Monday, November 13, 2017

---- ബ്രസീലിയൻ വിജയ മേളം ------





Match Review of world cup qualifier match Brazil vs Ecuador on August 31 2017
ഏതാണ്ട് ഒരു വർഷം മുമ്പായിരുന്നു ടിറ്റെ സെലസാവോ പരിശീലകനായി സ്ഥാനമേറ്റത്.ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഏഴാം മൽസരത്തിൽ ഹൈ ആൾട്ടിട്യൂഡ് സ്റ്റേഡിയമായ ഇക്വഡോറിലെ ക്വിറ്റയിൽ ആതിഥേയർക്കെതിരെയായിരുന്നും അരങ്ങേറ്റ മൽസരം.33 വർഷത്തോളമായി ബ്രസീൽ വിജയിക്കാത്ത ഗ്രൗണ്ടിൽ ദുംഗ അലങ്കോലപ്പെടുത്തിപ്പോയ അൺ ഓർഗനൈസ്ഡ് സെലസാവോ ടീമിനെ ടിറ്റെയെന്ന മാന്ത്രിക കോച്ച് ദുഷ്കരമായ കാലാവസ്ഥയിൽ പ്രതികൂലമായ സാഹചര്യങ്ങളെയും തരണം ചെയ്തു മൂന്ന് ഗോളിന്റെ അവിസ്മരണീയ വിജയം നേടിയപ്പോൾ അവിടെ കാനറികളുടെ ഒരു പുതിയ ജോഗാ ബോണിറ്റോ ടീമിന്റെ പിറവി ഉടലെടുക്കുകയായിരുന്നു.
വിമർശനങ്ങളെ അതിജീവിച്ചു മുന്നേറിയ ടിറ്റെ ഗബ്രിയേൽ ജീസസെന്ന കൗമാരം പിന്നിടാത്ത പുതു പുത്തൻ സെൻസേഷനെ അവതരിപ്പിച്ചപ്പോൾ ഗിൽബർട്ടോ സിൽവക്കും സേ റോബർട്ടോക്കും ശേഷം ബ്രസീൽ കണ്ട മികച്ച മധ്യനിരക്കാരനായി വാഴ്ത്തപ്പെട്ട ശേഷം കരിയർ ഡൗണായി ചൈനീസ് ലീഗിൽ കളിച്ചു കൊണ്ടിരുന്ന പൗളീന്യോയെ തിരികെ വിളിച്ചപ്പോൾ നെറ്റിചുളിച്ചവർ ഏറെയായിരുന്നു.
വിമർശിച്ചവരെ കൊണ്ട് തന്നെ കൈയ്യടിപ്പിച്ച് ഇരുവരെയും ടീമിന്റെ അഭിവാജ്യ ഘടകങ്ങളാക്കി മാറ്റുകയായിരുന്നു.
ഇന്ന് പോർട്ടോ അലിഗ്രെയിൽ ഇക്വഡോറിനെതിരെ രണ്ട് ഗോളിന്റെ തനതു ആധിപത്യമില്ലാത്ത ആധികാരിക വിജയത്തിൽ നിർണായക പങ്കാളികളായവരായിരുന്നു ഇരുവരും.
