Monday, June 18, 2018

സമനില കുരുക്കിൽ സമ്മർദ്ദത്തിനടിമപ്പെട്ട് കാനറികൾ




By - Danish Javed Fenomeno
Russian World cup Group E 
Brazil vs Switzerland 
17 june 2018


സ്വിറ്റ്സർലാണ്ടിനെതിരെ " മാൻ ഓഫ് ദ മാച്ച് " ആയ കൗട്ടീന്യോയുടെ ട്രേഡ്മാർക്കായ മനോഹരമായ Curly Screamer പിറക്കുന്നത് വരെ മൽസരത്തിൽ വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നത് കാനറികളായിരുന്നു.
പക്ഷേ ഗോൾ സ്കോർ ചെയ്തു മുന്നിൽ എത്തിയതോടെ മൽസരം എതിരാളികളുടെ കൈയിലേക്ക് വെച്ചു കൊടുക്കുകയായിരുന്നു ബ്രസീൽ.
2010 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സിനെതിരെ ഞെട്ടിപ്പിക്കുന്ന തോൽവി പിണയാൻ കാരണമായത് ഇതുപോലെയൊരു സ്ഥിതി വിശേഷമാണ്.
ഒരു ഗോളടിച്ചതോടെ തങ്ങൾ കംഫർട്ടബിൾ സോണിലാണെന്ന ചിന്തയാണ് ബ്രസീലിന് വിനയായത്.ടിറ്റെക്ക് കീഴിൽ നടന്ന യോഗ്യതാ മൽസരങ്ങളിലെല്ലാം തന്നെ ഗോൾ സ്കോർ ചെയ്ത ശേഷം മൽസര നിയന്ത്രണം കൈവിട്ടു കൊടുത്തിരുന്നില്ല ടീം.

മൽസരത്തിൽ മുന്നിലെത്തിയതോടെ മധ്യനിര പൂർണമായും ഡിഫൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് പൗളീന്യോ കൗട്ടീന്യോ സഖ്യത്തിന്റെ കളി ഒഴുക്കിനെ ബാധിച്ചതോടെ മുന്നേറ്റത്തിലെ ഫ്ലൂയിഡിറ്റിയും നിലച്ചു.ടിറ്റെ നാല് അറ്റാക്കർമാരെ ഇത് രണ്ടാം തവണയാണ് ആദ്യ ഇലവനിൽ ഉപയോഗിക്കുന്നത്.
കൗട്ടീന്യോയടക്കം നാല് പേർ ആക്രമണത്തിലുള്ളപ്പോൾ മിഡ്ഫീൽഡ് സുരക്ഷിതമായി നിലനിർത്താൻ പിറകിലോട്ട് ഇറങ്ങി ബോൾ ഹോൾഡ് ചെയ്തു കളിക്കുകയെന്ന ടീം തന്ത്രം പാളിയപ്പോഴായിരുന്നു സ്വിസ് ആക്രമണ നീക്കങ്ങൾക്ക് മുതിർന്നതും സെറ്റ്പീസിൽ നിന്നും ഹെഡ്ഡറിലൂടെ ഗോൾ സ്കോർ ചെയ്തു സമനില പിടിച്ചതും.ബോൾ പൊസിഷനിൽ മേധാവിത്വം പുലർത്തി അവസരം കിട്ടുമ്പോൾ മാത്രം അമിതമായി കൗണ്ടർ അറ്റാക്കിംഗുകളിൽ കേന്ദ്രീകരിച്ചു മൽസരഫലം അനുകൂലമാക്കി നിർത്തുകയെന്ന ബ്രസീലിയൻ തന്ത്രത്തെ ഗോൾ വഴങ്ങിയതോടെ ഹൈ പ്രസ്സിംഗ് ഫുട്‌ബോളിലൂടെ കീഴടക്കുകയായിരുന്നു സ്വിസ്. ഇതിനായി അവർ നെയ്മറെ ടാർഗറ്റ് ചെയ്തു ക്രൂരമായി ഫൗൾ ചെയ്തതും ബ്രസീലിന്റെ ക്രീയേറ്റീവ് നീക്കങ്ങളെ സാരമായി ബാധിച്ചു.പരുക്കനടവുകളിലൂടെ മൽസരത്തിലുടനീളം നെയ്മറെ പ്രതിരോധിച്ച സ്വിസ് താരങ്ങൾ മൂന്ന് തവണയാണ് മഞ്ഞകാർഡ് കണ്ടത്.കോർണറിൽ നിന്നും മിറാണ്ടയെ പുഷ് ചെയ്തു മാറ്റിയാണ് സ്വിസ് ഫോർവേഡ് സൂബർ ഹെഡ്ഡറിലൂടെ ബോൾ വലയിലെത്തിക്കുന്നത് വ്യക്തമായി കാണാമായിരുന്നു എങ്കിലും റഫറി ഫൗൾ കിക്ക് വിളിക്കാതെ പോയത് മഞ്ഞപ്പടയെ സംബന്ധിച്ചിടത്തോളം ദൗർഭാഗ്യകരമായി.

