Sunday, June 3, 2018

നെയ്മറിന്റെ മാസ്മരിക തിരിച്ചു വരവിൽ ഫുട്‌ബോൾ രാജാക്കന്മാർ തുടങ്ങി..

Match review of Brazil vs Croatia 
 June 3 , 2018
By - Danish Javed Fenomeno

കഴിഞ്ഞ ലോകകപ്പിലെ സന്നാഹ മൽസരത്തിൽ ബ്രസീലിന്റെ എതിരാളികൾ സെർബിയ ആയിരുന്നു.  സാവോപോളോയിലെ വിഖ്യാതമായ മൊറുംബി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ഫ്രെഡിന്റെ ഏക ഗോളിനായിരുന്നു കാനറികളുടെ വിജയം.
തുടർന്ന് നെയ്മറുടെ ഇരട്ട ഗോൾ മികവിൽ ലോകകപ്പിലേ കന്നി മൽസരത്തിൽ ക്രൊയേഷ്യയെ മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ലോകകപ്പിന് തുടക്കം കുറിച്ചത്.സെലസാവോ നാല് വർഷം മുമ്പ് നേരിട്ട  അതേ എതിരാളികളെ തന്നെയാണ് ഇ ലോകകപ്പിന് മുമ്പ് സന്നാഹ മൽസരത്തിൽ നേരിടാൻ ലഭിച്ചതും ഇനി ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ നേരിടാനുള്ളതും.ക്രൊയേഷ്യയും സെർബിയയും പഴയ യൂഗോസ്ലാവിയൻ ഫുട്‌ബോളിന്റെ ബാക്കി പത്രങ്ങളാണ്.പണ്ട് യൂറോപ്പിന്റെ ബ്രസീൽ എന്നറിയപ്പെട്ട ടീമായിരുന്ന യൂഗോസ്ലാവിയ.

സമ്പന്നമായ യൂഗോസ്ലാവിയൻ ഫുട്ബോൾ പാരമ്പര്യത്തിൽ നിന്നും ഭൂരിഭാഗം ഓഹരിയും പകുത്ത് കിട്ടിയ നാടാണ് ക്രൊയേഷ്യ.ആധുനിക ഫുട്ബോൾ ലോകത്തെ കരുത്തുറ്റ ടീമുകളിൽ ഒന്ന്‌.അങ്ങിനെയൊരു ടീമിനെതിരെ ആദ്യ പകുതിയിൽ കൂടുതൽ കോമ്പിനേഷണൽ ഫുട്‌ബോൾ നീക്കങ്ങൾക്ക് ശ്രമിക്കാതെ കരുതലോടെയാണ് ടിറ്റെയുടെ ബ്രസീൽ തുടങ്ങിയത്.എന്നാൽ രണ്ടാം പകുതിയിൽ നെയ്മറുടെ വരവ് കളിയുടെ സ്വഭാവത്തെയും ടിറ്റയുടെ ടാക്റ്റീസിന്റെ ഒഴുക്കിനെയും മാറ്റി മറിക്കുകയായിരുന്നു.
നെയ്മറെ ഡിഫന്റ് ചെയ്യാൻ കഴിയാതെ ക്രൊയേഷ്യൻ ഡിഫൻസ് വിഷമിച്ചപ്പോൾ വിജയ ഗോൾ പിറന്നു.ബോക്സിൽ വെച്ച് ക്രോട്ട് ഡിഫൻസിനെ കബളിപ്പിച്ച് മൂന്ന് പ്രതിരോധനിരക്കാരെ വെട്ടിയൊഴിഞ്ഞ് ലോക ഫുട്‌ബോളിലെ അമൂല്ല്യമായ ആ ഗോൾഡൻ റൈറ്റ് ഫൂട്ട് കൊണ്ട് ഉതിർത്ത ഷോട്ടിന് ഗോളിക്ക് മറുപടിയുണ്ടായിരുന്നില്ല.അവസാന മിനിറ്റിൽ കാസെമീറോയുടെ ഹൈബോൾ പിടിച്ചെടുത്തു ക്ലിനിക്കൽ ഫിനിഷിങീലൂടെ ക്രോട്ട്സ് വല ചലിപ്പിച്ച ആൻഫീൽഡിന്റെ രാജകുമാരൻ ഫിർമീന്യോ തന്റെ  സ്കോറിംഗ് പാടവം ടിറ്റെക്ക് മുന്നിൽ വച്ച് തന്നെ തെളിയിക്കുകയായിരുന്നു സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ച്.

