Friday, March 1, 2019

വിട പറഞ്ഞ ഫ്ലെമിഷ് പക്ഷികൾ




ഫുട്‌ബോളിന്റെ സ്വർഗ ഭൂമിയിൽനിന്നും അറ്റ്ലാന്റിക് സമുദ്രം വിച്ഛേദിച്ചു
യൂറോപ്യൻ ഫുട്‌ബോളിന്റെ മായാ ലോകത്ത് വിരാജിക്കേണ്ട ഫ്ലെമിഷ് കൗമാരങ്ങൾ കത്തിയമർന്നപ്പോൾ ഫുട്‌ബോൾ ലോകം വീണ്ടും വീണ്ടും തേങ്ങുന്നു.

ഫ്ലമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച കൗമാര പ്രതിഭകൾ ..

1 - ക്രിസ്ത്യൻ എസ്മരിയോ കാൻഡിഡോ

ഫ്ലമെംഗോ യൂത്ത് അക്കാദമിയിലെ തീപിടുത്തത്തിൽ മരിച്ച പത്ത് പേരിൽ തിരിച്ചറിഞ്ഞ ആദ്യ താരം Christian Esmerio Cândido ആണെന്ന് ബ്രസീലിയൻ മീഡിയ UOL esporte റിപ്പോർട്ട് ചെയ്തു.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ ഗോൾ കീപ്പറായ കാൻഡിഡോ ക്ലബിന്റെ അണ്ടർ 15 ടീമിന്റെ  ഏറ്റവും മികച്ച കണ്ടെത്തലുകളിലൊന്നായിരുന്നു.
ഫ്ലമംഗോയുടെയും ബ്രസീലിന്റെയും ഭാവി വാഗ്ദാനമായിരുന്നു.ബ്രസീൽ അണ്ടർ 15 ടീമിന് വേണ്ടിയും കളിച്ച കാൻഡിഡോ കഴിഞ്ഞ ഡിസംബറിൽ ബ്രസീൽ ദേശീയ ടീമിന്റെ പരിശീലന കേന്ദ്രമായ റിയോ ഡീ ജനീറോയിലെ ഗ്രാഞ്ചാ കൊമാറിയിൽ ടീമിന്റെ ട്രെയിനിംഗിനിടെ ബ്രസീൽ പരിശീലകൻ ടിറ്റയെ സന്ദർശിച്ചിരുന്നു.ടിറ്റക്കൊപ്പമുള്ള കാൻഡിഡോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആണ് താഴെ . ക്രിസ്ത്യൻ എസ്മരിയോ കാൻഡിഡോ ഒരു പക്ഷേ അലിസണിന്റെയും എഡേഴ്സണിന്റെയും പിൻഗാമിയായി വരേണ്ട കൗമാര പ്രതിഭ ഇനി ഓർമ..!!😢

2. ആർതർ വിനീസ്യസ്

ആർതർ വിനീസ്യസിന്റെ മാതാവ് റിയോയിലേക്ക് പുറപ്പെട്ടിരുന്നു.നാളെ പതിനഞ്ച് വയസ്സ് തികയുന്ന മകന്റെ ജൻമദിനം ആഘോഷിക്കാൻ.എന്നാൽ ഏറെ നാളുകൾക്ക് ശേഷം ഒരു നോക്ക് കാണാനാവാതെ വിധി അമ്മയിൽ നിന്നും മകനെ തട്ടിയെടുത്തിരിക്കുന്നു.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെയും ബ്രസീൽ അണ്ടർ 15 ടീമിന്റെയും പ്രതിരോധ ഭടനായിരുന്ന ആർതർ വിനീസ്യസ് എന്ന കൗമാര പ്രതിഭ ഫ്ലെമംഗോ അക്കാദമി തീപിടുത്തിന്റെ രണ്ടാമത്തെ ഇര.കഴിഞ്ഞ ഡിസംബറിൽ ആദ്യമായി ബ്രസീലിന്റെ അണ്ടർ 15 ടീമിൽ ഇടം നേടി.ഏറെ ദുഖകരവും ഖേദകരവുമായ വാർത്തകളാണ് റിയോയിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്.പട്ടിണിയും ദാരിദ്ര്യത്തെയും അതിജീവിച്ചു നാളെയുടെ പ്രതീക്ഷകളായ യൂറോപ്യൻ ഫുട്‌ബോളിന്റെ മായിക ലോകത്ത് പന്തുതട്ടേണ്ടവർ ദുരന്തത്തിൽ പെട്ട് ഓരോന്നായി മരണപ്പെട്ടു കൊണ്ടിരിക്കുന്നു.

