Saturday, March 24, 2018


നെയ്മർ അഭാവത്തിലും പ്രതീക്ഷ കാത്ത് കാനറികൾ


Russia vs Brazil Freimdly Match Review

23-3-2018

ലോകകപ്പ് ഫൈനൽ നടക്കാൻ പോകുന്ന ലുസിനിക് സ്റ്റെഡിയത്തിൽ ബ്രസീൽ ആതിഥേയരായ റഷ്യയെ നേരിടുമ്പോൾ ടിറ്റയുടെ സംഘം കഴിഞ്ഞ നവംബറിൽ വെംബ്ലിയിൽ ഇംഗ്ലീഷ് ടീമിനോട് ഗോൾ രഹിത സമനില വഴങ്ങിയ പ്രകടനം ആവർത്തിക്കുമോ എന്ന പ്രതീതിയാണ് ആദ്യ പകുതിയിൽ കൗട്ടീന്യോയും കൂട്ടരും സൃഷ്ടിച്ചിരുന്നത്.നെയ്മറുടെ അസാന്നിധ്യം പ്രകടമാക്കുന്ന രീതിയിലുള്ള കളിയാണ് കാനറികൾ ആദ്യ പകുതിയിൽ കെട്ടഴിച്ചത്.
റഷ്യക്കാർ ആത്മവിശ്വാസത്തിലായപ്പോൾ കോസ്റ്റയും വില്ല്യനും കൗട്ടീയും തമ്മിൽ ഒത്തിണക്കമില്ലാതെ നീക്കങ്ങളുമായി ഫസ്റ്റ് ഹാഫ് തള്ളി നീക്കുകയായിരുന്നു.
കിട്ടിയ അവസരം മുതലാക്കാൻ ജീസസിനും കഴിയാതെ പോയതോടെ വിരസമായിരുന്നു ആദ്യ പകുതി.
എന്തുകൊണ്ട് ബ്രസീലിന് ആദ്യ പകുതിയിൽ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനാകാൻ കഴിയാതെ പോയി?
ടിറ്റെ മധ്യനിരയിൽ ഡിഫൻസിനേക്കാളും  ആക്രമണത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നതെന്ന് മൽസരത്തിന് മുന്നെ തന്നെ സൂചിപ്പിച്ച കാര്യമാണ്.നാല് അറ്റാക്കർമാരെ ആദ്യമായി ആദ്യ ഇലവനിൽ പരീക്ഷിച്ചു  നോക്കുകയായണ് ടിറ്റെ ചെയ്തത്.അതുകൊണ്ട് തന്നെ ഡിഫൻസും അറ്റാക്കും തമ്മിലുള്ള സന്തുലിതാവസ്ഥ തുലനം ചെയ്യാൻ  അത്യന്തപേക്ഷിതമായ ഒരു മധ്യനീരക്കാരനെ മാറ്റി കൗട്ടീന്യോയെ പരീക്ഷിച്ച ടിറ്റെയുടെ തന്ത്രം ആദ്യ പകുതിയിൽ വിജയിച്ചില്ല.ഇവിടെയാണ് മധ്യനിരയിൽ മൂന്ന് മിഡ്ഫീൽഡർമാർ നിർബന്ധിതമാണെന്ന് നമ്മൾ മുമ്പ് പറഞ്ഞിരുന്നത്. അറ്റാക്കിംഗ് മിഡ്ഫീൽഡറായ കൗട്ടീന്യോ ഈ റോൾ ചെയ്യാൻ പ്രാപ്തനല്ലെയെന്ന സൂചനയാണ് ആദ്യ പകുതിയിൽ കാനറികളുടെ അൺ ഓർഗനൈസ്ഡായ കളിയിൽ നിന്നും മനസ്സിലായത്.പൗളീന്യോക്ക് കൂട്ടായി അഗുസ്റ്റോയോ ഫെർണാണ്ടീന്യോയോ മധ്യനിരയിൽ കളിപ്പിച്ചില്ലേൽ ഡിഫൻസീൽ നിന്നും മുന്നേറ്റനിരയിലേക്കുള്ള ബോൾ ഒഴുക്ക് താരതമ്യേനെ കുറയും ഏന്ന വ്യക്തമായ സന്ദേശം തന്നെയാണ് ആരാധകർക്ക് റഷ്യക്കെതിരെയുള്ള മൽസരം നൽകുന്നത്.മാത്രമല്ല ഡിഫൻസിനെ കാര്യമായിട്ടത് ബാധിക്കുന്നുണ്ടെന്ന് ഇന്നലെ ഡിഫൻസിൽ മാർസെലോയും കാസെമീറോയും ആൽവസിനും കവർ ചെയ്യാതെ പോയ സ്പേസുകൾ അപകടരമാം വിധം അത് വ്യക്തമാക്കുന്നു.
