Sunday, July 1, 2018

റോബർട്ടോ ഫിർമീന്യോ - Versatile Class of a complete attacker



By - Danish Javed Fenomeno
02 July 2018


ദക്ഷിണ ബ്രസീലിയൻ സ്റ്റേറ്റായ സാന്റാ കാറ്ററീനയിലെ ഫ്ലോറിയാനപോറിസ് നഗരത്തിലെ ഫിഗ്വറൻസ് ഫുട്‌ബോൾ ക്ലബ് കൗമാര പ്രതിഭകളെ കണ്ടെത്താൻ ഒരു ഫുട്‌ബോൾ ട്രെയൽസ് നടത്തുന്നു.വിവിധ ടീമുകളായി തിരിച്ച ട്രെയൽ സെഷനിലെ ഒരു മൽസരത്തിൽ പതിനാറ്കാരൻ പയ്യൻ ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടുന്നു.എന്നാൽ മിനിറ്റുകൾ കഴിഞ്ഞു വീണ്ടും ആ പയ്യൻ ബൈസിക്കിൾ കിക്കിലൂടെ വീണ്ടും വല ചലിപ്പിക്കുന്നു.യൂത്ത് കോച്ച് ഹെമേഴ്സൺ അൽഭുതത്തോടെ അധികൃതരോട് വിളിച്ച് പറഞ്ഞു." മിനിറ്റുകൾക്കുള്ളിൽ ഈ കുട്ടി നേടിയത് രണ്ട് ബൈസിക്കിൾ കിക്ക് ഗോൾസ്, ദാറ്റ് ഈസ് അൺറിയൽ.അവന്റെ പേപ്പർവർക്ക് എല്ലാം ക്ലിയർ ചെയ്തു അവനെ സെലക്റ്റ് ചെയ്യുക വീ ഹാവ് ഗോട്ട് എ ഫിനോമിനൻ ഹിയർ".

ഫിഗ്വറൻസിന്റെ യൂത്ത് ടീമിലേക്കുള്ള സെലക്ഷൻ ലഭിച്ച ആ introverted
പയ്യനെ കുറിച്ച് ഹെമേഴ്സൺ പറഞ്ഞ വാക്കുകൾ യാഥാർത്ഥ്യമാവുകയായിരുന്നു.
ഒരു പതിറ്റാണ്ടിനിപ്പുറം റോബർട്ടോ ഫിർമീന്യോ തന്റെ പഴയ  introverted സ്വഭാവത്തിൽ നിന്നുമെല്ലാം മാറി യൂറോപ്യൻ ഫുട്ബോളിലെ തന്നെ ആരാധകരേറെയുള്ള സൂപ്പർ താരമായി വളർന്നിരിക്കുന്നു.ഹെമേഴ്സൺ മുൻകൂട്ടി കണ്ടത് പോലെ തന്നെ ഫിർമീന്യോ ഹെമേഴ്സണിന്റെ പ്രവചനങ്ങൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജർമനിയിൽ ഹോഫൻഹെയിമിനൊപ്പവും ഇംഗ്ലീഷ് ഫുട്‌ബോൾ വമ്പൻമാരായ ലിവർപൂളിനൊപ്പവുമുള്ള കഴിഞ്ഞ ഏഴ് വർഷത്തെ യൂറോപ്യൻ ഫുട്‌ബോൾ സീസണുകളിലൂടെ.ലിവർപൂൾ ആരാധകരുടെ പ്രിയപ്പെട്ട ബോബിയെ താൻ പരിശീലിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ശിഷ്യനാണെന്ന് ക്ലോപ്പ് അഭിപ്രായപ്പെട്ടതിൽ അൽഭുതമില്ലായിരുന്നു.കൗട്ടീന്യോക്കൊപ്പവും സലാഹിനൊപ്പവും മാനെക്കൊപ്പവും വിസ്മയ കൂട്ട്കെട്ട് പടുത്തുയർത്തി ഒരുപാട് കാലങ്ങൾക്ക് ശേഷം ഇക്കഴിഞ്ഞ സീസണിൽ ലിവർപൂളിനെ ഏവരും ഭയക്കുന്ന ഒരു ടീമാക്കി മാറ്റിയതിൽ ഫിർമീന്യോയുടെ പങ്ക് വളരെ പ്രാധാന്യമേറിയതാണ്.റെഡ്സിനെ നിലവിൽ സീസണിലെ യുസിഎൽ ഫൈനലിൽ എത്തിക്കുന്നതിൽ സലാഹീനൊപ്പം മുഖ്യപങ്ക് വഹിച്ചതും ഫിർമീന്യോയുടെ സൂപ്പർ പെർമോൻസായിരുന്നു.