എതിരാളികൾക്കനുസരിച്ച് പ്ലേയിംഗ് സ്റ്റൈലിൽ വ്യതിയാനം വരുത്താനുള്ള കഴിവാണ് ടിറ്റെയെ കൂടുതൽ വൈവിധ്യങ്ങളേറെയുള്ള ബുദ്ധിരാക്ഷസനാക്കുന്നത്.ഒരു വർഷം മുമ്പ് ഇക്വഡോറിനെതിരെ പ്രയോഗിച്ച അതേ തന്ത്രം തന്നെയാണ് ടിറ്റെ ഹോം മൽസരത്തിലും ഇക്വഡോറിനെതിരെ പ്രയോഗിച്ചത്.പാസ്സിംഗ് ഗെയിമിലൂടെയും പ്രസ്സിംഗുകളിലൂടെയും മധ്യനിരയിലെ ഇന്റർസെപ്ഷനിലൂടെയും എതിരാളികളെ മടുപ്പിക്കുന്ന ശൈലി അവംലംബിച്ച് രണ്ടാം പകുതിയിൽ ഗോളുകൾ സ്കോർ ചെയ്തു ടീമിന്റെ നില സുരക്ഷിതമാക്കുകയെന്ന തന്ത്രമാണ് ടിറ്റെ നടപ്പിലാക്കിയത്.നെയ്മർ പരിപൂർണ്ണ മികവിലേക്കുയരാതെ പോയതു കൊണ്ടാകാം ടീമിന്റെ ആക്രമണങ്ങൾ താരതമ്യേനെ കുറഞ്ഞ പോയതു.ബോൾ കൂടുതൽ സമയം കൈവശം വെച്ച് തരം കിട്ടുമ്പോൾ മാത്രം ആക്രമണം നടത്തുക.
നെയ്മറെ മാക്സിമം മാർക്ക് ചെയ്തു പ്രകോപിപ്പിക്കുന്നതിൽ വിജയിച്ച ഇക്വഡോർ ഡിഫൻസിന്റെ ഒത്തിണക്കവും ഗോളിയുടെ മികച്ച സേവുകളും കാരണം ആദ്യ പകുതിയിൽ ടീമിനെ അപകടങ്ങളില്ലാതെ പ്രതിരോധിക്കാൻ വലൻസിയക്കും സംഘത്തിനും കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ കൗട്ടീന്യോയിറങ്ങിയതോടെ സെലസാവോ ആക്രമണങ്ങൾക്ക് കൂടുതൽ മൂർച്ച കൈവന്നു.മധ്യനിരയിൽ പൗളീന്യോയുടെ സ്ഥിരതയാർന്ന ആൾ റൗണ്ട് പ്രകടനം കൂടിയായതോടെ ഡിഫൻസ് മുതൽ ഇക്വഡോറിയൻ ബോക്സ് വരെ കാനറികൾ അടക്കി ഭരിച്ചു പക്ഷേ ഗോൾ മാത്രം അകന്നു നിന്നു.വില്ല്യന്റെ കോർണറിൽ ബോക്സിലെ കൂട്ടപ്പൊരിച്ചിനിടയിൽ പൗളിയുടെ ഷോട്ട് ഇക്വഡോറിയൻ വല കുലുക്കി ബ്രേക്ക് ത്രൂ നൽകിയത് ആരാധകരുടെ ക്ഷമക്കുള്ള സമ്മാനമായി.ബാഴ്സയിലേക്ക് കൂടുമാറിയ പൗളീന്യോയുടെ ലോകകപ്പ് യോഗ്യതാ റൗണ്ട് അഞ്ചാം ഗോളായിരുന്നത്.
തുടർന്ന് ലിറ്റിൽ മജീഷ്യന്റെ ഗോൾ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം വരച്ചു കാണിക്കുന്നതായിരുന്നു.കൗട്ടീന്യോയുടെ ത്രൂ ബോൾ പിടിച്ചെടുത്ത് ജീസസ് തന്റെ ഹാറ്റ് ഫ്ലിക് സ്ക്കില്ലിലൂടെ ഒരു പ്രതിരോധനിരതാരത്തെ കബളിപ്പിച്ചു കൗട്ടീന്യോക്ക് തളികയിലെന്നവണ്ണം അവസരമൊരുക്കിയപ്പോൾ യാതൊരു പിഴവും കൂടാതെ ലിവർപൂൾ പ്ലേമേക്കർ വലയിലെത്തിച്ചതോടെ ഇക്വഡോർ പതനം പൂർത്തിയായി.
ബ്രസീലിനെ സംബന്ധിച്ച് ഇതൊരു പരിശീലന മൽസരം മാത്രം.നായകന്റെ റോളിൽ റൊട്ടേഷൻ പോളിസി തുടർന്ന ടിറ്റേ ഇത്തവണ മാർസെലോക്കാണ് ആം ബാൻഡ് അണിയാൻ അവസരം നൽകിയത്.നെയ്മർ തന്റെ തനതു എക്സ്പ്ലോസീവ് ഫോമിലേക്കുയരാകാതെ പോയതാണ് അൽപ്പം നിരാശയേറ്റിയത്.
