Wednesday, July 4, 2018

വിജയ തന്ത്രമൊരുക്കി ടിറ്റെ
അവസരത്തിനൊത്തുയർന്ന് നെയമർ




By - Danish Javed Fenomeno
Match Review 
Brazil vs Mexico 
Pre- Quarter 
World Cup 2018 ,Russia
2 July 2018

സെർബിയക്കെതിരെ നടന്ന അവസാന ഗ്രൂപ്പ് മൽസരത്തിലെ ടീമിൽ മാറ്റങ്ങൾ വരുത്താതെ ടിറ്റെ പ്രീക്വാർട്ടറിൽ മെക്സികോയെ എതിരിടുമ്പോൾ ഏവരും ഉറ്റുനോക്കിയിരുന്നത് നെയ്മറുടെ പ്രകടനത്തിലേക്കായിരുന്നു.ലോകകപ്പിന് തൊട്ടുമുമ്പായി മൂന്ന് മാസത്തോളം പരിക്ക് പറ്റി ഭേദമായി തിരിച്ചെത്തിയ സൂപ്പർ താരത്തിന് തന്റെ തനതായ ഫോമിലേക്ക് മടങ്ങിയെത്താൻ ആദ്യ മൂന്ന് മൽസരങ്ങളിലും കഴിഞ്ഞിരുന്നില്ല.പക്ഷേ മെക്സികോക്കെതിരെ നെയ്മർ തന്റെ യഥാർത്ഥ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കിയിരിക്കുന്നു.രണ്ടാം പകുതിയിൽ നെയ്മർ മെക്സികൻ ബോക്സിന് മുന്നിൽ വച്ച് ക്രിയേറ്റ്  ചെയ്തെടുത്ത മൂവ്മെന്റ് യഥാർത്തത്തിൽ തന്റെ ഇന്റലിജൻസും വിഷനും ക്രിയേറ്റീവ് സ്കില്ലും എന്താണെന്ന് വിമർശകർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു താരം.ബോക്സിന് മുന്നിൽ നെയ്മറുടെ ബാക്ക് ഹീൽ സ്വീകരിച്ച വില്ല്യൻ അപാരമായ പേസ്സോടെ ബോക്സിന്റെ ഇടതു മൂലയിലേക്ക് കുതിച്ചു കയറിയ ചെൽസി വിംഗറുടെ കൃത്യതയാർന്ന ക്രോസ് മെക്സികൻ ഗോളി ഒച്ചോവയുടെയും ഡിഫൻസിന്റെയും താളം തെറ്റിച്ചപ്പോൾ ലക്ഷ്യത്തിലെത്താൻ ഒന്ന് ടച്ച് ചെയ്യേണ്ട കാര്യമേ നെയ്മർക്കുണ്ടായുള്ളൂ.
നെയ്മറുടെ ഗോളിലേക്ക് വഴി തുറന്നെടുത്ത ഈ നീക്കം 2002 ലോകകപ്പ് ഫൈനലിൽ ജർമനിക്കെതിരെ റോണോ പ്രതിഭാസം നേടിയ ആദ്യ ഗോളിന്റെ റോണോ തന്നെ സൃഷ്ടിച്ച നീക്കത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.കാനറി ജെഴ്സിയിൽ 57ആം ഗോളായിരുന്നു നെയ്മർ സ്കോർ ചെയ്തത്.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടിറ്റെ മുമ്പ് കൊറിന്ത്യൻസിൽ ഉപയോഗിച്ച 4-1-4-1 ഫോർമേഷൻ വിജയകരമായി പയറ്റിയപ്പോൾ യോഗ്യതാ റൗണ്ടുകളിൽ ബ്രസീൽ ശക്തമായ തിരിച്ചുവന്നിരുന്നു.
ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജുകളിൽ  കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ച ടിറ്റെ പ്രീ ക്വാർട്ടറിൽ വീണ്ടും തന്റെ പഴയ ഫോർമേഷൻ തുടക്കം മുതലേ ഉപയോഗിച്ചതോടെ തുടക്കത്തിൽ വളരെ കരുതലോടെ ഡിഫൻസീവ് ഗെയിമിൽ കേന്ദ്രീകരിച്ച് എതിരാളികൾക് കൂടുതൽ നേരം ആക്രമണം ചെയ്യാനുള്ള അവസരം നൽകി കളിക്കുകയായിരുന്നു കാനറികൾ.
ആദ്യ മുപ്പതോളം മിനിറ്റുകൾ മെക്സികോ 
ബോൾ പൊസഷനിൽ മേധാവിത്വം പുലർത്തി ആക്രമണങ്ങൾക്ക് ശ്രമിച്ചപോൾ അതെല്ലാം നിർവീര്യമാക്കുന്നതിൽ സെലസാവോ സ്റ്റോപ്പർ ബാക്ക് ജോഡി വിജയിച്ചു.