കളിക്കാരനായും കോച്ചായും ടെക്നിക്കൽ ഡയറക്ടറായും ബ്രസീലിനൊപ്പം ലോകകപ്പ് നേട്ടങ്ങൾ സ്വന്തമാക്കിയ കാൽപ്പന്തുകളിയിലെ ലെജണ്ടറി പ്രൊഫസർ എന്നറിയപ്പെടുന്ന മരിയോ സഗാലോ ജനനം കൊണ്ട ബ്രസീലിലെ ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന അലഗാവോസ് സ്റ്റേറ്റിലെ വാട്ടർ ഓഫ് പാരഡൈസ് എന്നറിയപ്പെടുന്ന തീരദേശ സിറ്റിയായ മാസെയോ സിറ്റിയിലായിരുന്നു റോബർട്ടോ ഫിർമീന്യോയുടെ ജനനം.നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിലൂടെ കളിച്ചു വളർന്ന ഫിർമീന്യോ കടുത്ത ദാരിദ്ര്യത്തിലും ഫുട്‌ബോളിനോടുള്ള അഭിനിവേശം വിട്ടിരുന്നില്ല.മാസെയോ തെരുവുകളിൽ കുടിവെള്ളം വിറ്റു നടന്ന പിതാവിനെ ജോലിയിൽ സഹായിക്കാനും റാച്ചീന്യ എന്ന നിക്ക്നെയ്മിൽ ജൻമനാട്ടിൽ അറിയപ്പെട്ടിരുന്ന കുഞ്ഞ് ഫിർമീന്യോ മറന്നിരുന്നില്ല.ഫിർമീന്യോക്ക് പന്ത് തട്ടി കളിക്കാൻ രാത്രിയെന്നോ പകലെന്നോയുള്ള വ്യത്യാസമൊന്നുമില്ലായിരുന്നു.നമ്മൾ കേരളത്തിലെ ബ്രസീൽ ആരാധകരെ പോലെ തന്നെ റൊണാൾഡോയെയും റൊണിൾഡീന്യോയെയും ജീവനു തുല്ല്യം സ്നേഹിച്ച ബാല്ല്യമായിരുന്നു റോബർട്ടോയുടേതും.ഇരു ഇതിഹാസങ്ങളോടുമുള്ള സ്നേഹവും ആരാധനയും അവരെ അനുകരിക്കാൻ ശ്രമിച്ചതുകൊണ്ടുമാണ് തനിക്ക് ഫുട്‌ബോൾ ലോകത്തെ അറിയപ്പെടുന്ന താരമായി മാറുവാൻ കഴിഞ്ഞതിൽ പ്രചോദനമായതെന്ന് ഫിർമീന്യോ പല തവണയായി അഭിപ്രായപ്പെട്ടിട്ടുണ്ട്.കുട്ടിക്കാലത്ത് രാത്രി ഉറങ്ങുവോളം നേരവും 
വീടിനു പുറത്തും വീടിനകത്തും മുഴു നേരവും തന്റെ ആരാധനാ പാത്രങ്ങളായ റൊണാൾഡോ പ്രതിഭാസത്തിന്റെയും റൊണാൾഡീന്യോയുടെയും സ്കിൽസും ടെക്നിക്സും അനുകരിക്കുന്ന തിരക്കിലാകും റൊബർട്ടോ.ചളിയും പൊടിയും പിടിച്ച ഫുട്‌ബോൾ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന കുഞ്ഞു ഫിർമിയിൽ നിന്നും അമ്മയായ സിസേറയാകും ഫുട്‌ബോൾ വേർപ്പെടുത്തി മാറ്റി വെക്കുക.

തന്റെ വളരെ ചെറുപ്പകാലത്ത് ഡിഫൻസീവ് മധ്യനിരക്കാരനായി മേസെയോ നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിൽ കളിച്ചു വളർന്ന ഫിർമീന്യോയെ അറ്റാക്കിംഗ് മിഡ്ഫീൽഡറായി മാറ്റുകയായിരുന്നു അന്നത്തെ പരിശീലകനായിരുന്ന ഗില്ലെർമോ.
"ഡിഫൻസീവ് മിഡ്ഫീൽഡിൽ ഫിർമീന്യോയെ കളിപ്പിച്ചത് അവന്റെ ടാക്ളിംഗും മാർക്കിംഗിലും ഉള്ള ഡിഫൻസീവ് എബിലിറ്റി കണ്ടിട്ടായിരുന്നു.പക്ഷേ കാലിൽ ബോൾ ലഭിച്ചാൽ പന്തുമായി കുതിക്കുന്ന ഫിർമീന്യോയെ എങ്ങനെ ഞാൻ ഡിഫൻസീവ് മിഡ്ഫീൽഡിൽ ഒതുക്കി നിർത്തും,അങ്ങനെ ചെയ്തിരുന്നേൽ ഞാൻ ആ പ്രതിഭയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു അത്". ഫിർമീന്യോ കളിച്ചു വളർന്ന ക്ലബ് ഡി റെഗറ്റാസ് ബ്രസീൽ എന്ന ലോകൽ ക്ലബ് പരിശീലകനായിരുന്ന ഗില്ലർമോ ഫാരിയാസ് ഫിർമീന്യോയെ കുറിച്ച് പറഞ്ഞ വാക്കുകളായിലുന്നു ഇത്.

