Wednesday, November 21, 2018

രക്ഷകനായി റിച്ചാർലിസൺ 🇧🇷
ബ്രസീലിന് തുടരെ ആറാം ജയം🇧🇷




By - Danish Javed Fenomeno

കാമറൂൺ ഗോളിയുടെ അപാരമായ റിഫ്ലക്സ് സേവുകളും ഫിനിഷിംഗിലെ പോരായ്മയും വിനയായപ്പോൾ സുവർണാസരങ്ങൾ കളഞ്ഞുകുളിക്കുന്നതിൽ മൽസരിച്ച കാനറികളുടെ രക്ഷകനായി പകരക്കാരനായി കളത്തിലിറങിയ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ 
ഏക ഗോൾ വിജയം നേടിത്തന്നെങ്കിലും ആശ്വസകരമായ റിസൽറ്റ് ആയിരുന്നില്ല ലണ്ടനിലെ എംകെ സ്റ്റേഡിയത്തിൽ കണ്ടത്.

ഈ വർഷത്ത സെലസാവോയുടെ അവസാന മൽസരമായത് കൊണ്ട് തന്നെ നിരവധി മാറ്റങ്ങളോടെ ആണ് ടിറ്റെ ടീമിനെ വിന്യസിച്ചിരുന്നത്.വലയ്ക്ക് കീഴിൽ അലിസണ് പകരം എഡേഴ്സണും ഇടതുവിംഗ് ബാക്ക് റോളിൽ ഫിലിപ്പ് ലൂയിസിനെ കരക്കിരുത്തി അലക്‌സ് സാൻഡ്രോയെയും പരിചയസമ്പന്നായ മിറാൻഡക്ക് വിശ്രമം നൽകി പോർട്ടോയുടെ യുവ സെന്റർ ബാക്ക് പാബ്ലോക്കും കോച്ച് ആദ്യ ഇലവനിൽ അവസരം നൽകി.

തന്റെ സിസ്റ്റത്തിൽ മധ്യനിരയുടെ കെട്ടുറപ്പിന് എന്നും പ്രാധാന്യം നൽകിയുട്ടുള്ള ടിറ്റെ കഴിഞ്ഞ മൽസരങ്ങളിൽ നിന്നും വിഭിന്നമായി ആരാധകർ പ്രതീക്ഷിച്ച പോലെ തന്നെ അലൻ - ആർതർ സഖ്യത്തെ മിഡ്ഫീൽഡിൽ വിന്യസിച്ചു.പതിവിന് വിപരീതമായി കാസെമീറോയുടെ ഡിഫൻസീവ് മിഡ്ഫീൽഡ് ഡൂട്ടീയിൽ ആണ് ആർതറെ നിയോഗിച്ചത്.ലോകകപ്പിന് ശേഷം തിരിച്ചെത്തീയ പൗളിന്യോയെയും അലനെയും സെൻട്രൽ മധ്യനിരക്കാരായി ഉപയോഗിച്ച ടിറ്റെക്ക് പിഴച്ചത് അഞ്ചാം മിനിറ്റിൽ തന്നെ നെയ്മർക്ക് പറ്റിയ പരിക്കായിരുന്നു.ക്യാപ്റ്റൻ കയറിയതോടെ ബ്രസീലിയൻ ആക്രമണങ്ങളുടെ താളാത്മകയും ഒഴുക്കും നിലച്ചിരുന്നു.ആദ്യ മിനിറ്റുകളിൽ തന്നെ നെയ്മർ സുന്ദരമായ ടേണോടെ അലന് സെറ്റ് അപ്പ് ചെയ്തു കൊടുത്ത ബോൾ നാപ്പോളി താരം ഷോട്ട് ഉതിർത്തെങ്കിലും കാമറൂൺ ഗോളി രക്ഷപടുത്തിയിരുന്നു.ശേഷമായിരുന്നു സ്റ്റേഡിയത്തിൽ നെയ്മറുടെ കളി കാണാനെത്തിയ ആരാധകരെ നിരാശയിലാഴ്ത്തി നായകൻ പരിക്ക് പറ്റി കയറിയത്.