അക്ഷരാർത്ഥത്തിൽ മധ്യനിരയിൽ നിന്നും ഒരു മിഡ്ഫീൽഡറെ പിൻ വലിച്ചുള്ള ടിറ്റെയും നീക്കം കാസെമീറോക്ക് അധിക ഭാരമായപ്പോൾ കൗട്ടീന്യോക്ക് കൂടുതൽ ഡീപിലോട്ട് ഇറങ്ങി കളിക്കേണ്ടിയും വന്നതോടെ ജീസസിന് സപ്പോർട്ടീവാകാൻ ബാഴ്സ സൂപ്പർ താരത്തിന് കഴിയാതെ പോയി.  മുന്നേറ്റനിരയെ സഹായിക്കാൻ
പൗളീന്യോ കയറി കളിക്കുമ്പോൾ കാസെമീറോക്ക് സപ്പോർട്ട് നൽകാനും ആളില്ലായിരുന്നു.
മാർസെലോ വരുത്തിയ വിടവുകൾ പലപ്പോഴും കവർ ചെയ്യാൻ കാസെമീറോക്ക് കഴിയാനാകാതെ പോയതും മധ്യനിരയിൽ  അഗുസ്റ്റോയുടെയോ ,ഫെർണാണ്ടീന്യോയോടെയോ അഭാവം നിഴലിച്ചത് കൊണ്ട് മാത്രമായിരുന്നു.
കാസെമീറോ മധ്യനിരയിൽ ഒറ്റപ്പെട്ടത് താരതമ്യേനെ ശരാശരിക്കാരായ റഷ്യൻ അറ്റാക്കർമാർക്ക് പലപ്പോഴും അനുഗ്രഹമായിരുന്നു.മാത്രമല്ല അവർ മാർസെലോക്കും ആൽവസിനും പിറകിൽ സ്ഥിരമായ വിടവുകൾ കണ്ടെത്തിയത് തീർച്ചയായും ടിറ്റെ ഗൗരവമായി പരിശോധിക്കേണ്ട വസ്തുതയാണ്.
രണ്ടാം പകുതിയിൽ ആദ്യ ഇരുപത് മിനുട്ട്കളിലായിരുന്നു ബ്രസീലിയൻ ഫുട്‌ബോൾ തങ്ങളുടെ സ്വതസിദ്ധമായ ആക്രമണ ഫുട്‌ബോൾ അഴിച്ചുവിട്ടത്.
ഡഗ്ലസ് കോസ്റ്റ ഒരു ട്രൂ ലെഫ്റ്റ് വിംഗറായി ടച്ച് ലൈനിൽ മികവുറ്റ പേസ്സോടെ കളിക്കുമ്പോൾ മാർസെലോയുടെ ആപൽക്കരമായ റൈഡുകളുടെ ആവശ്യകത ഇല്ലായിരുന്നു. പക്ഷെ മാർസെലോയുടെ ഇടതുവിംഗിൽ നിന്നും മധ്യനിരയിലേക്ക്  കട്ട് ചെയ്ത മുന്നേറ്റങ്ങൾ കൗട്ടിന്യോക്ക് കൂടുതൽ സഹായകരമായി തോന്നി.കൗട്ടീന്യോക്കിത് ബോക്സിലേക്ക് അഡ്വാൻസഡായി കയറി കളിക്കാനും ഇട നൽകി.വലതു വിംഗിൽ നിന്നും വില്ല്യന്റെ പൗളീന്യോയുമൊത്തുള്ള നീക്കങ്ങളാണ് റഷ്യൻ ബോക്സിൽ കൂടുതൽ അപകടങ്ങൾ വിതച്ചത്.വില്ല്യന്റെ കൃത്യതയാർന്ന ക്രോസിൽ നിന്നായിരുന്നു ആദ്യ ഗോളിന്റെ പിറവി.സിൽവയുടെ ഹെഡ്ഡർ സേവ് അകൻഹീഫ് സേവ് ചെയ്തെങ്കിലും റീബൗണ്ടിൽ മിറാണ്ട മുതലാക്കുകയായിരുന്നു.വില്ല്യനും കൗട്ടീന്യോയും തളികയിലെന്നവണ്ണം അസിസ്റ്റുകൾ റഷ്യൻ ഗോളി അകൻഹീഫിന്റെ മാരകമായ രക്ഷപ്പടുത്തലുകളാൽ
