Friday, November 15, 2019

" അറേബ്യൻ സൂപ്പർക്ലാസികോ" ടിറ്റക്ക് നിർണായകം..




കോപ്പാ കിരീട നേട്ടത്തിന് ശേഷം
നടന്ന കഴിഞ്ഞ നാല് സൗഹൃദ മൽസരങ്ങളും ടിറ്റക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.കൊളംബിയ സെനഗൽ നൈജീരിയ എന്നിവരുമായി സമനില പിണഞ്ഞപ്പോൾ പെറുവിനോട് അപ്രതീക്ഷിതമായി തോൽക്കുകയും ചെയ്തു.അതിനാൽ തന്നെ ഇന്ന് അർജന്റീനയുമായി നടക്കുന്ന മൽസരം ടിറ്റക്ക് ജീവൻമരണ പോരാട്ടമാണ്. മറ്റു നാഷണൽ ഫുട്‌ബോൾ ടീമുകളുടെ കോച്ച് പോലെയല്ല ബ്രസീലിന്റെ കോച്ച് എന്ന പൊസിഷൻ. ഒരു മാനേജർക്ക് ഏറ്റവുമധികം വെല്ലുവിളി നിറഞ്ഞ ജോലിയാണ് ബ്രസീൽ മാനേജർ ആയി ലോംഗ് ടേം തുടരുകയെന്നത്. തുടർച്ചയായ നിരാശജനകമായ റിസൽറ്റുകൾ , അത് മൂന്നോ നാലോ കളിയിൽ ആണെങ്കിൽ പോലും ബ്രസീലിലെ ജനങ്ങൾ സഹിക്കില്ല.ബ്രസീൽ ടീമിന്റെ പരിശീലകരായവരെല്ലാം തന്നെ ചരിത്രപരമായ സമ്മർദ്ദത്തിലേറിയതും ഇക്കാരണത്താൽ ആയിരുന്നു.അത് തന്നെയാണ് ടിറ്റെയും നേരിടുന്ന പ്രധാന വെല്ലുവിളി.

2016ൽ ടിറ്റെ സ്ഥാനമേറ്റ ശേഷം വെറും ആറ് മാസം കൊണ്ട് ഫുട്‌ബോൾ രാജാക്കൻമാരെ ലോക ഒന്നാം റമ്പർ റാങ്കിലേക്ക് ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തി കൊണ്ടുവന്നപ്പോൾ ബ്രസീലിന്റെ പ്രതിരോധം , മിഡ്ഫീൽഡ് , അറ്റാക്കിംഗും എല്ലാം ഒരു പരിധി വരെ സെറ്റായിരുന്നു.അതിനൊരു കാരണമുണ്ടായിരുന്നു ഫ്ലക്സിബിൾ ആയ സന്തുലമായ ഒത്തിണക്കമുള്ള സ്ട്രെക്ചറുള്ള മിഡ്ഫീൽഡ് ആയിരുന്നു കാനറികളുടേത്.
കാസെമീറോ അഗുസ്റ്റോ പൗളീന്യോ എന്നീ ത്രയം 2016 , 2017 വർഷങ്ങളിൽ നെയ്മറുടെ നേതൃത്വത്തിൽ ബ്രസീൽ നടത്തിയ വിജയഗാഥക്ക് അടിത്തറ പാകിയത് മൂവരുമടങ്ങിയ മിഡ്ഫീൽഡായിരുന്നു.
എന്നാൽ 2018 തുടക്കത്തിൽ അഗുസ്റ്റോക്ക് കണങ്കാലിന് ഇഞ്ചുറി പറ്റി പോയതോടെ ഇവർ തമ്മിലുള്ള കണക്ഷനും ഒത്തൊരുമയും നഷ്ടപ്പെട്ടു.അതിന്റെ പ്രതിഫലനം ആയിരുന്നു ലോകകപ്പിൽ നിരാശജനകമായ തോൽവിയിൽ കലാശിച്ചത്.കാസെമീറോ സസ്പെൻഷൻ പൗളീന്യോ ഫോം ഔട്ട് അഗുസ്റ്റോ പരിക്കിന്റേ പിടിയിലും അകപ്പെട്ടതോടെ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ( 2016,2017വർഷങ്ങളിൽ) സൗത്ത് അമേരിക്കൻ എതിരാളികൾക്കെതിരെ ആണെങ്കിൽൽ പോലും സെലസാവോകൾ ഓരോ മൽസരത്തിലും പുറത്തെടുത്തിരൂന്ന വ്യക്തമായ ഡൊമിനന്റ് ഡിസ്പ്ലേ ലോകകപ്പിൽ പുറത്തെടുക്കാൻ സാധ്യമാവാതെ വന്നതും ഇക്കാരണത്താലായിരുന്നു.ലോകകപ്പിന് ശേഷവും തുടർച്ചയായ വിജയങ്ങളും 2019 കോപ്പ അമേരിക്കയിൽ കിരീട നേട്ടവും ചൂടിയെങ്കിലും ലോകകപ്പ് യോഗ്യതാ മൽസരങ്ങളിലെ മികവോ മേധാവിത്വമോ ഉണ്ടായിരുന്നില്ല. അതായത് ടിറ്റക്ക് കീഴിലെ ഏറ്റവും മികച്ച ബ്രസീൽ സൈഡ് 2016-2017 വർഷങ്ങളിലെ ടീമായിരുന്നുവെന്ന് വേണം അനുമാനിക്കാൻ.