നെയ്മറുടെ അഭാവത്തിൽ ഫിർമീന്യോ നമ്പർ 9 റോളിൽ തുടർച്ചയായി struggle ചെയ്തപ്പോൾ ടീമിലേക്ക് തിരികെ എത്തിയ വില്ല്യന് ടീമിന്റെ ആക്രമണങ്ങളെ സങ്കുചിതമായ പ്രചോദിപ്പിക്കാൻ കഴിയാതെ പോയതും ആദ്യ പകുതിയിൽ ഗായകനില്ലാത്ത ബാന്റ് പോലെയായിരുന്നു ബ്രസീൽ.നെയ്മറുടെ അഭാവം ബ്രസീലിന്റെ ക്രിയേറ്റീവ് അറ്റാക്കിംഗ് നീക്കങ്ങളിൽ നന്നായി നിഴലിച്ചപ്പോൾ കളി മധ്യനിരയിൽ ഒതുങ്ങി നിന്നു.മികച്ച ബിൽഡ് അപ്പ് പ്ലേ മധ്യനിരയിൽ ആർതർ -അലൻ സഖ്യം നിർമിച്ചെടുക്കുന്നുണ്ടെങ്കിലും മധ്യനിരയ്ക്കും മുന്നേറ്റനിരയക്കുമിടയിൽ കണ്ടക്റ്ററുടെ അഭാവം കാനറികളെ നന്നായി ബാധിച്ചു.പൊതുവേ ഫാൾസ് 9 റോളിലേക്ക് പരിവർത്തനം ചെയ്തു നീക്കങ്ങൾ ക്രിയേറ്റ് ചെയ്തു കളിക്കുന്ന ഫിർമീന്യോ നീക്കങ്ങൾ സൃഷ്ടിച്ചെടുക്കാൻ താൽപര്യം കാണിക്കാതെ പോയത് അൽഭുതപ്പെടുത്തി. വില്ല്യൻ ഇരു വിംഗുകളിലും ഇന്റർചയ്ഞ്ച് ചെയ്തു കളിച്ചെങ്കിലും തെല്ലും ഇഫകറ്റീവ് ആയിരുന്നില്ല.

മധ്യനിരയിൽ നിന്നും എതിർ ഡിഫൻസിനെ ബ്രേക്ക് ചെയ്തു കളിക്കുന്ന സർപ്രൈസ് അറ്റാക്കിംഗ് റോൾ ലോകകപ്പ് യോഗ്യതാ റൗണ്ടുകളിൽ ഭംഗിയായി നിർവഹിച്ച പൗളീന്യോ ഇന്നലെ അക്ഷരാർത്ഥത്തിൽ കാര്യമായീ ഒന്നും ചെയ്തില്ല.എന്നാൽ അലൻ ഈ റോൾ ഏറ്റെടുത്തതിന് ഫലമായിട്ടായിരുന്നു നാപ്പോളി മിഡ്ഫീൽഡറുടെ മിക്ക മുന്നേറ്റങ്ങളിലും പ്രകടമായത്.താരത്തിന്റെ ഗോളെന്നുറച്ച രണ്ട് ക്ലോസ് റേഞ്ച് ഷോട്ടുകളാണ് ഗോളി തടുത്തിട്ടത്.വില്ല്യന്റെ കോർണറിൽ കൃത്യമായ പ്രസിഷനോടെ എവർട്ടൺ സ്ട്രൈകർ റിച്ചാർലിസണിന്റെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ കാനറികളുടെ ആത്മവിശ്വാസം വർധിപ്പിച്ചെങ്കിലും കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങൾ ഒഴിഞ്ഞുനിന്നു.ഗോളി ഒൺടോവയുടെ അവിശ്വസനീയ സേവുകൾ തുടർന്നപ്പോൾ ജീസസിന്റെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ആർതറിന്റെ 25 വാരയകലെ നിന്നും ബോക്സിന് പുറത്ത് നിന്നും തൊടുത്ത കനത്ത ഷോട്ട് ബാറിൽ തട്ടി പോയതും ഇന്നലെ ബ്രസീലിന്റെ ദിനമല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു.തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ആർതറിന്റെ ലോംഗ് റേഞ്ചർ ബാറിലിടിച്ച് മടങ്ങുന്നത്.

