Wednesday, October 14, 2020

നെയ്മർ ഗോൾ റെക്കോർഡിൽ കാനറികൾ കുതിക്കുന്നു ഖത്തറിലേക്ക്

 


ലോകകപ്പ് യോഗ്യതാ റൗണ്ടിൽ തുടർച്ചയായ രണ്ടാം തകർപ്പൻ വിജയത്തോടെ നെയ്മറുടെ മികവിൽ പെറുവിനെ അവരുടെ നാട്ടിൽ തകർത്ത് കാനറികൾ ലാറ്റിനമേരിക്കൻ യോഗ്യത മേഖലയിൽ ഒന്നാം സ്ഥാനം ഭദ്രമാക്കി.രണ്ട് മൽസരങ്ങൾ കഴിഞ്ഞപ്പോൾ ബ്രസീൽ ഒൻപത് ഗോളുകളടിക്കുകയും രണ്ട് ഗോളുകൾ വഴങ്ങുകയും ചെയ്തു.നെയ്മറുടെ നേതൃത്വത്തിൽ മുന്നേറ്റനിര അവസരത്തിനൊത്തുയർന്നെങ്കിലും പെറുവിനെതിരെ മുഴുനേരം മാർകിനോസിന്റെ  അഭാവം ഡിഫൻസിനെ ബാധിച്ചു എന്ന് വേണം പറയാൻ.പെറുവിനെതിരെ രണ്ട് ഗോൾ വഴങ്ങേണ്ടി വന്നത് ഡിഫൻസീവ് ദുർബലതയും വെവർട്ടണിന്റെ അലസതയും വ്യക്തമാക്കുന്നു.പരിക്കേറ്റ അലിസൺ തിരിച്ചു വരുന്നതോടെ ഈ പോരായ്മ നികത്താൻ സാധിച്ചേക്കും.മധ്യനിരയിൽ ടിറ്റെ ഏറ്റവും നന്നായി ഉപയോഗിച്ചത് ഭാവി എട്ടാം നമ്പറുകാരനായി  വാഴ്ത്തപ്പെടുന്ന ഡഗ്ലസ് ലൂയിസിനെ തന്നെയാണ്.കാസെമീറോക്കൊപ്പമുള്ള ലൂയിസിന്റെ മിഡ്ഫീൽഡ് കൂട്ട്ക്കെട്ട് ബ്രസീലിന് നല്ല ഡിഫൻസീവ് സ്റ്റബിലിറ്റിയും അതേസമയം മുന്നേറ്റത്തിലേക്ക് ബോൾ ഒഴുക്കും നൽകുന്നുണ്ട്.ആർതറിനെ പോലെ പാസ്സിംഗിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നങ്കൂരമിട്ട് കളിക്കാൻ ഒട്ടും താൽപര്യം ഇല്ലാതെ ടീമിന്റെ ഗതിവേഗവും ബ്രസീലിയൻ ട്രെഡീഷണൽ ബ്യൂട്ടിഫുൾ ഫ്ലോ ഗെയിം റിതവും നഷ്ട്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത മികച്ച പാസിംഗ് റേഞ്ചും ഫ്ലക്സിബിലിറ്റിയും വിഷനുമുള്ള ബ്രസീലിയൻ ഫ്ലയർ ഉള്ള സെൻട്രൽ മിഡ്ഫീൽഡറായ ഡഗ്ലസ് ലൂയിസിന്റെ എടുത്തു പറയേണ്ട മികവ് കൃത്യമായ അളന്നുമുറിച്ച ഡയഗണൽ പാസുകളാണ്.മധ്യനിരയിൽ നിന്നും യഥേഷ്ടം ഇടതു വലതു വിംഗുകളിലേക്ക് ലോഡിക്കും ഡാനിലോക്കും എവർട്ടണും ബോളുകളെത്തിക്കുന്നതിൽ നിരന്തരമായ ജാഗ്രതയും സൂക്ഷമതയും പാലിക്കുന്നുണ്ട് ലൂയിസ്.അതുപോലെ ടീമിന്റെ മുന്നേറ്റ നീക്കങ്ങളിൽ ലോഡിയുമായും  നെയ്മറുമായും റിച്ചാർലിസണുമായും നല്ല ഒത്തിണക്കം കാണിക്കുന്ന ഡഗ്ലസ് ലൂയിസ് അതിവേഗം എല്ലാ താരങ്ങളുടെ ശൈലിയുമായി അഡാപ്റ്റ് ചെയ്യുന്നതും കഴിഞ്ഞ രണ്ട് മൽസരങ്ങളിലും കാണാൻ സാധിക്കും.


