Friday, June 29, 2018

ആത്മവിശ്വാസം വീണ്ടെടുത്ത് സെലസാവോ



Match Review 
Brazil vs Serbia
Group - E 
Fifa world cup Russia
By - Danish Javed Fenomeno

സെർബിയക്കെതിരെ നിർണായകമായ ഗ്രൂപ്പിലെ അവസാന മൽസരത്തിൽ ടിറ്റെ കഴിഞ്ഞ രണ്ട് മൽസരങ്ങളിലും  പോലെ 4-3-3 ഫോർമേഷനിയീരുന്ന ഉപയോഗിച്ചത്.
എന്നാൽ  പ്രയോഗിച്ച പ്ലെയിംഗ് ശൈലിയിലെ അറ്റാക്കിംഗ് ടെമ്പോയിൽ കാതലായ വ്യത്യാസം വരുത്തിയിരുന്നു.ലോകകപ്പിലുട നീളം പൗളീന്യോയെ അറ്റാക്കിംഗ് ചെയ്യാൻ പ്രേരിപ്പിക്കുന്ന നീക്കം ആദ്യ രണ്ട് മൽസരങ്ങളിലും പരാജയമായെങ്കിലും സെർബിയക്കെതിരെ നിർണായകമാവുകയായിരുന്നു ഈ നീക്കം.

നെയ്മർ-കൗട്ടീന്യോ - പൗളീന്യോ സഖ്യം മധ്യനിരയിൽ കൂടുതൽ പാസ്സിംഗ് ഹോൾഡ് ചെയ്ത കളിക്കാതെയുള്ള ആക്രമണ ഗെയിം വിജയിക്കുന്നതാണ് ആദ്യ പകുതിയിൽ പ്രകടമായത്.കോസ്റ്ററിക്കകെതിരെയും സ്വിസിനെതിരെയും വിനയായത് സെലസാവോയുടെ അമിതമായ ഹോൾഡ് അപ്പ് പ്ലേ ആയിരുന്നു.തുടക്കം മുതൽ ആക്രമിക്കുക എന്ന ബ്രസീലിയൻ തത്വം നടപ്പിലാക്കിയ ടിറ്റെയുടെ തന്ത്രങ്ങൾക്ക് പലപ്പോഴും വിനയായത് നെയ്മർ ജീസസുമാർ ഫിനിഷിങിൽ കൃത്യത കാണിക്കാതെ പോയതാണ്.പക്ഷേ മധ്യനിരയിൽ കൗട്ടീന്യോ തുടർച്ചയായി മൂന്നാം മൽസരത്തിലും കളം നിറഞ്ഞതോടെ ക്രിയേറ്റീവ് നീക്കങ്ങൾ യഥേഷ്‌ടം ഉടലെടുത്തു.ഇത്തരമൊരു നീക്കത്തിൽ നിന്നായിരുന്നു പൗളിയുടെ ആദ്യ ഗോൾ.കാസെമീറോയിൽ നിന്നും ബോൾ സ്വീകരിച്ച കൗട്ടീന്യോയുടെ മധനിരയിലെ ചടുലമായ റണ്ണിംഗിനിടെ സെർബിയ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചു കൗട്ടീന്യോ നൽകിയ ത്രൂ ബോൾ പൗളീന്യോ അനായാസതയാർന്ന ഒരു ഫ്ലിക്കിലൂടെ ഗോളടിച്ചപ്പോൾ സെലസാവോ ദീർഘനിശ്വാസം വിടുകയായിരുന്നു

