Wednesday, April 28, 2021

വിട പാപ ബൂബ ദിയോപ്

 




ലിസറാസുവിനെ മറികടന്ന് എൽഹാജി ദിയൂഫിന്റെ കുതിപ്പ് , ദിയൂഫിനെ തടയാൻ സാക്ഷാൽ മാർസെൽ ദെസെയ്ലിയുടെ വിഫല ശ്രമം.പക്ഷേ ദിയൂഫ് ബോക്സിലേക്ക് വലക്ക് കീഴിലെ കരുത്തനായ ബാർത്തേസിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന തരത്തിൽ ആ ഉയരക്കാരൻ മധ്യനിരതാരത്തിന് കിറുകൃത്യമായി ക്രോസ് നൽകുന്നു, ദിയൂഫിനെ സമാന്തരമായി മിഡ്ഫീൽഡിൽ നിന്നും ഓടിയെത്തിയ  ആറടി അഞ്ച് ഇഞ്ച് ഉയരക്കാരനായ പത്തൊൻപതാം നമ്പർ താരം ദിയൂഫിന്റെ ക്രോസ് ദ്യോർക്കേഫിനെയും ഇമ്മാനുവൽ പെറ്റിയെയും മറികടന്ന് വലയിലേക്ക് കണക്റ്റ് ചെയ്യുന്നു.എന്നാൽ മൈക്രോ സെക്കന്റുകൾക്കുള്ളിലെ ബാർത്തേസിന്റെ കൃത്യമായ റിഫ്ലക്സ് സേവ് ബോൾ തടുത്തെങ്കിലും വീണ്ടും റീബൗണ്ടിൽ വീണുകിടക്കുന്ന ആ പത്തൊമ്പതാം നമ്പറുകാരന്റെ കാലിൽ തന്നെ ബോൾ കിട്ടുന്നു. നിലത്ത് കിടന്ന് കൊണ്ട് ഞൊടിയിടയിൽ തൊടുത്ത ഷോട്ട് വലയിൽ ചുംബിക്കുമ്പോൾ അതൊരു ചരിത്രമായിരുന്നു..! സെനഗൽ എന്ന രാഷ്ട്രത്തിനെ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ചരിത്രം..! ആ ചരിത്രത്തിന് തുടക്കം കുറിച്ച പത്തൊമ്പതാം നമ്പറുകാരാനാകട്ടെ പാപാ ബൂബ ദിയോപ് ഇന്ന് വിടപറഞ്ഞിരിക്കുന്നു..! 18 വർഷം കഴിഞ്ഞുവെങ്കിലും ഇന്നലെ കണ്ട് കഴിഞ്ഞ പോലെ തോന്നുന്ന ആ ചരിത്ര മൽസരത്തിന്റെ വിജയശിൽപ്പിയായ ദിയോപ്..! ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് ഉദ്ഘാടന ഗോളിന്റെ ഉടമയായ ദിയോപ്...! 2002 ലോകകപ്പിൽ ലോകചാമ്പ്യൻസ് ആയി വന്ന ഫ്രാൻസിനെ അട്ടിമറിച്ച് ആദ്യ റൗണ്ടിൽ പുറത്താക്കിയ ഗോളിന്റെ ഉടമയായ പ്രിയപ്പെട്ട ബൂബ ദിയോപ് മോട്ടോർ നൂറോൺ രോഗത്തിന് കീഴടങ്ങി വിടവാങ്ങി..! 


Rest in peace Legend 

Gud by #Diop

You will never be forgotten 

You Lives in our Memories forever❤️

No comments:

Post a Comment