Tuesday, June 22, 2021

ക്രിയാത്മകമായ മിഡ്ഫീൽഡ് ടിറ്റക്ക് മുന്നിലെ വലിയ വെല്ലുവിളി..?

 



By - Danish Javed Fenomeno



2018 ലോകകപ്പിൽ ബെൽജിയത്തിനെതിരെ ബ്രസീൽ പുറത്താവാനുള്ള കാരണം മൽസരത്തിന്റെ തുടക്കത്തിലെ സംഭവിച്ച മധ്യനിരയിലെയും പ്രതിരോധത്തിലെയും പാളിച്ചകളായിരുന്നു.ഇടതു വിംഗിൽ ഫിലിപ്പ് ലൂയിസിനെ മാറ്റി ടിറ്റെ മാർസെലോയെയും മിഡ്ഫീൽഡിൽ സസ്പെൻഷനിലായ കാസെമിറോക്ക് പകരം ഇറങ്ങിയ ഫെർണാണ്ടീന്യോയും റൈറ്റ് വിംഗിൽ ഇറങ്ങിയ ഫാഗ്നറും വരുത്തി വച്ച മിസ്റ്റേക്കുകൾ മുതലെടുത്ത് ആയിരുന്നു ലുകാകു- ഡിബ്രൂണ സഖ്യം ഗോളടിച്ചത്.
2022 ലോകകപ്പ് ലക്ഷ്യം വെച്ച് തന്നെ ഈയൊരു പോരായ്മ പരിഹരിക്കാൻ 2019 കോപ്പ അമേരിക്കയിൽ തന്നെ ടിറ്റ ശ്രമങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു.കോപ്പയിൽ ഇരും വിംഗിലും ആൽവസും ഫിലിപ്പെ ലൂയിസും അമിതമായി കയറി കളിക്കാതെ മിഡ്ഫീൽഡിനൊപ്പം ബോൾ ഹോൾഡ് ചെയ്തു കളിച്ചതോടേ ബ്രസീൽ വിംഗിലെ ഡിഫൻസീവ് പാളിച്ചകൾ ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞിരുന്നു.നെയ്മറുടെ അഭാവത്തിൽ 2019 കോപ്പയിൽ ബ്രസീലിന്റെ പ്ലേമേക്കർ ആയിരുന്ന നായകൻ ആൽവസിന്റെ ഈയൊരു സ്റ്റൈൽ ഓഫ് പ്ലേ കാരണമാണ് ടൂർണമെന്റ് മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരം താരം നേടിയത്.

വിംഗിലൂടെയുള്ള ബ്രസീലീയൻ വിംഗ് ബാക്കുകളുടെ കടന്നു കയറ്റം സുന്ദരമായ ബ്രസീലിയൻ ഫുട്‌ബോളിന്റെ ട്രഡീഷന്റെ ഭാഗമാണ്.ഇത്  പരിമിതപ്പെടുത്തി കൊണ്ട് ഉള്ള ആക്രമണ ശൈലി ലോകകപ്പ് പോലെയുള്ള വലിയ സ്റ്റേജുകളിൽ ഗോൾ സ്കോറിംഗിനെ ഭാവിയിൽ ബാധിക്കും. ഓവർലാപ്പിംഗ് റണ്ണുകൾ പിഴവുകൾ ഒന്നും ഇല്ലാതെ കളത്തിൽ പ്രാവർത്തികമാക്കാൻ ആദ്യം ചെയ്യേണ്ടത് മിഡ്ഫീൽഡ് കരുത്തുറ്റതാക്കുക എന്നത് മാത്രമാണ് ഏക പോംവഴി എന്ന് തിരിച്ചറിഞ്ഞ ടിറ്റെ സ്ഥായിയായ സന്തുലിതമായ മധ്യനിരയെ സൃഷ്ടിച്ചു എടുക്കാനുള്ള പദ്ധതികൾ തുടങ്ങിയിരുന്നു.ഒരു കാസെമീറോയെ ഒഴിച്ചു നിർത്തിയാൽ ലോകോത്തര മിഡ്ഫീൽഡർമാരിൽ മുൻപന്തിയിൽ(ആദ്യ പത്തിൽ) നിൽക്കുന്ന ബ്രസീൽ മധ്യനിരക്കാർ ഇന്ന് ഇല്ല എന്ന് തന്നെ നിശ്ശേഷം പറയാവുന്നതാണ്.
ബെൽജിയത്തിനെതിരായ തോൽവി യാഥാർത്ഥത്തിൽ ടിറ്റയെ നല്ലവണ്ണം വേട്ടയാടിയിരുന്നു എന്നാണ് കഴിഞ്ഞ കോപ്പാ അമേരിക്കൻ വിജയത്തിൽ പോലും അദ്ദേഹം അമിതമായ ആഹ്ളാദിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒന്നും തന്നെ തന്റെ ടീമിനെ കുറിച്ച് നടത്തിയിരുന്നില്ല എന്നത് സൂചിപ്പിക്കുന്നത്.അതൊരു പരീക്ഷണ ടൂർണമെന്റ് ആയിട്ടായിരുന്നു ബ്രസീൽ കോച്ച് കണ്ടിരുന്നത്.