കഴിഞ്ഞ സൗഹൃദ മൽസരത്തിൽ ഓസ്ട്രിയക്കെതിരെ പ്രയോഗിച്ച അതേ ഫോർമേഷനിലാണ് ബ്രസീൽ കളിച്ചത്.കാസെമീറോക്ക് മുന്നിൽ ഇടതു ഭാഗത്തായി കൗട്ടീന്യോയെ സ്വതന്ത്ര റോളിൽ ക്രീയേറ്റീവ് മിഡ്ഫീൽഡറായി വിന്യസിപ്പിച്ചപ്പോൾ മറുഭാഗത്ത് പൗളീന്യോയും തൊട്ടുമുന്നിലായീ നെയ്മറും ആദ്യ ഇരുപത് മിനിറ്റുകളിൽ ബ്രസീലിയൻ താളാത്മക നീക്കങ്ങളിലൂടെ മൽസരത്തിൽ വ്യക്തമായ ഡൊമിനേഷൻ സ്വിസ് ഹാഫിൽ നടത്തുന്ന കാഴ്ച കണ്ണിന് ഇമ്പമേറിയതായിരുന്നു. നെയ്മറുടെ 
ട്രിക്കി ഡ്രിബ്ലിംഗ് സ്കിൽസിലൂടെയും ടെക്നിക്സിലൂടെയുമുള്ള എതിർ ബോക്സിലേക്കുള്ള മുന്നേറ്റങ്ങൾ സ്വിസ് പ്രതിരോധം ജെഴ്സി വലിച്ചിട്ടും കൈമുട്ട് കൊണ്ട് ഇടിച്ചിട്ടും പരുക്കനടവുകളിലൂടെ പ്രതിരോധിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ ബാഴ്സലോണ പ്ലേമേക്കർക്കായിരുന്നു  സ്പേസ് തുറന്നത്. ബോക്സിന് പുറത്ത് നിന്നും ബോൾ ലിറ്റിൽ മജീഷ്യന്റെ കാലിൽ ലഭിച്ചാലുള്ള സ്ഥിതി വിശേഷം പിന്നെ പറയേണ്ടല്ലോ.ഈ ലോകകപ്പിൽ ഇതുവരെ പിറന്നതിൽ വെച്ച് ഏറ്റവും സുന്ദരമായ കൗട്ടീന്യോ ട്രേഡ്മാർക് ഗോൾ അവിടെ പിറക്കുകയായി..

ഗോളടിച്ചതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞതും ബോൾ ലഭിക്കുമ്പോൾ അമിതമായ ബോൾ ഹോൾഡ് ചെയ്തു മുന്നേറി കളിക്കാൻ ശ്രമിക്കുന്ന നെയ്മറുടെ തനതു കേളീ ശൈലിയെ സ്വിസ് താരങ്ങൾ ശാരീരിക മികവു കൊണ്ട് തടഞ്ഞു നിർത്തിയപ്പോൾ സ്വിസ് പതീയെ ബോളിൻമേൽ മേധാവിത്വം കരസ്ഥമാക്കിയിരുന്നു.ഇതിനാൽ തന്നെ കാസെമീറോ പൗളീന്യോ കൗട്ടീന്യോ മിഡ്ഫീൽഡ് ട്രിയോ ഡീപ് റോളിലേക്ക് ഇറങ്ങേണ്ടി വന്നതും സ്വിസ് താരങ്ങളുടെ പ്രസ്സിംഗ് ന്യൂട്രലൈസ് ചെയ്യാനാവാതെ ബോക്സ് ടു ബോക്സ് റോളിൽ കളിക്കുന്ന പൗളീന്യോക്ക് മധ്യനിരയിൽ കഴിയാതെ പോയതും കാസെമീറോയുടെ ജോലി അധികമാക്കി.