അലിസൺ - ഒരു സേവ് നടത്തിയതൊഴിച്ചാൽ പരീക്ഷണങ്ങൾ അധൈകം നേരിടേണ്ടി വന്നില്ല - 6.5
ആൽവെസ് - ടീമിന്റെ വലതു വിംഗിലൂടെയുള്ള ആക്രമണങ്ങളിൽ നിർണായക പങ്കാളിയാണേലും ഡിഫൻസിലെ ചില മിസ്സ് പാസ്സുകൾ - 6.5
മിറാൻഡ - ഇഞ്ചുറി പറ്റി ആദ്യ പകുതി മാത്രം കളിച്ചു - 6
മാർക്കിനോസ് - പ്രതിരോധത്തിലെ ഉറച്ച സാന്നിധ്യം വെല്ലുവിളികളധികമില്ല - 7
സിൽവ - മിറാൻഡയുടെ പകരക്കാരൻ - 6
മാർസെലോ - ഇടതു വിംഗിൽ പതിവ് ആക്രമണോൽസുകത പ്രകടിപ്പിച്ചില്ല. നായക റോളിൽ പിഴവുകളില്ലാത്ത സമീപനം.പക്ഷേ അവസാന മിനിറ്റുകളിൽ മഞ്ഞകാർഡ് കണ്ടത് പോരായ്മ - 7
കാസെമീറോ - ഉത്തരവാദിത്വമുള്ള പ്രകടനം -7.5
പൗളീന്യോ - മൽസരത്തിലെ മാൻ ഓഫ് ദ മാച്ച്.നിർണായക ഘട്ടത്തിൽ ഗോൾ സ്കോർ ചെയ്യുന്നതിലെ മിടുക്ക് പൗളീ വീണ്ടും തെളിയിച്ചു. പാസ്സിംഗ് മാർക്കിംഗ് ഇന്റർസെപ്ഷൻ എന്നീ ഘടകങ്ങളിൽ മികച്ചു നിന്നു - 8.5
ആഗുസ്റ്റോ - പഴയ ഫോമില്ല, ഇടതു വിംഗിൽ നെയ്മർ മാർസെലോ മാർക്കിടയിൽ പ്രതീക്ഷിച്ച പ്രകടനമില്ല - 6
വില്ല്യൻ - ആദ്യ പകുതിയിലെ എനർജി നിലനിർത്താനായില്ല - 6.5
നെയ്മർ - തന്റെ സ്വതസിദ്ധമായ എക്സ്പ്ലോസീവ് ശൈലി പുറത്തെടുക്കാൻ കഴിഞ്ഞില്ല - 6.5
കൗട്ടീന്യോ - ഫിലിപെ വന്ന ശേഷ കളി മാറി.
കിട്ടിയ സമയം ഫലപ്രദമായി വിനിയോഗിച്ചു - 8
ജീസസ് - ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും ഹാറ്റ് ഫ്ലിക്കോടെ ഫിലിപെക്ക് നൽകിയ അസിസ്റ്റ് ടീമിന്റെ ജയത്തിൽ സംഭാനയേകി - 7.5
11 പോയിന്റിന്റെ വ്യത്യാസത്തോടെ ടിറ്റേയുടെ നെയ്മറും സംഘവും എതിരാളികളെയെല്ലാം നാണം കെടുത്തി കുതിക്കുമ്പോൾ മറുഭാഗത്ത് ബ്രസീലിന്റെ വിജയങ്ങൾക്കായി കാത്തിരിക്കുന്ന സംപോളിയെയും സംഘവും പ്രതീക്ഷകൾ കൈവെടിയരുതേ ബ്രസീൽ കരകയറ്റും നിങ്ങളെ..

No comments:

Post a Comment