ബ്രസീലിയൻ ഫുട്‌ബോളിന്റെ തനതായ സൗന്ദര്യമായ നാലോ അഞ്ചോ പേർ പങ്കാളികളാവുന്ന വൺ ടച്ച് കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോളിന്റെ മാസ്മരിക നീക്കങ്ങളിലൂടെ കൗട്ടീന്യോ നെയ്മർ ഫിലിപ്പ് ലൂയിസ് ത്രയങ്ങൾ ഇടതു വിംഗിനെ ചടുലമാക്കിയതോടെ അവസരങ്ങൾ യഥേഷ്‌ടം തുറന്നെടുത്തപ്പോൾ നെയ്മറും ജീസസും ചാൻസ് നഷ്ടപ്പെടുത്തുന്നതിൽ മൽസരിക്കുകയായിലുന്നു.തുറന്ന നാലോളം അവസരങ്ങളാണ് നെയ്മർ നഷ്ടപ്പെടുത്തിയത്.ചില ഫ്ലാഷി മൂവ്മെന്റുകൾ ഒഴിച്ചു നിർത്തിയാൽ ജീസസ് തന്റെ റോൾ നിർവഹിക്കുന്നതിൽ സമ്പൂർണ്ണ പരാജയമായി.ആദ്യ പകുതിയിൽ വലതു വിംഗിൽ പൗളീന്യോയിൽ നിന്നോ ഫാഗ്നറിൽ നിന്നോ കാര്യമായ പിന്തുണ ലഭികാതെ ഉഴറിയ വില്യൻ രണ്ടാം പകുതിയിൽ വിംഗുകളെ മാത്രം ആശ്രയിക്കാതെ മധനിരയിലോട്ട് ഇറങ്ങി കളിച്ചതോടെ ബ്രസീലിയൻ മിഡ്ഫീൽഡിനെ കൂടുതൽ ഫ്ലൂയിഡിറ്റി കൈവന്നു.നെയ്മറുടെ കോർണറിൽ സിൽവ നേടിയ ഗോൾ അതീവ സമ്മർദ്ദത്തെ അതി ജീവിച്ചായിരുന്നു.തിയാഗോ സീൽവയുടെ പ്രകടനത്തോടാണ് ബ്രസീൽ ആരാധകർ ഇന്നലെ കടപ്പെട്ടിരിക്കുന്നത്..തുടർന്ന് കൗട്ടീന്യോയൂടെ സുന്ദരമായ കർവി പാസ്സ് തളികയിലെന്നവണ്ണം നെയ്മർക്ക് ലഭിച്ചെങ്കിലും സൂപ്പർ താരത്തിന് മുതലേക്കാനാകാതെ പോയത് നിരാശയേറ്റി.

മധ്യനിരയിൽ കാര്യമായ പൊസിഷണൽ ഗെയിമിന് ശ്രമിക്കാതിരുന്ന ടീം പൗളീന്യോയെ പിൻവലിച്ച ശേഷം ഫെർണാണ്ടീന്യോയെ കളത്തിലിറക്കി കൂടുതൽ നേരം പന്തു കൈവശം വച്ച് പൊസഷൻ ഡൊമിനേറ്റ് ചെയ്തു കളിച്ചത്  
ബ്രസീലിയൻ അറ്റാക്കിംഗിനു കൂടുതൽ സുരക്ഷാ കവചമൊരുക്കി.
ഫെർണാണ്ടീന്യോയെ അവസരോചിതമായി ഉപയോഗിച്ച ടിറ്റയുടെ തന്ത്രപരമായ തീരുമാനമായിരുന്നു ഇവിടെ ജയിച്ചത്.വില്ല്യന്റെ നീക്കങ്ങളിൽ അവസാന മിനിറ്റുകളിൽ ലഭിച്ച ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച തുറന്ന അവസരവും നെയ്മർ നഷ്ടപ്പെടുത്തി.

My Grades /10

അലിസൺ ബെക്കർ - 7

കഴിഞ്ഞ രണ്ട് മൽസരങ്ങളിൽ നിന്നും വിപരീതമായി കുറച്ചു കൂടുതൽ പരീക്ഷക്കപ്പെട്ടു.
ഓപ്പൺ പ്ലേകളിൽ ബോക്സിലേക്ക് വരുന്ന ബോളുകൾ എല്ലാം കുത്തിയകറ്റി ഏരിയൽ സ്കിൽസിൽ മികവു കാണിച്ചു.
അപകടകരമായ ഒരൂ ക്രോസ് തട്ടിയകറ്റിയെങ്കിലും മിട്രോവിച്ചിന്റെ ഹെഡ്ഡർ സിൽവ ഗോൾ ലൈൻ സേവ് നടത്തിയപ്പോൾ തട്ടിതെറിച്ച ബോൾ കൂടുതൽ അപകരമില്ലാതെ കൈപ്പിടിയിലൊതുക്കി.സെർബിയൻ താരത്തിന്റെ ഫ്രീ ക്ലോസ് റേഞ്ച് ഹെഡ്ഡറും അനായാസം അലിസൺ കൈപ്പിടിയിൽ ഒതുക്കിയത് കാനറികളെ രക്ഷിച്ചു.