എന്നാൽ അറ്റാക്കിംഗ് മിഡ്ഫീൽഡറായി കളിച്ചു വളർന്നിട്ടും തൻെ ഡിഫൻസീവ് എബിലിറ്റി നഷ്ടപ്പെടുത്താൻ ഫിർമീന്യോ ഒരിക്കലും തയ്യാറായിരുന്നില്ല.
ഹോഫൻഹെയിൽ ആയാലും ലിവർപൂളിൽ ആയാലും പരിശീലകരായ റോജേഴ്സും ക്ലോപും ഫിർമീന്യോയെ വേണ്ടവിധത്തിൽ എതിർബോകിസിലെയും മധ്യനിരയിലെയും വിംഗുകളിലെയും ഡിഫൻസീവ് ഡ്യൂട്ടികൾ ഏൽപ്പിച്ചിരുന്നു.അതെല്ലാം വിജയകരമായി പൂർത്തീകരിക്കാനും ഫിർമീന്യോക്ക് കഴിഞ്ഞിരുന്നു.ഫുട്‌ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ടാക്കിൾ ചെയ്ത അറ്റാക്കർ എന്ന ഖ്യാതി ഇക്കഴിഞ്ഞ സീസണിൽ ഫിർമീന്യോക്ക് മാത്രം സ്വന്തമായിരുന്നു.

ഫിർമീന്യോ എന്ന താരത്തിന്റെ ഉയർച്ചയിൽ നിർണായക സാമീപ്യം സ്വന്തം മാതാപിതാക്കളായിരുന്നു.ബ്രസീലിന്റെ വടക്കൻ സിറ്റിയായ മാസെയോയിൽ നിന്നും നാലായിരം കിലോമീറ്റർ അകലെയുള്ള ബ്രസീലിന്റെ ഏറ്റവും തെക്ക് ഭാഗത്തുള്ള ഫ്ലോറിയാനപോറിസിലെ ഫിഗറ്യിൻസ് ക്ലബിന്റെ സെലക്ഷൻ ട്രെയൽസിലേക്ക് യാത്രയാവുമ്പോൾ തന്റെ മാതാപിതാക്കൾ വലിയ വിഷമം അനുഭവിച്ചിരുന്നെന്നും,ഫിഗറ്യിൻസിലേക്ക് പോയതോടെ തന്നെ വിട്ടിരിക്കുന്ന ദുഖത്തിൽ താനും മാതാപിതാക്കളും  ദിവസവും കരഞ്ഞിരുന്നെന്നും കുട്ടിക്കാലം മുതലേ അന്തർമുഖനായ തന്റെ ക്യാരക്ടർ മാറ്റിയെടുത്തത് ലിവർപൂളിലെ സഹതാരങ്ങളായ കൂട്ടുകാരും ലിവർപൂളിലെ ജീവിതവുമാണെന്നും ഫിർമീന്യോ ഈയിടെ ടെലഗ്രാഫിന് നൽകിയ ഇന്റർവ്യൂവിൽ വ്യക്തമാക്കിയിരുന്നു.

2009 ൽ ഫിഗ്യറൻസിലൂടെ സീനിയർ കരിയർ തുടങ്ങിയ താരം ക്ലബിനെ സീരീ ബിയിൽ നിന്നും ബ്രസീലിയൻ സീരീ എ യീലേക്ക് പ്രമോട്ട് ചെയ്യുന്നതിൽ നിർണായക താരമായി.പക്ഷേ ഫിഗറൻസിൽ തുടരാതെ തൊട്ടടുത്ത സീസണിൽ തന്നെ ജർമൻ ബുണ്ടസ് ലീഗയിലേക്ക് കൂടിയേറിയ ഫിർമീന്യോ ഹോഫൻഹേയിമിലൂടെ തികഞ്ഞ അറ്റാക്കിംഗ് മിഡ്ഫീൽഡർ/പ്ലേമേക്കർ റോളിലേക്കങ വളർന്നു. ബുണ്ടസ് ലീഗയിലെ മികച്ച താരം മികച്ച യുവതാരം തുടങ്ങി നേട്ടങ്ങൾ സ്വന്തമാക്കിയ ഫിർമീന്യോയെ വൻ വില കൊടുത്ത് ലിവർപൂൾ സ്വന്തമാക്കിയതോടെ താരത്തിന്റെ രാശി മാറി മറിഞ്ഞു. ലിവർപൂളിൽ മൂന്ന് സീസണിലായി മിന്നിതിളങ്ങിയ സൂപ്പർ താരം യൂറോപ്പാ ലീഗ് ഫൈനലിലും ഇക്കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിലും റെഡ്സിനെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