റിച്ചാർലിസണെ പെറുവിനെതിരെ ആദ്യ ഇലവനിൽ വലതു വിംഗിൽ കളിപ്പിച്ചതും എവർട്ടൺ സോറസിനെ സൂപ്പർ സബ് ആയി ഉപയോഗിച്ചതും ടിറ്റയുടെ നല്ല തീരുമാനമായി തോന്നി.എവർട്ടൺ റിബെയ്റോയെ ഉചിതമായ ഉപയോഗിക്കാൻ ടിറ്റക്ക് കഴിഞ്ഞു എന്നതാണ് പെറുവിനെതിരെയുള്ള മൽസരഫലം തെളിയിക്കുന്നത്.സമനിലയിൽ നിൽക്കുകയായിരുന്ന മൽസരത്തെ ബ്രസീലിന് അനുകൂലമാക്കി മാറ്റിയത് എവർട്ടൺ റിബെയ്റോയുടെ വരവായിരുന്നു.നെയ്മർ അടിച്ച അവസാന രണ്ട് ഗോളുകളുടെയും സൂത്രധാരൻ റിബെയ്റോ ആയിരുന്നു.ഫിർമീന്യോ കൗട്ടീന്യോ സഖ്യം ബൊളീവിയക്കെതിരെ ഇഫക്ടീവ് ആയിരുന്നുവെങ്കിലും പെറുവിനെതിരെ ഇഫക്ടീവ് ആയിരുന്നില്ല.

 


ഹാട്രികോടെ റൊണാൾഡോ പ്രതിഭാസത്തിന്റെ ഗോൾ റെക്കോർഡ് മറികടന്ന നെയ്മർ ഫുട്‌ബോൾ ദൈവം പെലെയുമായുള്ള ഗോൾ വ്യത്യാസം പതിമൂന്ന് ഗോളുകളായി ചുരുക്കി.എന്നാൽ അടുത്ത ലോകകപ്പിന് മുമ്പായി നെയ്മർ പെലെയുടെ റെക്കോർഡ് തകർക്കുമോ എന്നത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു.

തന്റെ പതിനെട്ടാം വയസ്സിൽ 2010 ൽ ഇന്റർനാഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ച നെയ്മറുടെ കരിയറിലെ ആദ്യ നാല് വർഷങ്ങളിൽ അതായത് 22 ആം വയസ്സ് വരെ ബ്രസീൽ ജെഴ്സിയിൽ നെയ്മർ അടിച്ച ഗോളുകളുടെ എണ്ണം 42 ആണ്..!

ഈ 42 ഗോളുകൾ സ്കോർ ചെയ്തത് വെറും 60 മൽസരങ്ങളിൽ നിന്നു മാത്രമായിരുന്നു എന്നോർക്കണം..! അതായത് ഗോൾസ്കോറിംഗ് ശരാശരി 0.70.