ബ്രസീലിന്റെ ബ്യൂട്ടിഫുൾ ഫ്രീലി ഫ്ലോയിംഗ് അറ്റാക്കിംഗ് ഗെയിമിൽ പൗളീന്യോ ഒരു നിർണായക ഘടകമാണ്. എതിർ ഹാഫിൽ ഹൈ പ്രസ്സ് ചെയ്തു ബ്രസീൽ ക്രിയേറ്റീവ് നീക്കങ്ങളാൽ ഡൊമിനേഷൻ ചെയ്തു കളിക്കുന്ന അവസരങ്ങളിലാണ് പൗളീന്യോ ഒരു സർപ്രൈസ് ആയി വന്ന് ഗോളടിക്കുന്നത് നമ്മൾ യോഗ്യതാ റൗണ്ടിലടക്കം കണ്ടിട്ടുള്ളത്.പക്ഷേ ഇന്നലെ പൗളീന്യോ നിരാശപ്പെടുത്തിയതിന് പ്രധാന കാരണമായതും എതിർ ഹാഫിൽ കാനറികൾക്ക് മേധാവിത്വം സ്ഥാപിക്കാൻ ആവശ്യമായ സ്പേസ് ലഭിക്കാത്തത് കൊണ്ടായിരുന്നു.മധ്യനിരയിൽ വെച്ച് തന്നെ സ്വിസിന്റെ ആക്രമണ നീക്കങ്ങളെ തകർത്തു കളയുന്നതിൽ പറ്റിയ അപാകത ഇന്നലെ ബ്രസീൽ ടീമിന് പറ്റിയ വലിയ പിഴവാണ്.സ്വാഭാവികമായും സ്പീഡി ഫുട്‌ബോൾ കളിക്കാത്ത സ്വിറ്റ്സർലണ്ടിനെ മധ്യനിരയിൽ വച്ച് തന്നെ വരിഞ്ഞു മുറുക്കി തളച്ചിടാൻ എളുപ്പമിയിരുന്നിട്ടും രണ്ടാം പകുതിയിൽ ബ്രസീലിന് ഇത് കഴിയാതെ പോയത് മധ്യനിരയിലെ ഡിഫൻസീവ് കെട്ടുറപ്പും സന്തുലിതാവസ്ഥയും ടീമിനില്ലാത്തതിലാനായിരുന്നു.ഇത് തിരിച്ചറിഞ്ഞിട്ടും ടിറ്റെ മഞ്ഞകാർഡ് ലഭിച്ച കാസെമീറോയെ കയറ്റിയത് വീണ്ടുമൊരു മഞ്ഞകാർഡ് ഭയന്നിട്ടാകാം.

