Wednesday, July 25, 2018





ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിൽ ലോക ഫുട്‌ബോളിൽ   സ്ട്രെങ്ത്തും എനർജിയും പവറും ആവാഹിച്ച താരം. കാർലോസിനും റോണോക്കും റിവക്കും അഡ്രിയാനോ ക്കും ശേഷം ഞാൻ ഫുട്‌ബോളിൽ ദർശിച്ച ഏറ്റവും മികച്ച പവർഫുൾ ഫൂട്ട് ഉണ്ടായിട്ടും നിലവാരമില്ലാത്ത ലീഗിൽ പോയി കളിച്ചു കരിയർ കളഞ്ഞു കുളിച്ചവൻ.ഷൂട്ടിംഗിലെ കൃത്യതയില്ലായ്മയും പന്തടക്കത്തിലെ അപാകതയും ഫിനിഷിങിലെ സ്ഥിരതയില്ലായ്മയും ആണ് ഹൾക്കിനെ പിന്നോട്ടടിപ്പിച്ച ഘടകങ്ങൾ.2014 ലൊകകപ്പിൽ നെയ്മറുമൊത്ത് ഒരു സഹായിയായി ഒസ്കാറിനേക്കാൾ
ഹൾക്കിൽ  പ്രതീക്ഷ അർപ്പിച്ചിരുന്നു ഞാൻ.സെമി ദുരന്തം ഒഴിച്ചു നിർത്തിയാലും മറ്റു മൽസരങ്ങളിലും ഹൾക്  വൻനിരാശയും പരാജയവുമായിരുന്നു ഫലം.

പോർട്ടോയിൽ ഹൾക് കളിച്ചിരുന്ന കാലഘട്ടം ഹൾകിന്റെ സുവർണ കാലമായി വിലയിരുത്താം.
ഫാൽകാവോ-ഹൾക് കൂട്ട്കെട്ടിലൂടെ പോർച്ചുഗീസ് ലീഗിലും യുവേഫ കപ്പിലും(യൂറോപ്പാ ലീഗ്) ഡിസ്ട്രക്റ്റീവ് പ്ലയർ ആയി വളർന്നപ്പോൾ ദുംഗയുടെ 2010ലോകകപ്പ് സ്ക്വാഡിൽ ഇടം പിടിക്കുമെന്ന് കരുതിയെങ്കിലും ദുംഗ തഴയുകയായിരുന്നു.കരിയറിലെ നിർണായക ഘട്ടത്തിൽ പോർട്ടോയിൽ നിന്നും യൂറോപ്യൻ ഫുട്‌ബോൾ അഡാപ്റ്റ് ചെയ്ത ശേഷം പ്രമുഖ ലീഗിലേക്ക് കൂടിയേറാതെ കളിച്ചു പയറ്റി തെളിഞ്ഞ ലീഗിനേക്കാൾ നിലവാരം കുറഞ്ഞ ലീഗിലേക്ക് ചേക്കേറുകയായിരുന്നൂ ഹൾക്.അവിടെയായിരുന്നൂ ഹൾകിന് വീഴ്ച പറ്റിയത്.പണത്തിന്റെ പിറകെ 
പോയി റഷ്യൻ ലീഗിലെ സെനിതിൽ തന്റെ പ്രൈം ഇയേഴ്സ് ചെലവിട്ട ഹൾക് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകളിലേക്ക് ആപ്റ്റായ താരമായിരൂന്നു.ഇപ്പോൾ ചൈനീസ് ലീഗിൽ 2 വർഷമായി കളിക്കുന്ന താരത്തിന് ഇനി യൂറോപ്യൻ വമ്പൻ ലീഗുകളിലേക്ക് കളിക്കുകയെന്നത് അസാധ്യമാണ്.

നെയ്മറേ പോലെയോ റോബീന്യോയെ പോലെയോ പൊതൂവേയുള്ള ട്രഡീഷണൽ ബ്രസീലിയൻ വണ്ടർ സ്ക്ൽഫുൾ ടാലന്റഢ് ഒന്നുമായിരുന്നില്ല ഹൾക് കാകയെ പോലെയോ കൗട്ടീന്യോ യെ പോലെയോ ടെക്നിക്കലി ക്രിയേറ്റിവ് അറ്റാക്കിംഗ് താരവുമായിരുന്നില്ല് പക്ഷേ ഗാരത് ബെയ്ലിനെ പോലെയോ ഡഗ്ലസ് കോസ്റ്റയെ പോലെയോ തന്റെ പേസ്സും ആക്കവും പ്രഹരശേഷിയൂം ഉപയോഗിച്ച് കളത്തിൽ ടീമിന് മുതൽകൂട്ടാവുന്ന താരമായിരുന്നു.പക്ഷേ തന്റെ പൊട്ടൻഷ്യൽ ക്രമാതീതമായി വർധിപ്പിക്കാൻ കഴിയാതെ ദുർബലമായ ലീഗുകളിൽ പോയി കരിയർ തൂലക്കുകയായിരുന്നു.
പോർട്ടോയിൽ കളിച്ച കാലത്തെ ഹൾകും സെനിതിൽ കളിച്ച ഹൾകും രണ്ടും രണ്ട് നിലവാരമായിരുന്നു.ഹൾക്കിനെ പോലെയുള്ള താരമാണ് ഡഗ്ലസ് കോസ്റ്റാ.കോസ്റ്റ കൂടിയേറിയത് ശ്രദ്ധിക്കുക..ഷക്ത്തറിൽ പയറ്റി തെളിഞ്ഞ ശേഷം അദ്ദേഹം കൂടിയേറിയത് ബയേണിലേക്കായിരുന്നു.ഇപ്പോൾ യുവൺറസിൽ കളിക്കുന്നു. ഇഞ്ചുറി പ്രോൺ ആണെങ്കിലും കരിയറിലെ നിലവാരം ക്രമാതീതമായി ഉയർത്താനാണ് ക്ലബും ലീഗും സെലക്റ്റ് ചെയ്യുന്നതിലൂടെ കോസ്റ്റ ശ്രമിച്ചത്.ഈയൊരു ശ്രമം ഹൾകിന്റെ ഭാഗത്ത് നിന്നും അദ്ദേഹത്തിന്റെ കരിയറിലേ നിർണായകഘട്ടത്തിൽ നിന്നുമുണ്ടായില്ല അത് തന്നെയാണ് ഹൾകിന്റെ കരിയറിലെ പരാജയവും ബ്രസീൽ ജെഴ്സിയിൽ തീരെ ശോഭിക്കാതെ പോയതും.ഒസ്കാറിനെ പോലെ തന്നെ ബ്രസീൽ ടീമിൽ പ്രത്യേകിച്ചൊരു ഇംപാക്ടുണ്ടാക്കാൻ ഹൾകിന് കഴിഞ്ഞിട്ടില്ല.

Happy bday #Hulk 
One of the Wasted Talent 

#Old_Post

No comments:

Post a Comment