ഫിലിപ്പ് കൗട്ടീന്യോയെ പൂട്ടുകയും എന്ത് വില കൊടുത്തും നെയ്മറെ ഇടതു വിംഗിൽ നിന്നും മധ്യനിരയിലേക്കും ബോക്സിലേക്കും കട്ട് ചെയ്തു കയറാൻ അനുവദിച്ചു നൽകരുതെന്നുമുള്ള മെക്സികൻ കോച്ച് ഒസോറിയോയുടെ തന്ത്രം ആദ്യ പകുതിയിൽ ആദ്യ ഇരുപത് മിനിറ്റുകൾ  മെക്സികൻ താരങ്ങൾ നടപ്പിലാക്കിയപ്പോൾ അവരുടെ അറ്റാക്കിംഗിന് വിലങ്ങു തടിയായി നിന്നത് സിൽവ മിറാണ്ട കാസെമീറോ ത്രയങ്ങളുടെ ശക്തമായ ഇടപെടലുകളായിരുന്നു.മധ്യനിരയിലും ഡിഫൻസിലും മെക്സികൻ ആക്രമണങ്ങളെ നിർവീര്യമാക്കിയ കാസെമീറോ പക്ഷേ അനാവശ്യ പ്രസ്സിംഗിന് ശ്രമിച്ചതിനാൽ മഞ്ഞകാർഡ് കണ്ടത്  സെലസാവോയെ സംബന്ധിച്ച് അത്ര ശുഭകരമായ കാര്യമല്ല.കാസെമീറോയുടെ സാന്നിദ്ധ്യം സെലസാവോ മധ്യനിരക്കു ഡിഫൻസിനും നൽകുന്ന കെട്ടുറപ്പും സന്തുലിതാവസ്ഥയും മറ്റൊരു മിഡ്ഫീൽഡർക്കും നൽകാൻ സാധ്യമില്ല.ലോകകപ്പിലുടനീളം ആക്രമണകാരിയായി കാണപ്പെടുന്ന ബോക്സ് ടു ബോക്സ് റോളിൽ കളിക്കുന്ന  പൗളീന്യോ കഴിഞ്ഞ മൽസരങ്ങളിലെ പോലെ തന്നെ കാസെമീറോക്ക് സപ്പോർട്ട് നൽകുന്നതിനേക്കാൾ ശ്രദ്ധ കേന്ദ്രീകരിച്ചത് അറ്റാക്കിംഗ് നീക്കങ്ങൾ സൃഷ്ടിക്കുന്നതിലായിരുന്നു.ഇത് തന്നെയാണ് മെക്സികൻ മുന്നേറ്റനിരക്കാർക്ക് അനാവശ്യ സ്പേസുകൾ ബ്രസീൽ ബോക്സിൽ ലഭിക്കാൻ കാരണമായത്.ഹിർവിംഗ് ലോസാനോക്കും വേലക്കും തുടർച്ചയായി ബോക്സിൽ വച്ച് ഷോട്ടുതിർക്കാൻ രണ്ട് വിംഗ് ബാക്കുകൾ അവസരം നൽകിയപ്പോൾ അൽഭുതകരമായ ബ്ലോക്കുകളാൽ രക്ഷക്കെത്തിയത് മിറാണ്ടയും  സിൽവയും കാസെമീറോയുമായിരുന്നു.