ഇതിനിടയിൽ സെലസാവോ ടീമിലേക്ക് അർഹിക്കുന്ന സെലക്ഷനുമായി കോച്ച് ദുംഗയുടെ വിളിയെത്തിയിരുന്നു 2015ൽ.ഓസ്ട്രിയക്കെതിരെ അരങ്ങേറി ഗോളടിച്ച താരത്തിന് പക്ഷേ സ്ഥിരത പുലർത്താൻ കഴിയായതോടെ ടീമിൽ നിന്നും പുറത്തായി.ശേഷം ടിറ്റെ ടീം കോച്ചായതോടെ ആണ് ഫിർമീന്യോ ടീമിൽ എത്തിയത്.എന്നാൽ മികച്ച പ്രകടനവുമായി യുവ പ്രതിഭ ജീസസ് ടിറ്റയുടെ വിശ്വാസ്യത പിടിച്ചെടുത്തതോടെ ഫിർമീന്യോയുട അവസരങ്ങൾ പകരക്കാരനായി ചുരുങ്ങുകയായിരുന്നു.

ഇനി കാര്യത്തിലേക്ക് ,

 അർഹതക്കുള്ള അംഗീകാരം ഫിർമീന്യോയെ തേടിയെത്തുമോ? 

ഏകദേശം ഒന്നര വർഷം മുമ്പ് ടിറ്റെയുടെ ബ്രസീൽ പരാഗ്വായെ തകർത്തു റഷ്യൻ ലോകകപ്പിന് ആദ്യമായി യോഗ്യത  നേടുന്ന ടീമായി മാറിയ മൽസരത്തിൽ പരിക്കേറ്റ യംഗ് ടാലന്റഡ് സ്ട്രൈകർ ഗബ്രിയേൽ ജീസസിന് പകരം റോബർട്ടോ ഫിർമീന്യോ സ്ട്രൈകർ റോളിൽ കളിക്കുന്നു.ടിറ്റക്ക് കീഴിൽ ആദ്യമായി ഫിർമീന്യോ സ്റ്റാർട്ടപ്പ് ഇലവനിൽ ഇടം പിടിച്ച മൽസരത്തിൽ തനിക്ക് സ്വതസിദ്ധമായ പ്രകടനം പുറത്തെടുക്കാനാവാതെ വന്നതോടെ ബ്രസീലിയൻ മാധ്യമങ്ങളും ആരാധകരും ഫിർമീന്യോയെ വിമർശിക്കുന്നു. സ്ട്രൈകർ റോൾ ബ്രസീലുകാർ ഏറെ പ്രതീക്ഷയോടെ വൈകാരികമായി കാണുന്ന പൊസിഷനാണ്.മികച്ച ടീമുണ്ടായിട്ടും സ്ട്രൈകർ പൊസിഷനിൽ എന്നെല്ലാം കാനറികൾ പരാജയപ്പെട്ടോ അന്നെല്ലാം ബ്രസീൽ ലോകകപ്പിൽ തോൽവിയറിഞ്ഞിട്ടുണ്ട്.

