Tuesday, May 21, 2019

Renato Gaucho - The Wasted Genius



ഭാവിയിലെ ബ്രസീലിന്റെ പരിശീലകൻ ആയേക്കാവുന്നവരിൽ ഏറ്റവും മുൻപന്തിയിൽ ഉള്ളതും സാധ്യത കൽപ്പിക്കപ്പെടുന്നതുമായ പരിശീലകൻ ആണ് നിലവിൽ ഗ്രെമിയോ ക്ലബിന്റെ കോച്ചും മുൻ സെലസാവോ സൂപ്പർ താരവുമായിരുന്ന റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

ടെലി സന്റാനയുടെ വിഖ്യാതമായ  ടീമിൽ സികോ സോക്രട്ടീസ് ഫാൽകാവോ തുടങ്ങിയ ഇതിഹാസങ്ങൾക്കൊപ്പം ബൂട്ടണിഞ്ഞ എൺപതുകളിലെ മുൻ  ബ്രസീൽ അറ്റാക്കിംഗ് മിഡ്ഫീൽഡർ.അപാരമായ പേസ്സും സ്ട്രെംങ്തും മികച്ച ഡ്രിബ്ലിംഗ് എബിലിറ്റിയും കൈമുതലാക്കിയിരുന്ന  റെനാറ്റോ ഗൗച്ചോ എന്ന ഉയരക്കാരൻ മോൺസ്റ്റർ എൺപതുകളിൽ കാനറികൾക്ക് ലഭിച്ച വൺ ഓഫ് ദ ഗിഫ്റ്റഡ് ടാലന്റ് തന്നെയായിരുന്നു. എന്നാൽ പൊതുവേ ബ്രസീലുകാരെ പോലെ തന്നെ പാർട്ടി ലൈഫിനടിമപ്പെടുകയും അച്ചടക്കമില്ലായ്മയും വീക്ക് ഡിറ്റർമിനേഷനും റെനാറ്റോ ഗൗച്ചോയെ One of the Football Great ആയിതീരുന്നതിൽ നിന്നും തടയുകയായിരുന്നു.

 1986 ലോകകപ്പ് ടീമിലേക്ക് ടെലി സന്റാന ഗ്രെമിയോ സൂപ്പർ താരത്തെ എടുത്തിരുന്നു.പരിക്കേറ്റ സീകോ ബെഞ്ചിൽ ഇരിക്കവേ റെനാറ്റോ ഗൗച്ചോയെ പോലെയൊരു പ്രതിഭാധനനായ സ്കിൽഫുൾ അറ്റാക്കിംഗ് മിഡ്ഫീൽഡറെ പരമാവധി ഉപയോഗിക്കാമെന്ന ധാരണയിലായിരുന്നു സന്റാന.എന്നാൽ ട്രെയിനിംഗ് സെഷനുകൾ തുടർച്ചയായി വരാതിരുന്നു പാർട്ടിലൈഫ് സ്റ്റൈൽ പിന്തുടരുകയും അച്ചടക്ക ലംഘനം നടത്തുകയും ചെയ്തതോടെ റെനാറ്റോയെ സന്റാന ഒഴിവാക്കുകയായിരുന്നു.റെനാറ്റോയെ  ഒഴിവാക്കിയത് സന്റാനയുടെ ടീമിൽ വലിയ രീതിയിൽ ധ്രുവീകരണം സൃഷ്ടിച്ചു.എൺപതുകളിലെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച റൈറ്റ് ബാക്ക് ആയിരുന്നു  ലിയൻഡ്രോ റെനാറ്റോയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്റാനയുടെ ടീമിൽ ലോകകപ്പിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചു 23 അംഗ സ്ക്വാഡിൽ നിന്നും സ്വയം ഒഴിവായി.സന്റാന ലിയൻഡ്രോക്ക്  പകരമെടുത്ത എഡിസണ് പരിക്കേറ്റതോടെ ഒരു സൂപ്പർ ഫുൾ ബാക്കിന്റെ ജനനത്തിനു അവിടെ പിറവിയെടുത്തു.ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് വണ്ടർ ലോകകപ്പ് ഗോളുകൾ സ്വന്തമാക്കി 1986 ലോകകപ്പിലെ താരങ്ങളിലൊരായി മാറിയ ജോസിമർ എന്ന ബ്രസീൽ ഇതിഹാസത്തെ ലോക ഫുട്‌ബോൾ അറിയാൻ കാരണക്കാരനായി തീർന്നത് അക്ഷരാർത്ഥത്തിൽ റെനാറ്റോയുടെ ലോകകപ്പ് exclusion ആണ് എന്നുള്ളത് ഒരു ചരിത്രപരമാരമായ വസ്തുത ആയിരുന്നു.

