Saturday, November 17, 2018

ലണ്ടനിൽ "നെയ്മർ ചിരി" 


എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ Highly defensive ശൈലിയോട് കൂടി കളിയെ സമീപിച്ച ഉറുഗ്വെയെ പൊസഷൻ ബേസ്ഡ് പ്ലെയിംഗ് ശൈലി കൊണ്ട് മറികടക്കുകയായിരുന്നു ബ്രസീൽ.
മധ്യനിരയിൽ കാനറികളുടെ ആണിക്കല്ലായ കാസെമീറോ - കൗട്ടീന്യോ സഖ്യത്തിന്റെ അഭാവത്തിൽ ഇറങ്ങിയ ടീമിൽ ആർതറിനൊപ്പം വലാസിനെയും അഗുസ്റ്റോയെയുമാണ് ടിറ്റെ വിന്യസിച്ചത്.ലോകകപ്പിന് ശേഷം പുറത്തിരുന്ന കോസ്റ്റ വലതു വിംഗിലും തിരിച്ചെത്തിയത് മഞ്ഞപ്പടയെ സംബന്ധിച്ച് ആശ്വാസമായി.

ഒരു ദശകമായി ബ്രസീലിന് അലട്ടിയിരുന്ന പ്രശ്നമായിരുന്ന ഡീപ് ലെയിംഗ് പ്ലേമേക്കർ റോളിലേക്ക് വളർന്നു കൊണ്ടിരിക്കുന്ന ആർതറിന്റെ പാസ്സിംഗ് ശൈലി സെലസാവോയുടെ പൊസഷൻ നിലനിർത്താൻ സഹായകരമായി.എന്നാൽ തുടക്കം മുതലെ ആക്രമിച്ചു കളിച്ച നായകൻ നെയ്മർ തന്നെയായിരുന്നു ബ്രസീൽ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്.ആറാം മിനിറ്റിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഉറുഗ്വെ ഗോളിയെ പരീക്ഷീച്ച താരത്തിന്റെ തുടർന്നുള്ള രണ്ട് സ്ക്രീമറുകൾ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്ത് പോയത്.

ഉറുഗ്വെയെ ഡിഫൻസിനെ തലവേദനയായത് നെയ്മറുടെ മാസ്സീവ് ഡ്രിബ്ലിംഗ് റണ്ണുകളായിരുന്നു.ഇതുകൊണ്ട് തന്നെ പരുക്കനടവുകളിലൂടെ നായകനെ പ്രതിരോധിക്കേണ്ടി വന്ന ടബരസിന്റെ ഡിഫൻസീന് നിരവധി മഞ്ഞകാർഡുകളും കാണേണ്ടി വന്നത് മൽസരത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തി.നെയ്മറുമായി ഫിർമീന്യോ ആദ്യ പകുതിയിൽ കോമ്പോ ഉണ്ടാക്കിയെടുക്കാൻ ബുദ്ധിമുട്ടിയതും ബ്രസീലിന്റെ ഗോൾ സ്കോറിംഗിനെ കാര്യമായി ബാധിച്ചു.എന്നാൽ മറുഭാഗത്ത് കവാനിയുടെ ക്ലോസ് റേഞ്ച് ഷോട്ട് അലിസൺ തട്ടിയകറ്റിയത് അവിശ്വസനീയമായിരുന്നു.മാത്രമല്ല ബോക്സിന് വെളിയിൽ നിന്നും സുവാറസിന്റെ ഫ്രീകിക്ക് ലിവർപൂൾ ഗോളി ഡൈവ് ചെയ്തു കുത്തിയകറ്റിയതും കാനറികൾക്ക് ദീർഘനിശ്വാസം നൽകി.മൽസരത്തിലുടനീളം നാലോളം മികവുറ്റ സേവുകൾ നടത്തിയ അലിസണിന്റെ പ്രകടനം മൽസരത്തിലുടനീളം മഞ്ഞപ്പടയുടെ രക്ഷക്കെത്തുകയായിരുന്നു.കരിയറിൽ 34 മൽസരങ്ങളിൽ നിന്നും തന്റെ 23 ആം ക്ലീൻ ഷീറ്റാണ് അലിസൺ ഇന്നലെ ഉറുഗ്വെയ്ക്കെതിരെ സ്വന്തമാക്കിയത്.മുൻ ഗോൾകീപ്പർ എമേഴ്സൺ ലിയാവോ മാത്രമാണ് മുമ്പ് 34 രാജ്യന്തര മൽസരങ്ങളിൽ നിന്നും 24 ക്ലീൻഷീറ്റ് സ്വന്തമാക്കി അലിസണ് മുമ്പിലുള്ളത്.
ലോകകപ്പ് ജേതാക്കളും ഗോൾകീപ്പിംഗ് ഇതിഹാസങ്ങളുമായ  ടഫറേലും ദിദയും ഗിൽമറുമെല്ലാം അലിസണ് പിറകിലാണ്.

