Wednesday, April 22, 2020

 "സാൻസീറോയിലെ ഉൻമാദി "



By - Danish Javed Fenomeno

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നീരാളിപിടുത്തത്തിൽ നിന്നും രക്ഷപ്പെട്ട് ആസ്വാദനത്തിന്റെയും സന്തോഷത്തിന്റെയും ഉൻമാദത്തിന്റെയും അനുഭൂതി നുകരാൻ ബ്രസീലിയൻ ജനത തങ്ങളുടെ സംസ്കാരത്തിലേക്ക് സ്വാംശീകരിച്ച അതിജീവന മാർഗ്ഗമായിരുന്നു കാൽപ്പന്തുകളി.ബ്രിട്ടീഷുകാർ കണ്ടെത്തിയ  ഫുട്‌ബോളിനെ കാൽപ്പനികപരമായ കാവ്യസൃഷ്ടിയാക്കി മാറ്റി പ്രപഞ്ചത്തിൽ ബ്രസീലിനെ കാൽപ്പന്ത്കളിയുടെ രാജാക്കന്മായി അവരോധിച്ച നൂറുകണക്കിന് ബ്രസീലിയൻ ഇതിഹാസതാരങ്ങളെല്ലാം പട്ടിണിയെയും ദാരിദ്ര്യത്തെയും ഫുട്‌ബോൾ എന്ന ഒരൊറ്റ വികാരം കൊണ്ട് മറികടന്നവരായിരുന്നു.
എന്നാൽ അതിലൊരാൾ മാത്രം വൈദ്യശാസ്ത്രത്തിന്റെ നിർവചനങ്ങളോട് പോരാടാൻ ഫുട്‌ബോൾ എന്ന സൗന്ദര്യ ഭാവം സ്വീകരിച്ചിരുന്നു. നീന്തൽ കുളത്തിൽ പുറമടിച്ച് വീണ് ജീവിതകാലം മുഴുവനും പാരാലിസിസിൽ കിടക്കുമെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി തള്ളിക്കളഞ്ഞ ആ പതിനാറുകാരൻ പയ്യൻ പിൽക്കാലത്ത് ലോകം കീഴടക്കിയ ഇതിഹാസമായി മാറുമ്പോൾ ഉത്തേജനമായത് ദൈവം അനുഗ്രഹീതമാക്കപ്പെട്ട  ബ്രസീലിയൻ ഫുട്‌ബോൾ എന്ന മാന്ത്രികമായ സൗന്ദര്യ ഭാവമായിരുന്നു.പണകൊഴുപ്പാർന്ന വാണിജ്യ താൽപര്യങ്ങളിലധിഷ്ഠതമായ യാന്ത്രികമായ അക്കാദമിക് ഫുട്‌ബോൾ സംസ്കാരമുള്ള യൂറോപ്യൻ ഫുട്‌ബോളിൽ തെരുവിൽ നിന്നും രൂപപ്പെട്ട ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ കാവ്യാത്മക സംഗീതത്തെ ചുവപ്പും കറുപ്പും നിറമുള്ള ഡിഎൻഎയിലൂടെ ഈണം നൽകി  അവതരിപ്പിച്ചപ്പോൾ റികാർഡോ ഇസാക്സൺ ഡോസ് സാന്റോസ് ലെയ്റ്റ അത്യുന്നതങ്ങളിൽ നിന്നും അത്യുന്നതങ്ങളിലേക്ക് പറക്കുകയായിരുന്നു റൊസ്സൊനേരിക്കൊപ്പമുള്ള ആറ് വർഷങ്ങളിൽ.