2010ഓടെ ഫാബീയാനോക്ക് ശേഷം വന്ന സ്ട്രൈകർമാരെല്ലാം തന്നെ ശരാശരിക്കും താഴെയുള്ളവരായിരുന്നു.വണ്ടർ ടാലന്റഡ് എന്ന ലേബലിൽ ഉയർന്ന് വന്ന് തന്റെ പ്രതിഭയെ നീതികരിക്കാനാകാതെ പോയ അലക്സാൻഡ്രോ പാറ്റോ,ഇഞ്ചുറി പ്രോൺ ഡാമിയാവോ ,ആഭ്യന്തര ലീഗിൽ ടോപ് സ്കോറർമാരായിരുന്ന വെറ്ററൻമാരായ ഫ്രെഡ് ,ഒലിവേര ,ടർഡേലി, ജോ, ലൂയിസ് അഡ്രിയാനോ തുടങ്ങിയവരെല്ലാം തന്നെ വിഖ്യാതമായ കാനറികളുടെ നമ്പർ 9 ജെഴ്സിയിൽ വൻ പരാജയമായപ്പോൾ മരുഭൂമിയിലെ മരുപ്പച്ച പോലെ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം ലക്ഷണമൊത്ത ഒരു ബ്രസീലിയൻ കൺവെൻഷനൽ സ്ട്രൈകറെ ലഭിക്കുകയായിരുന്നു ഗബ്രിയേൽ ജീസസെന്ന വണ്ടർ കിഡ്ഡിലൂടെ.
തന്റെ പ്രതിഭയെ ന്യായീകരിക്കുന്ന പ്രകടനം കാഴ്ചവെക്കാനും ആരാധകരുടെ വിശ്വസ്തത പിടിച്ചു പറ്റാനും ചെറിയ പ്രായത്തിൽ തന്നെ ജീസസിന് കഴിഞ്ഞു.പക്ഷേ ഇതെല്ലാം കണ്ട് 
ഫിർമീന്യോ സൈഡ് ബെഞ്ചിൽ ഒതുങ്ങി കൂടുകയായിരുന്നു.അടിസ്ഥാനപരമേയി സ്ട്രൈകർ അല്ലാതിരുന്നിട്ടു കൂടി യൂറോപ്യൻ ഫുട്ബോളിൽ യഥേഷ്‌ടം ഗോളുകൾക്ക് വഴിയൊരുക്കിയും ഗോളുകളടിച്ചും സൂപ്പർ താരമായി മാറിയ ഫിർമീന്യോക്ക് ഒരു അവസരം വേണമായിരുന്നു സെലസാവോയിൽ തിളങ്ങാൻ.നിനച്ചിരിക്കാതെ നേരത്ത് അല്ലെങ്കിൽ ടീം സമ്മർദ്ദ ഘട്ടം നേരിടുന്ന സമയത്ത് സർപ്രൈസ് നൽകുന്നവരായിരിക്കണം യഥാർത്ഥ സ്ട്രൈകർമാർ എന്ന് നിർബന്ധമുള്ളവരാണ് ബ്രസീലുകാർ.
ഭാഗ്യവശാൽ തനിക്ക് വീണു കിട്ടിയ അവസരമായ പരാഗ്വായ്ക്കെതിരെയുള്ള മൽസരത്തിൽ ഫോം കണ്ടെത്താനാകാതെ പോയതോടെ ഫിർമീന്യോയുടെ സ്ഥാനം വീണ്ടും ടിറ്റെയുടെ പകരക്കാരുടെ ബെഞ്ചിൽ തന്നെയായി, മാത്രമല്ല ആരാധകരുടെ വിശ്വാസ്യത നേടിയെടുക്കുന്നതിലും ഫിർമീന്യോ പരാജയപ്പെട്ടു.തന്റെ ജൻമനാട്ടിൽ ലിവർപൂൾ ഐകണിക് സൂപ്പർതാരത്തിന് ജനപ്രിയനാകാൻ കഴിയാതെ പോയത് അൽഭുതമാണ്. മറ്റ് ബ്രസീൽ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്ന ജനപ്രീതി മുൻ ഹോഫൻഹെയിം താരത്തിന് ബ്രസീലിൽ ലഭിക്കുന്നില്ലയെന്നത് വസ്തുതയാണ്.

നെയ്മറിനോ ജീസസിനോ കൗട്ടീന്യോക്കോ ബ്രസീലിൽ കിട്ടുന്ന ജനകീയത എന്തുകൊണ്ട് ഫിർമീന്യോക്ക് ലഭിക്കുന്നില്ല.?
അതിനു പിന്നിലെ ചില കാരണങ്ങൾ ഊഹിച്ചെടുത്ത് നോക്കാം..

നഗരത്തിലെ ലോക്കൽ യൂത്ത് ക്ലബുകളിലൂടെ കളിച്ചു വളർന്ന താരം പതിനേഴാം വയസ്സിൽ ബ്രസീലിയൻ രണ്ടാം ഡിവിഷൻ ലീഗായ ബ്രസീൽ സീരീ ബി ക്ലബായ ഫിഗ്വറൻസിലെ വെറും ഒരു ബ്രസീലിയൻ സീരീ ബി സീസണിൽ ഗോളുകളടിച്ചു കൂട്ടി കരിയർ വികസിപ്പിച്ചെടുത്ത് നേരെ ജർമൻ ക്ലബ് ഹോഫൻഹെയിമിലേക്ക് കൂടുമാറിയപ്പോൾ  ബ്രസീലിയൻ സീരി എ കളിക്കാതെ മുഖ്യധാര യൂറോപ്യൻ ഫുട്‌ബോളിലേക്ക് കൂടിയേറിയ അപൂർവ്വം ചില താരങ്ങളിലൊരാളായിരുന്നു ഫിർമീന്യോ.