മെക്സികോ മധ്യനിരയിൽ ബോൾ പൊസഷൻ മേധാവിത്വം പുലർത്തുന്നത്  അപകടരമെന്ന് മനസ്സിലാക്കിയ ടിറ്റെ 4-1-4-1 ഫോർമേഷനിൽ നിന്നും പരമ്പരാഗത 4-4-2 ശൈലിയിലേക്ക് മാറ്റിപ്പിടിക്കുന്ന കാഴ്ച്ചയാണ് കളത്തിൽ പിന്നീട് കാണാനായത്.അതോടെ ഫിലിപ്പ് കൗട്ടീന്യോ മധ്യനിരയിൽ നിന്നും ഇടതു വിംഗിലേക്ക് ഇറങ്ങിപ്പോൾ നെയ്മർ ഇടതു വിംഗിൽ നിന്നും മാറി കുറച്ചു കൂടി അഡ്വാൻസ് റോളിൽ ജീസസിന് തൊട്ടുപിറകിലായി കളിക്കുന്നു.നെയ്മറിനെ സംബന്ധിച്ച് ഏറ്റവുമധികം സ്വാതന്ത്ര്യം ലഭിച്ച മാറ്റമായിരുന്നു ഇത്.ഈ നീക്കമാണ് മെക്സികൻ കോച്ച് ഒസോറിയോയുടെ തന്ത്രങ്ങളെല്ലാം പിഴച്ചത്.കൗട്ടീന്യോ തന്നെ കെട്ടിപൂട്ടി നിർത്തിയ മെക്സികോ ഡിഫൻസിൽ നിന്നും പുറത്ത് കടന്നത് ഫോർമേഷനിൽ വന്ന കാതലായ മാറ്റങ്ങൾ വഴിയായിരുന്നു.ഇടതു വിംഗിൽ കൗട്ടീന്യോക്ക് ഫ്രീഡം ലഭിച്ചതോടെ നെയമർ തന്റെ സ്വതസിദ്ധമായ ഗെയിം പുറത്തെടുത്തു.വില്ല്യൻ കളത്തിലുടനീളം ഇരു വിംഗുകളിലും ഒഴുകി കളിക്കാൻ തുടങ്ങി.ജീസസിന് നെയ്മറിൽ നിന്നും മികച്ച പിന്തുണ ലഭിച്ചു.പൗളീന്യോ കാസെമീറോ സഖ്യത്തിന് മധ്യനിരയിൽ സ്പേസ് ലഭിച്ചതോടെ ലൊസാനോയെയും വേലയെയും ഡിഫന്റ് ചെയ്യാൻ നന്നേ വിഷമിച്ച ഫിലിപ്പ് ലൂയിസിനും  ഫാഗ്നറിനും ആശ്വാസമായി മാറുകയായിരുന്നു ഫോർമേഷൻ ചെയ്ഞ്ച്.പക്ഷേ  കീപ്പർ ഒച്ചോവ ആയിരുന്നു താളം കണ്ടെത്തിയ ബ്രസീലിന് മുന്നിലെ വിലങ്ങുതടിയായി നിലനിന്നത്.പഴയ ജോൾഗെ കാംപോസിന്റെ സേവുകളെ അനുസ്മരികും വിധമുള്ള സേവുകൾ.ഒച്ചോവ ബ്രസീലിനെതിരെ എന്നും മികവുറ്റ ഫോമിലേക്കുയരുന്നത് പതിവ് കാഴ്ചയാണല്ലോ.ഏകദേശം ഒൻപതോളം ഉറച്ച സേവുകളാണ് ഒച്ചോവ മൽസരത്തിലുടനീളം നടത്തിയത്.നെയ്മർ - വില്ല്യൻ സഖ്യം ഒച്ചോവയെന്ന മതിൽ തകർത്ത് ആദ്യ ഗോൾ നേടിയതിന്  നന്ദി പറയേണ്ടത് ടിറ്റയോടാണ്.ടിറ്റെ മൽസരത്തിനിടെ ടാക്റ്റികൽ ഫോർമേഷനിൽ വരുത്തിയ മാറ്റമങ്ങളായിരുന്നു നെയ്മറുടെ ഗോളിന് അടിസ്ഥാനമായത്.