ഫാഗ്നർ - 6.5

ബ്രസീൽ ബോക്സിലേക്ക് കയറിയ സെർബിയൻ ആക്രമണങ്ങളിൽ അധികവും കടന്നു വന്നത് ഫാഗ്നറുടെ പൊസിഷനിലൂടെ ആയിരുന്നു.ടിറ്റെ കണക്കിൽ എടുക്കേണ്ട ഏറ്റവും പ്രാധാന്യമുള്ള സംഗതിയാണിത്.
ഏരിയൽ എബിലിറ്റിയിൽ വളരെ ദുർബലമാണ് ഫാഗ്നർ.ആക്രമണങ്ങളിൽ എതിരാളികളുടെ ഡിഫൻസിൽ മുന്നേറ്റനിരക്ക് സ്പേസ് ഒരുക്കി നൽകുന്നതിൽ മികവ് പുലർത്തി എന്നതൊഴിച്ചാൽ  ഡിഫൻസീവ് സ്റ്റബിലിറ്റി സ്ഥിരത പുലർത്തുമോ എന്ന് പറയാൻ വയ്യ.കൗണ്ടർ അറ്റാക്കിംഗ് ടീമുകൾക്കെതിരെ ഫാഗ്നർ ഒരു ചോദ്യ ചിഹ്നമാകും.പ്രത്യേകിച്ചും സമ്മർദ്ദമേറിയ നോകൗട്ട് റൗണ്ടുകളിൽ.

തിയാഗോ സിൽവ - 8.5

ബ്രസീൽ ഡിഫൻസിന്റെ സംരക്ഷകൻ മാത്രമായിരുന്നില്ല സിൽവ.ടീമിന് മൊത്തം സംരക്ഷണം നൽകുകയായിരുന്നു മുൻ നായകൻ.നെയ്മറിന്റെ കോർണറിൽ ബുള്ളറ്റ് ഹെഡ്ഡറുതിർത്ത്
നിർണായക സമയത്ത് ഗോൾ നേടി ടീമിനെ മുന്നിൽ നിന്നും നയിച്ചു.മിറാണ്ട ആയിരുന്നു ആം ബാന്റ് അണിഞ്ഞതെങ്കിലും യഥാർത്ഥ നായക പരിവേഷം കളത്തിൽ പ്രകടമാക്കിയത് സിൽവ മാത്രമായിരുന്നു.മിട്രോവിച്ചിന്റെ ഹെഡ്ഡർ ഗോൾ ലൈൻ സേവ് , അപകടകരമായ ടാക്കിളുകൾ പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് കൂടാതെ മുന്നേറ്റത്തിൽ ടീമിന്റെ പാസ്സിംഗിലും പൊസഷനിംഗിനിംഗിലും കാര്യമായ ഇടപെടലുകൾ നടത്തുന്നു.മിറാണ്ടയുമായി ചേർന്ന് ഒത്തിണക്കമുള്ള കൂട്ട്കെട്ട്.സെർബിയക്കെതിരെ മാൻ ഓഫ് ദ മാച്ച് പൗളീന്യോ ആണെങ്കിലും ഞാൻ മാൻ ഓഫ് ദ മാച്ച് പട്ടം നൽകുന്നത് സിൽവക്കാണ്.

മിറാണ്ട - 7.5

സിൽവയെ പോലെ തന്നെ പിഴവുകൾ വരുത്താതെയുള്ള പ്രകടനം. ഷോട്ടുകൾ ബ്ലോക്ക് ചെയ്യുന്നതിലും ഏരിയൽ എബിലിറ്റിയിലും മികവ് കാണിച്ചു.ബ്രസീൽ ബോക്സിലേക്ക് വന്ന മിക്ക ഷോട്ടുകളും ക്രോസുകളും അലിസൺ കൈപ്പിടിയിൽ ഒതുക്കും മുന്നേ തന്നെ വഴി തിരിച്ചി വിട്ടത് മിറാണ്ടയായിരുന്നു.
കോസ്റ്ററികക്കെതിരെയും സ്വിസിനെതിരും അധികം പരീക്ഷക്കപ്പെടാത്ത സിൽവ-മിറാണ്ട സഖ്യത്തിന് നോക്കൗട്ട് മൽസരങ്ങൾ തുടങ്ങുന്നതിന് മുമ്പ് സെർബിയക്കെതിരായ മൽസരം ആത്മവിശ്വാസം നൽകിയേക്കും എന്ന് വിശ്വസിക്കുന്നു.highly counter attacking ടീമുകൾക്കെതിരെ ലോകകപ്പിൽ സെലസാവോ ഇതുവരെ കളിച്ചിട്ടില്ല എന്നതും ഡിഫൻസിനെ ബാധിക്കോ എന്ന് കണ്ടറിയണം.പക്ഷേ ഇതുവരെ ഉള്ള ഇരുവരുടെയും പ്രകടനം തൃപ്കരമാണ്.സ്വിസിനെതിരെ സെറ്റ്പീസിൽ നിന്നും ഗോൾ വഴങ്ങിയത് ഒഴിച്ചു നിർത്തിയാൽ.വമ്പൻ മൽസരങ്ങൾ വരാനിരിക്കുന്നതിനാൽ ഇ പ്രകടനമൊന്നും പോരാതെ വരും.

