ട്സ്റ്റാന്റിംഗ് ഫോമിൽ നിൽക്കുമ്പോൾ പ്രായം 36 ആണ്.സിൽവ 34 ലും , ഫിലിപ്പ് ലൂയിസ് 33 ലും നിൽക്കുന്നു.ഈ മൂന്ന് പേർക്കും ബ്രസീലിന്റെ ചരിത്രപരമായ ലോകകപ്പ് സെലക്ഷനിലെ ട്രഡീഷണൽ സ്വഭാവം എടുക്കുകയാണേൽ അടുത്ത ലോകകപ്പ് ടീമിൽ ഇടം നേടാൻ കഴിയുമെന്ന് തോന്നുന്നില്ല.എന്നാൽ പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് മൂവരും അതിന്റെ തെളിവാണല്ലോ ആൽവസിന്റെ ഗോൾഡൻ ബോൾ നേട്ടവും സിൽവ ലൂയിസിന്റെയും Concistant പ്രകടനവും. ഖത്തർ ലോകകപ്പിൽ ഫസ്റ്റ് ഇലവനിൽ ആകെ പ്രതീക്ഷിക്കാവുന്ന പ്രതിരോധ നിര താരം മാർകിനോസ് മാത്രമാണ്.മറ്റു മൂന്ന് പേർക്കും അനുയോജ്യമായ പകരക്കാരെ ടിറ്റക്ക് കണ്ടെത്തുകയെന്ന വലിയ ജോലി മുന്നിലുണ്ട്.ഫിലിപ്പെ ലൂയിസിന് പകരക്കാരനായി അലക്‌സ് സാൻഡ്രോ ഉണ്ടെങ്കിൽ ഡാനിക്ക് പകരക്കാരനില്ലാത്ത അവസ്ഥയാണ്.സിൽവയുടെ പകരക്കാരനായി ഏഡർ മിലിറ്റാവോ ഉയർന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.
മിഡ്ഫീൽഡ് - അറ്റാക്കിംഗ് മേഖലയിലൊന്നും താരങ്ങളുടെ പ്രായം ബ്രസീലിന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെ ബാധിക്കില്ല.രണ്ടു മേഖലയും  സന്തുലിതമാണ്.ഒരു പക്ഷേ കാസെമീറോ നായകനായ ഒരു ലോകകപ്പ് ആയിരിക്കാം ഖത്തറിലേത്.

അടുത്ത ഫാക്റ്റർ , ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ പൊസഷനിലും ഗോൾ സ്കോറിംഗിലും പ്രകടമാക്കിയ ഡൊമിനേഷൻ ലോകകപ്പോടെ നഷ്ടപ്പെട്ടിരുന്നു , അത് അതേ ആവൃത്തിയിൽ തിരിച്ചു പിടിക്കാൻ കോപ്പയിലും ടിറ്റെക് കഴിഞ്ഞിട്ടില്ല.ഇതിന് കാരണമായി നെയ്മറുടെ അഭാവവും , കൂടാതെ ലോകകപ്പിലെ അനുഭവം മുന്നില് ഉള്ളത്കൊണ്ട് അമിതമായ ഡിഫൻസീവ് ജാഗ്രതയോടെ കളിച്ചതും ചൂണ്ടികാണീക്കാം.പതിമൂന്ന് ഗോളുകൾ ബ്രസീൽ ടൂർണമെന്റിലുടനീളം അടിച്ചു കൂട്ടിയെങ്കിലും ഓർക്കുക രണ്ട് കളികളിൽ ഗോൾ രഹിത സമനില ആയിരുന്നു.ഇവിടെയാണ് എവർട്ടണിന്റെ ബ്രേക്ക് ഔട്ട് പ്രകടനം ടൂർണമെന്റിന്റെ ടോട്ടൽ ബ്രസീലിയൻ പെർഫോമൻസ് സ്റ്റാറ്റിസ്റ്റിക്‌സ് എടുത്തു നോക്കുമ്പോൾ നിർണായകമായതും ഗോൾ സ്കോറിംഗിൽ ബ്രസീലിനെ രക്ഷിച്ചു എന്ന് പറയാവുന്നതും.ജീസസ് സെമിയിലും  ഫൈനലിലും മാരക ഫോമിൽ അതിമനോഹരമായി കളിച്ചു രണ്ട് കളിയിലും ടീം ബെസ്റ്റ് പ്ലെയറായതും എടുത്തു പറയേണ്ടതാണ്.സ്ട്രൈകർ പൊസിഷൻ ഒരു പ്രശനം ആണെങ്കിൽ കൂടി വരുന്ന മൂന്നു വർഷം യൂറോപ്യൻമാർക്കെതിരെ കളിച്ചുള്ള അനുഭവസമ്പന്നതയാണ് ഇനി ജീസസിനും ഫിർമീന്യോക്കും റിച്ചാർലിസണും കൂടെ വിനീസ്യസ് റോഡ്രിഗോക്കും വേണ്ടത്.നെയ്മർ കൂടി ഫുൾ ഫോമിൽ തിരിച്ചെത്തിയാൽ ടീം അറ്റാക്കിംഗിൽ നിലവിൽ താരതമ്യേന പ്രശ്നങ്ങളില്ല എന്ന് അനുമാനിക്കാം.പക്ഷേ കഴിഞ്ഞ മൂന്ന് ലോകകപ്പിലും യൂറോപ്യൻ ജയന്റുകളോട് തോറ്റ് പുറത്താവാനായിരുന്നു വിധി.വരുന്ന മൂന്ന് വർഷത്തെ അനുഭവസമ്പത്തോടെ പഴയ ലെജണ്ടറി ബ്രസീലിനെ പോലെ സ്ട്രൈകർമാർ തങ്ങളുടെ ജോലി ഭംഗിയായി നിർവഹിച്ചാൽ ഇപ്പോഴത്തെ ബ്രസീലിന് ഡിഫൻസിലെ പ്രായാധിക്യവും പകരക്കാരെ തേടലും മാത്രമാണ് ഒരു ചലഞ്ച് ആയി മുന്നിലുണ്ടാകുക.

No comments:

Post a Comment