Tuesday, November 19, 2019

അണ്ടർ -17 താരങ്ങളിൽ ആരാധകർ വെച്ചു പുലർത്തുന്ന അമിത പ്രതീക്ഷ 
അപകടമോ?



ഫുട്‌ബോൾ ഏതും  ആയിക്കൊള്ളട്ടെ ഒരു ലോക കിരീടം നേടുകയെന്നത് ബ്രസീലിന് എന്നും ആവേശമാണ്.കോപ്പ അമേരിക്ക കിരീട വിജയത്തിന് ശേഷം തുടർച്ചയായി അഞ്ച് മൽസരങ്ങളിൽ സെലസാവോ നിരാശജനകമായ പ്രകടനം പുറത്തടുത്ത ടൈമിലുള്ള അണ്ടർ -17 ലോകകപ്പ് വീജയം ബ്രസീലിയൻ ജനതക്കും  ബ്രസീൽ ആരാധകർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
മെക്സിക്കോയെ തോൽപ്പിച്ച് നാലാം ലോകകപ്പ് സ്വന്തമാക്കി കൗമാരക്കാർ തിളങ്ങുമ്പോൾ അവരുടെ താരോദയം അമിത പ്രതീക്ഷയോടെ സ്വപ്നം കാണുകയാണ് മഞ്ഞപ്പടയുടെ ആരാധകർ.
ടൂർണമെന്റിലുടനീളം സ്ഥായിയായ ഫോം നിലനിർത്തിയവരായ അറ്റാക്കിംഗ് റൈറ്റ് ബാക്ക് യാൻ കൂട്ടോ , ടൂർണമെന്റ് ബെസ്റ്റ് പ്ലെയർ ആയി മാറിയ പറക്കും വിംഗർ ഗബ്രിയേൽ വെറോൺ.ഫൈനലിൽ ഗോളടിച്ച ടോപ് സ്കോറിംഗ് സ്ട്രൈകർ കായോ ജോർജെ , അറ്റാക്കിംഗ് മിഡ്ഫീൽഡർ പെഡ്രോ സെമിയിലും ഫൈനലിലും വിജയ ഗോളടിച്ച സൂപ്പർ സബ്  ലസാറോ...അങ്ങനെ പോകുന്ന ഒരു താരനിര തന്നെയുണ്ട് അണ്ടർ 17ടീമിൽ.

ഇവരെല്ലാം പ്രതിഭകളാണ് , എന്നാൽ ഇവരുടെയെല്ലം കരിയർ പ്രവചനം നടത്തുന്നതിലോ ഇപ്പോഴത്തെ അവരുടെ പൊട്ടൻഷ്യൽ വെച്ച് കൊണ്ട് മേൽപറഞ്ഞവരെല്ലാം സൂപ്പർ സ്റ്റാർസ് ആകുമെന്നൊരു നിഗമനത്തിൽ എത്തിച്ചേരാനോ ഉള്ള സമയമായിട്ടില്ല.
ഇപ്പോൾ തന്നെ യാൻ കൂട്ടോയെ ഭാവിയിലെ ഡാനി ആൽവസായും ഗബ്രിയേൽ വെറോണിനെ അടുത്ത നെയ്മറായും ആരാധകർ സ്വപ്നം കണ്ടു തുടങ്ങിയിരുക്കുന്നു.
ഒരു ഫുട്‌ബോളർ തന്റെ ലോംഗ് ടേം കരിയറിന് തുടക്കം കുറിക്കുന്ന കാലഘട്ടമാണ് അണ്ടർ 17. ഈ സമയത്ത് തന്നെ ഫൂച്യർ സൂപ്പർ താര ലേബൽ അവർക്ക് ചാർത്തി നൽകിയാൽ സമ്മർദ്ദത്തിന് അടിമപ്പെട്ട് കരിയർ ഡ്രോപ്പ് ഔട്ട് ആവുകയോ ചെയ്യുന്ന പ്രതിഭകൾ അനേകമനേകം ഉണ്ട് ബ്രസീലിന്റെ ചരിത്രത്തിൽ.അണ്ടർ 17 ലോകകപ്പ് സ്റ്റേജുകളിൽ തിളങ്ങിയവർ ഭൂരിപക്ഷം പേരും സീനിയർ ലെവലിൽ എത്തുമ്പോൾ കരിയർ പിന്നോക്കം പോയവരാണ്.ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2003 u17 world cup ജേതാക്കളായ ബ്രസീലിന്റെ അണ്ടർ 17ടീം.2003 അണ്ടർ 17 ലോകകപ്പ് കിരീടം നേടിയ ടീമിലെ ഒരു താരം പോലും സെലസാവോ ജെഴ്സിയിൽ  കളിച്ചിട്ടില്ല .അന്നത്ത ടീമിൽ അഞ്ച് ഗോളടിച്ച സ്ട്രൈകർമാരായിരുന്ന അബൂദ , എവാഡ്രോ തുടങ്ങിയവർ പോലും ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല എന്നോർക്കുമ്പോഴാണ് ബ്രസീലിന്റെ ടാലന്റ് ഫാക്ടറിയുടെ ആഴം മനസ്സിലാവുക.മറ്റൊരു വസ്തുത എന്തെന്നാൽ ഫിഫ അണ്ടർ 17 ലോകകപ്പും ഫിഫ ലോകകപ്പും നേടിയ ഒരേയൊരു കളിക്കാരനേയുള്ളൂ അത് മഹാ മാന്ത്രികൻ സാക്ഷാൽ റൊണാൾഡീന്യോ മാത്രം.
സീനിയർ ലെവലിൽ അറിയപ്പെടുന്ന പ്രതിഭകളേക്കാൾ പതിൻമടങ്ങ് ഇരട്ടി അറിയപ്പെടാതെ പോയ പ്രതിഭകളാണ് ഫുട്‌ബോളിന്റെ സ്വർഗഭൂമിയിൽ ഉള്ളതെന്ന് ചരിത്രം വ്യക്തമാക്കി തരുന്നുണ്ട്.