തനിക്ക് ഏറ്റവും പ്രിയപ്പെട്ട  എസി മിലാന്റെ ഹൃദയത്തിലൂടെ ഗ്രൈറ്റസ്റ്റ് ഓഫ് ആൾ ടൈം എന്ന സ്ഥാനാലബ്ധി ബിംബവൽകരിച്ചപ്പോൾ റൊസ്സൊനേരി ജെഴ്സിയിൽ കകാ സ്വന്തമാക്കാത്തതായ നേട്ടങ്ങൾ ഒന്നും അവശേഷിച്ചിരുന്നില്ല.ഹോളിവുഡ് താരങ്ങളെ വെല്ലുന്ന പുരുഷ സൗന്ദര്യത്തോടെ ഫുട്‌ബോൾ ലോകത്തെ മോസ്റ്റ് ഗ്ലാമർ ബോയ് അനശ്വര നാഗരികതയായ സാവോപൗളോയിൽ നിന്നും 2003 ൽ മിലാനിലെത്തിയിരുന്നു. ശേഷം  ബില്ല്യൺ കണക്കിന് ആരാധകരെ സൃഷ്ടിച്ചു 2009 ൽ മാഡ്രിഡിലേക്ക് കൂടിയേറുന്നതിനിടയിൽ കകയെന്ന ഫുട്‌ബോളർ സാൻസീറോയിൽ മഹത്വവൽകരിക്കപ്പെട്ട അര ഡസനോളം വർഷങ്ങളിൽ കടക്കെണിയിലേക്ക് മുങ്ങി കൊണ്ടിരുന്ന ടൈറ്റാനികായിരുന്ന എസി മിലാനിന്റെ കപ്പിത്താനായി ഒറ്റയാൾ പട്ടാളമായി അവതരിച്ച കാലഘട്ടത്തിൽ , യൂറോപ്യൻ ക്ലബ് ഫുട്‌ബോളിന്റെ പരമോന്നത കിരീടമായ യുവേഫ ചാമ്പ്യൻസ് ലീഗ് മിലാൻ സ്ക്വയറിൽ പ്രദർശിപ്പിച്ച് കാണികളെ ഉൻമാദത്തിലേറ്റാൻ കകാ  പ്രകടമാക്കിയ ഉത്തരവാദിത്വവും ലീഡർഷിപ്പും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ യൂറോപ്യൻ ക്ലബ് ഫുട്‌ബോൾ ചരിത്രത്തിൽ സമാനതകളുണ്ടായിരുന്നില്ല.

രണ്ടായിരങ്ങളിലെ യൂറോപ്പിലേ ബ്രസീലിയൻ ജോഗാ ബോണീറ്റോയുടെ ബ്രാന്റ് അംബാസിഡർ റോളിൽ ആനന്ദിപ്പിക്കുന്ന മോഹിപ്പിക്കുന്ന പ്രകടനത്തോടെ വരും തലമുറയ്ക്ക് പ്രചോദനമേകാൻ ചരിത്രത്താളുകളിൽ എഴതപ്പെട്ട കകയുടെ യുസിഎൽ തേരോട്ടത്തിൽ സാൻസീറോയും അലിയൻസ് അറീനയും ഓൾഡ് ട്രാഫോഡും ഏതൻസിലെ ഒളിമ്പിക് സ്റ്റേഡീയവുമെല്ലാം കീഴടങ്ങി തലകുനിച്ചിരുന്നപ്പോൾ സർ അലക്‌സ് ഫെർഗൂസന്റെ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ച പ്രകടനം വൺ ഓഫ് ദ ഗ്രൈറ്റസ്റ്റ് ഇൻഡിവിഡ്യൽ പെർഫോമൻസായി കാൽപ്പന്തിന്റെ തങ്കലിപികളിൽ രേഖപ്പെടത്തപ്പെട്ടു.ഒരു തവണ യുസിഎൽ കിരീടവും ഒരു തവണ യുസിഎൽ റണ്ണറപ്പും നേടിയ കാർലോ ആൻചലോട്ടിയുടെ ശിക്ഷണത്തിൽ മിറാക്കിൾ ഓഫ് ഇസ്താംബൂളിൽ താൻ മികച്ച വ്യക്തിഗത പ്രകടനം പുറത്തെടുത്തിട്ടും ഉറച്ച കിരീടം നഷ്ടപ്പെട്ടുപോയ ഓർമ്മകൾ കകയെ അലോരസപ്പെടുത്തിയപ്പോൾ 2006-2007 യുസിഎൽ സീസണിൽ മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി വൺ ഓഫ് ദ ഫുട്‌ബോൾ ഗ്രൈറ്റസ്റ്റ് ലെവലിലേക്ക് തന്റെ പേരും അനർത്ഥമാക്കുകയായിരുന്നു കക.