ലോകകപ്പിൽ ടിറ്റെക്ക് തെറ്റുകൾ പറ്റിയത് രണ്ട് കാര്യങ്ങളിൽ ആയിരുന്നു. ഫുൾബാക്കുകളെ എങ്ങനെ ഡിഫൻസീവ് മൈൻന്റഡ് ആയി യൂസ് ചെയ്യണമെന്ന കാര്യം , പിന്നെ മിഡ്ഫീൽഡിലെ ത്രയങ്ങൾക്ക് പകരക്കാരെ ഡെവലപ്പ് ചെയ്തെടുത്തില്ലയെന്നതും.ഈ രണ്ട് കാര്യങ്ങളും പ്രതികൂലമായതോടെ ആയിരുന്നു ബെൽജിയത്തോട് തോറ്റത്.
ഇത് രണ്ടും പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആണ് ടിറ്റെ ലോകകപ്പിന് ശേഷം ഒരുങ്ങിയത്.വിംഗ് ബാക്കുകളെ ഓരോ വിംഗിലും സെക്കന്ററി വിംഗർ ആയി ഉപയോഗിക്കുന്ന പരമ്പരാഗത ബ്രസീലിയൻ രീതിയിൽ നിന്നും മാറ്റി വിംഗുകളിൽ ഹോൾഡ് ചെയ്തു നീക്കങ്ങൾ സൃഷ്ടിക്കുന്ന
" കൺസ്ട്രക്റ്റർ " അഥവാ " പ്ലേമേക്കർ "മാരായി നിയോഗിച്ചതോടെ ഈ പ്രോബ്ലം പരിഹരിക്കപ്പെട്ടു.അതിൻെ ഫലവും കോപ്പ അമേരിക്കയിൽ ലഭിച്ചു.ടീം നായകൻ ഡാനി ആൽവസ് കോപ്പയിലെ ബെസ്റ്റ് താരത്തിനുള്ള ഗോൾഡൻ ബോൾ നേടി സുവർണ താരമായി മാറിയത് ടിറ്റെയൂടെ ഈ ടാക്റ്റീസിന്റെ അനന്തരഫലം കൊണ്ടായിരുന്നു.മാത്രമല്ല ഫിലിപ്പ് ലൂയിസിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

അടുത്ത പ്രോബ്ലം മിഡ്ഫീൽഡ് ആണ്.
അൺ ഓർഗനൈസ്ഡ് ആയിപ്പോയ പഴയ മിഡ്ഫീൽഡ് ത്രയങ്ങളെ കളഞ്ഞെങ്കിലും, പുതിയ മിഡ്ഫീൽഡ് ത്രയത്തെ  രൂപപ്പെടുത്തിയെടുക്കുന്നതിൽ ടിറ്റെ വിജയിച്ചിട്ടില്ല.പലപ്പോഴും കാസെമീറോ എന്ന ഒറ്റകൊമ്പനിൽ ചുരുങ്ങിയ മധ്യനിരയിൽ ലോംഗ് ടേം ടാലന്റഡ് മിഡ്ഫീൽഡ് ജെം ആയ ആർതർ വന്നെങ്കിലും ബാഴ്സ താരത്തിനൊരു സപ്പോർട്ട് നൽകാൻ ഒരു സെൻട്രൽ ക്രിയേറ്റീവ് മിഡ്ഫീൽഡറെ രൂപപ്പെടുത്താൻ ടിറ്റക്ക് കഴിഞ്ഞിട്ടില്ല.ആർതർ ഒരു ഹോൾഡർ കം പാസ്സിംഗ് സപ്ലെയർ ആണ് , ക്രിയേറ്റീവ് അറ്റാക്കിംഗ് പ്ലേയിൽ ആർതർ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. മിഡ്ഫീൽഡിലൂടെ ക്രിയാത്മകമായ നീക്കങ്ങൾ മുന്നേറ്റത്തിലേക്ക് എത്തിക്കാൻ പ്രാപ്തമായ മിഡ്ഫീൽഡർ കാനറികൾക്ക് ഇപ്പോൾ അന്യമാണ്.ഈ ജോലി കൂടി നെയ്മർ ആയിരുന്നു ഇത്രയും നാൾ ടീമിൽ ചെയ്തത്. കൗട്ടീന്യോയുടെ ഫോമില്ലായ്മയും ഒരു കാരണമായി വിലയിരുത്താം. ഫിർമീന്യോ ഡീപ്പിലോട്ട് ഇറങ്ങി കളിക്കുമെന്നിരിക്കെ കൗട്ടീന്യോയുടെ ഫോം ഇന്ന് നിർണായകമാണ്.