ഗോൾ വഴങ്ങിയ ശേഷം സെലസാവോ മൽസരത്തിൽ പതിയെ  മേധാവിത്വം പുലർത്തിയപ്പോൾ വേലെയെയും ലൊസാനോയെയും രണ്ടും വിംഗുകളിൽ നിന്നും  ഇറക്കി  കോച്ച്ഒസോറിയോ ഒരുമിച്ച് മുന്നേറ്റനിരയിലെക്ക് പൊസിഷണൽ ചെയ്ഞ്ച് നടത്തിയപ്പോൾ പകരം രണ്ടു വിംഗുകളിലും ക്വാർഡാഡോയും ഹേരേരയും ഇരുവരുടെയും റോൾ ഏറ്റടുക്കുന്നു.ബ്രസീലിനെതിരെ എങ്ങനെയും ഗോളടിക്കാൻ ആക്രമണം കനപ്പിച്ച മെക്സികൻ കോച്ചിന്റെ തന്ത്രങ്ങൾ പക്ഷേ ഒരോന്നായി വിഫലമാക്കുകയായിരുന്നു മിറാണ്ടയും സിൽവയും.കൗണ്ടർ അറ്റാക്കിംഗുകളിൽ ബ്രസീലിന് ലഭിച്ച കോർണറുകൾ വരെ പ്രതിരോധിക്കാൻ മെക്സികൻ ഡിഫൻസ് മാത്രമാണു ബോക്സിൽ ഉണ്ടായിരുന്നത്.
കോർണറിൽ ഹെഡ്ഡർ ഉതിർക്കാൻ മെക്സികൻ ബോക്സിൽ  വരുന്ന സിൽവയും മിറാണ്ടയും പൊസിഷൻ  തെറ്റി നിൽക്കുന്നത് മുതലെടുക്കാൻ കോർണറുകളിൽ  ലോസ് ആകുന്ന ബോൾ പിടിച്ചെടുത്തു ശക്തമായ കൗണ്ടർ അറ്റാക്കുകളിലൂടെ ഗോൾ നേടുകയെന്ന മെക്സികൻ തന്ത്രത്തെ മുൻകൂട്ടി തിരിച്ചറിഞ്ഞ കോച്ച് ടിറ്റെ പൗളീന്യോയെ പിൻവലിച്ചു ഫെർണാണ്ടീന്യോയെ ഇറക്കിയതോടെ മെക്സികോടെ ഈ തന്ത്രവും പാളുകയായിരുന്നു.