ഇറ്റാലിയൻ സീരീ ഏയിൽ കളിച്ച ഏക സീസണിൽ18 ഗോളടിച്ച് റോമയോടൊപ്പമുള്ള കരിയറിലെ  പീക്ക് സീസൺ ഒഴിച്ചു നിർത്തിയാൽ ഫ്ലെമെംഗോ ബൊട്ടഫോഗോ ഗ്രെമിയോ ഫ്ലുമിനെൻസ് തുടങിയ ബ്രസീലിയൻ ക്ലബുകളിലാണ്  റെനാറ്റോ കരിയറിലുടനീളം ചെലവഴിച്ചത്.1983 ലെ ഇന്റർകോണ്ടിന്റൽ കപ്പ് ( ഇന്നത്ത ഫിഫ ക്ലബ് വേൾഡ് കപ്പ്) ഫൈനലിൽ ഹാംബർഗിനെ ഗ്രെമിയോ തകർത്തത് റെനാറ്റോയുടെ വ്യക്തിഗത മികവിൽ ആയിരുന്നു. രണ്ട് ഗോളടിച്ച ഗ്രെമിയോ സൂപ്പർ താരം ഗോൾഡൻ ബോൾ അവാർഡും കരസ്ഥമാക്കിയിരുന്നു
ക്ലബ് കരിയറിൽ 489 കളിയിൽ നിന്നും 194 ഗോളുകളും സെലസാവോയുടെ ജെഴ്സിയിൽ 43 കളികളിൽ നിന്നും 5 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട് സ്വയം പ്രതിഭ നശിപ്പിച്ച ഈ തെക്കൻ ബ്രസീലുകാരൻ. 
യൂ ടൂബിൽ റെനാറ്റോയുടെ സ്കിൽസിന്റെയും ഗോളിന്റെ വീഡിയോ കോംപിലേഷൻസ് ലഭ്യമാണ്.കകായുടെ പേസ്സും ഡ്രിബ്ലിംഗ് ടെക്നിക്സും ഇബ്രാഹിമോവിച്ചിന്റേ ഫിസിക്കൽ പ്രസൻസും സ്ട്രെംങ്തും സമ്മിശ്രണം ചെയ്ത ഒരു കംപ്ലീറ്റ് അറ്റാക്കിംഗ് മിഡ്ഫീൽഡർ/സെക്കൻഡറി ഫോർവേഡ് പാക്കേജ് ആയിരുന്നു റെനാറ്റോയെന്ന് വ്യക്തമാക്കി തരുന്നതാണ് യു ടൂബിലെ ഇദ്ദേഹത്തിന്റെ ഫുട്‌ബോൾ ക്ലിപ്പുകൾ.കളത്തിൽ എതിരാളികളെ ചവിട്ടി മെതിച്ച ഒരു Absolute Monster  തന്നെയായിരുന്നു റെനാറ്റോ.

വിരമിച്ച ശേഷം ബ്രസീലിയൻ ക്ലബ് ഫുട്‌ബോളിലെ സൂപ്പർ താര പരിവേഷമുള്ള പരിശീലകനായി വളരുകയായിരുന്നു റെനാറ്റോ.ഫ്ലുമിനെൻസ് വാസ്കോ തുടങ്ങിയ വമ്പൻ ക്ലബുകളെ പരിശീലിപ്പിച്ച റെനാറ്റോ ഗ്രെമിയോയിൽ പരിശീലകനായതോടെയാണ് നേട്ടങ്ങൾ കൊയ്തത്.2017 ൽ ഗ്രെമിയോയെ കോപ്പ ലിബർട്ടഡോറസ് ചാമ്പ്യൻമാരാക്കിയ റെനാറ്റോ ഗൗച്ചോ, ലുവാൻ എവർട്ടൺ ആർതർ തുടങ്ങിയ യുവതാരങ്ങളുടെ കരിയർ വളർച്ചയിൽ നിർണായക പങ്കാളിയും പ്രചോദനവുമായി.2017ൽ ഗ്രമിയോക്ക് കോപ്പാ ലിബർട്ടഡോറസ് നേടിക്കൊടുത്തതോടെ കളിക്കാരനായും കോച്ചായും ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ബ്രസീലിയനായി അദ്ദേഹം മാറി.

2022 ലോകകപ്പ് വരെയാണ് ടിറ്റയുടെ കരാർ.ടിറ്റയ്ക്ക് ശേഷം ഭാവിയിൽ ബ്രസീലിയൻ പരിശീലകനായി ബ്രസീലിലെ ഫുട്‌ബോൾ പണ്ഡിറ്റുകൾ ഉയർത്തി കാണിക്കുന്ന ഏക നാമമാണ് റെനാറ്റോ പോർട്ടുലപ്പി എന്ന റെനാറ്റോ ഗൗച്ചോ.

By - Danish Javed Fenomeno

NB - റെനാറ്റോ സ്കിൽസ് വീഡിയോ
 [ Renato Gaucho , Football skills & Dribbles video -  https://youtu.be/-LICT5Km7bI]

No comments:

Post a Comment