സ്വിസിനെതിരെ ആദ്യ പകുതിയിൽ തന്നെ ഈയൊരു അപകടം മണത്തറിഞ്ഞിട്ടും ക്രിയേറ്റീവ് ആയൊരു സബ്സ്റ്റ്യൂക്ഷൻ നടത്താൻ ടിറ്റെ തയ്യാറാകാഞ്ഞത് അൽഭുതപ്പെടുത്തുന്നു.പൗളീന്യോയെ കയറ്റി ഫോമിലില്ലായ്മയും പരിക്കും അലട്ടുന്ന അഗുസ്റ്റോയെ ഇറക്കിയത് കൊണ്ട് പ്രത്യേകിച്ചൊരു ഇഫ്ക്ടീവായ നേട്ടം മധ്യനിരയിലോ അറ്റാക്കിംഗിലോ ലഭിക്കില്ലായിരുന്നു. ഷക്തർ താരം ഫ്രെഡ് ഇത്തരം സ്ഥിതിയിൽ യോജിച്ച പകരക്കാരനാണ് പക്ഷേ താരം പരിക്കിന്റെ പിടിയിലാത് നിർഭാഗ്യമായിപോയി.
ഈ സമയങ്ങളിൽ ലഭിച്ച കൗണ്ടർ അറ്റാക്കിംഗുകളിലെല്ലാം തന്നെ നെയ്മർ ബോൾ ഹോൾഡ് ചെയ്തു ക്രിയേറ്റീവ് ബിൽഡ് അപ്പ് നീക്കംങ്ങൾക്കും സോളോ കടന്നുകയറ്റങ്ങൾക്ക് ശ്രമിച്ചതും വിനയായി.മധ്യനിരയിലുടെയുള്ള ഇത്തരം നീക്കങ്ങൾ ഫലപ്രദമാകില്ലെന്ന് മനസിലാകിയ ടിറ്റെ വില്ല്യനെ പിൻവലിച്ചു കോസ്റ്റയെ പോലെയൊരു സ്പീഡി വിംഗറെ ആയിരുന്നു പരീക്ഷിക്കേണ്ടിയിരുന്നു ,കൂടെ കുറച്ചു നേരത്തെ തന്നെ ഫിർമീന്യോയെയും കൂടി ഉപയോഗിച്ചിരുന്നേൽ അവസാന പത്തിരുപത് മിനിറ്റുകളിൽ കൗണ്ടറുകളിൽ വിംഗുകളിലൂടെയുള്ള  കുതിച്ചു കയറ്റങ്ങൾ സാധ്യമാവുമായിരുന്നു.ഇതുവഴി കൂടുതൽ ഗോളവസരങ്ങളും ലഭിച്ചേനെ.

ബ്രസീലിയൻ പരിശീലകനായ ശേഷം ടിറ്റെ നേരിട്ട ഏറ്റവും വലിയ പരീക്ഷണമാണ് ലോകകപ്പിലെ പ്രഥമ മാച്ച്.കരുത്തുറ്റ ഒരു സ്ഥിര നായകന്റെ അഭാവം ബ്രസീൽ ടീമിൽ ശരിക്കും പ്രകടമാകുന്നുണ്ടെന്നാണ് എനിക്ക് യോഗ്യതാ റൗണ്ട് മുതലേ പലപ്പോഴായി അനുഭവപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ യോഗ്യതാ റൗണ്ടുകളിലും സൗഹൃദമൽസരങ്ങളിലും വിജയകരമായി നടപ്പിലാക്കിയ ക്യാപ്റ്റൻ റൊട്ടേഷൻ പോളിസി ലോകകപ്പ് പോലുള്ള ഹൈ പ്രഷർ കോംപറ്റേറ്റീവ് ടൂർണമെന്റിൽ വിനയാകുമോ? ഓരോ മൽസരങ്ങളിലും ഓരോ നായകൻ എന്ന ടിറ്റെ സങ്കല്പം താരങ്ങൾക്ക് തങ്ങളുടെ ഉത്തരവാദിത്വം ബോധ്യപ്പെടുകയും സമ്മർദ്ദം കുറക്കുകയും ചെയ്യുമെങ്കിലും കോംപിറ്റൻസി അതിന്റെ ടോപ് ലെവലിൽ പ്രകടമാവുന്ന ലോകകപ്പിൽ ഡിസൈസീവ് ലീഡർഷിപ്പ് ക്വാളിറ്റികളുള്ള ഒരു ഫിക്സഡ് നായകന് കീഴിൽ അണിനിരന്നാൽ ടീമിന് സോളിഡ് സ്ട്രക്ചർ കുറച്ചു കൂടി കൈവരിക്കാൻ സാധ്യാമായേക്കും ഇങ്ങനയൊരു മാറ്റമല്ലേ കൂടുതൽ ഗുണകരമാവുക? 
യോഗ്യതാ മൽസങ്ങളിൽ സ്ഥിരമായി കളിപ്പിപ്പിച്ച മാർകിനോസിനെ ടിറ്റെ തിരികെ ആദ്യ ഇലവനിലേക്ക് കൊണ്ടുവന്നാൽ ഡിഫൻസിന് വേഗത കൈവരിക്കാൻ സാധിക്കും.വെറ്ററൻമാരായ മിറാണ്ടയും സിൽവയും പരിചയ സമ്പന്നരാണെങ്കിലും പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നതിൽ മടി കാണിക്കുന്നു.പ്രത്യേകിച്ചും സെറ്റ് പീസുകളിൽ ഗോൾ വഴങ്ങുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു ബ്രസീലിന്.അതുകൊണ്ട് വരും മൽസരങ്ങളിൽ മാർകിനോസിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. 
സ്വിസിനെതിരെ തന്നെ പത്ത് തവണ ക്രൂരമായി ഫൗൾ ചെയ്യപ്പെട്ട 
നെയ്മറെ വലും മൽസരങ്ങളിൽ അതി ക്രൂരമായി വേട്ടയാടപ്പെടുമന്നുറപ്പുള്ളതിനാൽ  അമിതമായ നെയ്മർ ഡിപ്പന്റസി അപകടണമാണെന്നിരിക്കെ കൂടുതൽ എക്സ്പ്രസ്സീവ് ആയി തനതു ജോഗാ ബോണിറ്റോ ശൈലിയിൽ ഒഴുക്കും താളവുമൊത്ത കൃത്യമായി കോമ്പിനേഷണൽ പാസ്സിംഗ് ഗെയിമാണ് ടീമിന് ആവശ്യം.

