Wednesday, January 1, 2020

അലിറാസ ജഹാൻബഷ് - ഒരിടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗിലെ ഇറാൻ സാന്നിദ്ധ്യം..



തങ്ങളുടെ താരങ്ങളിൽ യൂറോപ്യൻ ടോപ് ലീഗ് ക്ലബുകളുടെ അനുഭവസമ്പത്ത് ഏറ്റവുമധികം അനുഭവിച്ച ഏഷ്യൻ ഫുട്‌ബോൾ ടീമാണ് ഇറാൻ.ജർമൻ ബുണ്ടസ് ലീഗായാകും ഏറ്റവുമധികം ഇറാനിയൻ താരങ്ങൾ കളിച്ച വിദേശ ലീഗ്.ബയേണിലും ഹെർത്ത ബെർലിനിലും  കൊളോണിലും ഹാംബർഗിലും ബ്രെമനിലും ഷാൽകെയിലും തുടങ്ങി നിരവധി ജർമൻ ക്ലബുകളിലായി  കളിച്ച അനുഭവസമ്പത്തുള്ള ഇതിഹാസ പദവിയിൽ ഉള്ള ഇറാനിയൻ ഫുട്‌ബോളേഴ്സ് നിരവധിയാണ് അവരുടെ സമ്പന്നമായ കാൽപ്പന്തുകളിയുടെ ചരിത്രത്തിൽ.ഇന്റർനാഷണൽ ഫുട്‌ബോൾ ടോപ് ഗോൾ സ്കോറർ അലി ദേയി , ജപ്പാനീസ് ഇതിഹാസം നകാതക്ക് ശേഷം ഏഷ്യൻ ഫുട്‌ബോൾ കണ്ട എക്കാലത്തെയും മികച്ച സ്കിൽഫുൾ ടാലന്റഡ് പ്ലേമേക്കർ അലി കരീമി , ഏഷ്യൻ ഫുട്‌ബോൾ ചരിത്രത്തിലേ എക്കാലത്തെയും മികച്ച വിംഗ് ബാക്ക് മെഹ്തി മെഹ്ദാവികിയ , കൊളോണിൽ പെഡോൾസ്കിയുടെ പങ്കാളി ആയിരുന്ന സ്ട്രൈകർ ഖൊദാദ് അസീസി , വോൾഫ്ബർഗിൽ ഒരുപാട് കാലം 2000ങളിൽ പന്തുതട്ടിയ സെൻട്രൽ മിഡ്ഫീൽഡർ അസ്ഖൻ ദെജാഗാഹ് , ദേയിയുടെ സമകാലികനായ സ്ട്രൈകറും ഹനോവറിലും ബയേണിലുമായി കാലങ്ങളോളം പന്തു തട്ടിയ വാഹിദ് ഹാഷ്മിയാൻ തുടങി നിരവധി പേർ ബുണ്ടസ് ലീഗയിൽ കളിച്ചു തെളിഞ്ഞിട്ടുണ്ട്. സ്പാനിഷ് ലാ ലീഗയിൽ ആണെങ്കിൽ ഇറാൻ ഇതിഹാസമായ മിഡ്ഫീൽഡ് മാസ്റ്റെറോ ജാവേദ് നെകാനൂം ഒരു പതിറ്റാണ്ടോളം ഒസാസുന താരമായിരുന്നു. അതുപോലെ തന്നെ മിഡ്ഫീൽഡറും നിലവിൽ ഇറാൻ നായകനുമായി മസൂദ് ഷൊജെയ് ലാ ലീഗയിൽ കളിച്ചു വളർന്നതാണ്..ഇറ്റാലിയൻ സീരി എയിലൂടെ വളർന്നവരാണ് 2000ങളിലെ ഇറാനിന്റെ നിർണായക താരങ്ങളായിരുന്ന സെന്റർ ബാക്ക് റഹ്മാൻ റസയും അലി സെമാറയുമെല്ലാം..എന്നാൽ ഇറാൻ ഫുട്‌ബോൾ ചരിത്രത്തിലെ ലെജൻഡറി മിഡ്ഫീൽഡറായ  കരീം ബഗേരിയെ ഒഴിച്ചു നിർത്തിയാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പൊതുവേ ഇറാൻ താരങ്ങൾ ഇല്ല എന്ന് തന്നെ പറയാം.ബോൾട്ടണിൻെ വിംഗറായിരുന്ന തൈമറിൻ ആണ് മറ്റൊരു ഇംഗ്ലീഷ് ലീഗ് ഇറാൻ താരം..

എന്നാൽ ഇന്ന് ഇംഗ്ലീഷ് ലീഗിൽ ഏറെകാലത്തെ ഇടവേളയ്ക്ക് ശേഷം പേർഷ്യൻ ഫുട്‌ബോൾ സാന്നിധ്യം അറിയിക്കുകയാണ് അലിറാസ ജഹാൻബഷ് എന്ന ബ്രൈറ്റൺ റൈറ്റ് വിംഗർ , പുതുവർഷത്തിലെ ആദ്യ ലീഗ് മൽരത്തിൽ കരുത്തരായ ചെൽസിക്കെതിരെ ബ്രൈറ്റണ് സമനില നേടികൊടുത്ത അവസാന മിനിറ്റുകളിൽ അലിറാസയടിച്ച ബൈസികിൾ കിക്ക് ഗോൾ ഒരു പക്ഷേ ഈ സീസണിലെ തന്നെ മികച്ച ഗോളായി വിലയിരുത്തപ്പെട്ടേക്കാം.മൽസരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഹൈ ഫിസിക്കൽ പ്രസൻസുള്ള പേസി വിംഗറായ അലിറാസ  ഇറാൻ പ്ലേമേക്കറും പത്താം നമ്പറുമായ കരീം അൻസാരിഫാർദ് യൂറോപ്യൻ ലീഗുകളിൽ കളിക്കുന്ന  സ്ട്രൈകർമാരായ മെഹ്തി തെരീമി , സർദാർ അസ്മൗൻ തുടങ്ങിയവരൊടൊപ്പം നിലവിലെ ഇറാനിയൻ ടീമിലേ സുപ്രധാന താരങ്ങളിലൊരാളാണ്.കഴിഞ്ഞ ലോകകപ്പിൽ മൂന്ന് മൽസരങ്ങളും കളിച്ച അലിറാസ ഈ സീസണിൽ പ്രീമിയർ ലീഗിലേക്ക് ചേക്കേറുന്നതിന് മുമ്പ് ഡച്ച് ലീഗിലെ അപകടകാരിയായ വിംഗർ ആയിരുന്നു.AZ അൽകമറിന്റെ നിർണായക താരമായിരുന്ന റാസയുടെ സ്പീഡി റണ്ണുകളും കൃത്യമായ ക്രോസുകളും ഉൾകൊള്ളുന്ന കേളീ ശൈലി പഴയ ഇറാൻ ഹാംബർഗ് ഇതിഹാസം മെഹ്ദി മെഹ്ദാവികിയുടെ പ്ലെയിംഗ് ശൈലിയോട് ഏറെ സാദൃശ്യമുള്ളതായി അനുഭവപ്പെട്ടു..

By - Danish Javed Fenomeno

What a Bicycle Kick Goal ,Take a Bow , Aliraza Jahanbaksh 

No comments:

Post a Comment