ആർതർ - അലൻ സഖ്യം മധ്യനിരയിൽ നീക്കങ്ങൾ ബിൽഡ് അപ്പ് ചെയ്തെടുത്തു മുന്നേറ്റക്കാരായ ഫിർമീന്യോ റിച്ചാർലിസൺ ജീസസ് വില്ല്യൻ തുടങ്ങിയവർക്ക് ആക്രമിക്കാനുള്ള പ്ലാറ്റ്ഫോം ഒരുക്കി കൊടുക്കുന്നുണ്ടെങ്കിലും  നെയ്മറെ പോലെയോ കൗട്ടീന്യോയെ പോലെയോ ഒരു ക്രിയേറ്റീവ് കണ്ടക്ടറുടെ ജോലി ഏറ്റെടുക്കാൻ നാല് മുന്നേറ്റക്കാരും മടിച്ചതോടെ രണ്ടാം പകുതിയിൽ കളിയെ കൂടുതൽ വിരസമാക്കി.ഇത് മുന്നിൽ കണ്ട ടിറ്റെ ഡഗ്ലസ് കോസ്റ്റയെ അവസാന ഇരുപത് മിനിറ്റ് ബാക്കി നിൽക്കേ ഇറക്കിയതോടെ പ്ലെയിംഗ് ടെമ്പോയിൽ കാതലായ മാറ്റങ്ങൾ വന്നു.കോസ്റ്റയുടെ പ്രസൻസ് മുന്നേറ്റത്തിന് ജീവൻ വച്ചു.യുവൻറസ് വിംഗറുടെ മാരകമായ പേസ്സോടെയുള്ള ഡ്രിബ്ലിംഗ് റണ്ണുകൾ കാമറൂൺ ഡിഫൻസിനെ പല തവണ താളം തെറ്റിച്ചു.പക്ഷേ വീണ്ടും ഒൺടോവ ആഫ്രിക്കൻ സിംഹങ്ങളുടെ രക്ഷക്കെത്തി.കോസ്റ്റയുടെ നീക്കത്തിൽ ജീസസിന്റെ ക്ലോസ് റേഞ്ച് ഷോട്ടും റീബൗണ്ടിൽ വന്ന റിച്ചാർലിസണിന്റെ ഷോട്ടും ഒൺടോവ തട്ടിയകറ്റിയത് അവിശ്വസനീയം എന്ന് മാത്രമേ വിശേഷിപ്പിക്കാനാവൂ.
മറുഭാഗത്ത് കാമറൂണിന്റെ കൗണ്ടർ അറ്റാക്കുകളെ നിർവീര്യമാക്കുന്നതിൽ ഡാനിലോയൂടെ ഇടപെടൽ എടുത്തു പറയേണ്ടതാണ്.അവസാന നിമിഷത്തിൽ മാർകിനോസിന്റെ ബോക്സിന് മുന്നിൽ വച്ചുള്ള ബോൾ ക്ലിയറൻസും ബ്രസീലിനെ രക്ഷപ്പെടുത്തുകയായിരുന്നു.അലൻ റിച്ചാർലിസൺ ജീസസ് ഫിർമീന്യോ എന്നിവരുടെ ഓപ്പൺ ഷോട്ടുകൾ തടുത്തിട്ട ഗോളി ഒൺടോവയായിരുന്നു ഇന്നലെത്തെ ഹീറോ.