ഏഥൻസിൽ ലിവർപൂളിനെ തോൽപ്പിച് മധുരമായ പകരം വീട്ടലിന്റെ കഥയും പറഞ്ഞ മിലാന്റെ ചരിത്രത്തിലെ  ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ നേടിയ ഏഴാം യൂറോപ്യൻ കിരീടം മിലാൻ ഹിസ്റ്ററിയിലെ ഏറ്റവും തിളക്കമേറിയ കിരീടമായിരുന്നു.അനുവാചകർക്ക് ത്രില്ലർ സിനിമയുടെ അനുഭൂതി പകരുന്ന ചരിത്രം ആയിരുന്നു മിലാനിന്റെ 2007 യുസിഎൽ വിജയം.അതിനു കാരണമായത് ആവട്ടെ ടൂർണമെന്റിലുടനീളമുള്ള കകയുടെ  തീപ്പൊരി പേസും ഇന്റലിജൻസും  ഡ്രിബ്ളിംങ് എബിലിറ്റിയും ഉജ്വലമായ വിഷനോടെ കൂടെയുള്ള ക്രാഫ്റ്റഡ് ക്രിയേറ്റീവ് ബ്രില്ല്യൻസും സോളോ മാസീവ് ഡ്രിബ്ളിംങ് റണ്ണിംഗികളിലൂടെയുള്ള സോളോ ഗോളുകളും നിർണായക ഘട്ടങ്ങളിലെ ഗോൾ സ്കോറിംഗ് മികവുമായിരുന്നു. കൂടാതെ 360 ഡിഗ്രി ടേൺ സ്റ്റെപ്പ് ഓവർ ഫെയന്റ് കട്ട് എന്നീ ട്രിക്കുകൾ ഡ്രിബ്ളിംങ് റണ്ണിംഗിൽ പ്രായോഗിക്കുവാനുള്ള താരത്തിന്റെ ആത്മവിശ്വാസവും ബോകസിന് പുറത്ത് വച്ച് കക ക്ക് മാത്രം സാധ്യമായ കക ട്രേഡ്മാർക്ക് കേളി ലോംഗ് റേഞ്ചർ ഷോട്ടുകളും ബ്രസീൽ പ്ലേമേക്കറെ ഏതൊരു ഡിഫൻസിനും അക്കാലത്ത് തടുത്തിടാൻ പറ്റാത്ത തികഞ്ഞ പ്രതിഭാസമാക്കി മാറ്റിയിരുന്നു.

ആൻസലോട്ടിയുടെ പ്ലെയിംഗ് ശൈലിയിൽ കക ചെലുത്തിയ സ്വാധീനം അവിസ്മരണീയമായിരുന്നു.ഷെവ്ചെങ്കോ 2005 ൽ മിലാനെ ഉപേക്ഷിച്ചു ചെൽസിയിലേക്ക് കൂടിയേറിയതോടെ കക ഒറ്റയ്ക്ക് ഷെവ്ചെങ്കോയുടെ സ്ട്രൈക്കർ ജോലി എന്ന വലിയ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുകയായിരുന്നു.അതുകൊണ്ട് തന്നെ ആൻസലോട്ടിയൂടെ തന്ത്രങ്ങളിലെ കേന്ദ്രബിന്ദു ആയിരുന്നു കകാ.ദിദാ മാൽഡീനി നെസ്റ്റ കഫു യാൻകുലോവ്സ്കി മാസിമോ ഓഡോ ഗട്ടൂസോ ആംബ്രോസിനി തൂടങ്ങിയ കരുത്തുറ്റ ഡിഫൻസീവ് സ്ട്രെക്ചർ ഉള്ള മിലാനിൽ ഷെവയുടെ എക്സിറ്റോടെ ആക്രമണം ദുർബലമായപ്പോൾ ഒരേ സമയം നിരവധി പൊസിഷനുകളിൽ കളിക്കാൻ നിർബന്ധിതനായിരുന്ന താരമായിരുന്നു കകാ.മറ്റേതൊരു റൊസ്സൊനേരി താരത്തേക്കാളും മൽസര വിജയമെന്ന ഉത്തരവാദിത്വം കകയുടെ ചുമലിൽ ആയിരുന്നു.മിഡ്ഫീൽഡിലോട്ട് ഇറങ്ങി സെൻട്രൽ മിഡ്ഫീൽഡറായും ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേമേക്കറായും സ്ട്രൈക്കറായും ഒരേ സമയം കളിച്ച് ഗോളടിച്ചു കൂട്ടി  ആൻസലോട്ടിയുടെ പ്രതീക്ഷകാത്ത് അവസരത്തിനൊത്ത് ഉയർന്നപ്പോൾ  ലോക ഫുട്‌ബോളർ പട്ടവും ബലൺ ഡി ഓർ അവാർഡും കരസ്ഥമാക്കുന്നതിന്  കകയുടെ 2007 യുസിഎൽ സീസണിലെ എല്ലാ മൽസരങ്ങളിലെ പ്രകടനവും കാരണമായെങ്കിലും യുസിഎൽ ചരിത്രത്തിൽ രേഖപ്പടുത്തിയ യുണൈറ്റഡിനെതിരായ സെമി ഫൈനൽ മൽസരത്തിലെ ഇൻഡിവിഡ്യൽ പെർഫോമൻസ് മറ്റു മൽസരാർത്ഥികളായ എതിരാളികളെ ബഹുദൂരം പിറകോട്ടാക്കുന്നതിൽ അതി നിർണായകമായ പങ്കു വഹിച്ചിരുന്നു.