ബ്രസീലിയൻ ഫുട്‌ബോളിൽ 2010 ന് ശേഷമുള്ള ന്യൂ ജെനറേഷൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ആശങ്കകൾക്കും സമ്മർദ്ദങ്ങൾക്കും സ്ഥിരമായി അടിമപ്പെടുന്നത്.
യോഗ്യതാ മൽസരങ്ങളിലെയും സൗഹൃദ മൽസരങ്ങളിലെയും സമ്മർദ്ദ ഘട്ടങ്ങൾ തരണം ചെയ്യുന്നത് പോലെ എളുപ്പമല്ല ലോകകപ്പിലെ പ്രഷർ സ്വിറ്റേഷൻ കൈകാര്യം ചെയ്യാൻ.ഒരു ഗോൾ വഴങ്ങുമ്പോഴേക്കും ആശങ്കകൾക്കടിമപ്പെടുന്ന ബ്രസീലിനെയാണ് നമ്മൾ സ്വിസിനെതിരെ കണ്ടത്.ഇത് മാറ്റിയെടുക്കുക ഏന്നതാണ് ടിറ്റക്ക് മുന്നിലെ വലിയ കടമ്പ ഇ പ്രശ്നം പരിഹരിക്കാനായേലേ ഏത് വലിയ പ്രതിസന്ധിയിൽ പോലും കൂളായി കളിക്കുന്ന പഴയ ആ ബ്രസീൽ ആവുകയുള്ളൂ.
അടുത്ത ഗ്രൂപ്പ് മൽസരത്തിൽ സെർബിയയോട് തോൽവി വഴങ്ങി രണ്ടും കൽപ്പിച്ച് വരുന്ന  കോസ്റ്റാറികയെ നേരിടുമ്പോൾ മുകളിൽ പ്രതിപാദിച്ച എന്തോക്കെ മാറ്റങ്ങളാണ് ടിറ്റെ നടപ്പിലാക്കാൻ പോവുന്നതെന്ന് കാത്തിരുന്നു കാണുകയല്ലാതെ വേറെ നിവൃത്തിയില്ല.

ഏതൊരു ലോകകപ്പിലെയും ആദ്യ മൽസരത്തിൽ പ്രകടമായേക്കാവുന്ന പ്രതിസന്ധിയാണ് നെയ്മറും സംഘവും ഫിഫ റാങ്കിംഗിൽ ആറാം സ്ഥാനക്കാരായ  സ്വിസിനെതിരെയും നേരിട്ടത് , അത് സ്വഭാവികമാണ്.അഞ്ച് തവണ ചാമ്പ്യൻമാരായപ്പോൾ ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങളെല്ലാം തന്നെ വിജയങ്ങളോടെ ആയിരുന്നു തുടക്കമിട്ടതെന്നും  ഇവിടെ ചൂണ്ടികാണിക്കപ്പെടേണ്ടതാണ്.അതിനാൽ ചരിത്രം മാറ്റി കുറിക്കാൻ ടിറ്റക്ക് സാധിക്കട്ടെ എന്ന് വിശ്വസിക്കാം..

Dansih_Javed_Fenomeno
Viva brazil

No comments:

Post a Comment