2018 കലണ്ടർ വർഷത്തിൽ ബ്രസീൽ പതിനഞ്ച് മൽസരങ്ങൾ കളിച്ചതിൽ മൊത്തം 29 ഗോളടിച്ചപ്പോൾ മൂന്നെണ്ണമാണ് വഴങ്ങിയത്.അത് മൂന്നും ലോകകപ്പിൽ ആയിരുന്നു എന്നത് ദുഖകരമായ വസ്തുതയാണ്.ഈ വർഷത്തിൽ പതിമൂന്ന് വിജയങ്ങൾ നേടാൻ ടിറ്റക്ക് സാധിച്ചു.എങ്കിലും ഏക പരാജയം ഹൃദയഭേദകമായിരുന്നു ലോകകപ്പ് ക്വാർട്ടറിൽ ബെൽജിയതിനെതിരെ.
ലോകകപ്പിന് ശേഷമുള്ള ടീം റെക്കോർഡ് എടുത്തു നോക്കിയാൽ കളിച്ച ആറ് കളികളിലും ആറും ജയിച്ചപ്പോൾ ഒരു ഗോൾ പോലും വഴങ്ങാതെ പന്ത്രണ്ട് ഗോൾ സ്കോർ ചെയ്തു.പക്ഷേ അമേരിക്കക്കെതിരെയും സാൽവഡോറിനെതിരെയും തരക്കേടില്ലാതെ പ്രകടനം കാഴ്ചവെച്ചെങ്കിലും അതിനു ശേഷമുള്ള മൂന്ന് മൽസരങ്ങളിലെയും സെലസാവോയുടെ പ്രകടനങ്ങൾ ഇംപ്രസീവ് അല്ലായിരുന്നു.ഈ മൽസരങ്ങളെല്ലാം വെറും ഏക ഗോളിനായിരുന്നു ജയിച്ചതെന്നത് സെന്റർ ഫോർവേഡ് പൊസിഷനിൽ ഇപ്പോഴും സ്ഥിരതയാർന്ന ക്രിയേറ്റീവ് സ്ട്രൈകറെ നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് അർത്ഥമാക്കുന്നത്.