ലിവർപൂൾ താരത്തിന് ബ്രസീലിൽ വേണ്ടത്ര അറ്റെൻഷൻ ലഭിക്കാതെ പോയതിന്റെ സുപ്രധാന കാരണം ബ്രസീലിയൻ സീരീ എ യിൽ കളിക്കാതെ പോയതായിരുന്നു.ഫുട്‌ബോളിന്റെ സ്വർഗനഗരിയായ റിയോ ഡി ജനീറോയിലെ വാസ്കോ,ഫ്ലമെംഗോ,ഫ്ലുമിനെൻസ്,ബൊട്ടഫോഗോ തുടങ്ങിയ ബിഗ് -4 ക്ലബുകൾ, ഇവരുടെ എതിരാളികളായ മറ്റ് ബിഗ്-4 ക്ലബുകളായ സാവോപോളോയിലെ കൊറിന്ത്യൻസ്, സാന്റോസ്, സാവോപോളോ എഫ്സി , പൽമിറാസ് തുടങ്ങിയവരും മിനെയ്റോവിലെ അത്ലറ്റികോ മിനെയ്റോയും ക്രൂസെയ്റോയും പോർത്തോ അലിഗ്രയിലെ ഗ്രെമിയോയും ഇന്റർനാഷണലും തുടങ്ങിയ പന്ത്രണ്ട് ലോകോത്തര ബ്രസീലിയൻ വമ്പൻ ക്ലബുകളിൽ ഏതെങ്കിലും ഒന്നിൽ
 ഒരിക്കൽ പോലും പന്ത് തട്ടാതെ പോയി ഇതിഹാസങ്ങൾ ആയിതീരാത്ത ബ്രസീൽ താരങ്ങൾ ഇല്ല എന്നു തന്നെ പറയാം.ഈ ക്ലബുകളിൽ ഒന്നിൽ പോലും കളിക്കാതെ പോയത് ഫിർമീന്യോയുടെ ജനസമ്മതി കുറച്ചു.
നിലവിലെ മറ്റ് ബ്രസീൽ സൂപ്പർ താരങ്ങളുടെ കരിയർ പരിശോധിച്ചാൽ നിങ്ങൾക്കാ വ്യത്യാസം കാണാം സാധിക്കും. നെയ്മർ സാന്റോസിലൂടെ ലോക പ്രശ്സതനായപ്പോൾ ജീസസ് പൽമിറാസിലുടെയും പ്രശ്സതി നേടിയപ്പോൾ ബ്രസീലിൽ മൊത്തം ആരാധകവളയം സൃഷ്ടിച്ചെടുക്കാൻ ഇരുവർക്കും കഴിഞ്ഞു.

ബ്രസീലിൽ ആരാധകർക്കിടയിൽ ജീസസിന് താഴെയായി എന്നും ഫിർമീന്യോ വരാനുള്ള മറ്റൊരു കാരണമായി ശ്രദ്ധിച്ചത് വളരെ കുറഞ്ഞ മിനിറ്റുകളേ ഫിർമീന്യോ ബ്രസീലിയൻ ജെഴ്സിയിൽ കളത്തിലിറങ്ങിയിട്ടൂള്ളൂ.പത്തൊൻപത് മൽസരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ടെങ്കിലും ഏറിയ മൽസരവും അവസാന നിമിഷങ്ങളിലെ പകരക്കാരനാവാനായിരുന്നു വിധി.ഒരു മൽസരത്തിൽ മാത്രമാണ് ഫിർമീന്യോ തെണ്ണൂറ് മിനിറ്റ് തികച്ചു കളിച്ചത്.19മൽസരങ്ങളിൽ സെലസാവോ ജെഴ്സിയണിഞ്ഞ ലിവർപൂൾ സ്ട്രൈകർ മൊത്തം വെറും 865 മിനിറ്റുകളേ മഞ്ഞപ്പടയിൽ കളിച്ചിട്ടുള്ളൂ.അതിൽ നിന്നും 172 മിനിറ്റിൽ ഒരു ഗോളെന്ന ശരാശരിയിൽ ആറ് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. ഈ സ്റ്റാറ്റസുകളിൽ നിന്നും വ്യക്തമാവുന്നത് ഫിർമീന്യോ ഒരു പകരക്കാരന്റെ റോളിൽ കളിക്കേണ്ട താരമല്ല, അദ്ദേഹത്തിൽ നിന്നും തന്റെ മികച്ച പ്രകടനം പുറത്ത് വരണമെങ്കിൽ മാച്ച് സ്റ്റാർട്ടർ ആയി തന്നെ കളത്തിലിറക്കണം. ലിവർപൂളിൽ സ്ട്രൈകർ റോളിൽ മധ്യനിരയിലോട്ട് ഇറങ്ങി കളിച്ചു ചലനാത്മകമായ തന്റെ ഡൈനാമിക് പ്ലെയിംഗ് ശൈലിയിലൂടെ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് സഹ താരങ്ങളുടെ മനസ്സറിഞ്ഞ് ബോക്സിലേക്ക്  പാസ്സുകൾ നൽകി സലാക്കും മാനേക്കും ഗോളവസരങ്ങൾ ലഭിക്കുമ്പോഴാണ് ഫിർമീന്യോയുടെ വൈദഗ്ധ്യം ലിവർപൂളിൽ പ്രകടമാവുന്നത്.പക്ഷേ ബ്രസീലിൽ ഫലപ്രദമായി കളിക്കാനുള്ള അവസരം ലിവർപൂളിന്റെ അറ്റാക്കിംഗ് പ്ലേമേക്കർക്ക് ലഭിച്ചിട്ടില്ല എന്നതാണ് സത്യം.അതായത് വില്ല്യനെപ്പോലെയോ കോസ്റ്റയെ പോലെയോ പകരക്കാരനായി ഇറങ്ങി കുറഞ്ഞ സമയം കൊണ്ട് മുന്നേറ്റത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ഫിർമീന്യോ ഒരും വിംഗറല്ല. ഫിർമീന്യോയെ പോലെയൊരു ക്രിയേറ്റർ+ഗോൾ സ്കോറുടെ സാന്നിദ്ധ്യം  90 മിനിറ്റും ആവശ്യമാണ് ബ്രസീലിന് എന്നും.

