Monday, June 25, 2018

കരീം അൻസാരിഫാർദ് - ന്യൂ അലി ദായി😍



ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും ഉയർന്ന ഗോൾ സ്കോറർ അലി ദായിയുടെ പിൻഗാമി എന്ന ലേബലിൽ ആയിരുന്നു ഇറാൻ ഫോർവേഡായ കരീം അൻസാരിഫാർദിന്റെ ഫുട്‌ബോളിലേക്കുള്ള വരവ്.പോർച്ചുഗലിനെതിരെ ഇഞ്ചുറി ടൈമിൽ മൂന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇദ്ദേഹം ലക്ഷ്യത്തിലെത്തിക്കുമ്പോൾ വൈകി പോയിരുന്നു.ജർമൻ ബുണ്ടസ് ലീഗായിൽ ബയേൻ മ്യൂണിക്കിന് വേണ്ടിയും ഹെർത്താ ബെർലിന് മൊൻചെൻഗ്ലാഡ്ബാഹിനു വേണ്ടിയും ലാ ലീഗയിലും എല്ലാം തകർത്തു കളിച്ച ഇറാൻ ഇതിഹാസങ്ങളായ അലി ദായിക്കോ അലി കരീമിക്കോ കരീം ബെഗേരിക്കോ മെഹ്ദാവികയക്കോ സാധിക്കാതെ പോയ പ്രീ ക്വാർട്ടർ സ്വപ്നം സാധിക്കുകയാണോ ഈ Handsome പത്താം നമ്പർ മുന്നേറ്റനിരക്കാരൻ എന്ന് തോന്നി പോയിരുന്നു. പക്ഷേ അവസാന മിനിറ്റിലെ ലഭിച്ച സുവർണാവസരം ഗോളി പാട്രിഷിയോ മാത്രം മുന്നിൽ നിൽക്കെ സെന്റീമീറ്റർ വ്യത്യാസത്തിൽ പുറത്ത് പോയപ്പോൾ ഇറാന്റെ രണ്ടാം റൗണ്ട് സ്വപ്നം പൊലിയുകയായിലുന്നു.

ഏഷ്യൻ ഫുട്‌ബോളിന്റെ അസൂറിപ്പടയാണ് ഇറാൻ.ഗ്ലാമർ താരങ്ങൾ കൊണ്ടും ഡിഫൻസീവ് കെട്ടുറപ്പു കൊണ്ടും അവർക്ക് ഏഷ്യൻ അസൂറിപ്പടയെന്ന വിശേഷണം ചാർത്തി നൽകാം.പ്രതിരോധാത്മക ഫുട്‌ബോൾ കളിച്ച ഇറാന് ഇന്നത്ത മാച്ചിൽ ഫിനിഷിങിൽ ദേയിയോ മധ്യനിരയിൽ കളി മെനയാൻ കരീമിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് പലപ്പോഴും അനുഭവപ്പെട്ടിരുന്നു.ഇറാനിയൻ ഫുട്ബോളിലെ അമൂല്യ യുവ പ്രതിഭയായ
സർദാർ അസ്മൗ മെഹ്ദി തരീമിക്കൊപ്പം കരീം അൻസാഫാർദിനെ തുടക്കം മുതൽ കളിപ്പിച്ചിരുന്നേൽ ഇറാന് മികച മുന്നേറ്റങ്ങൾ നടത്താൻ സാധിക്കുമായിരുന്നു.പക്ഷേ അമീതമായ ഡിഫൻസീവ് ഫുട്‌ബോൾ ഫോളോ ചെയ്യുന്ന പേർഷ്യക്കാരെ ഏക സ്ട്രൈകർ സങ്കല്പം വെച്ചാണ് ക്വീറോസ് അണിനിരത്തിയത്.ജയിച്ചാൽ മാത്രം ചരിത്രം രചിക്കാമെന്ന സ്ഥിതിയിൽ ഒളിമ്പാക്കോസ് സ്ട്രൈകർ ആയ അൻസാരിഫാർദിനെ ആദ്യ പകുതിക്ക് ശേഷമെങ്കിലും പരീക്ഷിക്കണമായിരുന്നു.അലിറാസയുടെ പെനാൽറ്റി സേവ് ഈ ലോകകപ്പിലെ സുന്ദര നിമിഷങ്ങളിലൊന്നായി മാറി.ഒന്നുമില്ലയ്മയിൽ നിന്നാണ് അലിറാസ ലോകകപ്പ് ഹീറോയായി മടങ്ങുന്നത്.ജപ്പാനൊഴികെ ഉള്ള ഏഷ്യൻ രാജ്യങ്ങളെല്ലാം പതറിപ്പോയ ഈ ലോകകപ്പിൽ പൊരുതി തോറ്റ് പുറത്തായെങ്കിലും നാല് പോയിന്റോടെ ഫുട്‌ബോൾ പ്രേമികളുടെ മനസ്സിൽ നിങ്ങൾ പ്രീ ക്വാർട്ടറിൽ ഇടം നേടിയിട്ടുണ്ട് ഇറാൻ.
മരണഗ്രൂപ്പിൽ നിന്നാണ് ഇറാൻ ഈ പോരാട്ടവീര്യം പ്രകടമാക്കിയത് പ്രശംസനീയമാണ്. 

Iran , You're wins our heart
The assuries of Asia..💗😍😘

No comments:

Post a Comment