2019 കോപ്പയോടെ തന്നെ മികച ഓർഗനൈസേഷൻ ഉള്ള മിഡ്ഫീൽഡ് ആക്കി മാറ്റാനുള്ള പരിശ്രമം ടിറ്റെ ആരംഭിച്ചിരുന്നു.
കൗട്ടീന്യോ ആർതർ ഫാബീന്യോ ഡഗ്ലസ് ലൂയിസ് എവർട്ടൺ റിബെയ്റോ ഫ്രെഡ് ലുകാസ് പക്വെറ്റേ തുടങ്ങിയവരേ കഴിഞ്ഞ രണ്ടു വർഷമായി മധ്യനിരയിൽ മാറി മാറി ഉപയോഗിച്ചിട്ടും ഇതുവരെ സ്ഥായിയായ ഒരു ഫസ്റ്റ് ഇലവൻ മിഡ്ഫീൽഡ് കോമ്പിനേഷനെ കണ്ടെത്താൻ കോച്ചിന് സാധിച്ചിട്ടില്ല.
സന്തുലിതമായ മധ്യനിരയാണ് ഏതൊരു ഫുട്‌ബോൾ ടീമിന്റെയും നട്ടെല്ല്.അത് കണ്ടെത്തിയാൽ മാത്രമേ ടിറ്റക്ക് മുന്നിലെ ഏറ്റവും വലിയ തലവേദനയായ ലോകകപ്പ് പോലുള്ള വേദികളിൽ യൂറോപ്യൻ വമ്പൻമാർക്ക് മുന്നിൽ സെലസാവോ സമീപകാലത്ത് ആയി സ്ഥിരം കാലിടറുന്നു വീഴുന്നു എന്ന ദൗർബല്യം മറികടക്കാൻ സാധിക്കൂ.ഒരു ക്രിയാത്മകമായ മധ്യനിരയെ കെട്ടിപ്പടുക്കുകയെന്നത് അത്ര എളുപ്പമല്ല ജോലിയല്ല, അതിനു ക്വാളിറ്റി ഉള്ള യൂറോപ്യൻ ഫുട്‌ബോളിൽ ഹൈ ലെവലിൽ കളിക്കുന്ന ക്രിയാത്മക ശേഷിയുള്ള മിഡ്ഫീൽഡർമാർ വേണം.ബ്രസീൽ ഒരു പതിറ്റാണ്ടോളമായി ഒരു ലോകോത്തര ക്രിയേറ്റീവ് മധ്യനിരക്കാരനെ Lack ചെയ്യുന്നുണ്ട്.ഈ റോളിൽ അവസാനമായി വന്ന ലോകോത്തര താരം കക ആണ്.കക ഒഴിച്ചിട്ടു പോയ റോൾ ഇന്നും വേക്കന്റ് ആയി കിടക്കുന്നതിന് കാരണം ബ്രസീലിയൻ ആഭ്യന്തര ലീഗിന്റെ ക്ലബുകളുടെ കേളീ ശൈലിയിൽ  വന്ന മാറ്റങ്ങളാണ്.രണ്ടായിരങ്ങൾ വരെ ഏറ്റവുമധികം ക്രിയേറ്റീവ് മധ്യനിരക്കാരെ ഉൽപ്പാദിപ്പിച്ചിരുന്ന രാഷ്ട്രമായ ബ്രസീലിന്റെ ആഭ്യന്തര ഫുട്‌ബോൾ സിസ്റ്റത്തിൽ 2010 ന് ശേഷം മിഡ്ഫീൽഡ് ഫ്ലൂയിഡിറ്റി ഗെയിമിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു.ഏറ്റവും എളുപ്പത്തിൽ ആക്രമണം നടത്താൻ സാധിക്കുന്ന വിംഗിലൂടെ കേന്ദ്രീകരിച്ച് ഉള്ള ശൈലി ബ്രസീൽ ക്ലബുകൾ സ്വീകരിച്ചതോടെ വിംഗർമാരും വൈഡ് മുന്നേറ്റക്കാരുടെയും അതിപ്രസരമായി മാറി കാൽപ്പന്ത്കളിയുടെ ഏറ്റവും വലിയ ടാലന്റ് ഫാക്റ്ററി ആയ ബ്രസീലിയൻ ഫുട്‌ബോൾ.യൂറോപ്യൻ ക്ലബുകൾക്ക് ബ്രസീലിയൻ ഫുട്‌ബോൾ മാർക്കറ്റിൽ ഏറ്റവുമധികം ഡിമാന്റ് ഉള്ള പൊസിഷൻ ആണ് വിംഗർമാരും വൈഡ് ഫോർവേഡുമാരും വിംഗ്ബാക്കുകളും  ഇന്ന്.ചാകര കണക്കിന് വൈഡ് ഫോർവേഡ്സുകളെ ആണ് ബ്രസീൽ 2010കൾക്ക് ശേഷം ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.കകക്ക് ശേഷം ബ്രസീലിന്റെ മിഡ്ഫീൽഡ് നയിക്കുമെന്ന് Heir ചെയ്യപ്പെട്ട താരങ്ങളായിരുന്നു ഡീഗോ റിബാസ് , ഗാൺസോ, ഓസ്കാർ, കൗട്ടീന്യോ തുടങ്ങിയവർ.എന്നാൽ ഇവർ ആരും തന്നെ ഹൈ ലെവൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ലോകോത്തര ലെവലിലേക്ക് വളരാതെ പോയി.കുറച്ചെങ്കിലും കാലം യൂറോപ്യൻ ക്ലബ് ഫുട്‌ബോളീൽ ഉയർന്ന നിലവാരത്തിൽ കളിച്ച കൗട്ടീന്യോ ആകട്ടെ ക്ലബ് മാറി കരിയർ ഫോം ഔട്ടായി പിറകോട്ട് പോയി.ടിറ്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത് മുതൽ ത്രീ മാൻ മിഡ്ഫീൽഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്.2016 to 2018 ലോകകപ്പ് വരെ കാസെമീറോ പൗളീന്യോ അഗുസ്തോയെയും തുടർന്ന് കാസെമീറോ ആർതർ കൗട്ടീന്യോ ത്രയങ്ങളെയുമാണ് ടിറ്റെ പരീക്ഷിച്ചു കൊണ്ടിരുന്നത്.ലോകകപ്പ് വരെ ഓർഗനൈസർ റോളിൽ കളിച്ചിരുന്ന അഗുസ്തോ പരിക്കേറ്റു ഫോം ഔട്ടായതോടെ കൗട്ടീന്യോയെ ഓർഗനൈസർ റോളിൽ കളിപ്പിച്ചെങ്കിലും തിളങ്ങാതെ പോയത് ബ്രസീലിന്റെ ലോകകപ്പ് മൽസരങ്ങളെ നല്ലവണ്ണം ബാധിച്ചിരുന്നു.