മറ്റൊരു കാരണം ടിറ്റെ തന്റെ സിസ്റ്റത്തിൽ ഇഷ്ടപ്പെടുന്നത് ഒരു ടാർഗറ്റ് സ്ട്രൈക്കറെയാണ്.ഗബ്രിയേൽ ജീസസ് ഈ പൊസിഷനിൽ പെട്ടെന്ന് ഇഴകിച്ചേർന്നത് ഫിർമീന്യോയെ സംബന്ധിച്ച് തിരിച്ചടിയായി എന്ന് വേണം പറയാൻ.ഫിർമീന്യോ ബേസിക്കിലി ഒരു സെക്കൻറി സ്ട്രൈക്കർ/സപ്പോർട്ടിംഗ് സ്ട്രൈകറാണ്.കളി നിയന്ത്രിക്കാനും ഗതിവേഗം നീക്കങ്ങൾ സൃഷ്ടിക്കാനും പിന്നിലോട്ട് ഇറങ്ങി കളിക്കുന്ന നെയ്മറും കൗട്ടീന്യോയും ഉണ്ടെന്നിരിക്കെ വീണ്ടുമൊരു ക്രിയേറ്ററുടെ ആവശ്യകത ടീമിൽ വരുന്നില്ല എന്നാകാം ടിറ്റെ ചിന്തിക്കുന്നത്.

തന്റെ പൊസിഷനിംഗിൽ നിന്നും സ്ഥിരമായി വ്യതിചലിച്ച്കൊണ്ടിരിക്കുന്ന ഫിർമീന്യോ മധ്യനിരയിലോട്ട് ഇറങ്ങിചെന്ന് നിരന്തരം ടാക്ളികൾ ചെയ്തു മധ്യനിരയിൽ മിഡ്ഫീൽഡേഴ്സിന് കൃത്യമായ സ്പേസുകൾ സൃഷ്ടിച്ചു നൽകുന്നതിലും ബോൾ റീടൻഷനിലൂടെ മധ്യനിരക്കാരുടെ പൊസഷൻ നിലനിർത്താൻ സഹായിക്കുന്നതിലും  അഗ്രഗണ്യനാണ്.യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവുമധികം ടാക്ക്ളുകൾ ചെയ്യുന്ന മുന്നേറ്റനിരക്കാരൻ കൂടിയാണ് ഫിർമിന്യോ.ഇതിനൊരു മറുവശമെന്തന്നാൽ ഫിർമീന്യോ പ്രൊഫഷണൽ കരിയർ തുടങ്ങിയത് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായിട്ടായിരുന്നു.
പിന്നീട് യൂത്ത് ക്ലബ്ലെ കോച്ച് തന്നെ ഫിർമീന്യോയുടെ അറ്റാക്കിംഗ് എബിലിറ്റി കണ്ട് പൊസിഷനിൽ കാതലായ മാറ്റം വരുത്തി അറ്റാക്കിംഗ് മധ്യനിരയിലേക്ക് താരത്തെ മാറ്റിയത്.

ഫിർമീന്യോ പൊസിഷനിൽ നിന്നും വ്യതിചലിച്ച് നീക്കങ്ങൾ ക്രിയേറ്റ് ചെയ്തെടുക്കുമ്പോഴത് ലിവർപൂളിൽ ഫലപ്രദമാകുമ്പോൾ ബ്രസീലിൽ പലപ്പോഴും വൺടച്ച് പോലുള്ള ഇത്തരം നീക്കങ്ങൾ ഫലപ്രദമാകാറില്ല.ഇതിന്റെ കാരണം ജീസസുമായി അഡാപ്റ്റ് ചെയ്തു കളിക്കുന്ന നെയ്മറടക്കമുള്ള മറ്റു ടീമംഗങ്ങൾക്ക് ഫിർമീന്യോയെ അഡാപ്റ്റ് ചെയ്തു കളിക്കാനുള്ള  സന്ദർഭങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല.തനിക്ക് ലഭിക്കുന്ന പരിമിതമായ സ്പേസുകൾക്കുള്ളിൽ വ്യതിചലിക്കാതെ നിന്നു കൊണ്ട് കിട്ടുന്ന അവസരങ്ങൾ മുതലാക്കാൻ കഴിവുള്ള ടീം ടാക്റ്റീസിന്റെ ഒരു ഫോക്കൽ കേന്ദ്രമായി വർത്തിക്കുന്ന ഒരു സ്ട്രൈകറെയാണ് ടിറ്റെ തന്റെ സിസ്റ്റത്തിലേക്ക് തുടക്കം മുതലേ പരിഗണിക്കുന്നത്.അതുകൊണ്ട് തന്നെയാണ് ജീസസിന് ആദ്യ ഇലവനിൽ സ്ഥിരമായി സ്ഥാനം ലഭിക്കുന്നതും.