ഫിലിപെ ലൂയിസ് - 7

ബ്രസീലിയൻ ആക്രമണത്തിന്റെ മർമ്മം ഇടതു വിംഗാണ്.നെയ്മറും കൗട്ടീന്യോ സഖ്യത്തിൽ പിറക്കുന്ന നീക്കങ്ങൾക്ക് പിറകിൽ സപ്പോർട്ടുമായി മാർസെലോ ഒരു നിർണായക കണ്ണിയായിരിക്കും.പക്ഷേ മാർസെലോ പരിക്കേറ്റ് തുടക്കത്തിൽ തന്നെ പുറത്തായതോടേ ഇറങ്ങിയ ലൂയിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.നെയ്മർക്കും കൗട്ടീന്യോക്കും നല്ല പിന്തുണ നൽകിയ താരത്തിന്റെ ഓവർലാപ്പ് റണ്ണുകൾ നെയ്മറുമായി പെട്ടെന്ന് ഇഴകി ചേർന്നതും ബ്രസീലിയൻ ആക്രമണത്തിന് കരുത്തേകി.പ്രത്യേകിച്ചും സ്പീഡി വൺ ടച്ച് ബിൽഡ് അപ്പ് പ്ലേയിൽ ലൂയിസ് മാർസെലോയേക്കാൾ അപകടകരമാണെന്ന് തോന്നിച്ചു.നെയ്മർ ഫിലിപ്പ് ലൂയിസ്  കൗട്ടീന്യോ ജീസസ് കൂട്ട്കെട്ടുകളുടെ നീക്കങ്ങളായിരുന്നു തനതു ബ്രസീലിയൻ ജോഗാ ബോണിറ്റോ പ്രകടമാക്കിയത്.ഡിഫൻസീവ് മിസ്റ്റേക്കുകൾ വരുത്താതിരുക്കന്നതിലും അത്ലാന്റികോ വിംഗ് ബാക്ക് ശ്രദ്ധിച്ചു.

കാസെമീറോ - 7.5 

കഴിഞ്ഞ രണ്ട് മൽസരങ്ങളിലും നിറം മങ്ങിയ കാസെമീറോയുടെ തിരിച്ചു വരവായിരുന്നു മധ്യനിരയിലെ സെർബിയൻ ബോൾ ഒഴുക്കിനെ തടഞ്ഞു നിർത്താൻ കാരണമായത്.ഒരു മഞ്ഞകാർഡ് കോസ്റ്ററിക്കക്കെതിരെ ലഭിച്ചിട്ടും ഇനിയൊരു കാർഡ് ലഭിച്ചാൽ സസ്പെൻഷന് വിധേയമായേകാം എന്ന ബോധ്യം കാസെമീറോക്ക് നന്നായി ഉണ്ടായിരുന്നു.വളരെ ശ്രദ്ധയോടെ ടാക്ളികൾക്കും പ്രസ്സിംഗുകൾക്കും ശ്രമിച്ച റിയൽ താരം ബ്രസീലിയൻ ആക്രമണങ്ങളുടെ നങ്കൂരമായി മിഡ്ഫീൽഡിൽ കൃത്യമായ പാസ്സിംഗ് മികവിലൂടെ പൊസഷനോടെയും പൊസിഷനിംഗ് തെറ്റാതെയും നിലയുറച്ചു.ലൂയിസും ഫാഗ്നറും കയറി പോവുമ്പോൾ ഇരു വിംഗുകളും പലപ്പോഴും കവർ ചെയ്യുതതും കാസെമീറോയുടെ ഇടപെടലുകളായിരുന്നു.പൗളിയിൽ നിന്നും കാര്യമായ പിന്തുണ കാസെമീറോക്ക് ലഭിക്കാതെ പോയത് സെർബിയൻ അറ്റാക്കിംഗ് ബ്രസിൽ ബോക്സിൽ തുടരെ കയറാനിടയായി.

