Wednesday, January 22, 2020

ബ്രൂണോ ഗ്വിമാറസ് - ബ്രസീൽ മിഡ്ഫീൽഡ് വാഗ്ദാനം..?




By - Danish Javed Fenomeno


ബ്രസീലിയൻ ലീഗിലെ സെൻട്രൽ മിഡ്ഫീൽഡർമാരിൽ ഏറ്റവുമധികം ഡിഫൻസീവ് മെന്റാലിറ്റിയുള്ള മധ്യനിരക്കാരനാണ് അത്ലറ്റികോ പരനൻസെയുടെ ബ്രൂണോ ഗ്വിമാറസ്.നിലവിൽ നടന്നു കൊണ്ടിരിക്കുന്ന പ്രീ ഒളിമ്പിക് സൗഹൃദ ടൂർണമെന്റിലെ ബ്രസീൽ അണ്ടർ 23 നായകനാണ്.കഴിഞ്ഞ രണ്ടര വർഷമായി അത്ലറ്റികോ പരനൻസിയുടെ അതി നിർണായക ഘടകമാണ് ഈ മിഡ്ഫീൽഡ് പ്ലെയർ.മിഡ്ഫീൽഡിൽ എല്ലായിടത്തും നിറഞ്ഞ സാന്നിദ്ധ്യമായ ബ്രൂണോ ബോൾ ഹോൾഡ് അപ്പ് ചെയ്ത ക്രിയാത്മകമായ നീക്കങ്ങൾ തുടക്കമിടാനും മുന്നേറ്റനിരയുടെ പ്ലെയിംഗ് ടെമ്പോക്കനുസൃതമായി  പിറകിൽ ലിങ്ക് അപ്പ് ചെയ്തു  കളിക്കാനും കഴിവുള്ള താരം.ഡയഗണൽ പാസ്സിംഗ് , ത്രൂ ബോൾ പാസ്സിംഗും നൽകുന്നതിൽ മികവ് കാണിക്കുന്ന ഗ്വിമറാസ് ബോക്സിന് പുറത്ത് നിന്നും ഷൂട്ട് ചെയ്യുന്നതിലും മിടുക്ക് കാണിക്കുന്നു.അതുകൊണ്ട് തന്നെ ട്രാൻസ്ഫർ വിൻഡോയിലെ താരം കൂടിയാണ് ഗ്വിമാറസ്. അത്ലറ്റികോ മാഡ്രിഡ് ആഴ്സനൽ ലിയോൺ എന്നീ ക്ലബുകളാണ് താരത്തെ റാഞ്ചാൻ മുൻപന്തിയിൽ ഉള്ളത്.