2019 കോപ്പക്ക് ശേഷം മികച്ചൊരു മധ്യനിരയെ കെട്ടിപ്പടുക്കാൻ റൊട്ടേഷൻ പോളിസിയിൽ കഴിഞ്ഞ രണ്ടു വർഷങ്ങളായി ഒരുപിടി താരങ്ങളെ മാറ്റി മാറ്റി ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ് ടിറ്റെ.കോവിഡ് കാരണം നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി
ഈ ജൂണിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇക്വഡോറിനെതിരായ മൽസരത്തിലും വെനെസ്വലക്ക് എതിരായ കോപ്പയിലെ പ്രഥമ മൽസരത്തിലും  4-3 -3 സിസ്റ്റത്തിൽ ത്രീ മാൻ മിഡ്ഫീൽഡ് ആയിരുന്നു ടിറ്റെ ഫസ്റ്റ് ഇലവനിൽ കളിപ്പിച്ചത്.കാസെമീറോ ഫ്രെഡ് പാക്വെറ്റെ എന്നിവരെ വച്ചുള്ള 4 3 3 ഫോർമേഷനായിരുന്നു കടലാസിൽ എങ്കിലും , കളിക്കുന്ന നേരങ്ങളിൽ ബാർബോസ  ലോൺലി ഫോർവേഡായാണ് ആക്ട് ചെയ്തത്.അതായത് പ്രാക്ടിക്കലി ടിറ്റയുടെ സാധാരണ ശൈലിയായ 4 -1- 4-1 സിസ്റ്റമായിരുന്നു കളത്തിൽ പ്രകടമായത്.ക്രിയേറ്റീവ് ഓർഗനൈസറുടെ റോളിൽ ടിറ്റെ കണ്ടുവച്ച പാക്വെറ്റേ വൻ പരാജയമായിരുന്നു(പാരാഗ്വെയ്ക്കെതിരെ താരതമ്യേന ഭേദം എന്ന് പറയാം).
ലോകകപ്പ് യോഗ്യതയിലെ രണ്ടാം മൽസരമായ പരാഗ്വെയ്ക്കെതിരെ നാല് അറ്റാകർമാരെ വച്ച് മിഡ്ഫീൽഡിന് വലിയ പ്രാധാന്യം നൽകാതെ 4-2-2-2 എന്ന ആക്രമണ ശൈലിയിൽ ആയിരുന്നു ടിറ്റെ ടീമിനെ വിന്യസിച്ചത്.ഇത് ഫലം  കാണുകയും ചെയ്തിരുന്നു.കഴിഞ്ഞ മൽസരത്തിലും പെറുനെതിരെ ടിറ്റ പരാഗ്വെയ്ക്കെതിരെ പ്രയോഗിച്ച 4-4-2 ശൈലിയിൽ ആയിരുന്നു വിന്യസിച്ചത്. ഈ സിസ്റ്റത്തിൽ മിഡ്ഫീൽഡ് ദുർബലമായ പ്രകടനം ആയിരുന്നു ആദ്യ പകുതിയിൽ നടത്തിയിരുന്നത്.