നിലവിൽ അർജന്റീനക്കെതിരെ അപാര ഫോമിലുള്ള ഫാബീന്യോയെ മിഡ്ഫീൽഡിൽ കാസെമീറോക്കൊപ്പം അണിനിരത്തിയാൽ കൂടുതൽ ഡിഫൻസീവ് മൈന്റഡ് ആകുമെങ്കിലും ടീം  ഘടന കരുത്തുറ്റതാക്കാൻ ഈ സഖ്യത്തിന് കഴിയും. കൂടുതൽ സുരക്ഷിതമായ ഒരു റിസൽറ്റ് ഉണ്ടാക്കാൻ ഇങ്ങനെയൊരു നീക്കത്താൽ സാധിച്ചേക്കും. കാസെമീറോ - ഫാബീന്യോ സഖ്യത്തെ മിഡ്ഫീൽഡിൽ ഇറക്കിയാൽ ബ്രസീലിന്റെ സ്ട്രെക്ചറിന് ഡിഫൻസീവ്- മിഡ്ഫീൽഡ് സോളിഡിറ്റി നൽകുമെന്ന കാര്യത്തിൽ തർക്കമില്ല.പക്ഷേ അങ്ങനെയൊരു ഫോർമേഷന് ടിറ്റെ തുനിഞ്ഞേക്കില്ല എന്ന് തോന്നുന്നു.നെയ്മറുടെ പൊസിഷനിൽ റിച്ചാർലിസണെ ഇറക്കി കൗട്ടീന്യോയെ മിഡ്ഫീൽഡിൽ തന്നെ ഇറക്കാനാണ് സാധ്യത.ജീസസ് - ഫിർമീന്യോ സഖ്യത്തിൽ തന്നെയാണ് സ്കോറിംഗ് പ്രതീക്ഷകൾ.കോപ്പ സെമി ഫൈനലിൽ നെയ്മറുടെ അസാന്നിധ്യത്തിൽ  അർജന്റീനയെ തകർത്തതിന്റെ ആത്മവിശ്വാസത്തിലിറങ്ങുന്ന ബ്രസീലിന് പരിക്കേറ്റ സൂപ്പർ താരം നെയ്മർ , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലെയറായ നായകൻ ആൽവസ് കോപ്പ അമേരിക്ക താരോദയം എവർട്ടൺ എന്നീ മെയിൻ താരങ്ങളുടെ അഭാവത്തിലാണ് ഒരുപാട് ചരിത്ര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച അറേബ്യൻ മണ്ണിൽ പോരാട്ടത്തിനിറങ്ങുന്നത്.പെലെയും റൊണോയും ചിരവൈരികളായ അർജന്റീനക്കെതിരെയാണ് വിഖ്യാതമായ ബ്രസീലിയൻ ജെഴ്സിയിൽ അരങ്ങേറ്റം കുറിച്ചത് , കൗമാര പ്രതിഭ റോഡ്രിഗോ രണ്ടാം പകുതിയിൽ പകരക്കാരനായ് തന്റേ മുൻഗാമികളായ ഫുട്‌ബോൾ ദൈവത്തിന്റെയും പ്രതിഭാസത്തിന്റെയും പാത പിന്തുടർന്ന് അരങ്ങേറ്റം കുറിക്കുമോ എന്നത് ആകാംക്ഷയോടെ റിയാദിലേക്ക്  ഉറ്റുനോക്കുകയാണ് ബ്രസീൽ ആരാധകർ.

By - Danish Javed Fenomeno

Vai Brazil 🇧🇷💋💋

No comments:

Post a Comment