Monday, May 6, 2019

മഞ്ഞയിലെ ബ്രസീലിന്റെ ഫസ്റ്റ് മാച്ച് & ടീം..

1954 ഫെബ്രുവരി 28 , ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ദിവസമാണ്.ഫുട്‌ബോൾ രാജാക്കന്മാരായി വളരാൻ അടിത്തറയേകിയ വിഖ്യാതമായ ബ്രസീലിയൻ ഫെയ്മസ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റിന്റെ അരങ്ങേറ്റം ആയിരുന്നന്ന്.
ചിലിയൻ തലസ്ഥാനമായ സാന്റിയാഗോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ചിലിയായിരുന്നു എതിരാളികൾ , സെലസാവോയുടെ കിടയറ്റ സ്കിൽഫുൾ സ്ട്രൈകർ ബാൾറ്റസറിന്റെ ഇരട്ട ഗോളിൽ വിജയിച്ചായിരുന്നു മഞ്ഞപ്പടയുടെ ഗോൾഡൻ യെല്ലോ കാലഘട്ടത്തിന് തുടക്കം കുറിച്ചത്.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മഞ്ഞപ്പടക്ക്.മഞ്ഞ ജെഴ്സിയിൽ ഗോളടിച്ച പ്രഥമ താരമെന്ന റെക്കോർഡ് ബാൾറ്റസറിന് മാത്രം അവകാശപ്പെട്ടതാണ്.

മഞ്ഞയിൽ കളിച്ച പ്രഥമ ബ്രസീൽ ടീം (From yours Top Left to Bottom Right) 🇧🇷

ഞാൽമാ സാന്റോസ് - RB
നിൽട്ടൺ സാന്റോസ് - LB
ബ്രൻഡാവോസീന്യോ - CB
വെല്യൂഡോ - GK
ബയേർ - MF
പിനെയ്റോ - CB
ജുലീന്യോ - RW
ദിദി - MF
ബാൾറ്റസർ - FW
ഹുംബർട്ടോ ടോസി - FW
ഫ്രാൻസിസ്കോ റോഡ്രിഗസ് - FW
🇧🇷🇧🇷




കഴിഞ്ഞ വർഷം അന്തരിച്ച പ്രശസ്ത ബ്രസീലിയൻ ഡിസൈനർ അൽഡിർ ഷ്ലീ തന്റെ 18ആം വയസ്സിലാണ് യെല്ലോ/ബ്ലൂ/വൈറ്റ് ജെഴ്സി കിറ്റ് ഡിസൈൻ ചെയ്തത്.
ബ്രസീൽ 1919 ൽ സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പ് നേടിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ഈ വരുന്ന കോപ്പയിൽ വീണ്ടും പഴയ വൈറ്റ് ജെഴ്സി കിറ്റിൽ കളിക്കാനൊരുങ്ങുകയാണ്  ഫുട്‌ബോൾ രാജാക്കൻമാർ.

ByDanish Javed Fenomeno

No comments:

Post a Comment