ക്രൊയേഷ്യക്കെതിരെയുള്ള രണ്ട് ഗോൾ വിജയം ആശ്വാസകരമാണെങ്കിലും നെയ്മറുടെ അഭാവത്തിൽ ആദ്യ പകുതിയിൽ ടീമിനെ ഒരുക്കിയ ടിറ്റെ പരീക്ഷണങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കാതെ മൽസരഫലങ്ങൾക്കായിരുന്നു പ്രാധാന്യം കൽപിച്ചത്.പക്ഷേ മൽസരഫലത്തെ നിർണയിക്കാൻ അവസാനം മൂന്ന് മാസത്തെ ഗുരുതരമായ പരിക്കിൽ നിന്നും മോചിതനായി തിരികെ എത്തിയ നെയ്മറെ ഉപയോഗിക്കേണ്ടി വന്നു എന്നത് ടിറ്റയെ സംബന്ധിച്ച് അത്ര സുഖമുള്ള കാര്യമല്ല.
ക്രൊയേഷ്യ തുടക്കം മുതൽ ഹൈ പ്രസ്സിംഗ് ഗെയിമായിരുന്നു ബ്രസീലിനെതിരെ കളിച്ചത്.മാത്രമല്ല അവർ ഡിഫൻസിലും മികവ് പുലർത്തി.എന്നാൽ മികച്ച നീക്കങ്ങൾ നടത്തി ബ്രസീലിയൻ ഗോൾമുഖത്തേക്ക് കടന്നാക്രമിക്കാൻ അവർ ശ്രമിച്ചിരുന്നില്ല.തങ്ങളുടെ ഹാഫിൽ അപകടകരങ്ങൾ വരുത്താതെ ഹൈ പ്രസ്സ് ചെയ്തു ബ്രസീലിന്റെ നീക്കങ്ങളെ തുടക്കത്തിൽ തന്നെ ന്യട്രലൈസ് ചെയ്യുകയെന്ന ദൗത്യം ക്രൊയേഷ്യ വിജയകരമായി നടപ്പിലാക്കി.ബ്രസീലിനെതിരെ ഏതൊരു ടീമും നടത്തുന്ന തന്ത്രം തന്നെയാണ് ആദ്യ പകുതിയിൽ ക്രൊയേഷ്യ പ്രയോഗിച്ചത്.പക്ഷേ ക്രോട്ടുകളെ സംബന്ധിച്ചിടത്തോളം തെണ്ണൂറു മിനിറ്റുകളും പ്രസ്സ് ചെയ്തു പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ട് ആണെന്നിരിക്കെ രണ്ടാം പകുതിയിൽ ക്രോട്ട് തളരുമെന്ന് മുന്നിൽ കണ്ട ടിറ്റെ തന്റെ സബ്സ്റ്റ്യൂക്ഷനുകളാൽ കളിയുടെ ഗതി മാറ്റി മറിക്കുകയായിരുന്നു.