എന്നാൽ ടോപ് ക്ലാസ് യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ വിജയകരമായി അഡാപ്റ്റ് ചെയ്യാൻ ഗ്വിമാറസിന് സാധിക്കുമോ.? 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബ്രസീൽ ലീഗ് മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരങ്ങളെ പ്രൊഡൂസ് ചെയ്യുന്നുണ്ട്.എന്നാൽ യൂറോപ്പിൽ അവർ തുടരെ അതിജീവിക്കാതെ പരാജയപ്പെടുന്നതും നിത്യ സംഭവങ്ങളാണ്.ഉദാഹരണങ്ങൾ നിരവധി താരങ്ങളാണ്. ലുകാസ് സിൽവയെ ഓർമയില്ലേ..! ക്രൂസെയ്റോ ക്ലബിലൂടെ ബ്രസീലിലെ ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫീൽഡ് താരമായി വളർന്ന സിൽവയെ റിയൽ മാഡ്രിഡ് റാഞ്ചിയപ്പോൾ പലരും പ്രവചിച്ചത്  സാബി അലോൺസോയുടേ പകരക്കാരനായി വളരാൻ തക്ക ക്വാളിറ്റി ഉള്ള വെർസറ്റൈൽ മിഡ്ഫീൽഡറാണെന്നാണ്.
എന്നാൽ നിർഭാഗ്യവശാൽ അസുഖബാധിതനായി യൂറോപ്യൻ  കോംപറ്റേറ്റീവ് ഫുട്‌ബോളിൽ പിടിച്ചു നിൽക്കാനാവാതെ തിരിച്ചു ബ്രസീലിലേക്ക് തന്നെ മടങ്ങി.2016 ഒളിമ്പിക്സ് സ്വർണം നേടിയ ബ്രസീൽ അണ്ടർ 23 ടീമിലെ അഭിവാജ്യ ഘടകമായിരുന്നു തിയാഗോ മായ എന്ന സാന്റോസ് സെൻട്രൽ മിഡ്ഫീൽഡർ.മധ്യനിരയിലെ ഭാവി വാഗ്ദാനം എന്നെല്ലാം ബ്രസീൽ പണ്ഡിറ്റുകൾ വിശേഷിപ്പിച്ച മായ ഫ്രഞ്ച് ലീഗിലേ കുടിയേറി അഡാപ്റ്റ് ചെയ്യാനും അതിജീവിക്കാനും പാടുപെടുന്നു.
ഒളിമ്പിക്സിലെ മറ്റൊരു സൂപ്പർ മിഡ്ഫീൽഡർ ആയിരുന്നു വലാസ്.ഉയരവും തിണ്ണമിടുക്കും കേളീ ശൈലിയിലെ സാമ്യത കൊണ്ടും ബ്രസീലിയൻ പോഗ്ബ എന്ന വിശേഷണത്തിനർഹനായ താരം ഗ്രെമിയോയിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച വലാസ് ഇന്ന് ജർമനിയിലും ഇറ്റലിയിലുമായി ശരാശരി ക്ലബുകളിൽ പ്രതീക്ഷക്കൊത്തുയരാനോ തന്റെ പൊട്ടൻഷ്യൽ ഉയർത്താനോ സാധിക്കാതെ നിൽക്കുന്നു. പ്രതിഭകളായ ബ്രസീൽ മധ്യനിരക്കാർ യൂറോപ്യൻ ക്ലബുകളിൽ സക്സീഡ് ചെയ്യപ്പെടാതെ പോകുന്നതിന്റേ  കാരണങ്ങൾ പല ഘടകങ്ങളാലാണ്.

യൂറോപ്യൻ ഫുട്‌ബോൾ ലീഗുകളുമായി താരതമ്യം ചെയ്യുമ്പോൾ
ബ്രസീലിയൻ ലീഗ് ഫുട്‌ബോളിൽ  90കളിലെയോ 2000ങളിലേയോ അത്ര കോംപറ്റിൻസിയില്ല.അവരുടെ ആഭ്യന്തര ഫുട്‌ബോൾ ശൈലികളിൽ  പലപ്പോഴും ഒരു മിഡ്ഫീൽഡർക്ക് ബോൾ റിസീവ് ചെയ്യുമ്പോൾ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ സമയം ലഭിക്കുന്നു.എന്നാൽ യൂറോപ്യൻ ടോപ് ലീഗുകളിൽ അങ്ങനെയല്ല , വളരെ കോംപറ്റേറ്റീവ് and കോംപാക്റ്റാണ് മിഡ്ഫീൽഡ്.പാസ് റീസീവിംഗിലോ പ്രൊവൈഡിംഗിലോ പൊസഷൻ സ്റ്റേബിൾ ചെയ്യാൻ അവിടെ സമയം ലഭിച്ചെന്നു വരില്ല. എപ്പോ വേണമെങ്കിലും ഒന്നോ രണ്ടോ താരങ്ങളുടെ ചാലഞ്ച് വന്നേക്കാം.
അതായത് വേഗമേറിയ ടെമ്പോയിൽ ചടുലമായി കളിക്കുന്ന മിഡ്ഫീൽഡ് താരങ്ങൾക്കേ അവിടെ ഹൈ പ്രൊഫൈൽ കരിയർ കീപ്പ് ചെയ്തു പിടിച്ചു നിൽക്കാൻ കഴിയൂ.ടോപ് ലെവൽ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ലീഗുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാകും മിഡ്ഫീൽഡർമാരാവും മൽസരത്തിൽ ഏറ്റവുമധികം ജാഗ്രത പാലിക്കുക , പാസ്സ് സ്വീകരിക്കുന്നതിന് മുമ്പ് തന്നേ ബോൾ എങ്ങോട്ട് പാസ്സ് ചെയ്യണമെന്ന് കൃത്യമായ ബോധവും വിഷനും ഉണ്ടാക്കിയെടുത്ത ശേഷം അതിനനുസരിച്ച് ഉള്ള ഫൂട്ട്വർക്കും നടത്തുന്നയവർ ബോള് റീസീവ് ചെയ്ത ശേഷം ബോളിന്റെ കൺട്രോൾ തന്റെ സ്ട്രോംഗർ ഫൂട്ടിന്റെ വരുതിയിൽ ആക്കിയിരിക്കും , ശേഷമാണ് അവർ പാസ്സിംഗ് തുടരുക.ഇങ്ങനെ മൈന്റ്സെറ്റിൽ കളിക്കുന്ന മധ്യനിരക്കാരേ യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ സക്സീഡ് ചെയ്യപ്പെട്ടിട്ടുള്ളൂ..