ആർതർ വിനീസ്യസ് ഭാവിയിലെ ലൂസിയോയോ തിയാഗോ സിൽവയോ ആയിതീരേണ്ട പ്രതിഭ...RIP

3. അറ്റിലാ സൂസ പെക്സാവോ

" ഓരോ രാത്രിയും ഉറങ്ങുമ്പോൾ അവൻ എന്നെ ഫോണിൽ വിളിക്കും ,അവസാനമായി വ്യാഴാഴ്ച രാത്രി വിളിച്ചപ്പോൾ അവൻ പറഞ്ഞത് ഈ വെള്ളിയാഴ്ച മറകാനയിലാണ് ട്രെയിനിംഗ് സെഷനെന്ന്.അവധി കഴിഞ്ഞു കഴിഞ്ഞ ഞായറാഴ്ച ഞാനായിരുന്നു അവനെ അക്കാദമിയിൽ എത്തിച്ചത് "

ഫ്ലെമംഗോ അക്കാദമി ദുരന്തത്തിൽ മരിച്ച പതിനാല് കാരനായ സ്ട്രൈകർ അറ്റിലാ സൂസ പെക്സാവോയുടെ പിതാവ് ഡാമിയാവോ സാന്റോസ് പെക്സാവോ കണ്ണീരോടെ ഗ്ലോബോ എസ്പോർട്ടെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ..

അറ്റിലാ സൂസ ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ പ്രതിഭാധനനായ ഫസ്റ്റ് ഓപ്ഷൻ സ്ട്രൈകർ.കഴിഞ്ഞ വർഷമാണ് റിയോയുടെ പ്രിയപ്പെട്ട ക്ലബായ ഫ്ലെമംഗോയിൽ ട്രെയൽസ് പാസ്സായ ശേഷം ജോയിൻ ചെയ്യുന്നത്.പന്തടക്കത്തിലും ഡ്രിബ്ലിംഗിലും ഷൂട്ടിംഗിലുമുള്ള കൃത്യത അറ്റിലാ സൂസ പരിശീലകന്റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
വർഷാവസാനം നടന്ന ക്ലബ് ഇതിഹാസ താരം സീകോയുടെ പേരിൽ നടക്കുന്ന സീകോ കപ്പിൽ മൂന്ന് ഗോളടിച്ചു ടോപ് സ്കോറർ ആയിരുന്നു അറ്റിലാ.ഇതോടെ ബ്രസീലിന്റയും ഫ്ലമിഷിന്റെയും ഭാവിവാഗ്ദാനമായി റിയോയിലെ ലോക്കൽ മീഡിയാസ് കൗമാര പ്രതിഭയെ വിശേഷിപ്പിച്ചിരൂന്നു.ബ്രസീലിന്റെ അണ്ടർ 15 ടീമിലേക്ക് ഉള്ള സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട താരം വരുന്ന സെലക്ഷനിൽ വിളീ ഉറപ്പിച്ചു കാത്തിരിക്കുന്നതിന്റെ ഇടയിലാണ് ഈ ദാരുണമായ ദുരന്തം സംഭവിച്ചതെന്ന് അറ്റിലായുടെ കോച്ച് വ്യക്തമാക്കി.

ഭാവിയിൽ ബ്രസീലിന്റെ മുന്നണി പോരാളിയായി തീരേണ്ട കൗമാര പ്രതിഭ ഇനി ഓർമ...😢

4. ബെർണാർഡോ പിസെറ്റെ 😢

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച നാലാമത്തെ താരം..
പ്ലേൻ ക്രാഷിൽ തകർന്ന ഷാപ്കോയിൻസെ ക്ലബുൾപ്പെടുന്ന ബ്രസീലിയൻ സ്റ്റേറ്റായ സാന്റാ കാറ്ററീനാ സ്വദേശിയായ ബെർണാർഡോ പിസെറ്റ എന്ന പതിനാല് കാരൻ ഗോൾകീപ്പർ ഫ്ലെമംഗോ അണ്ടർ 15 ടീമിൽ എത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. കഴിഞ്ഞ വർഷം ആഗസ്തിലാണ് ഫ്ലെമംഗോ ട്രെയൽസ് പാസ്സായി ഉയരക്കാരനായ ബെർണാർഡോ ടീമിന്റെ രണ്ടാം ഗോളിയായി ഇടം പിടിച്ചത്.
ഫൂട്സാൽ കളിച്ചു വളർന്ന പിസെറ്റ അത്ലറ്റികോ പാരനെൻസിന്റെ യൂത്ത് അക്കാദമിയിലൂടെയാണ് പ്രൊഫഷണൽ ഫുട്‌ബോളിലേക്ക് ചുവട് വെക്കുന്നത്.ശേഷമായിരുന്നു ഫ്ലമിഷ് അക്കാദമിയിലേക്കുള്ള കൂടുമാറ്റം.😢