ടിറ്റയുടെ ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ വിഷമിച്ചിരുന്ന തിയാഗോ സിൽവയെ സമീപകാലത്ത് സൗഹൃദ മൽസരങ്ങളിൽ സ്ഥിരമായി  ഉപയോഗിച്ചിരുന്നു.യോഗ്യതാ റൗണ്ടുകളിൽ ബ്രസീലിന്റെ വിജയകരമായ സെന്റർ ബാക്ക് ജോഡിയായ മാർകിനോസ് - മിറാണ്ട സഖ്യത്തെ മാറ്റിയായിരുന്നു ഈ പരീക്ഷണം.പരിചയസമ്പന്നരായ സിൽവ മിറാണ്ട സഖ്യത്തെയാണ് കഴിഞ്ഞ സൗഹൃദ മൽസരങ്ങളിലും കോച്ച് കളത്തിലറക്കിയത്.സിൽവ മികച്ച പാസ്സിംഗ് സ്കിൽസിനാൽ സമ്പന്നമായ ടീമിന്റെ നീക്കങ്ങൾ ബാക്കിൽ നിന്നും ബിൽഡ് ചെയ്യാൻ കഴിവുള്ള നിർണായക ഇടപെടലുകൾ നടത്തുന്ന കൺസ്ട്രക്റ്റീവ് സെന്റർ ബാക്ക് ആണ്.മിറാണ്ട ഏരിയൽ ബോൾ ഡിഫൻസിലും മാൻ മാർക്കിംഗിലും ഇപ്പോഴും തരക്കേടില്ലാത്ത പ്രകടനമുണ്ട്, എന്നാൽ രണ്ട് വെറ്ററൻമാരെ ഒരുമിച്ച് ഇറക്കുമ്പോൾ പ്രതിരോധം വേഗത കൈവരിക്കുന്നില്ലയെന്ന പ്രശ്നം ക്രോട്ട്സിനെതിരെ ആദ്യ പകുതിയിൽ കണ്ടതാണ്.ക്രൊയേഷ്യൻ താരങ്ങളുടെ ഹൈ പ്രസ്സിംഗിൽ സിൽവയും മിറാണ്ടയും അമിതമായ സമ്മർദ്ദത്തിനപ്പെട്ടപ്പോൾ രക്ഷക്കെത്തിയത് അലിസണായാരുന്നു പലപ്പോഴും.പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞു കളിക്കുമ്പോൾ നിരവധി തവണ ക്രൊയേഷ്യൻസിന് സ്പേസുകളും നൽകിയിരുന്നു ഇരുവരും.ഇവിടെയാണ് വേഗക്കാരനും എതിരാളികളുടെ നീക്കങ്ങളെ പെട്ടെന്ന് ടാകിൾ ചെയ്തു മുനയൊടിച്ചിടുകയും ചെയ്യുന്ന മാർകിനോസിന്റെ പ്രസക്തി.രണ്ടാം പകുതിയിൽ മാർകിനോസിന്റെ വരവ് പ്രതിരോധത്തിന് പുത്തന് ഉണർവ്വേകി.മാർസെലോയും ഡാനിലോയും ഇരും വിംഗിലും അമിതമായി കയറാതെ കളിച്ചു.

