Wednesday, July 25, 2018

എവർട്ടൺ ഫുട്‌ബോൾ ക്ലബ് ചരിത്രത്തിലെ അഞ്ചാമത്തെ ബ്രസീൽ താരമായി റിച്ചാർലിസൺ



ഫ്ലുമിനെൻസിൽ നിന്നും കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിലെ വാറ്റ്ഫോർഡിലെത്തിയ യുവതാരം റിചാർലിസൺ തുടക്കക്കാരനെന്ന നിലയിൽ താരതമ്യേനെ മികവുറ്റ പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ലെഫ്റ്റ് വിംഗ് ആണ് റിച്ചാർലിസണിന്റെ മെയിൻ പൊസിഷനെങ്കിലും സെന്റർ സ്ട്രൈകർ റോളിലും കളിക്കാൻ അനുയോജ്യനാണ്.അടിസ്ഥാനപരമായി റൈറ്റ് ഫൂട്ടഡ് പ്ലെയറായ താരം മികച്ച ഡ്രിബ്ലർ കൂടിയാണ്.മാത്രമല്ല തന്റെ വീക്കർ ഫൂട്ടായ ഇടം കാൽ കൊണ്ടും ഗോൾ നേടാൻ പ്രാപ്തനാണ്.വൺ ഓൺ വൺ സ്വിറ്റേഷൻ മറികടക്കാനുള്ള സ്കിൽസും ടെക്നിക്കൽ എബിലിറ്റിയും  റിച്ചാർലിസണിന്റെ തനതായ ബ്രസീലിയൻ ഫ്ലയർ പ്രകടമാക്കുന്നു. കരുത്തുറ്റ പേസ്സും അത്ലറ്റിക്സവും നീളം കൂടിയ കാലുകളും റിച്ചാർലിസണെ ഗാരത് ബെയ്ലിന്റെ ചെറിയൊരു പതിപ്പാണെന്ന് തോന്നിപ്പിക്കും.
പാസ്സിംഗിലെ പിഴവുകളും അനാവശ്യമായ ഷൂട്ടിംഗിന് ശ്രമിക്കുന്നതുമായ താരത്തിന്റെ ദൗർബല്യങൾ എവർട്ടണിൽ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.

2002 ൽ മുൻ ബൊട്ടഫോഗോ മിഡ്ഫീൽഡറായിരുന്ന റോഡ്രിഗോ ബെക്കാമാണ് ആദ്യമായി എവർട്ടണിൽ കളിച്ച ബ്രസീലുകാരൻ.
മുൻ ബ്രസീൽ സെന്റർ ഫോർവേഡ് ജോയും ആൻഡേഴ്സൺ സിൽവയും ഫിലിപ്പ് മറ്റിയോണിയുമാണ് എവർട്ടന് വേണ്ടി ബൂട്ട് കെട്ടിയ മറ്റു കാനറികൾ.
Danish Javed Fenomeno

No comments:

Post a Comment