Monday, November 13, 2017

Paulinho International Goals


Date : 14 August 2017

പൗളീന്യോ നേടിയ ഒൻപത് ഇന്റർനാഷണൽ ഗോളുകളിൽ ഏഴും ഡിസൈസീവ് ഗോളുകളാണ്.അതെല്ലാം വമ്പൻ ടീമുകൾക്കെതിരെയാണെന്നത് പൗളിയുടെ വെർസെറ്റാലിറ്റി തെളിയിക്കുന്നു.

പൗളീന്യോ ഗോളടിച്ചപ്പോഴൊന്നും ടീം തോറ്റിട്ടില്ല.
പൗളിയുടെ ഇന്റർനാഷണൽ ഗോളുകൾ
ഉറുഗ്വെ - 4 , അർജന്റീന - 2 ഇംഗ്ലണ്ട് - 1
ജപ്പാൻ -2
ഉറുഗ്വെക്കെതിരെ ഇക്കഴിഞ്ഞ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഒരു ഗോളിന് കാനറികൾ പിന്നിൽ നിൽക്കുമ്പോഴായിരുന്നു പൗളീന്യോ തുടർച്ചയായി ഗോളുകളോടെ ഹാട്രിക് അടിച്ചത്..
Result - വിജയം
കോൺഫെഡറേഷൻ കപ്പ് സെമിയിൽ ഉറുഗ്വെക്കെതിരെ 1-1 സമനിലയിൽ നിൽക്കെ അവസാന മിനിറ്റുകളിൽ പൗളീന്യോയുടെ ഗോൾ.ബ്രസീൽ ഫൈനലിലേക്ക്..
Result- വിജയം
2012 സൂപ്പർ ക്ലാസികോയിൽ ഒരു ഗോളിന് പിന്നിൽ നിൽക്കെ പൗളിയുടെ വക സമനില ഗോൾ.
Result - വിജയം
മൂന്ന് ഗോളുകൾക്ക് അർജന്റീനയെ തകർത്ത യോഗ്യതാ മൽസരത്തിൽ മൂന്നാം ഗോൾ പൗളീന്യോയുടെ വക..
Result - വിജയം
ഇംഗ്ലണ്ടിനെതിരെ സൗഹൃദമൽസരത്തിൽ 2-1 ന് പിറകെ നിൽക്കെ സമനില ഗോൾ
Result - സമനില
ജപ്പാനെതിരെ നടന്ന സൗഹൃദ മൽസരത്തിൽ പൗളീന്യോയുടെ ഏക ഗോളിലൂടെ വിജയം
2013 കോൺഫെഡറേഷൻ കപ്പിൽ ജപ്പാനെതിരെ മൂന്നാം ഗോൾ..വിജയം
ഗോളടിച്ച ഏഴ് മൽസരങ്ങളിൽ ആറിലും വിജയം..
കോംപറ്റേറ്റീവ് ടൂർണമെന്റ് ഗോൾസ് - 2
കോംപറ്റേറ്റീവ് മൽസരങ്ങളിലെ ഗോളുകൾ - ആറ്
സൗഹൃദ മൽസരത്തിലെ ഗോൾസ് - 3
ഡിസൈസീവ് ഗോൾസ് ( Winning Goals+Equalizing goals) - 7 in 5 matches
പൗളീന്യോ ബ്രസീലിൽ തിരികെയെത്തിട്ട് ഒരു വർഷമായി.ഇക്കാലയളവിൽ ടിറ്റെക്ക് കീഴിൽ എട്ട് ലോകകപ്പ് യോഗ്യതാ മൽസരങ്ങളിൽ നിന്നും നാല് ഗോളുകൾ സ്കോർ ചെയ്യാനും രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കാനും കഴിഞ്ഞു..
വിംഗ് ബാക്കുകളായ ആൽവെസിനെയും മാർസെലോയും മാറ്റി നിർത്തിയാൽ ടിറ്റെയുടെ ഗെയിം പ്ലാൻ പ്രധാനമായും അഞ്ച് താരങ്ങളെ ചുറ്റിപ്പെറ്റിയാണ് നെയ്മർ ജീസസ് കൗട്ടീന്യോ കാസെമീറോ പൗളീന്യോ.സെലസാവോയുടെ "നങ്കൂരം" കാസെമീറോ ആണെങ്കിലും മധ്യനിരയിൽ "സപ്ലെയർ" ആയും "ഡിസ്ട്രോയർ" ആയും വർത്തിക്കുന്ന പൗളീന്യോയാണ് യഥാർത്ഥത്തിൽ ടീമിന്റെ "ഡീപ് ലെയിംഗ് പ്ലേമേക്കർ.
ബ്രസീൽ ടീമിലെ നിർണായക താരമാണ് പൗളി.അദ്ദേഹത്തിന്റെ ടാലന്റിൽ വിശ്വാസമുള്ളത് കൊണ്ടാണ് ചൈനിസ് ലീഗിലായിട്ടുപോലും ടിറ്റെ ബ്രസീൽ ടീമിലെടുത്ത് തിരികെ ഫോമിലേക്ക് കൊണ്ടു വന്നത്.സീ റോബർട്ടോക്കും ഗിൽബർട്ടോ സിൽവക്കും ശേഷം ബ്രസീൽ കണ്ട ഏറ്റവും മികച്ച സെൻട്രൽ മിഡ്ഫിൽഡർ കൂടിയാണ് ഈ സാവോപോളോക്കാരൻ.പൗളീന്യോ ബാഴ്സയിലെത്താൻ കാരണമായതും അദ്ദേഹത്തിന് 40m യൂറോ വിലയിട്ടതോം വെറുതെയെല്ല കഴിഞ്ഞ ഒരു വർഷത്തെ പൗളിയുടെ പെട്ടെന്നുള്ള കരിയർ ഗ്രോത്ത് കണ്ടിട്ടു തന്നെയാണ്. സ്പർസ് 9മില്ല്യണ് ഗ്വാങ്ഷു ക്ലബിന് വിറ്റ താരത്തെയാണ് ബാഴ്സ 40 മില്ല്യണ് ടീമിലെത്തിക്കുന്നത്.ഇത് അദ്ദേഹത്തിന്റെ കരിയർ ഡവലപ്പമെന്റ് തെളിയിക്കുന്നു.ബാഴ്സലോണ ചരിത്രത്തിലെ തന്നെ നാലാമത്തെ വമ്പൻ സൈനിംഗ് ആണ് പോളിയുടെത്.
ബാഴ്സലോണയിൽ തുടർച്ചയായി സ്റ്റാർട്ടറായി അവസരം നൽകിയാൽ പൗളീന്യോ തകർക്കുമെന്നുറപ്പ്.കിട്ടിയ ചാൻസ് മുതലാക്കി ഫസ്റ്റ് ഇലവനിൽ സ്ഥിരസാന്നിധ്യമായാൽ ബാഴ്സയിൽ പൗളിയും റിയലിൽ കാസെമിറോയും ബ്രസീലിയൻ മിഡ്ഫീൽഡ് ജോഡികൾ ലാ ലീഗയിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നത് തീർച്ച.

No comments:

Post a Comment