പൗളീന്യോ - 7.5

പോളി ബ്രസീലിയൻ മധ്യനിരയിൽ ഒഴിച്ചു കുടാനാത്ത താരമാണെന്ന് മുമ്പ് പല റിവ്യൂകളിലും പ്രതിപാദികച്ചിരുന്നു.ആക്രമണത്തെയും മധ്യനിരയെ കോർത്തിണക്കുന്ന ബോക്സ് ടു ബോക്സ് മധ്യനിരക്കാരനായ പൗളി പക്ഷേ ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ ക്വാളിറ്റികളുള്ള താരമാണ്.കൗട്ടീന്യോ - പൗളീന്യോ സഖ്യമാണ് സെലസാവോ മധ്യനിരയുടെ നട്ടെല്ല്. ഇരുവരുടെ നീക്കമാണ് സെർബ്കൾക്കെതിരെ ഗോളിൽ കലാശിച്ചത്.കൗട്ടീയുടെ ത്രൂ ബോൾ ഒറ്റ ഫ്ലിക്കിലൂടെ അതി സുന്ദരമായ ഫിനിഷിങിലുടെ വലയിലെത്തിച്ച പൗളീന്യോ തന്റെ പ്രാധാന്യം എന്താണെന്ന് മനസ്സിലാക്കി കൊടുക്കുകയായിരുന്നു വീമർശകർക്ക്.കഴിഞ്ഞ രണ്ട് കളിയിലും നഷ്ടപ്പെട്ട ഫോം സെർബിയക്കെതിരെ തിരിച്ചു പിടിക്കുകയായിരുന്നു പൗളി.പക്ഷേ പൗളീന്യോയുടെ യോഗ്യതാ റൗണ്ടുകളിലെ പ്രകടനം മധ്യനിരയിൽ ഇന്നലെ കണ്ടോ? ഇല്ല , ബോൾ റീക്കവർ ചെയ്തു പൊസഷൻ നിലനിർത്താൻ നിരന്തരം കാസെമീറോയുടെ പങ്കാളിയായിരുന്ന പൗളിയെ ആയിരുന്നില്ല ലോകകപ്പിലുടനീളം കണ്ടത്.മാത്രമല്ല വലതു വിംഗിൽ വില്ല്യന്റെ നീക്കങ്ങൾക്ക് പഴയതു പോലെ സപ്പോർട്ട് നൽകാനും പൗളി ശ്രമിക്കാതെ പോയതും വില്ല്യന്റെ വലതു വിംഗിലെ റൈഡുകളേ ബാധിച്ചിരുന്നു. കൂടുതൽ അറ്റാക്കിംഗ് മൈന്റായാണ് പൗളീന്യോ ലോകകപ്പിലുടനീളം കളിക്കാൻ ശ്രമിക്കുന്നത്.അതുകൊണ്ട് തന്നെ ഡിഫൻസിൽ സെർബിയക്ക് ഒരുപാട് തവണ ബോക്സിൽ കയറാൻ അവസരം കിട്ടിയിരുന്നു.ഇത് സെലസാവോ മധ്യനിരയെ സംബന്ധിച്ച് അത്ര ഗുണകരമായ കാര്യമല്ല.

ഫെർണാണ്ടീന്യോ - 7

ഫെർണാണ്ടീന്യോയുടെ മിഡ്ഫീൽഡിലേക്കുള്ള വരവ് ടീമിന്റെ അതുവരെയുള്ള ആക്രമണ ഗെയിം കുറച്ചു കൂടി സുരക്ഷിതമായി മധ്യനിരയിൽ നിലനിർത്താൻ മാൻ.സിറ്റി താരത്തിന് കഴിഞ്ഞു. ബ്രസീൽ കൂടുതൽ പൊസഷൻ കൈവരിച്ചത് ഫെർണാണ്ടീന്യോയുടെ വരവോടെ ആയിരുന്നു. മികച്ച പ്രസ്സിംഗ് മാർക്കിംഗിലൂടെയും സെർബിയൻ മധ്യനിരയെ താളം തെറ്റിക്കാനും മുൻ ഷക്തർ  ഡിഫൻസീവ് മധ്യനിരക്കാരന് കഴിഞ്ഞു പൗളീന്യോക്ക് കഴിയാതെ പോയത് ഫെർണാണ്ടീന്യോ കളത്തിൽ പ്രകടമാക്കിയത് കാസെമീറോക്ക് കൂടുതൽ സ്വതന്ത്രമായി കളിക്കാൻ അവസരമൊരുക്കി.