ബ്രസീൽ അണ്ടർ 17 ടീമിൻെ അത്യുജ്ജലമായ പ്രകടനത്തെയും ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തിരിച്ചു വരാനുള്ള ത്വരയെയും അഭിനന്ദിച്ചു കൊണ്ട് തന്നെ പറയട്ടേ സെലസാവോയുടെ സ്റ്റോപ്പർ ബാക്കുകളുടെ കേളീ ശൈലിയിൽ നിന്നും വിഭിന്നമാണ് അണ്ടർ 17 ടീമിന്റെത്.കൂടുതൽ സമയവും പെനാൽറ്റി ബോക്സിന് ചുറ്റിപ്പറ്റിയാണ് അണ്ടർ 17സെന്റർബാക്ക്സ് കളിക്കുന്നത്.പക്ഷേ സെമിയിലും ഫൈനലിലും ഗോൾ വഴങ്ങി പിറകിലായതിനാൽ അതിമനോഹരമായ ആക്രമണ ഫുട്‌ബോൾ തന്നെയാണവർ കെട്ടഴിചു വിട്ടത്.
പൊതുവേ ബ്രസീലിനെ പോലെ പരമ്പരാഗതമായി കലക്ടീവ് ഫുട്‌ബോൾ കളിക്കുന്ന ടീമുകൾ ടീമിന്റെ നീക്കങ്ങൾക്ക് അനുസൃതമായി സെന്റർ ബാക്ക്സ് ഹൈ ലൈൻ ഡിഫൻസിലാണ് സ്ഥിതി കൊള്ളാറ്.തിയാഗോ സിൽവ മാർകിനോസ് സഖ്യത്തിന്റെ നീക്കങ്ങൾ പരിശോധിച്ചാൽ തന്നെയത് മനസ്സിലാകും.ടീമീന് കൂടുതൽ 
Collective and combination നൽകാൻ കൂടുതൽ കോംപാക്ട് ആയാണ് പൊസിഷൻ ചെയ്യാറ്.എന്നാൽ ബ്രസീലിയൻ ലീഗുകളിൽ ഫ്ലെമെംഗോ ഗ്രെമിയോ തുടങ്ങിയ ടീമുകൾ ഒഴിച്ചു നിർത്തിയാൽ പല ടീമുകളും ഹൈ ലൈൻ ഡിഫൻസ് കളിക്കാറില്ല.എതിരാളികളുടെ കൗണ്ടറുകളിൽ ഇത് അപകടം ചെയ്യുമെന്ന  റിസ്ക് ഒഴിവാക്കാനാണ് പൊതുവേ ഹൈ ലൈൻ ഡിഫൻസ് കളിക്കാത്തത്.അണ്ടർ 17 ടീമും ഇത് തന്നെയാണ് പലപ്പോഴും ഫോളോ ചെയ്തിരുന്നത്.ഡിഫൻസീവ് മിഡ്ഫീൽഡർ ഡാനിയേൽ ഒലിവേരയുടെ പ്രസൻസും ഡിഫൻസിന് തുണയായി.എന്നാൽ മിഡ്ഫീൽഡിലെ ക്രിയേറ്റീവ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് പെഡ്രോയായിരുന്നു.വെറോണിന്റെ പേസും സ്കില്ലും വീംഗിൽ യാൻ കൂട്ടോയുടെ ക്രോസുകളും ഓവർലാപ്പിംഗുകളൊടൊപ്പം കായോ ജോർജെയുടെയും ലസാറോയുടെയും ഫിനിഷിങ് മികവും കൂടിയായതോടെ ബ്രസീലിന് വിജയം ഏത് സമ്മർദ്ദ ഘട്ടത്തിലും പിടിച്ചെടുക്കാൻ കഴിയുമെന്ന് ആരാധകർക്ക് തോന്നിപ്പിക്കും വിധമുള്ള സുന്ദരമായ കേളീ ശൈലിയാണ് മോശം ഫോമിലുള്ള നിലവിലുള്ള ടിറ്റയുടെ സെലസാവോയും പിൻപ്പറ്റേണ്ടത്.

By - Danish Javed Fenomeno

Vai Brazil 🇧🇷

No comments:

Post a Comment