ഒരു ഗോൾ കൂടി സ്കോർ ചെയ്തു വിജയം സുരക്ഷിതമാക്കണമെന്ന നിർബന്ധമുണ്ടായിരുന്ന ടിറ്റെ ഫോർമേഷനിലെ പൊസിഷണൽ ചെയ്ഞ്ച് വീണ്ടും തുടരുകയായിരുന്നു.കഴിഞ്ഞ മൂന്ന് മൽസരങ്ങളിലും മികച്ച പ്രകടനം കാഴ്പവെച്ച ബ്രസീലിന്റെ രക്ഷകനായി മാറിയ കൗട്ടീന്യോ തനതായ ഫോമിലേക്കുയരാനാകാതെ പോയതോടെ വീണ്ടൂം കൗട്ടീന്യോ പൊസിഷൻ മാറാൻ ടിറ്റെ നിർബന്ധമായി. ജീസസിനെ ഇടതു വിംഗിലും കൗട്ടീന്യോയെ സെക്കന്ററി സ്ട്രൈകർ റോളിലും പരസ്പരം മാറ്റിയപ്പോൾ സെലസാവോ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൈവരിച്ചു.കൗണ്ടർ അറ്റാക്കുകൾ പരമാവധി മുതലെടുത്ത് ഗോൾ സ്കോർ ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു ഇത്തരമൊരു മാറ്റത്തിന് പിന്നിൽ. എന്നാൽ കൗട്ടീന്യോയെ പിൻവലിച്ചു ഫിർമീന്യോ ഇറങ്ങിയതോടെ ആയിരുന്നു ടിറ്റയുടെ തന്ത്രപരമായ നീക്കം വീണ്ടും വിജയം കണ്ടത്.ഫെർണാണ്ടീന്യോയിൽ നിന്നും ബോൾ സ്വീകരിച്ചു മധ്യനിരയിൽ നിന്നും മെക്സികൻ ഡിഫൻസിനെ കാഴ്ചകാരാക്കി ബോക്സിലേക്ക് കുതിച്ചു കയറിയ നെയ്മർ ഗോൾ കീപ്പർ ഒച്ചോവയെയും കബളിപ്പിച്ച് ഫിർമീന്യോക്ക് നൽകിയ സിംപിൾ ക്രോസ് ഒന്ന് ടച്ച് ചെയ്യേണ്ട കാര്യമേ ലിവർപൂൾ സൂപ്പർ താരത്തിനുണ്ടായിരുന്നുള്ളൂ. ബ്രസീലിയൻ  നീക്കങ്ങളിലെ സാങ്കേതികത്തിവും കൃത്യതയും പ്രകടപ്പിച്ച ഗോളായിരുന്നത്.
വളരെ ചുരുങ്ങിയ മിനിറ്റ്കൾ മാത്രം ലോകകപ്പിൽ പകരക്കാരനായി കളിക്കാൻ  അവസരം ലഭിച്ച ഫിർമീന്യോ തന്റെ സ്കോറിംഗ് മികവ് തെളിയിക്കുകയായിരുന്നു.

My Grades /10

അലിസൺ ബെക്കർ - 7

മിറാണ്ടയും സിൽവയും കാസെമീറോയുടെയും കൃത്യമായ ഇടപെടലുകൾ അലിസണെ തുടർച്ചയായ നാലാം മൽസരത്തിലും അധികം പരീക്ഷക്കപ്പെട്ടില്ല.കോർണറിലും ഏരിയൽ ക്രോസുകളിലും മികവു കാണിച്ചു.

ഫാഗ്നർ - 6.5

ആക്രമണത്തിൽ നിർണായക ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും പ്രതിരോധത്തിൽ നന്നേ വീക്ക്.ഫൗളുകൾ കമ്മിറ്റ് ചെയ്യുന്നത് അപകടകരം.
ബോക്സിന് പുറത്ത് വച്ച സെറ്റ്പീസ് വഴങ്ങും.വരും മൽസരങ്ങളിൽ ഫാഗ്നറെ ഉപയോഗിച്ചാൽ കൊറിന്ത്യൻസ് താരത്തിന്റെ ഉയരക്കുറവ് കോർണറിലും ക്രോസുകളിലും വിനയാകുമെന്നുറപ്പ്.

