Thursday, April 2, 2020




സ്ലാവൻ ഫുട്‌ബോൾ സംസ്കാരത്തിന്റെ ബാക്കിപത്രമായി തെണ്ണൂറുകളിൽ വിഭജിക്കപ്പെട്ട ബോസ്നിയൻ ഫുട്‌ബോളിനെ ഉയർത്തി കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച അവരുടെ നായകനും മധ്യനിരക്കാരനുമൊക്കെയായിരുന്നു ഹസൻ സാലിഹമീദിച്ച്.തെണ്ണൂറുകളുടെ അവസാനത്തിൽ ബയേണിൽ കളിക്കുന്ന കാലത്തായിരുന്നു ഇദ്ദേഹത്തിന്റെ പ്ലെയിംഗ് സ്റ്റൈൽ കാണാനും ഇദ്ദേഹത്തെ ഇഷ്ടപ്പെടാനും തുടങ്ങിയത്.കൃത്യമായി പറഞ്ഞാൽ 99ലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഷെറിംഗ്ഹാമിന്റെയും  സോൾസ്യോറീന്റെയും ലാസ്റ്റ് മിനിറ് ഗോളിൽ ബയേൺ അവിചാരിതമായി യുണൈറ്റഡിനോട് തോറ്റ കളിയിൽ പകരക്കാരനായി ഇറങ്ങിയിരുന്നു ബോസ്നിയൻ നായകൻ.
ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തമായ വെർസറ്റൈൽ മധ്യനിരക്കാരൻ , മികച്ച പാസ്സിംഗ് വിദഗ്ധൻ കൂടിയായിരുന്ന സാലിഹമീദിച്ചിന്റെ ത്രൂ ബോൾ പാസ്സുകൾ  പലപ്പോഴും ഡച്ചിന്റെ വേഗമാർന്ന ഫോർവേഡ് റോയ് മക്കായ് പെറൂവീയൻ ടാർഗറ്റ് സ്ട്രൈകർ പിസാറോ ബ്രസീലിന്റെ എൽബർ എന്നീ സ്ട്രൈക്കിംഗ് ത്രിമൂർത്തികൾക്ക് സ്കോറിംഗ്  അനായാസമാക്കിയിട്ടുണ്ട്.ബലാക്ക് മെഹമത് ഷോൾ സീ റോബർട്ടോ അലി കരീമി ഓവൻ ഹാർഗ്രീവ്സ് എന്നിവർക്ക് ഒപ്പമുള്ള സാലിഹമീദിച്ചിൻെ 2000ങളിലെ ആദ്യ പകുതി ക്കാലത്തെ ബയേൻ മിഡ്ഫീൽഡ് സഖ്യം ലോകോത്തരമായിരുന്നു.

ഒരു വ്യാഴവട്ടകാലം ബയേണിൽ കളിച്ചു ശേഷം യുവൻറസിലും അഞ്ച് വർഷം ബൂട്ടണിഞ്ഞ ബോസ്നിയൻ ബയേൺ ഫുട്‌ബോൾ ഇതിഹാസം സാലിഹമീദിച്ചിന്റെ യഥാർത്ഥ പിൻഗാമിയാണിന്ന് യുവൻറസിന്റെ ലിറ്റിൽ പ്രിൻസ് എന്നറിയപ്പെടുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലീം പ്യാനിച്ച്.തന്റെ Nations greatest icon സാലിഹമീദിച്ചിനെയും സിനദിൻ സിദാനെയും റോൾ മോഡലായ കണ്ട് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് കാലെടുത്തു വച്ച പ്യാനിച്ചിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.സാലിഹമീദിച്ചിനെ പോലെ തന്നെ മധ്യനിരയിൽ ഏതൊരു പൊസിഷനിലും കളിക്കാൻ പൊട്ടൻഷ്യലും വർക്ക് റേറ്റും എനർജിയും ഉള്ള താരം.പിർലോയെ ഓർമ്മപ്പെടുത്തുന്ന സ്ട്രൈക്കിംഗ് ഷോട്ടുകൾ , സിദാനെ ഓർമപ്പെടുത്തുന്ന കണ്ണിമ്മ ചിമ്മും മുമ്പ് എതിർ ഡിഫൻസിനെ കീറിമുറിക്കുന്ന അപാരമായ വിഷനും , ബോൾ സ്കിൽസും , കൃത്യതയാർന്ന ലോംഗ് റേഞ്ച് മികവ് , വേഗമേറിയ നീക്കങ്ങൾ എന്നിവ പ്യാനിച്ചിനെ മറ്റു സമകാലിക മധ്യനിരതാരങ്ങളിൽ നിന്നും വ്യത്യസ്തനാക്കുന്നു.മോഡേൺ ഫുട്‌ബോളിൽ പിർലോ  പോയ ശേഷം അന്യമായി കൊണ്ടിരിക്കുന്ന പിർലോ സ്റ്റൈൽ ഡീപ് ലെയിംഗ് പ്ലേമേക്കറുടെ ഒരു യുഗോസ്ലാവൻ പതിപ്പാണ് പ്യാനിച്ച്.
2015 ൽ പ്യാനിച്ച് റോമയിൽ കളിക്കുന്ന കാലത്ത്  ഫ്രീകിക്ക് രാജാവ് ആയ ജുനീന്യോ പ്യാനിച്ചിനെ വിശേഷിപ്പിച്ചത്  ഭാവിയിലെ ഫ്രീകിക്ക് വിദഗ്ധൻ എന്നായിരുന്നു.സിദാൻ സാലിഹമീദിച്ച് പിർലോ തന്റെ മൂന്ന് മാതൃക താരങ്ങളെ പോലേ തന്നെ യുവൻറസ് ജെഴ്സിയിൽ പന്തുമായി കുതിപ്പ് തുടരുന്ന , 
സാലിഹമീദിച്ച് ഏദിൻ സെകോ എന്നിവർ കഴിഞ്ഞാൽ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട  ബോസ്നിയൻ താരമായ മിറലീം പ്യാനിച്ചിന് പിറന്നാൾ ആശംസകൾ നേരുന്നു..

Happy bday #Pjanic ❤️❤️

No comments:

Post a Comment