ഇടത് വിംഗിൽ തനിക്ക് മുന്നിൽ ഒരു സ്പെഷ്യലിസ്റ്റ് വിംഗറായ എവർട്ടൺ ഉണ്ടായിട്ടും അലക്സ് സാൻഡ്രോ പെനാൽറ്റി ബോക്സിൽ കയറി ജീസസിന്റെ പാസിൽ ഗോളടിച്ചത് സെലസാവോയുടെ പരമ്പരാഗത സ്കിൽസായ ഗോളടിക്കും വിംഗ്ബാക്ക് സംസ്കാരത്തിന് ഒട്ടും മാറ്റ് കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നുണ്ട്.എന്നാൽ രണ്ടാം പകുതിയിൽ എവർട്ടൺ റിബെയ്റോയും റിച്ചാർലിസണും ഇറങ്ങിയതോടെ ആയിരുന്നു മൽസരത്തിന്റെ സ്വഭാവം തന്ന മാറി.അതിനു പിന്നിലെ യാഥാർത്ഥ്യം മറ്റൊരു കാരണമായിരുന്നു .അതായത് റിച്ചാർലിസണിന്റെ വരവോടെ റിബെയ്റോയുടെ പിന്തുണയിൽ നെയ്മർ ക്രിയേറ്റീവ് അറ്റാക്കിംഗ് മിഡ്ഫീൽഡറുടെ റോളും കൂടി ഏറ്റെടുത്തതോടെ മിഡ്ഫീൽഡിന് ജീവൻ കൈവന്നു. ഇതോടെ കഴിഞ്ഞ മൽസരങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ഫ്രെഡും താളം വീണ്ടെടുത്തു.ബ്രസീൽ 4-4-2 ൽ നിന്നും 4-4-2 ന്റെ ആക്രമണ വകഭേദമായ 4-2-4 ലേക്ക്(ഫുള്ളി അറ്റാക്കിംഗ് ത്രീറ്റിലേക്ക്) ശൈലി മാറ്റിയതോടെ നെയ്മറുടെ നേതൃത്വത്തിൽ താളാത്മകമായി ആക്രമണം പുറത്തടുത്തിരുന്നു സെലസാവോ രണ്ടാം പകുതിയിൽ. ഇതിന്റെ റിസൽട്ട് ആയിരുന്നു രണ്ടാം പകുതിയിൽ പിറന്ന മൂന്ന് ഗോളുകളും.ആ മൂന്ന് ഗോളുകൾക്കും പിറകിൽ നെയ്മറായിരുന്നു.  ബോക്സിന് വെളിയിൽ വെട്ടി തിരിഞ്ഞു ഗ്രൗണ്ടറിലൂടെ ഗോൾ സ്കോർ ചെയ്ത നെയ്മർ ബാക്കി രണ്ട് ഗോളിനും മധ്യനിരയിൽ നിന്നും ചരട് വലിച്ചപ്പോൾ നെയ്മർ സ്വതസിദ്ധമായ മികവുറ്റ പ്രകടനം ആണ് പുറത്തെടുത്തത്.
കഴിഞ്ഞ ബ്രസീലിന്റെ നാല് മൽസരങ്ങളിൽ നിന്നും വ്യക്തമായ ഒരു കാര്യം എന്തെന്ന് വച്ചാൽ പൊതുവേ ഇടതിൽ നിന്നും മുന്നേറി സെന്ററിലേക്ക് കട്ട ചെയ്തു കയറുന്ന നെയ്മറുടെ തനതു പൊസിഷനേക്കാൾ കൂടുതൽ ഇഫക്റ്റീവ്