തിയാഗോ സിൽവ - 8

വീണ്ടും സൂപ്പർ പ്രകടനം..!
നായകന്റെ റോളിൽ ലോകകപ്പ് ചരിത്രത്തിലെ തന്റെ എട്ടാം മൽസരം അവിസ്മരണീയമാക്കുകയായിരുന്നു സിൽവ.ലോകകപ്പ് ആദ്യമായി  ഉയർത്തിയ മുൻ ബ്രസീൽ ഇതിഹാസ നായകൻ ബെല്ലിനിയുടെ റെക്കോർഡിനൊപ്പമാണ് സിൽവ ഇന്നലെ എത്തിയത്.സെറ്റ്പീസിലും ഹൈബോളുകളിലും ക്രോസുകളിലും എല്ലാം നല്ല രീതിയിൽ പിഴവുകളില്ലാതെ പ്രതിരോധിച്ച സിൽവയുടെ ബ്ലോക്കിംഗുകളും ക്ലിയറൻസുകളും ബ്രസീലിനെയും അലിസണിന്റെയും രക്ഷക്കെത്തിയിരുന്നു.

മിറാണ്ട - 8

സിൽവയെപ്പോലെ തന്നെ പിഴവുകൾ വരുത്താതെയുള്ള പ്രതിരോധകൊട്ട കെട്ടുകയായിരുന്നു ഇന്റർമിലാൻ താരം.ലോസാനോയുടെ ഗോളെന്നുറച്ച ഷോട്ട് ബ്ലോക്ക് ചെയ്തു.ക്രോസുകളിലും കോർണറുകളിലും പ്രതിരോധിക്കുന്നതിൽ മികവു കാട്ടി.മെക്സികൻ പാസ്സുകൾ പിടിച്ചെടുത്തു ഇന്റർസെപ്ഷനിലും കൃത്യത കാണിച്ചു.സിൽവ-മിറാണ്ട സഖ്യം തങ്ങളുടെ ഫോം നിലനിർത്തിയെങ്കിലും വരും മൽസരങ്ങളിൽ ഇരവരുടെയും പ്രകടനം നിർണായകമാണ്.ഇരുവരുടെ ഒരു പിഴവ് മതിയാകും ലോകകപ്പ് സ്വപ്നം അവസാനിക്കാൻ.

ഫിലിപ്പെ ലൂയിസ് - 7.5 

മഞകാർഡ് വഴങ്ങിയത് ഒരു പോരായ്മ ആണ്.പക്ഷേ ഇടതുവിംഗിൽ നെയ്മർക്കും കൗട്ടീന്യോക്കുമൊപ്പം മികച്ച ഒത്തിണക്കം.

കാസെമീറോ - 8

ബ്രസീലിന്റെ മധ്യനിരയിലെ നങ്കൂരമാണ് കാസി.മെക്സികോ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ചതിൽ മുന്നിൽ നിന്നും നയിച്ചത് കാസെമീറോ ആണ്.ഗോളെന്നുറച്ച രണ്ട് ബ്ലോക്കുകളാണ് കാസെമീറോ നടത്തിയത്.അനാവശ്യ പ്രസിംഗിനു പോയി മഞ്ഞകാർഡ് ഇരന്നു വാങ്ങിച്ചത് ദുഖകരമായി.ക്വാർട്ടറിൽ ബെൽജിയത്തിനെതിരെ കളിക്കാൻ കഴിയാത്തത് വലിയ നഷ്ടം..നികത്താനാവാത്ത നഷ്ടം ആയിക്കും..

പൗളീന്യോ - 7 

മധനിരയെയും ആക്രമണത്തയും കൂട്ടിയിണക്കുന്ന കണ്ണിയായ പൗളി പക്ഷേ ലോകകപ്പിലുട നീളം തന്റെ അറ്റാക്കിംഗ് മൈന്റ് സമീപനം തുടരുകയാണ്. പൗളീന്യോ  പ്രസ്സിംഗിൽ മികവു പുലർത്തുന്നുണ്ടേലും ഇന്റർസെപ്ഷനിൽ പഴയ മികവു കാണിക്കുന്നില്ല.മെക്സികോ താരങ്ങൾക്ക് ബോക്സിൽ അമിതമായ സ്പേസ് സൃഷ്ടിച്ച നൽകിയതത് ഡിഫൻസീവ് മധനീരയിൽ പൗളിയുടെ പോരായ്മയാണ്.