കൗട്ടീന്യോ - 8.5 

ബ്രസീലിന് ലോകകപ്പിൽ പുതുജീവൻ നൽകുന്നത് ടീം പ്ലേമേക്കർ ലിറ്റിൽ മജീഷ്യൻ ആണ്.ആദ്യ രണ്ട് മൽസരങ്ങളിലും നിർണായക ഗോളുകളിലൂടെ സെലസാവോയെ രക്ഷിച്ച കൗട്ടീന്യോ സെർബിയക്കെതിരെയും തന്റെ ക്രിയേറ്റീവ് പ്ലേമേക്കിംഗിലൂടെ കാനറികളെ വിജയതീരത്ത് എത്തിച്ചു.സെർബിയൻ മധനിരയെയും ഡിഫൻസിനെ ഒന്നടങ്കം നെടുകെ പിളർത്തി പൗളീന്യോക്ക് നൽകിയ സുന്ദരമായ ത്രൂ ബോൾ അസിസ്റ്റ് റൊണാൾഡീന്യോയുടെ ത്രൂ ബോൾ ക്രോസുകളെ ഓർമിപ്പിക്കുന്നതായിരുന്നു.ഒരു ഓർഗനൈസറുടെ റോൾ കൃത്യമായി നിർവഹിക്കാൻ കൗട്ടീന്യോ ശ്രമിക്കുന്നുണ്ടെങ്കിലും മധ്യനിരയിൽ പൗളീന്യോയിൽ നിന്നും പാസ്സുകൾ വരാതെ പോയത് ദുഖഖരമാണ്.നെയ്മറുമായുള്ള കൗട്ടീന്യോ കോമ്പിനേഷൻ ആണ് മൽസരത്തിലുടനീളം എടുത്തു പറയേണ്ട ഘടകം.ഇരുവരുടെ അറ്റാക്കിംഗ് നീക്കങ്ങൾ 
എതിർ ബോക്സിൽ പ്രകമ്പനം സൃഷ്ടിച്ചെങ്കിലും നെയ്മറുടെ ഫിനിഷിങില്ലായ്മ വിനയായി. 

വില്ല്യൻ - 7

ആദ്യ പകുതിയിൽ നിരാശപ്പെടുത്തി.
വലതു വിംഗിൽ പിന്തുണ ലഭിക്കാതെ പോയത് വില്യന്റെ പ്ലെയിംഗ് ടെമ്പോയിൽ കാര്യമായ ഇടിവ് വരുത്തി.പക്ഷേ രണ്ടാം പകുതിയിൽ മധ്യനിയിലൊട്ട് ഇറങ്ങി കളിച്ചു കൂടുതൽ നീക്കങ്ങളിൽ നെയ്മർക്കൊപ്പം പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു.

നെയ്മർ - 8

ലോകകപ്പിൽ ആദ്യമായി നെയ്മർ തന്റെ തനതായ ഫോമിലേക്കുയർന്ന മൽസരം പക്ഷേ ഫിനിഷിങിൽ കൃത്യതയില്ലാതെ പോയതോടെ ഒരു ഹാട്രിക് എങ്കിലും നെയ്മർ നഷ്ടപ്പെടുത്തി എന്ന് പറയാം.കൗട്ടീന്യോ - നെയ്മർ നീക്കങ്ങളിൽ പിറന്ന നിരവധി തുറന്ന അവസരങ്ങൾ നെയ്മർ നഷ്ടപ്പെടുത്തിയത് സങ്കടകരമാണ്.മികച്ച ഡ്രിബ്ലിംഗിലൂടെയും ട്രിക്കി ഫ്ലാഷി റണ്ണിംഗിലൂടെയുമുള്ള നെയ്മറുടെ മുന്നേറ്റം എതിർ ഹാഫിനെ സമ്മർദ്ദത്തിലാക്കി.സിൽവക്ക് ഹെഡ്ഡറുതിർക്കാൻ പാകത്തിൽ  കോർണറിലൂടെ നൽകിയ ക്രോസിലൂടെ ഒരു അസിസ്റ്റ് സ്വന്തമാക്കി.പക്ഷേ ഫിനിഷിങിൽ കൃത്യത പുലർത്തിയില്ലേൽ ബ്രസീലിന്റെ തുടർന്നുള്ള മുന്നേറ്റങ്ങളെ ബാധിക്കുമെന്നുറപ്പ് കാരണം ഫിനിഷിങിൽ എന്നെല്ലാം ബ്രസീൽ മുന്നേറ്റനിരക്കാർ പരാജയപ്പെട്ടോ അന്നെല്ലാം കാനറികൾ ലോകകപ്പിൽ പരാജയപ്പെട്ടിട്ടുണ്ട്.