ഫിർമീന്യോയിലുള്ള ടിറ്റെയുടെ വിശ്വസ്തതക്കൊന്നും യാതൊരു കുറവും സംഭവിച്ചിട്ടില്ല എന്നത് കഴിഞ്ഞ ഫെബ്രുവരിയിൽ അദ്ദേഹം ലോകകപ്പിലേക്കുറപ്പുള്ള പതിനഞ്ച് താരങ്ങളിൽ ഫിർമീന്യോയെ ഉൾക്കൊള്ളിച്ചപ്പോൾ  മനസ്സിലായതാണ്.പിന്നെ ലോകകപ്പിന് മുമ്പേയുള്ള സൗഹൃദ മൽസരങ്ങളിലും ഫിർമീന്യോയെ അദ്ദേഹം ഉപയോഗിച്ചീരുന്നു.കരുത്തരായ ക്രൊയേഷ്യക്കെതിരെ ഗോളടിക്കാനും താരത്തിന് കഴിഞ്ഞു.ഇനി ടിറ്റയുടെ തീരുമാനങ്ങളിലേ ഫിർമീന്യോക്ക് ആദ്യ ഇലവനിൽ പ്രതീക്ഷയുള്ളൂ.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന്റെ ആണിക്കല്ലായി വർത്തിച്ച ഫിർമീന്യോ സലാഹിനൊപ്പം ചേർന്ന് ലിവർപൂളിനെ ഒരു പതിറ്റാണ്ടിന് ശേഷമാദ്യമായി ഫൈനലിലെത്തിച്ചു. പത്ത് ഗോളുകളും എട്ട് അസിസ്റ്റുകളോടെ ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോറർ പട്ടികയിലും ടോപ് അസിസ്റ്റർ പട്ടികയിലും രണ്ടാം സ്ഥാനത്തായിരുന്നു ലിവർപൂളിന്റെ അറ്റാക്കിംഗ് പ്ലേമേക്കർ.

നിലവിലെ ഇക്കഴിഞ്ഞ യൂറോപ്യൻ ക്ലബ്  സീസണിൽ 27 ഗോളുകളും 16 അസിസ്റ്റുകളുമാണ് മൊത്തം ഫിർമീന്യോ തന്റെ പേരിൽ എഴുതിച്ചേർത്തത്.ലോകകപ്പിന് മുന്നോടിയായുള്ള 2017-18 യൂറോപ്യൻ ഫുട്‌ബോൾ സീസണിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ബ്രസീലിയൻ ആരെന്ന് ചോദിച്ചാൽ ഒരുത്തരമേയുള്ള റോബർട്ടോ ഫിർമീന്യോ..! ഇക്കാര്യത്തിൽ നെയ്മറും ജീസസും കൗട്ടീന്യോയും വില്ല്യനും എല്ലാം ഫിർമീന്യോക്ക് പിറകിലാണ്.ലോകകപ്പ് സീസണിലെ മികച്ച ബ്രസീൽ താരത്തിന് പോലും കാനറിപ്പടയിൽ ആദ്യ ഇലവനിൽ ഇടമില്ലാത്ത സ്ഥിതി വിശേഷമാണ് സെലസാവോയിൽ.നിലവിൽ ക്ലബ് ഫുട്‌ബോളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച  ബ്രസീലിയനായ ഫിർമീന്യോയെ ലോകകപ്പിലെ ആദ്യ ഇലവനിൽ ഉൾക്കൊള്ളിക്കാൻ ടിറ്റെക്ക് ഇനിയും കഴിഞ്ഞിട്ടില്ലെങ്കിൽ അത് തന്നെയാകും ലോകകപ്പ് ഫുട്‌ബോളിലെ ഏറ്റവും സങ്കടകരമായ വസ്തുത.ഗ്രൂപ്പ് സ്റ്റേജിലെ മൂന്ന് മൽസരങ്ങളിൽ സമ്പൂർണ്ണ പരാജയമായി മാറിയ ജീസസിനെ മാറ്റി പരീക്ഷിച്ച്  ഫിർമീന്യോയുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാനും മാറ്റങ്ങൾക്കുമുള്ള സമയമാണിത് ,

 പ്രീക്വാർട്ടറിൽ ഫിർമീന്യോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തട്ടെ..! അർഹതക്കുള്ള അംഗീകാരം ടിറ്റെ നൽകട്ടെ..!


Danish Javed Fenomeno

No comments:

Post a Comment