എന്നാൽ 2014 ന് ശേഷമുള്ള ആറ് വർഷങ്ങളിൽ നെയ്മറുടെ ഗോൾസ്കോറിംഗ് ഗ്രാഫ് കുത്തനെ ഇടിഞ്ഞതായി അനുഭവപ്പെടും.പിന്നീട് ഉള്ള ആറ് വർഷങ്ങളിൽ ഇന്നത്തെ ഹാട്രികും കൂടി കൂട്ടിയാൽ 43 മൽസരങ്ങളിൽ നിന്നും 

22 ഗോളുകളാണ് നെയ്മർ നേടിയത്.ഗോൾസ്കോറിംഗ് ശരാശരി 0.51 അതായത് പ്രായം കൂടുമ്പോൾ ഗോൾസ്കോറിംഗ് ശരാശരി കുറയുന്നതായി കാണാം. 2014 ൽ നെയ്മറുടെ ഗോൾ സ്കോറിംഗ് ശരാശരി 0.70 ആണെങ്കിൽ ഇന്ന് 2020ൽ അത് 0.62 ആയി കുറഞ്ഞത് കാണാം.നിലവിലുള്ള ഗോൾസ്കോറിംഗ് ശരാശരി ആണ് നെയ്മർ നിലനിർത്തി പോകുന്നതെങ്കിൽ പെലെയുടെ ഗോൾ റെക്കോർഡ് തകർക്കാൻ നെയ്മർക്ക് മൂന്ന് വർഷമെങ്കിലും വേണ്ടി വരുമെന്ന് സാരം.

അതല്ല ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അസാധാരണ മികവിൽ ഗോളുകടിച്ച് കൂട്ടിയാൽ നെയ്മർക്ക് 2022 ലോകകപ്പിന് മുമ്പേ തന്നെ പെലെയുടെ ഗോൾ റെകോർഡ് തകർക്കാം.


ടിറ്റക്ക് മുമ്പിൽ വലിയ വെല്ലുവിളികളാണുള്ളത്.യൂറോപ്യൻ വമ്പൻമാരോട് ഏറ്റുമുട്ടുമ്പോൾ ഈ മികവ് പുറത്തടുക്കാൻ കഴിയുന്നില്ല എന്ന വിമർശനവും പോരായ്മയുമാണ് മറികടക്കാൻ ശ്രമിക്കേണ്ടത്.ലാറ്റിനമേരിക്കൻ എതിരാളികൾക്കെതിരെ ഗോളടിച്ച് കൂട്ടി നിരന്തരം  തോൽപ്പിച്ചത് കൊണ്ട് ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം ലഭിക്കും എന്നതിനപ്പുറം യൂറോപ്യൻ വമ്പൻമാരുമായി നിരന്തരം സൗഹൃദ മൽസരങ്ങൾക്ക് വേദിയൊരുക്കാൻ സിബിഎഫ് തയ്യാറായാലേ ലോകകപ്പ് പോലെയുള്ള ഹൈം കോംപറ്റേറ്റീവായ ടൂർണമെന്റിൽ മിസ്റ്റേക്കുകൾ പറ്റാതെ അജയ്യരായി കുതിക്കാൻ കഴിയുകയുള്ളൂ.

കാരണം കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ ക്വാർട്ടറിൽ ബെൽജിയത്തനെതിരെ മികച്ച കളി കെട്ടഴിച്ചിട്ടും ബ്രസീലിനെ ടൂർണമെന്റിൽ നിന്നും പുറത്താക്കിയത് തുടക്കത്തിലേ ഫെർണാണ്ടീന്യോയുടെ ഒരൊറ്റ മിസ്റ്റേക്ക് ആണെന്നോർക്കണം.അതുകൊണ്ട് തന്നെ യൂറോപ്യൻ വമ്പൻമാർക്കെതിരെ സൗഹൃദ മൽസരങ്ങൾ കളിച്ചു തെളിഞ്ഞാലേ ഖത്തറിൽ സാധ്യത ഉള്ളൂ.


By - #Danish_Javed_Fenomeno


Vai Brazil 💖 🇧🇷🇧🇷💪 

Neymar Jr. ❤️

No comments:

Post a Comment