കൗട്ടീന്യോ - 7

കഴിഞ്ഞ മൂന്നു മൽസരങ്ങളിൽ ബ്രസീലിന്റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച ലിറ്റിൽ മജീഷ്യന് മെക്സികോക്കെതിരെ തനതു ഫോമിലേക്ക് ഉയരാൻ കഴിഞ്ഞില്ല.മെക്സികോ താരങൾ കാര്യമായി തന്നെ കൗട്ടിന്യോയെ മാർക്ക് ചെയ്തു പൂട്ടിയിരുന്നു.ബോക്സിലോ ബോക്സിനു പുറത്തോ കൗട്ടീന്യോക്ക് സ്പേസ് പോലും നൽകാൻ മെക്സികോ ഡിഫൻസും മധനിരയെയും അനുവദിച്ചിരുന്നില്ല.

വില്ല്യൻ - 8.5 

നെയ്മറൊടൊപ്പം മൽസരത്തിലെ താരമാണ് വില്ല്യൻ.
മൽസരത്തിലെ സൈലന്റ് കില്ലർ.നെയ്മറുടെ ആദ്യ ഗോളിന് വഴിയൊരിക്കയത് വില്ല്യന്റെ അപാരമായ പേസ്സും കൃത്യതയാർന്ന ക്രോസുമായിരുന്നു.തന്റെ സ്പീഡി നീക്കങ്ങളിലൂടെ അപാരമായ ആക്സലറേഷനിലൂടെ അവസരത്തിനൊത്ത്  പേസ്സ് ചെയഞ്ച് ചെയ്തു കളിക്കുന്ന വില്ല്യന്റെ നീക്കങ്ങളാണ് മെക്സിക്കൻ ബോക്സിൽ മൽസരത്തിലുടനീള അപകടം സൃഷ്ടിച്ചത്.

നെയ്മർ - 8.5 (മാൻ ഓഫ് ദ മാച്ച്)

നിർണായക ഘട്ടത്തിൽ വിമർശകരെ നാക്ക് മൂടികെട്ടിയ പ്രകടനം. ഒരു ഗോളും ഫിർമീന്യോ ഗോളിന് വഴിയൊരിക്കിയും നെയ്മർ തകർത്തപ്പോൾ കാനറികൾ കുതിക്കുകയായിരുന്നു.പക്ഷേ പരിക്കിൽ നിന്നും പൂർണമായും മോചിതനായിട്ടില്ലെന്ന് നെയ്മറുടെ കളി കണ്ടാൽ മനസ്സിലാക്കാം.
ലോകകപ്പിൽ ഏറ്റവുമധികം ഫൗളിന് അടിമപ്പെട്ട താരം , ഏറ്റവുമധികം ഡ്രിബ്ലിംഗ് നടത്തിയ താരം, ഏറ്റവുമധികം ഷോട്ട് ഓൺ ടാർഗറ്റ് ചെയ്ത താരം തുടങ്ങി നെയ്മർ വിമർശകരുടെ വായടപ്പിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയത് കാനറികൾക്കും ആരാധകർക്കും നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല.