ലോകകപ്പിൽ നിരാശജനകമായ ജീസസിന്റെ പ്രകടനത്തിന് ശേഷം സ്ട്രൈകർ റോളിൽ ഫിർമീന്യോയെ  ഉപയോഗിച്ച ടിറ്റയുടെ തന്ത്രങ്ങൾ ഫലവത്തായില്ല.അടിസ്ഥാനപരമായി സ്ട്രൈകർക്ക് പിറകിലായി സെക്കന്ററി ഫോർവേഡ് റോളിൽ തിളങ്ങുന്ന ഫിർമീന്യോ മധ്യനിരയിലേക്ക് ഇറങ്ങി കോമ്പിനേഷനൽ നീക്കങ്ങൾ സൃഷ്ടിച്ചെടുത്ത് കളിക്കുന്ന താരമാണ് അതുകൊണ്ട് ഈ മൽസരങ്ങളിലെല്ലാം തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ പെനാൽറ്റി ഏരിയാ പ്രസൻസ് തെല്ലും ഇല്ലായിരുന്നു.ഗോൾ സ്കോറിംഗിൽ പരാജയപ്പെട്ട ഫിർമീന്യോക്ക് വേണ്ടി മാത്രം അറ്റാക്കിംഗ് പാറ്റേൺ മാറ്റാനും ടിറ്റ തയ്യാറായിരുന്നില്ല.എന്നാൽ റിച്ചാർലിസണിന്റെ അരങ്ങേറ്റത്തോടെ സ്ട്രൈകർ പൊസിഷൻ വീണ്ടും സജീവമായ പ്രതീക്ഷകൾ ആരാധകർക്ക് നൽകുന്നു.തന്റെ മെയിൻ പൊസിഷൻ വൈഡ് ഫോർവേഡ് ആണെങ്കിലും റിച്ചാർലിസണിന്റെ കളി വാറ്റ്ഫോഡിൽ കളിക്കുന്ന കാലത്തേ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യമാണ് അദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈലും ഗോളിലേക്ക് ഉള്ള കണ്ണും പൊസിഷനിംഗും ഒരു വൈഡ് ഫോർവേഡ് താരത്തിന്റെയും  സ്ട്രൈകറുടെയും മിശ്രിതമായ ശൈലിയാണ് റിച്ചാർലിസൺ അവലംബിക്കുന്നതെന്ന്.എവർട്ടണിൽ താരത്തിന്റെ കളി ഫോളോ ചെയ്തു കാണുന്നവർക്ക് മനസ്സിലാവുമത്.തന്റെ പേസ്സും ആക്കവും കരുത്തും ഉപയോഗിച്ച് ഡയറക്റ്റ് പ്ലേയിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്ന സ്ട്രൈകറായ എവർട്ടൺ താരത്തെ നെയ്മറുടെ കൂടെ ഫൈനൽ തേഡിൽ കളിപ്പിച്ചാൽ കൂടുതൽ സ്പേസ് ലഭിക്കുന്ന വൈഡ് റോളിലേക്ക് താരം ഇറങ്ങുകയും ഇത് നെയ്മറുടെ നീക്കങ്ങൾക്ക് സഹായമാവുകയും ചെയ്യുമെന്നതാണ് നെയ്മർ റിച്ചാർലിസൺ ഒരുമിച്ച് കളിച്ച ചില മൽസരങ്ങൾ തെളിയിക്കുന്നത്.
മാത്രമല്ല റിച്ചാ പകരക്കാരനായി ഇറങ്ങുമ്പോൾ ബ്രസീലിന്റെ അറ്റാക്കിംഗ് ടെമ്പോയിൽ ഇംപാക്ട് വരുത്താൻ സാധിക്കുന്നുണ്ട്.ഇതിനുദാഹരണമാണ് ഇന്നലത്തെ ബുള്ളറ്റ് ഹെഡ്ഡർ ഗോൾ.
എന്നാൽ യൂറോപ്യൻ ജയന്റുകളുമായുള്ള പോരാട്ടങ്ങളിൽ റിച്ചാർലിസണെ കളിപ്പിച്ചാലേ  #9 റോളിൽ സ്ഥിരതയൂണ്ടോയെന്ന് യഥാർത്ഥത്തിൽ വിലയിരുത്താൻ കഴിയൂ.

അതുകൊണ്ട് തന്നെ ആർക്കായിരിക്കും കോപ്പാ അമേരിക്കയിലടക്കം ടിറ്റയുട ഭാവി നമ്പർ 9 റോൾ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ല.ഫിർമീന്യോ , റിച്ചാർലിസൺ, ജീസസ് മൂവരിൽ ആർക്ക് വേണമെങ്കിലും ലഭിച്ചേക്കാം.കോപ്പാ അമേരിക സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിക്കാൻ നിലവിലെ യൂറോപ്യൻ ക്ലബ് സീസൺ പ്രകടനം മൂവർ സംഘത്തിന് അതിനിർണായകമാണെന്ന് വ്യക്തം.
ഹോഫൻഹൈം സ്ട്രൈകർ ജോയിലിന്റൺ ഫ്ലുമിനെൻസിന്റെ പെഡ്രോ തുടങ്ങിയ മൽസരാർത്ഥികൾ പുറത്തുണ്ടെന്ന് ഓർക്കുക.മധ്യനിരയിൽ അലൻ - ആർതർ കൂട്ട്കെട്ടിനൊപ്പം കാസെമീറോ-കൗട്ടീന്യോ കൂടി ചേരുമ്പോൾ നമ്മൾ ഉദ്ദേശിച്ച ലെവലിലേക്ക് ബ്രസീലിയൻ മിഡ്ഫീൽഡ് എത്തുമോയെന്നത് മാർച്ചിലെ സൗഹൃദ മൽസരങ്ങളിൽ നോക്കാം.മാർച്ചിലാണ് അടുത്ത സൗഹൃദ മൽസരങ്ങൾ നടക്കുക.

Danish Javed Fenomeno
Vai Brazil🇧🇷💋

No comments:

Post a Comment