Tuesday, May 30, 2017

Dream Big Its Gabriel Wonder Jesus




2014 ലോകകപ്പ് കാലത്ത് സാവോ പോളോയുടെ പ്രാന്ത പ്രദേശമായ ജർജിം പേരിയുടെ തെരുവോരങ്ങളിൽ പെയിന്റ് ചെയ്യുന്ന ഗബ്രിയേൽ വണ്ടർ ജീസസ്..

1950 ലെ മറകാനാസോ ദുരന്തത്തിന് ശേഷം ബൗരിയിലെ തെരുവിലിലുള്ള എട്ട് വയസ്സുകാരൻ നരന്തു ചെക്കൻ " ഞാൻ ബ്രസീലിനുവേണ്ടി ലോകകപ്പ് നേടും" നിറകണ്ണുകളോടെ പൊട്ടികരഞ്ഞ തന്റെ പിതാവിനോട് പറഞ്ഞ വാക്കുകൾ..എട്ട് വർഷത്തിന് ശേഷം 17 ആം വയസ്സിൽ ലോകകപ്പ് സ്വന്തമാക്കുമ്പോൾ പത്താം നമ്പറിൽ ടീമിന്റ ആണിക്കല്ലായി മാറിയ ഫുട്‌ബോൾ ദൈവം..

 1958 ലോകകപ്പിൽ ഫുട്‌ബോൾ ദൈവം തന്നെ അനശ്വരമാക്കിയ പത്താം നമ്പർ ധരിച്ചാണ് പെലെ ചരിത്രം സൃഷ്ടിച്ചതെങ്കിൽ , ഇന്ന് ജീസസ് തന്റെ 20ആം വയസ്സിൽ റൊണാൾഡോ വിഖ്യാതമാക്കിയ ഒൻപതാം നമ്പർ ജെഴ്സിയണിഞ്ഞ് അടുത്ത വർഷം റഷ്യൻ മണ്ണിൽ കളിക്കാനിറങ്ങുന്നു..

ബൗരിയിലെ തെരുവുകളിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ പെലെ

പാവോ ഗ്രാന്റ്ലെ തെരുവുകളിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ ഗാരിഞ്ച

ബെന്റോ റിബെയ്റോയിലെ തെരുവിൽ നിന്നും നാല് വർഷത്തിനപ്പുറം പങ്കെടുത്ത ആദ്യ ലോകകപ്പ് നേടിയ റൊണാൾഡോ

കന്നി ലോകകപ്പിൽ പങ്കെടുക്കാൻ ജീസസ് റഷ്യയിലേക്ക് പറക്കാനൊരുങ്ങുമ്പോൾ  മുൻഗാമികളായ ഈ മൂന്ന് ഇതിഹാസങ്ങളുടെയും കൗമാര കാലത്തെ ചരിത്രമാണ് ജീസസിന് ആവർത്തിക്കാനുള്ളത്.

2014 ലെ ജർജിം പേരിയുടെ തെരുവുകളിൽ നിന്നും നാല് വർഷത്തിനിപ്പുറം ഞങ്ങളുടെയും ജീസസിന്റെയും സ്വപ്നം ഒന്നാണ്... WORLD CUP

ഇതാണ് ബ്രസീൽ , തെരുവുകളിൽ നിന്നും ലോകകപ്പ് സ്വന്തമാക്കിയവർ , ആ തെരുവുകളെ കാൽപ്പന്തുകളിയുടെ സ്വർഗ്ഗമാക്കിയവർ...

#DJ


No comments:

Post a Comment