ജീസസ് - 7 

ഫോമിലേക്ക് മടങ്ങിയെത്തിയില്ലെങ്കിലും മൽസരത്തിൽ ഇടതുവിംഗിലേക്ക് മാറി മികച്ച മൂവ്മെന്റുകൾ നടത്തിയിരുന്നു. ഫിനിഷിങിൽ യുവതാരം മികവ് പുലർത്താത് തിരിച്ചടി തന്നെയാണ് ബ്രസീലിന്

പകരക്കാർ - 

ഫിർമീന്യോ - 8
(ഗോൾ സ്കോറർ)

പകരക്കാനായി ഇറങ്ങി ഫസ്റ്റ് ടച്ചിൽ തന്നെ ഗോളടിക്കുക.ഒരു ഫോർവേഡിനെ സംബന്ധിച്ച് അയാളുടെ മികവിനെ ഇതിലും മികച്ച രീതിയിൽ അയാൾക്ക് നിർവചിക്കാൻ കഴിയില്ല.വളരെ കുറഞ്ഞ വിരലിൽ എണ്ണാവുന്ന മിനിറ്റുകൾ മാത്രമേ ഫിർമീന്യോ കളിച്ചിട്ടുള്ളൂ ടൂർണമെന്റിൽ.
ടിറ്റെ ഫിർമീന്യോയെ ഉപയോഗിച്ച് നോക്കാത്തത് ദൗർഭാഗ്യകരമാണ്.

ഫെർണാണ്ടീന്യോ - 7 

പൗളീന്യോക്ക് പകരക്കാരനായി ഇറങ്ങി താരതമ്യേനെ ഭേദപ്പെട്ട പ്രകടനം.ഫിർമീന്യോയുടെ ഗോളിന് വഴിയൊരിക്കയ നെയ്മറിന്റ മുന്നേറ്റത്തിന് പാസ്സ് നെയ്തെടുത്തത് ഫെർണാണ്ടീന്യോയാണ്.

ബെൽജിയത്തിനെതിരെ ക്വാർട്ടർ വിജയിക്കാൻ ഡിഫൻസിവ് മധ്യനിരയിലുള്ള അനാവശ്യ വിടവുകൾ നികത്തേണ്ടത് അനിവാര്യമാണ്. കാസെമീറോ ഇല്ലാതെ കാനറികൾ എങ്ങനെ ബെൽജിയം മുന്നേറ്റങ്ങളെ മിഡ്ഫീൽഡിൽ തളച്ചിടും എന്നത് ചോദ്യ ചിഹ്നം? പകരക്കാരനായി ഫെർണാണ്ടീന്യോയെ ഇറക്കുമെങ്കിലും കാസെമീറോയുടെ ടാക്ലിംഗുകളും ഇന്റർസെപ്ഷൻസും പ്രസ്സിംഗ് നിർണായക ബ്ലോക്കിംഗുകളും സെലസാവോ തീർച്ചയായും മിസ്സ് ചെയ്യുമെന്ന് ഉറപ്പ്.ബോക്സിൽ ബെൽജിയം താരങ്ങൾക്ക് സ്പേസ് നൽകാതിരിക്കാൻ ഡിഫൻസും ഡിഫ.മിഡ്ഫീൽഡും പരമാവധി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ നാല് മൽസരങ്ങളിലും ബ്രസീൽ അനാവശ്യ സ്പെസുകൾ ബോക്സിൽ നൽകിയിരുന്നു.
ക്രോസുകളിലും ഹൈബോളുകളിലും സെറ്റ്പീസുകളിലും മികവു കാണിക്കുന്ന ബെൽജിയം അറ്റാക്കർമാരെ സിൽവ മിറാണ്ടയും എങ്ങനെ തടയിടും എന്നിടത്താണ് കാനറികളുടെ സാധ്യതകൾ.
നെയ്മറൂം കൗട്ടീന്യോയും മികച്ച ഫോമിൽ ആണെങ്കിലും ഫിനിഷിങിൽ ഇതുവരെ ഒരു സീരിയൽ ഗോൾ സ്കോററെ കണ്ടെത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ഫിനിഷിങിൽ ജീസസ് പാടെ നിരാശപ്പെടുത്തിയതുകൊണ്ട് ഫിർമീന്യോ ആദ്യ ഇലവനിൽ സ്ഥാനം അർഹിക്കുന്നു.

Dansih Javed Fenomeno

No comments:

Post a Comment