5.വിറ്റോർ ഇസെസ്😢

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച അഞ്ചാമത്തെ താരം..
ഷാപ്കോയിൻസെ ക്ലബ് ഉൾപ്പെടുന്ന സ്റ്റേറ്റായ സാന്റാ കാറ്ററീന സ്വദേശിയാണ് പതിനഞ്ചു കാരനായ വിറ്റോർ ഇസെസ്.ഫൂട്സാലിലൂടെ കളിച്ചു വളർന്ന കൗമാര പ്രതിഭാ.ഫ്ലെമംഗോ അണ്ടർ 15 ടീമിന്റെ ഭാഗമായിട്ട് ആറ് മാസ്സം മാത്രം. ഫോർവേഡ് ആയ വിറ്റോർ ബ്രസീലിയൻ ലീഗ് ക്ലബായ ഫിഗ്വറൻസ് ഫുട്‌ബോൾ ക്ലബ് യൂത്ത് അക്കാദമിയിലൂടെ ആണ് പ്രൊഫഷണൽ ഫുട്‌ബോളിലേക് ചുവടെ വെച്ചത്.😢

6.Pablo Henrique da Silva Matos - defender

ഫ്ലെമംഗോ അക്കാദമി തീപിടുത്തത്തിൽ അന്തരിച്ച ആറാമത്തെ താരം..പാബ്ലോ ഹേൻറിക്കെ മാറ്റോസ്.മിനാസ് ജെറൈസ് സ്വദേശിയായ പാബ്ലോ ഫ്ലെമംഗോ അണ്ടർ 17 ടീമിന്റെ ഡിഫന്ററാണ്.

7.ജോർജെ എഡ്വാർഡോ സാന്റോസ്

ഫ്ലെമംഗോ ദുരന്തത്തിൽ അന്തരിച ഏഴാമത്തെ താരം.. പാരിബ സ്റ്റേറ്റിൽ നിന്നുള്ള താരമായ പതിനഞ്ചുകാരനായ എഡ്വേർഡോ ഏഴാം വയസ്സു മുതൽ ഫുട്‌ബോൾ കളിക്കുന്നു, പന്ത്രണ്ടാം വയസ്സിൽ ഫ്ലെമംഗോ യൂത്ത് അക്കാദമിയിൽ ചേർന്നു.കഴിഞ്ഞ മൂന്ന് വർഷമായി ഫ്ലെമംഗോയുടെ അണ്ടർ 15ടീമിലെ സ്ഥിരസാന്നിധ്യം.

ഫ്ലെമംഗോ അക്കാദമി ദുരന്തത്തിൽ പരിക്കേറ്റു ചികിൽസയിൽ കഴിയുന്ന  മൂന്നു താരങ്ങൾ

1. കുവാൻ ഇമ്മാനുവൽ

ഫൊർട്ടലേസയിലെ പ്രശസ്ത ഫൂട്സാൽ താരമായി വളർന്ന കുവാൻ സാന്റാക്രൂസ് ക്ലബ് അക്കാദമിയിലൂടെ കളിച്ചു വളർന്ന ശേഷമാണ് ഫ്ലെമംഗോ അക്കാദമിയിൽ എത്തുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി ഫ്ലമിഷ് അണ്ടർ 15 ടീമിലുള്ള ഇ പതിനഞ്ചുകാരൻ അപകട നിലയിൽ അല്ല.

2.ജോനാതൻ വെൻട്യൂറ

ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലേറ്റ ജോനാഥനെ ഗുരുതരാവസ്ഥയിലാണ് ഹോസ്പിറ്റലിൽ പ്രവശിപ്പിച്ചിട്ടുള്ളത്.അണ്ടർ 15 ടീമിന്റെ ഡിഫന്ററായ പതിനഞ്ച്കാരനെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമേക്കീ കൂടുതൽ മെച്ചപ്പെട്ട ചികിൽസക്കായി റിയോയിലെ പെഡ്രോ ഹോസ്പ്പറ്റിലിലേക്ക് മാറ്റി.

3.ഫ്രാൻസിസ്ക്കോ ദ്യോഗോ

അണ്ടർ 15 ടീമിന്റെ മൂന്നാം ഗോളീയായ താരം ഗുരുതരാവസ്ഥയിൽ അല്ല.

By -#Danish_Javed_Fenomeno

#Pray_For_Flamengo
#Forca_Flamengo
#All #Lives #In #Our #Heart #Forever

No comments:

Post a Comment