ജീസസ് - 6.5

തന്റെ ദൗത്യം എന്തെന്ന് മനസ്സിലാക്കാതെ മധ്യനിരയിൽ അനാവശ്യമായി ഇറങ്ങി കളിക്കുന്ന ജീസസ് .നെയ്മറുടെ മുന്നേറ്റങ്ങളിൽ സമാന്തരമായി പാസ്സ് സ്വീകരിക്കാൻ കണക്ഷന് ഓടിയെത്തുന്നില്ല.പൊസിഷൻ തെറ്റിയുള്ള ജീസസിന്റെ പ്ലേ അപകടകരമാണ്.യോഗ്യതാ റൗണ്ടിൽ ആറ് ഗോളുകടിച്ച യുവതാരം ഫോമിലില്ലാതെ പതറുന്നത് വേദനാജനകമാണ്.ബ്രസീൽ രണ്ട് ഗോളുകൾക്ക് മുന്നിലെത്തിയിട്ട് സമ്മർദ്ദത്തെ മറികടന്നിട്ടും തുടർന്നുള്ള മുപ്പതോളം മിനിറ്റുകൾ വെറുതെ കളഞ്ഞു കുളിച്ചതിന് കാരണക്കാർ നെയ്മറും ജീസസും മാത്രമാണ്.

ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ യോഗ്യതാ റൗണ്ടിലെ ഫോം വെച്ച് അളക്കുമ്പോൾ കാനറികളുടെ നിലവാരം പോര എന്നാൽ ഓരൊ മൽസരം കഴിയുന്തോറും ക്രമാതീതമായി സമ്മർദ്ദത്തെ അതിജീവിക്കാൻ കഴിഞ്ഞു എന്നത് പോസിറ്റീവാണ്.വരാനിരിക്കുന്ന ഹൈ പ്രഷർ ഗെയിമുകളിൽ സമ്മർദ്ദത്തെ എത്രത്തോളം മറികടക്കുന്നതിനനുസരിച്ചാകും മൽസര ഫലം അനുകൂലമാവുക.ലോകകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ താരം കൗട്ടീന്യോ തന്നെയാണ്. രണ്ട് മാൻ ഓഫ് ദ മാച്ച് പ്രകടനവും രണ്ട് ഗോളുകളും ഒരു അസിസ്റ്റുമായി മികച്ച ഫോമിലുള്ള ലിറ്റിൽ മജീഷ്യനോട് ആണ്  നമ്മൾ ആരാധകർ കടപ്പെട്ടിരിക്കുന്നത്.
ബ്രസീൽ ലോക ജേതാക്കളായ സന്ദർഭങ്ങളിലെല്ലാം തന്നെ ഫിനിഷിങിൽ കൃത്യത പുലർത്തിയിരുന്നു.വരും മൽസരങ്ങളിൽ അവസരം മുതലാക്കാൻ നെയ്മറിനും ജീസസിനും കഴിഞ്ഞില്ലെങ്കിൽ 
അധിക ദൂരം മുന്നോട്ട് പോകില്ലെന്നുറപ്പ്.മെക്സികോക്കെതിരെ റോബർട്ടോ ഫിർമീന്യോയെ ആദ്യ ഇലവനിൽ പരീക്ഷിക്കുയോ അല്ലെങ്കിൽ രണ്ടാം പകുതിയിൽ കുറച്ച് നേരത്തെ പകരക്കാരനായി ഇറക്കുന്നതോ നന്നായിരിക്കും.

Danish Javed Fenomeno
Vai brazil

No comments:

Post a Comment