ബ്രസീലിയൻ ലീഗിൽ തിളങ്ങുന്ന മധ്യനിരക്കാർക്ക് തൻെ സ്ട്രോംഗർ ഫുട്ട് കൊണ്ട് തന്നെ അനായാസേനെ കളിക്കാൻ കഴിയുന്നത് അവിടെ ഫീൽഡിൽ ലഭിക്കുന്ന സ്പേസുകളും സമയവും കൊണ്ടാണ്.ഫിസികൽ സ്ട്രെംഗ്തു കൊണ്ടും പാസ്സിംഗ് മികവ് കൊണ്ടും വെർസറ്റൈൽ മിഡ്ഫീൽഡർ ആണ് ബ്രൂണോ ഗ്വിമാറസ്. എന്നാൽ അമിതമായ റൈറ്റ് ഫൂട്ട് ഡിപ്പന്റൻസിയാണ് ബ്രൂണോയുടെ വലിയ ദൗർബല്യം.ഒരു ടൈറ്റ് സ്വിറ്റേഷനിലോ മൾട്ടി ചലഞ്ചിലോ ബോൾ ഹോൾഡ് ചെയ്യാൻ ഇത്തരം മിഡ്ഫീൽഡ് താരങൾക്ക് കഴിയാതെ പോവുകയും ചെയ്യുന്നത് അമിതമായ സ്ട്രോംഗർ ഫൂട്ട് ആശ്രയം കൊണ്ട് ആണ്.

യൂറോപ്പിലേക്കുള്ള ട്രാൻസ്ഫർ യാഥാർത്ഥ്യമായാൽ  ഈ വെല്ലുവിളികളെ ഏതളവിൽ എങ്ങനെ പ്രതികരിക്കും എന്നിടത്തായിരിക്കും യൂറോപ്യൻ ക്ലബ് ഫുട്‌ബോളിൽ ബ്രൂണോ ഗ്വിമാറസ് എന്ന മിഡ്ഫീൽഡറുടെ വിജയവും തോൽവിയും നിശ്ചയിക്കപ്പെടുക.മറ്റൊരു ലുകാസ് സിൽവയെയോ വലാസിനെയോ തിയാഗോ മായയോ അല്ല നമുക്ക് വേണ്ടത് , പകരം യൂറോപ്പിൽ സക്സീഡ് ചെയ്യപ്പെട്ട മറ്റൊരു കാസെമീറെയോ ഫാബീന്യോയെയോ ആർതറിനെയോ ആണ് ബ്രൂണോ ഗ്വിമാറസിലൂടെ ബ്രസീൽ ആരാധകർക്ക് വേണ്ടത്.

By - Danish Javed Fenomeno

No comments:

Post a Comment