Tuesday, January 21, 2020

ദ ബ്രസീൽ വണ്ടർ ഓഫ് ഗണ്ണേഴ്സ്




ബ്രസീലിലെ 4th division ഫുട്‌ബോൾ ലീഗായ ബ്രസീലിയൻ സീരീ ഡി യിലെ ഇറ്റാന എഫ്സിയിൽ നിന്നും ലോകത്തെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ ആഴ്സനൽ ഫുട്‌ബോൾ ക്ലബിലേക്ക് , പല പ്രമുഖ താരങ്ങൾക്കും കളിക്കാൻ കടുപ്പമേറിയ പ്രീമിയർ ലീഗിൽ അനായാസേനെ ഒരു പതിനെട്ട്കാരൻ കൗമാരക്കാരന്റെ ശരീരഭാഷയോ പേടിയോ ഒന്നും പ്രകടമാക്കാതെ വമ്പൻ ഡിഫൻസിനെതിരെ കളിച്ചു ഗോളടിച്ചു കൂട്ടുന്നു.

കരുത്തരായ ചെൽസിക്കെതിരെ ഇന്നലെ നടന്ന ലീഗ് മൽസരത്തിൽ കയറി കളിച്ച ചെൽസി ഡിഫൻസിനെ ഒന്നടങ്കം ഓടി തോൽപ്പിച്ച് ടഫ് ടാക്ളിംഗുകൾക്ക് പേരു കേട്ട കാന്റെയെ അസാധാരണമാം വിധം കബളിപ്പിച്ച് എൺപത് യാർഡോളമുള്ള മാസ്സീവ് റണ്ണിംഗിലൂടെ പിറന്ന സോളോ ഗോൾ മാത്രം മതി 18 കാരന്റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ
..

ഗബ്രിയേൽ മാർട്ടിനല്ലി , 

" ടാലന്റ് ഓഫ് ദ സെഞ്ച്വറി "ലിവർപൂൾ കോച്ച് യുർഗൻ ക്ലോപ് മാർട്ടിനെല്ലിയെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്.നിലവിലെ ആഴ്സനൽ ടെക്നിക്കൽ ഡയറക്ടർ മുൻ ബ്രസീൽ - ആഴ്സനൽ മിഡ്ഫീൽഡറുമായ എഡു ഗാസ്പറിനാണ് മാർട്ടിനെല്ലിയെന്ന പ്രതിഭയെ കണ്ടെത്തിയതിൽ നൂറിൽ നൂറ് മാർക്കും.വെറും ബ്രസീലിലെ നാലാം ഡിവിഷൻ ലീഗിൽ നിന്നും മാർട്ടിനെല്ലിയെ കണ്ടെത്തിയതിൽ എഡുവിനെ അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് ക്ലോപ് മെസ്സേജും അയച്ചിരുന്നു മുമ്പ്.നാലാം ഡിവിഷനിൽ പോലും ഇത്രയേറെ പ്രതിഭകളായ കൗമാരങ്ങൾ ഉണ്ടെങ്കിൽ ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണെന്ന് സാരം.

വളരെ ചെറുപ്രായത്തിൽ തന്നെ ഫിസികലി ഹൈ ബോഡീ ലാംഗ്വേജും അപാരമായ എനർജിയും സ്വന്തമായുള്ള താരത്തിന്റെ വേഗതയേറിയ പ്ലെയിംഗ് ശൈലിയുടെ മറ്റൊരു പ്രത്യേകത കൗണ്ടർ അറ്റാക്കിംഗുകളിലെ പാസ്സിംഗിലും ഷൂട്ടിംഗിലുമുള്ള കൃത്യമായ മൈന്റ്സെറ്റാണ്.അമിതമായ ടീം പാസ്സിംഗ് ബിൽഡ് അപ്പ് പ്ലേകളിൽ കോൺസെൻട്രേറ്റ് ചെയ്യാൻ സാധിക്കാത്തതാണ് മാർട്ടിനെല്ലിയുടെ വലിയ പോരായ്മ.ഹോൾഡ് അപ്പ് പ്ലേകൾ ഇഷ്ടമില്ലാതെ വേഗമേറിയ ടെംപോയിൽ ഡയറക്റ്റായി ആക്രമണ ഫുട്‌ബോൾ കളിക്കാൻ ആഗ്രഹിക്കുന്ന താരമാണ്.ഫൈറ്റിംഗ് മെന്റാലിറ്റിയുള്ള ഈ കൗമാരക്കാരൻ ഇടതു വിംഗർ മികച്ചൊരു പോച്ചർ കൂടിയാണ്.

നിലവിലെ യൂറോപ്യൻ ലീഗ് സീസണുകളിലെ ടോപ് ഫൈവ് ലീഗുകൾ (EPL La liga serie A ligue 1 Bundes league) എടുത്താൽ ഏറ്റവുമധികം ഗോളടിച്ച കൗമാര താരമാണ് ആഴ്സനൽ പ്രതിഭ.20 വർഷങ്ങൾക്ക് ശേഷമാണ് ഒരു ടീനേജർ ആഴ്സനൽ ജെഴ്സിയിൽ പത്ത് ഗോളടിക്കുന്നത്.
മാർട്ടിനെല്ലി ഇതുവരെ 21 കളിയിൽ നിന്നും 10 ഗോളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.ആഴ്സനലിൽ ഒരു ലോംഗ് ടേം കരിയറാണ് താൻ ലക്ഷ്യം വെക്കുന്നത് എന്നും മാർട്ടിനെല്ലി ഇതിനകം അഭിപ്രായപ്പെട്ടിട്ടുണ്ട്.ലിവർപൂളിൽ സലാഹ് എങ്ങനെയാണോ വളർന്നത് ടോട്ടൻഹാമിൽ സൺ എങ്ങനെയാണൊ വളർന്നത് ആ രീതിയിൽ തന്നെയാണ് മാർട്ടിനെല്ലി വളരുന്നത്.

By - Danish Javed Fenomeno

No comments:

Post a Comment