ക്രിസ്ത്യാനോ റൂണി ടെവസ് ഗിഗ്സ് തുടങ്ങിയവർ അണിനിരന്ന മാഞ്ചസ്റ്ററിന്റെ ഫെർഗൂസന്റെ സുവർണ കാലത്തെ ടീമിനെതിരെ ഓൾഡ് ട്രാഫോഡിൽ ജോഗാ ബോണിറ്റോയുടെ സൗന്ദര്യം വിടർത്തിയ രണ്ട് സോളോ ഗോളിലൂടെ കകാ ഓൾഡ് ട്രാഫോഡിനെ കരയിപ്പിച്ചു.

സീഡോർഫിന്റെ പാസ്സിൽ നിന്നും മുന്നേറി പ്രയാസകരമായ ആംഗിളിൽ നിന്നും ഇടം കാലു കൊണ്ടടിച്ച സോളോ ബ്രില്ല്യൻസിൽ വാൻ ഡേർ സാർ സ്തംഭിച്ചപ്പോൾ  അതിലും മനോഹരമായ സോളോ ഗോൾ ഫിനിഷ് ആയിരുന്നു രണ്ടാമത്തേത് മാഞ്ചസ്റ്റർ മിഡ്ഫീൽഡർ ഡാരൻ ഫ്ലെച്ചറിൽ നിന്നും ബോൾ റാഞ്ചി യുണൈറ്റഡ് ബോക്സിലേക്ക് ബുള്ളറ്റ് വേഗതയിൽ കുതിച്ച കക ഗബ്രിയേൽ ഹെയിൻസെയെ സുന്ദരമായ ഹാറ്റ് ഫ്ലിക്ക് സ്കിൽസിലൂടെ മറികടന്ന് എവ്റയെ അപാരമായ ബോൾ സ്കിൽസോടെ ഡ്രിബ്ൾ ചെയ്തു കയറി ബോക്സിൽ വാൻ ഡെർ സാറെ നിഷ്പ്രഭനാക്കി ഗോളടിച്ചപ്പോളവിടെ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച സോളോ ഗോളിന്റെ പിറവി എങ്ങനെ മറക്കാൻ സാധിക്കും മിലാൻ ജനതക്കും ബ്രസീൽ ആരാധകർക്കും.പത്ത് ഗോളടിച്ചു അഞ്ച് അസിസ്റ്റുകളും നേടി മിലാനെ ഒറ്റയ്ക്ക് തോളിലേറ്റി യുസിഎൽ കിരീടത്തിലേക്ക് നയിച്ച കകയുടെ 2006-2007 സീസൺ ഇന്നും കണ്ണിൽ നിന്നും മായാത്ത ഗോൾഡൻ മെമ്മറീസ് ആയി ജീവിക്കുകയാണ്.

2003 മുതൽ 2009 വരെയുള്ള സംഭവബഹുലമായ കകയുടെ മിലാൻ കരിയർ പൗളോ മാൾഡീനിക്കൊപ്പം മിലാൻ ഹിസ്റ്ററിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഇതിഹാസമായി വാഴ്ത്തപ്പെടുന്നു.കകയെന്ന ബ്യൂട്ടിഫുൾ കാനറി റൊസ്സൊനേരി ജെഴ്സിയിൽ  ആരാധകർക്ക് സമ്മാനിച്ച Magical mesmerizing memories എല്ലാം സാൻസീറോയിൽ തന്നെ ഉണ്ട് , 2005 ൽ കോഴിക്കോട് മിഠായി തെരുവിൽ വച്ച് വാങ്ങിയ എന്റെ ആ പഴയ ചുവപ്പും കറുപ്പും ഇടകലർന്ന റൊസ്സൊനേരി ജെഴ്സി , നെഞ്ചിൽ Opel എന്നും പിറകിൽ Kaka ഇരുപത്തിരണ്ടാം നമ്പർ എന്നും എഴുതിയ ജെഴ്സി തപ്പിയെടുത്ത് ധരിച്ചു കകായെ മനസ്സിൽ ധ്യാനിച്ച് കണ്ണടച്ചു നോക്കട്ടേ..!!

By - #Danish_Javed_Fenomeno 

Happy Bday #Greatest Kaká 😍😍


No comments:

Post a Comment