4 4 2 ലെ ക്രിയേറ്റീവ് മിഡ്ഫീൽഡറുടെ റോൾ ആണ്.4-4-2ൽ നെയ്മർ കൂടുതൽ സ്വതന്ത്രമായി കാണപ്പെടുന്നുണ്ട് കൂടാതെ ബ്രസീലിന്റെ മധ്യനിര ക്രിയേറ്റീവ് റിതം വീണ്ടെടുക്കുന്നതും നെയ്മർ 4 4 2ൽ കളിക്കുമ്പോഴാണ്.എതിർ ഡിഫന്റേഴ്സിനും മിഡ്ഫീൽഡിനും ഇടയിലായി നെയ്മർ പൊസിഷൻ ചെയ്തു നിൽക്കുമ്പോൾ (ഷൂട്ടിംഗ് പൊസിഷൻ ലഭിക്കുന്നതിലും മുന്നേറ്റനിരക്ക് കൃത്യമായി അവസരങ്ങൾ സെറ്റപ്പ് ചെയ്യുന്നതിലും ഫ്രികിക്ക് വിൻ ചെയ്യുന്നതിലും) കൂടുതൽ അപകടകരമായി അദ്ദേഹം മാറുന്നു എന്നാണ് കഴിഞ്ഞ പെറുവിനെതിരായ മൽസരത്തിലും അതിനു മുമ്പത്തെ പരാഗ്വെയ്ക്കെതിരായ ലോകകപ്പ് യോഗ്യത മൽസരവും തെളിയിക്കുന്നത് ( ആ രണ്ടു മൽസരങ്ങളിൽ നെയ്മറുടെ ക്രിയേറ്റീവിറ്റിയിൽ പരാഗ്വെയ്ക്കെതിരെ പിറന്ന പാക്വെറ്റേയുടെ ഗോളും പെറുവിനെതിരെ പിറന്ന റിച്ചാർലിസന്റെയും റിബെയ്റോയുടെയും ഗോളുകളും അത് കൃത്യമായി കാണിച്ചു തരുന്നുണ്ട്) എന്നാൽ ലാറ്റിനമേരിക്കൻ എതിരാളികളോടേ   ഇതെല്ലാം കൃത്യമായി കളത്തിൽ നടപ്പീലാവൂ എന്ന വ്യക്തമായ ധാരണ ടിറ്റക്കുണ്ട്.യൂറോപ്യൻ വമ്പൻമാരോട് എതിരിടുമ്പോൾ 4-4-2 ലെ നെയ്മർ എത്രത്തോളം വിജയകരമാവും എന്നത് ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്നു..?

അതുകൊണ്ട് ക്രിയാത്മകമായ സുന്ദരമായ താളത്തിൽ പന്തു തട്ടുന്ന ഒരു ലോകോത്തര ക്രിയേറ്റീവ് മിഡ്ഫീൽഡ് സഖ്യത്തെ ലോകകപ്പിന് മുമ്പ് കണ്ടെത്താനായാലേ ലോകകപ്പ് വിജയം ലക്ഷ്യത്തിലെത്തൂ എന്ന് ടിറ്റെക്ക് നന്നായി അറിയാം.2021 കോപ്പ അമേരിക്ക ടൂർണമെന്റ് സീരിയസ് ആയി ടിറ്റെ കാണുന്നില്ല അടുത്ത ലോകകപ്പിലേക്ക് ഉള്ള ടീമിനെ ബീൽഡ് ചെയ്തെടുക്കുന്നതിന്റെ പരീക്ഷണശാലയായിട്ടണ് ടിറ്റെ ടൂർണമെന്റിനെ  സമീപിക്കുന്നത്.

No comments:

Post a Comment