പൗളീന്യോ അൽഭുതകരമാം വിധം തുലച്ചത് ദൗർഭാഗ്യകരമായി.പക്ഷേ ബ്രസീൽ ടീമിലെ ഏക ആൾറൗണ്ടറായ പൗളീന്യോ തൊട്ടടുത്ത മിനിറ്റുകളിൽ പെനാൽറ്റി സ്വന്തമാക്കിയാണ് പ്രായശ്ചിത്തം ചെയ്തത്.പെനാൽറ്റി എടുത്ത കൗട്ടീന്യോക്ക് പിഴച്ചതുമില്ല.തുടർന്ന് വില്ല്യന്റെ അവസരമായിരുന്നു ബോകിന്റെ വലതു മൂലയിൽ നിന്നും കൊടുത്ത ക്രോസ് പൗളീന്യോ വലയിലേക്ക് തട്ടിയിട്ട് മൂന്നാം ഗോൾ നേടി  കാനറികൾ സുരക്ഷിതമായ സ്കോറിൽ എത്തിയതോടെ കൂടുതൽ ഗോളുകൾ സ്കോർ ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും പിന്നീടുള്ള അലസമായ കളിയും കൂടുതൽ സബ്സ്റ്റിറ്റ്യൂട്ടുകളും ഇറങ്ങിയതോടെ താളാത്മകത നഷ്ടമായപ്പോൾ ഗോൾ സ്കോറിംഗ് ഉയർത്താൻ കഴിയാതെ പോയി.
മുന്നേറ്റത്തിലും മധ്യനിരയിലും ഡിഫൻസിലും തന്റെ സാന്നിദ്ധ്യം ഒരുപോലെ പ്രകടമാക്കിയ മാച്ച് വിന്നിംഗ് ആൾറൗണ്ടർ പൗളീന്യോ തന്നെയായിരുന്നു ഇന്നലത്തെ സൂപ്പർ താരം.
ഇന്നലെ രണ്ട് സുവർണാസരങ്ങൾ നഷ്ടപ്പെടുത്തി ഹാട്രിക് നേടാനുള്ള അവസരം കളഞ്ഞു കഉളിച്ചെങ്കിലും
ടിറ്റെയുടെ കീഴിൽ പൗളീ ഇന്നലെ നേടിയത് ഏഴാം ഗോളായിരുന്നു.ഫിലിപ്പ് കൗട്ടീന്യോയും വില്ല്യനും തങ്ങളുടെ റോൾ ഭംഗിയായി നിർവഹിച്ചു. ജർമനിക്കെതിരെ ഫെർണാണ്ടീന്യോ ടീമിലിടം  കാണുന്നതോടെ മധ്യനിരയിൽ കാസെമീറോക്ക് സഹായകമാകും.
കൗട്ടീന്യോ ഇടതു വിംഗിലേക്ക് മാറുന്നതോടെ കോസ്റ്റ ബെഞ്ചിലിരിക്കേണ്ടി വരും.പ്രതിരോധത്തിൽ ഉയരക്കാരായ ജർമൻകാരെ തളച്ചിടാൻ മിറാണ്ട-മാർകിനോസ് സഖ്യത്തിന് കഴിയുമോയെന്നത് പ്രധാനമാണ്. രണ്ടു വിംഗുകളിലുമാണ് ബ്രസീൽ അപകടകരമായ ഡിഫൻസീവ് പ്രശ്നങ്ങൾ നേരിടുക.മാരകമായ കൗണ്ടർ അറ്റാക്കിംഗ് കോമ്പിനേഷണൽ പാസ്സിംഗ് ഫുട്‌ബോൾ കാഴ്ചവെക്കുന്ന ജർമൻ മുന്നേറ്റനിര മാർസെലോയും ആൽവസും തങ്ങൾക്ക് പിറകിലുണ്ടാക്കുന്ന സ്പേസുകൾ മുതലെടുത്ത് ഗോൾ നേടാനാകും ശ്രമിക്കുക.ഈ ദൗർബല്യം എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനനുസരാച്ചാകും
ജർമനിക്കെതിരെ ടീമിന്റെ മൽസര ഗതി നിശ്ചയിക്കുക.

Danish javed Fenomeno

No comments:

Post a Comment