രണ്ടാം പകുതിയിൽ മോശം ഫോമിൽ കളിച്ച കോസ്റ്റയും അഗുസ്റ്റോയെയും മാറ്റി റിച്ചാർലിസണെയും അലനെയും ഇറക്കിയതോടെ ആക്രമണനിര കൂടുതൽ താളാത്മകമായി കാണപ്പെട്ടു.പ്രത്യേകിച്ചും ഗോളിലേക്ക് എല്ലായ്പ്പോഴും ഉന്നം വെക്കുന്ന റിച്ചാർലിസണിന്റെ പേസ്സും ഫിസിക്കൽ പ്രസ്സൻസും വലതു വിംഗിന് ജീവൻ നൽകി.
ഇരുവരുടെയും വരവോടെ ഫിർമീന്യോയും ആർതറും നീക്കങ്ങളിൽ കൂടുതൽ ഇഫ്ക്ടീവായി.
സുവാറസിന്റെ നീക്കങ്ങൾക്ക് കടിഞ്ഞാണിട്ട വലാസിന്റെ ഫിസിക്കൽ എബിലിറ്റി കാസെമീറോയുടെ അഭാവം ഒരു പരിധി വരെ നികത്തി.പെനാൽറ്റി ബോക്സിൽ ബോൾ ലഭിച്ച അലനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി വളരെ കൂളായി ഉറുഗ്വെ ഗോളി കമ്പാനയെ കബളിപ്പിച്ച് വലയിൽ എത്തിച്ച നെയ്മർ ബ്രസീൽ ജെഴ്സിയിൽ തന്റെ അറുപതാം ഗോൾ സ്വന്തമാക്കി റൊണോയുടെ റെക്കോർഡിനോട് ഒരുപടി കൂടി അടുത്തു.
95 മൽസരങ്ങളിൽ നിന്നും അറുപത് ഗോളും 41 അസിസ്റ്റുകളുമടക്കം ബ്രസീൽ നായകന് 101 ഗോൾ പങ്കാളിത്തമാണ് സ്വന്തം പേരിലുള്ളത്.

നെയ്മറിനൊപ്പം ഫിർമീന്യോയുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്.
ബ്രസീൽ ആക്രമണങ്ങളെ നയിച്ചത് നെയ്മർ ഫിർമീ ജോഡിയായിരുന്നു.
കോസ്റ്റ ആകെ നിരാശപ്പെടുത്തിയപ്പോൾ റിച്ചാർലിസൺ തുടക്കം മുതലേ പ്ലെയിംഗ് ഇലവനിൽ കോസ്റ്റക്കും പകരമുണ്ടായിരുന്നു എങ്കിൽ എന്ന് ചിന്തിച്ചു പോയി.നെയ്മർ -ഫിർമീന്യോ- റിച്ചാർലിസൺ ത്രയമാണ് അറ്റാക്കിംഗിൽ കൂടുതൽ killer instict കൊണ്ടുവന്നതായി അനുഭവപ്പെടുന്നത്.
വരുന്ന കാമറുണിനെതിരായ മൽസരത്തിൽ ഇ ത്രയത്തെ ആക്രമണനിരയിൽ പ്ലെയിംഗ് ഇലവനിൽ വിന്യസിക്കണമെന്നാണ് അഭിപ്രായം.തന്റെ പ്രതിഭക്കൊത്ത പ്രകടനം പുറത്തെടുക്കാൻ ആർതർക്ക് കഴിയാതെ പോയതും തീർത്തും നിരാശപ്പെടുത്തിയ അഗുസ്റ്റോക്ക് പകരം അലനെ പോലെയൊരു മധ്യനിരക്കാരനെ തുടക്കം മുതൽ കളിപ്പിക്കാതെ പോയതിനാലാണ്.
ആർതർ - അലൻ കൂട്ട്കെട്ടാണ് മധ്യനിരയിൽ അടുത്ത മൽസരത്തിൽ ടിറ്റെ വിന്യസിക്കേണ്ടത്.മിറാൻഡ- മാർകിനോസ് ഡിഫൻസിന്റെ പക്വതയാർന്ന പ്രകടനവും അലിസണിനെ പോലെ തന്നെ അഭിനന്ദനമർഹിക്കുന്നു.


No comments:

Post a Comment