മധ്യനിരയിൽ ഇന്നലെ പ്രതീക്ഷിച്ച പോലെ കാസെമീറോ പൗളീന്യോ ഫെർണാണ്ടുന്യോ ത്രയമായിരുന്നു.ഫെർണാണ്ടീന്യോയുടെ സാന്നിധ്യം മധ്യനിരക്ക് കൂടുതൽ ഡിഫൻസീവ് കെട്ടുറപ്പും ബാക് ഫോർ മാൻ ഡിഫൻസിന് സുരക്ഷിത കവചവും നൽകുമ്പോൾ നഷ്ടപ്പെട്ടു പോവുന്നത് ക്രിയേറ്റിവിറ്റിയാണ്.കാസെമീറോയുടെ ബാക്ക് അപ്പായാണ് ഫെർണാണ്ടീന്യോയെ ടിറ്റെ യോഗ്യതാ റൗണ്ടുകളിൽ ഉപയോഗിച്ചിരുന്നത്.എന്നാൽ മധ്യനിരയിലെ റിതം മേക്കറായി ടിറ്റെ ഉപയോഗിച്ചിരുന്ന അഗുസ്റ്റോയുടെ ഫോം നഷ്ടമായതോടെ തുടർന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർക് ആദ്യ ഇലവനിൽ ഇടം നൽകുകയായീരുന്നൂ.ഫെർണ്ണാണ്ടീന്യോ ടീമിലുണ്ടെങ്കിൽ കാസെമീറോ കൂടുതൽ ഫ്രീയായി കളിക്കുന്നത് കാണാം.പൗളീന്യോ കൂടുതൽ അറ്റാക്കിംഗ് മിഡ്ഫീൽഡറെ ആയി മാറുന്നതും മധ്യനിരയിലെ ഏറ്റവും സുന്ദരമായ കാഴ്ചയാണ്.
ലാറ്റിനമേരിക്കൻ ടീമുകൾക്കെതിരെ അഗുസ്റ്റോയേ ഫലപ്രദമായി ഉപയോഗിച്ച ടിറ്റെ യൂറോപ്യൻമാർക്കെതിരെ അഗുസ്റ്റോക് ഫോം കണ്ടെത്താനാകാതെ പോയപ്പോൾ താരത്തെ മാറ്റി സിറ്റി താരത്തിന് അവസരങ്ങൾ നൽകുകയായിരുന്നു. ഓർഗനൈസർ റോളിൽ കളിക്കാൻ ഒരു മധ്യനിരക്കാരൻ ക്രൊയേഷ്യക്കെതിരെ ഇല്ലായിരുന്നു എന്നതാണ് സത്യം.

അഗുസ്റ്റോക്കേറ്റ പരിക്ക് എത്രമാത്രം ഗുരുതമാണെന്നറിയില്ല മാത്രമല്ല ഫോമിലില്ലാത്ത അഗുസ്റ്റോ ആ പരിക്കിൽ നിന്നും റിക്കവർ ചെയ്തു വരുമ്പോഴേക്കും സമയമെടുക്കും എന്നിരിക്കെ പൊസഷനിൽ മേൽക്കോയ്മ കൈവരിച് താളാത്മകമായ നീക്കങ്ങളാൽ മധ്യനിര സമ്പന്നമാക്കാൻ ഒരു Rhythm maker ടീമിൽ അത്യന്താപേക്ഷിതമാണെന്ന് വ്യക്തം.ഡിഫൻസീവ് മധ്യനിരക്കാരനായ ഫെർണാണ്ടീന്യോക്ക് മധനിരയിൽ Rhythm flow ക്രിയേറ്റർ ആയി വർത്തിക്കാൻ കഴിയില്ലെങ്കിലും ഡിഫൻസിന് കൂടുതൽ സംരക്ഷണം നൽകാൻ കഴിയുന്നു.ഷക്തർ മിഡ്ഫീൽഡറായ ഫ്രെഡ് ഈയൊരു റോളിൽ കൂടുതൽ ഫ്ലക്സെബിലിറ്റിയും റിതവും പൊസഷനും ടീമിനെ നൽകാൻ കഴിവുള്ള മധ്യനിരക്കാരനാണ്.പക്ഷേ ടിറ്റ അവസരം നൽകുമോ എന്ന് കണ്ടറിയണം.
ഡിഫൻസീവ് എബിലിറ്റിയിൽ വീക്കായ കൗട്ടീന്യോയെയും ഓർഗനൈസർ റോളിൽ കളിപ്പിക്കാൻ സാധ്യതയില്ല.
നെയ്മർക്ക് ഫെർണാണ്ടീന്യോ വഴി മാറികൊടുത്തതോടെ ആയിരുന്നു ടീം വ്യക്തമായ ആക്രമണ പദ്ധതികൾ മെനഞ്ഞെതും മിഡ്ഫീൽഡിലോട്ട് ഇറങ്ങുന്ന നെയ്മറുടെ സാന്നിധ്യം മധ്യനിര താളാത്മകത കൈവരിക്കുന്നതും കാണാമായിരുന്നു.

ആദ്യ പകുതിയിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത് വില്ല്യനായിരുന്നു.
കൗട്ടീന്യോയെ വലതു വിംഗിൽ ഉപയോഗിക്കേണ്ടി വരുമ്പോൾ പലപ്പോഴും അവസരങ്ങൾ കുറഞ്ഞ പോയ ചെൽസി വിംഗർ നെയ്മറുടെ അസാന്നിധ്യത്തിൽ സഹതാരങ്ങളുമായി മികച്ച ഒത്തിണക്കത്തോടെയാണ് കളിയിലുടനീളം കളിച്ചത്.നെയ്മറുടെ സോളോ ഗോളിന് വഴിയൊരിക്കയത് വില്ല്യന്റെ ബുദ്ധിപരമായ റണ്ണിംഗും ക്രോസ് ഫീൽഡ് പാസ്സുമായിരുന്നു.

നെയമർ ആദ്യ ഇലവനിൽ തിരികെയെത്തിയാൽ വില്ല്യന് തന്റെ റൈറ്റ് വിംഗ് പൊസിഷൻ നിലനിർത്താൻ കഴിയുമോ?ഉത്തരം തരേണ്ടത് ടിറ്റയാണ്, ആദ്യ പകുതിയിൽ നെയ്മറുടെ പൊസിഷനിൽ ലെഫ്റ്റ് വിംഗിൽ സ്വത സിദ്ധമായ കളി പുറത്തെടുക്കാൻ ലിറ്റിൽ മജീഷ്യന് കഴിഞ്ഞിട്ടില്ല.പക്ഷേ നെയ്മറുടെ സാന്നിധ്യത്തിൽ കുറച്ചു കൂടി സെൻട്രൽ റോളിലേക്ക് മാറിയ കൗട്ടീന്യോ ആദ്യ പകുതിയിലെ തന്റെ കളിയേക്കാൾ ഭേദമായിരുന്നു.നെയ്മറുടെ സാന്നിദ്ധ്യം ഉണ്ടാകുമ്പോൾ മാത്രമേ കൗട്ടീന്യോ കൂടുതൽ ഇഫകടീവായി കളിക്കുന്നുള്ളൂ എന്നത് ഇവിടെ പ്രസക്തമാണ്.അറ്റാക്കിംഗ് മിഡ്ഫീൽഢർ റോളിലോ ഓർഗനൈസറായോ അതോ സപ്പോർട്ടിംഗ് ഫോർവേഡായോ ഏത് പൊസിഷനിൽ ആണ് ടിറ്റെ കൗട്ടീന്യോയെ കളിപ്പിക്കും എന്നതിനുസരിച്ചിരിക്കും വില്ല്യന്റെ വലതു വിംഗിലെ ഫസ്റ്റ് ഇലവൻ സ്ഥാനം.കൗട്ടീന്യോയെ കളിപ്പിച്ചില്ലേൽ വില്ല്യന് ഉറപ്പായും തന്റെ സ്ഥാനം ഉറപ്പിക്കാം.സ്ട്രൈകർ റോളിൽ ഫിർമീന്യോ  പകരക്കാരനായെത്തി ആൻഫീൽഡിൽ 
ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോൾ ജീസസ് നിരാശപ്പെടുത്തി.

ഓസ്ട്രിയക്കെതിരെയുള്ള മൽസരം കൂടി കഴിഞ്ഞാലേ ലോകകപ്പിലേക്കുള്ള ടിറ്റയുടെ സ്റ്റാർട്ടിംഗ് ലൈൻ അപ്പ് വ്യക്തമാകൂ.

#Danish_Javed_Fenomeno

No comments:

Post a Comment